Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം

കേരള സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം

കേരളത്തിലെ ഭരണവ്യവസ്ഥയും നിയമവ്യവസ്ഥയും ആകെ തകർന്നടിഞ്ഞിരിക്കുകയാണ്. അഴിമതിക്കേസുകളിൽപ്പെട്ട് മന്ത്രിമാർക്കും ഭരണകക്ഷി നേതാക്കൾക്കും ഭരിക്കാൻ സമയമില്ലാത്ത അവസ്ഥയാണ്.

ഇവർ തമ്മിലുള്ള തർക്കം മൂലം ഭരണവ്യവസ്ഥ തകർന്നടിഞ്ഞ് കേരളം അക്രമത്തിലേക്കു പോകുകയാണ്. തുടർച്ചയായ മാവോയിസ്റ്റ് അക്രമം ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ ദിവസം കളമശേരിയിലും ഇത്തരത്തിൽ മാവോയിസ്റ്റ് ആക്രമണമുണ്ടായി.

കൂടാതെ സോളാർ വിവാദം, ബാർ കോഴക്കേസ് എന്നിവയെല്ലാം കൊണ്ട് കേരളം ഭരണസ്തംഭനത്തിലേക്കു തന്നെ നീങ്ങുന്ന അവസ്ഥയാണുള്ളത്. ഇവയുടെയെല്ലാം പേരിൽ മന്ത്രിമാരും നേതാക്കളുമെല്ലാം മാദ്ധ്യമങ്ങളിലൂടെ പരസ്പരം ചെളിവാരി എറിയുകയാണ്. ഈ അവസ്ഥയ്ക്കു പരിഹാരം കാണണം.

ഈ അവസരത്തിൽ സർക്കാരിനെ പിരിച്ചുവിട്ട് പ്രസിഡന്റ് ഭരണം ഏർപ്പെടുത്തണം. രാഷ്ട്രീയക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് കേരളത്തിൽ നേരാംവണ്ണം ഭരണം നടക്കുന്നില്ല. അക്രമത്തിനും വഴിവയ്ക്കുന്ന ഈ അവസ്ഥയിൽ ഭരണഘടനയുടെ 356-ാം വകുപ്പ് അനുസരിച്ച് കേരളത്തിൽ മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം.

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് ലേഖകൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP