1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
25
Monday

നിയമവാഴ്ചയ്ക്ക് ജനക്കൂട്ട ആധിപത്യതന്ത്രത്തോട് അനുരഞ്ജനം സാധ്യമാണോ? സമവായം കൊണ്ടല്ല സതിയും തൊട്ടുകൂടായ്മയും ദേവദാസി സമ്പ്രദായവും നിർത്തലാക്കിയത്; ശശിതരൂർ നിർദ്ദേശിച്ച അനുരജ്ഞനം സ്ത്രീവിരോധ മനോഭാവം ജീവിതവൃതമായിക്കൊണ്ട് നടക്കുന്നവർക്ക് മുമ്പിലുള്ള സാഷ്ടാംഗ പ്രമാണമായിരിക്കും: തരൂരിന് മറുപടിയായി ആർ. ബി ശ്രീകുമാർ എഴുതുന്നു

November 14, 2018 | 06:49 PM IST | Permalinkനിയമവാഴ്ചയ്ക്ക് ജനക്കൂട്ട ആധിപത്യതന്ത്രത്തോട് അനുരഞ്ജനം സാധ്യമാണോ? സമവായം കൊണ്ടല്ല സതിയും തൊട്ടുകൂടായ്മയും ദേവദാസി സമ്പ്രദായവും നിർത്തലാക്കിയത്; ശശിതരൂർ നിർദ്ദേശിച്ച അനുരജ്ഞനം സ്ത്രീവിരോധ മനോഭാവം ജീവിതവൃതമായിക്കൊണ്ട് നടക്കുന്നവർക്ക് മുമ്പിലുള്ള സാഷ്ടാംഗ പ്രമാണമായിരിക്കും: തരൂരിന് മറുപടിയായി ആർ. ബി ശ്രീകുമാർ എഴുതുന്നു

ആർ ബി ശ്രീകുമാർ

സുപ്രീം കോർട്ടിന്റെ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയ്‌ക്കെതിരായുള്ള അനൈതികവും ദുരുപദുഷ്ടവും ഭരണഘടനയിലെ സമത്വദർശനവിരുദ്ധവുമായ പ്രക്ഷോഭണം ജനാധിപത്യത്തെയും നിയമവാഴ്ചയെയും ജനക്കൂട്ടാധിപത്യം (Mobocrazy) കീഴ്‌പ്പെടുത്തുന്ന പ്രവണതയാണ്. 11-11-2018-ലെ മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ ശശിതരൂർ എംപി - ''ശബരിമല : വേണ്ടത് അനുരഞ്ജനം',' മതപരമായ വിഷയങ്ങളിൽ നിയമത്തെക്കാളും വിശ്വാസങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്ന് വാദിക്കുന്നു. മുൻ പറഞ്ഞ ലേഖനത്തിനോടുള്ള ഒരു പ്രതികരണമാണ് ഈ കുറിപ്പ്.

വിശ്വാസവും നിയമവാഴ്ചയുടെ മൂല്യങ്ങളും തമ്മിൽ അനുരഞ്ജനം ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇതു തീയും വെള്ളവും തമ്മിൽ ഒത്തുതീർപ്പാക്കണമെന്ന് പറയുന്ന പോലെയാണ്. ഭരണഘടനയുടെ മൂന്നാം ഭാഗമായ ''മൗലികാവകാശങ്ങൾ'' മാറ്റം വരുത്താനാവാത്ത അടിസ്ഥാനതത്വങ്ങളാണെന്ന് (Basic Structure) സുപ്രീം കോർട്ട് കേശവാനന്ദ ഭാരതി കേസിൽ വിധിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിൽ സ്ഥിതിസമത്വ സിദ്ധാന്തങ്ങൾക്കെതിരായ നിയമം, കീഴ്‌വഴക്കം, ചടങ്ങ്, ആചാരനുഷ്ടാനങ്ങൾ തുടങ്ങിയവയ്ക്ക് നിയമസാധുത ഇല്ലെന്ന് ഭരണഘടനയുടെ അനുച്ഛേദം 13-ൽ പറയുന്നു. അതിനാൽ സ്ത്രീകൾ അടക്കമുള്ള മുഴുവൻ കേരളീയരും പ്രക്ഷോഭണം നടത്തിയാലും, അത്തരം സമ്മർദ്ദങ്ങൾക്ക് ഭരണസംവിധാനം കീഴ്‌പ്പെടുന്നത് അപലപനീയവും ശിക്ഷാർഹവുമാണ്.

സുപ്രീം കോടതിവിധിയ്‌ക്കെതിരായുള്ള സമരത്തിന്റെ കാരണങ്ങൾ രണ്ടാണ്. 1) വർഷങ്ങളായി പവിത്രവൽക്കരിച്ച് ബലപ്പെടുത്തിയെടുത്തിയുള്ള പുരുഷമേധാവിത്വമേന്മതാ മനോഭാവം. 2) ക്ഷേത്രപൂജാ വിധികളുടെ കത്തൃത്വം കുത്തകാവകാശമായി നടപ്പിൽ വരുത്തിയ തന്ത്രിബ്രാഹ്മണ വിഭാഗങ്ങളുടെ വർഗതാൽപര്യം.

മാറുമറയ്ക്കൽ നിരോധനം, മുലക്കരം എന്നിവ നിറുത്തലാക്കിയപ്പോഴും, സതി സമ്പ്രദായം 1830-കളിൽ വില്യം ബെന്റിക് പ്രഭു അവസാനിപ്പിച്ചപ്പോഴും വിശ്വാസിസമൂഹം മതം അപകടത്തിലാണെന്ന ഉമ്മാക്കി കാട്ടി അലമുറകൂട്ടിയിട്ടുണ്ട്. രാമായണത്തിലെ ലക്ഷ്മണന്റെ ഭാര്യ ഊർമ്മിളയും, മഹാഭാരതത്തിലെ പാണ്ഡുവിന്റെ രാജ്ഞി മാദ്രിയും, യാദവരുടെ ആഭ്യന്തര കലഹസമയത്ത് യാദവ സ്ത്രീകളും സതി അനുഷ്ഠിച്ച് ''ദേവീപദം'' നേടിയിട്ടുണ്ട്. സ്വമേധയാ സ്ത്രീകൾ സതി അനുഷ്ഠിക്കുന്നത് തടയരുതെന്ന് വാദിച്ചവർക്കൊപ്പമാണ് ഇന്നത്തെ സ്ത്രീ ക്ഷേത്രപ്രവേശനവിരുദ്ധർ. സ്ത്രീകളുടെ മാതൃത്വമഹിമയുമായി ബന്ധപ്പെട്ട ആർത്തവക്രമം അപവിത്രമാണെന്ന് ദുർവ്യാഖ്യാനിച്ച് അവരുടെ മനസ്സിൽ അധമമനോഭാവം സൃഷ്ടിച്ചതിന്റെ ഫലമായാണ്, ശബരിമല ക്ഷേത്രദർശനം ചെറുപ്പക്കാരികൾക്ക് ദോഷം ചെയ്യുമെന്ന അന്ധവിശ്വാസം ഉണ്ടാക്കിയത്. ജീവശാസ്ത്രപരമായ പ്രകൃതിപ്രതിഭാസ സത്യങ്ങൾ പാപമാണോ? ഈ നിലപാട് ഋക്‌വേദത്തിലെ ''ഭൂമി സത്യത്താൽ നിലനിൽക്കുന്നു, സൂര്യനാൽ ആകാശവും - സതേ്യനത്തഭിതാഭൂമി സൂരേ്യനത്തഭിദാഭൗ (ഋക്‌വേദം 10-85-1)'' മുഴുവൻ ലോകവും സത്യത്തിന്റെ ഇരിപ്പിടമാണ് (3-30-2-6) ''പരാചോവിശ്വം സത്യം കൃണുഹി വിഷ്ടമസ്തു''- എന്നീ സൂക്തങ്ങൾക്ക് ഘടകവിരുദ്ധമാണ്. ദൈവം സത്യമാണെന്നുള്ള പ്രമാണത്തിൽ ആത്മീയ ജീവിതം തുടങ്ങിയ മഹാത്മാ ഗാന്ധി അന്തിമ നാളുകളിൽ സത്യമാണ് ദൈവം എന്നുള്ള ദൃഢനിശ്ചയത്തിൽ എത്തി.

ഭക്തിയോഗം വഴി ഈശ്വര സാക്ഷാത്കാരം നേടുന്നതിനെപ്പറ്റിയുള്ള പ്രാമാണികഗ്രന്ഥമായ ''നാരദഭക്തി സൂത്ര''ത്തിൽ മനഃശുദ്ധിക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. പ്രകൃതിയുടെ നിയമങ്ങൾ അനുസരിച്ച് പ്രവൃത്തിക്കുന്ന ശാരീരികാവസ്ഥയ്ക്ക് ഭക്തിപ്രക്രിയയിൽ പ്രാധാന്യമോ പ്രസക്തിയോ ഇല്ല. ഭക്തിമാർഗം വഴി പക്ഷിമൃഗാദികൾക്ക് പോലും മോക്ഷപ്രപ്തിക്കുള്ള അവകാശാവസരങ്ങൾ നൽകിയിട്ടുള്ള ഹിന്ദുമതസിദ്ധാന്തങ്ങൾ യുവതികളെ അയ്യപ്പദർശനം വഴി സായൂജ്യവും നിർവൃതിയും നേടുന്നതിൽ നിന്നും മാറ്റി നിറുത്താൻ നിർദ്ദേശിക്കുന്നില്ല. രാമായണത്തിലെ ജടായൂമോക്ഷകഥ ഉദാഹരണം.

മഹാഭാരതത്തിന്റെ മൗലിക സന്ദേശമെന്ന ഡോ. എസ്. രാധാകൃഷ്ണൻ (മുൻ രാഷ്ട്രപതി) വിശേഷിപ്പിച്ച ശ്ലോകമാണ് - ആത്മനപ്രതികൂലാനിപരേശാം ന സമാചരേത് - (ഒരാളിന് ദോഷമുണ്ടാക്കുന്നത് അയാൾ അപരനോട് ചെയ്യരുത്) ഈ മൂല്യമനുസരിച്ച് രാഷ്ട്രീയ പ്രേരിതരായ വർഗീയവാദികളാൽ ഉത്തേജിപ്പിക്കപ്പെട്ട സമരക്കാർക്ക് ഭക്തരായ സ്ത്രീകളുടെ ആരാധനാവകാശം തടയാനാവില്ല. ഭാഷാപിതാവായ എഴുത്തച്ഛന്റെ ''ഹരിനാമകീർത്തന''മെന്ന ഭക്തിമാർഗ കവിതാഗ്രന്ഥത്തിൽ (20-ാം ശ്ലോകം) ഇക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്. നൈഷ്ടിക ബ്രഹ്മചാരിയായി സങ്കൽപ്പിക്കപ്പെട്ട ശബരിമല അയ്യപ്പസ്വാമിയെ പോലെ നിത്യകന്യകാ സങ്കല്പത്തിൽ ആരാധിക്കപ്പെടുന്ന കന്യാകുമാരി ദേവി, ജമ്മുകാശ്മീരിലെ വൈഷ്‌ണോദേവി മൂർത്തികളുടെ മുൻപിൽ അർദ്ധനഗ്നരായ യുവാക്കന്മാർക്ക് പോകുന്നതിൽ ആർക്കും തടസ്സമില്ല. - ഇതിന് പുറകിൽ പുരുഷമേധാവിത്വ മേന്മ•-താധികാരവാദം തന്നെ.

തന്ത്രസമുച്ചയമെന്ന പൂജാവിധിയെപ്പറ്റിയുള്ള ഗ്രന്ഥത്തിൽ യുവതികളായ ഭക്തകൾക്ക് ഒരു നിബന്ധനയും നിർദ്ദേശിച്ചിട്ടില്ല. നൈഷ്ഠികബ്രഹ്മചാരി ആണ് അയ്യപ്പനെന്ന സങ്കല്പം ശബരിമല ദർശനം നടത്തുന്ന ഭക്തമനസ്സുകളിലാണ്. അവരുടെ സങ്കല്പത്തെ അവർക്ക് തുല്യമായ പൗരാവകാശങ്ങൾ ഉള്ള സ്ത്രീകളുടെ ആരാധനാവകാശത്തിന് പ്രതിബന്ധമായി ഉപയോഗിക്കുന്നത് അധാർമ്മികവും പക്ഷപാതപരവുമാണ്. ഇത്തരത്തിലുള്ള നിലപാട് ഭഗവത്ഗീതയിലെ 4-ാം അദ്ധ്യായത്തിലെ 11-ാം ശ്ലോകത്തിൽ പറയുന്ന തത്വങ്ങൾക്ക് എതിരാണ്. കൃഷ്ണഭഗവാൻ പറയുന്നു''അർജുനാ! ആരെല്ലാം ഏതു പ്രകാരത്തിൽ എന്നെ ഭജിക്കുന്നുവോ, അവരെ ഞാൻ അതേ പ്രകാരത്തിൽ അനുഗ്രഹിക്കുന്നു. മനുഷ്യർ എല്ലാവിധത്തിലും എന്റെ മാർഗ്ഗം അനുസരിക്കുന്നു''. യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജ്യാമ്യഹം മമ വർത്മാനുവർത്തന്തേ മനുഷ്യാഃ പാർത്ഥ സർവ്വശഃ

മാതൃകാജീവിതത്തിനുള്ള അടിസ്ഥാന വസ്തുക്കളായ ജ്ഞാനം, ധനം, ശക്തി എന്നിവയുടെ അധീശദേവതകളായ സരസ്വതി, ലക്ഷ്മി, പാർവതി എന്നിവരുടെ അംശാവതാരമായി ദേവിപുരാണങ്ങളിലും മറ്റും ചിത്രീകരിച്ചിട്ടുള്ള സ്ത്രീകൾക്ക് ആരാധനാവകാശം നിഷേധിക്കുന്നതു മൂലപ്രകൃതിയായ ആദിപരാശക്തിയുടെ നിന്ദയാണ്. ആദിശങ്കരാചാര്യർ രജസ്വലയായ ത്രിപുരസുന്ദരിയെ അത്തരമൊരവസ്ഥയിൽ പൂജിക്കുന്നു. (ശങ്കരന്റെ ത്രിപുരസുന്ദരി അഷ്ടകം - കാണുക).

ഏതായാലും ആർത്തവാവസ്ഥയിലുള്ള മൃഗങ്ങൾക്ക് ശബരിമലയിലെ ഗർഭഗൃഹത്തിനടുത്ത് പ്രവേശിക്കുന്നതിൽ തടസ്സമില്ല. ! ഹിന്ദുമതദർശനങ്ങളുടെ രത്‌നച്ചുരുക്കമായി വിശേഷിപ്പിക്കപ്പെടുന്ന 4 മഹാവാക്യങ്ങളുടെ സങ്കല്പ ലക്ഷ്യങ്ങൾക്ക് എതിരാണ് യാഥാസ്ഥിതികരുടെ സ്ത്രീവിരുദ്ധ നിലപാട്. പ്രജ്ഞാനം ബ്രഹ്മം, അയം ആത്മബ്രഹ്മൻ, അഹം ബ്രഹ്മാസ്മി, തത്വമസിയെന്നിവയാണീ മഹാവാക്യങ്ങൾ. നിന്നിൽ തന്നെയുള്ള പരം പൊരുളിനെ കണ്ടെത്തുകയെന്നർത്ഥമുള്ള തത്വമസി എന്ന വാക്യമാണ് പതിനെട്ടാം പടികയറിചെല്ലുന്ന അയ്യപ്പഭക്തർക്ക് ദൃശ്യമാകുന്ന രീതിയിൽ ക്ഷേത്ര നടയിൽ എഴുതി പതിപ്പിച്ചിരിക്കുന്നത്. ഈ വാക്യത്തിന്റെ ഗഹനാർത്ഥങ്ങൾ സ്ത്രീവിരുദ്ധ പ്രക്ഷോഭകർ ''തത്വമസി'' എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള സുകുമാർ അഴിക്കോടിന്റെ അപഗ്രഹന ഗ്രന്ഥം വായിച്ച് മനസ്സിലാക്കണം.

ഋക്‌വേദത്തിലെ 8-61-11-ലെ സൂക്തത്തിൽ നിഷ്പാപ മനസ്സോടെയാണ് ഭക്തിസാധന ചെയ്യേണ്ടതെന്നു നിർദ്ദേശിക്കുന്നു. ശരീരത്തിന്റെ അവസ്ഥയ്ക്ക് പ്രാധാന്യമില്ല. യേശുദേവൻ ഗിരിപ്രഭാഷണത്തിൽ പറഞ്ഞതും ഇതു തന്നെ ''ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദെവത്തെ കാണും.''എന്തറിവുണ്ടായാലും അതുകൊണ്ട് മനുഷ്യൻ നാശോന്മുഖമായ ദുഷ്പ്രവണതകളിൽ നിന്നും മുക്തമാകണമെന്നാണ് ഉപനിഷദ് പ്രമാണം. ''സവിദ്യാ യാ വിമുക്തയെ''. പുതിയ തിരിച്ചറിവുകളുടെ പ്രചോദനം കൊണ്ടാണ് ആധുനിക ഇന്ത്യൻ നവോത്ഥാനത്തിന്റെ നേതാക്കൾ - രാജാറാം മോഹന്റായ് മുതൽ നാരായണ ഗുരുവരെ - സതി, തൊട്ടുകൂടായ്മ, ദേവദാസി സമ്പ്രദായം, അടിമ വ്യവസ്ഥ നിർത്തലാക്കൽ, അവർണ്ണരെ മനുഷ്യരായി കാണക്കാക്കാനുള്ള നിയമ വ്യവസ്ഥകൾ തുടങ്ങിയവ ഭാരതത്തിൽ നടപ്പാക്കിയത്. കേരള സർവകലാശാലയുടെ മൂലവാക്യം, ജ്ഞാനം അതുപയോഗിച്ചുള്ള കർമ്മത്തിനാൽ നിലനിൽക്കുന്നെന്ന് ഉദ്‌ഘോഷിക്കുന്നു. ''കർമ്മണിവ്യജ്ഞതെ പ്രജ്ഞാ''. ഇന്ത്യൻ പൈതൃകത്തിന്റെ ഉദാത്താദർശങ്ങൾക്കെതിരായി സ്ത്രീവിരുദ്ധ സമരക്കാർ നടത്തുന്ന നാടകങ്ങൾ കേരള നവോത്ഥാനത്തിലും പ്രബുദ്ധതയിലും അഭിരമിച്ച് അഭിമാനം കൊള്ളുന്ന കേരളത്തിനു വെളിയിൽ താമസിക്കുന്ന മലയാളികൾക്ക് വേദനാജനകമാണ്. അത്തരത്തിലൊരാളാണ് ഈ ലേഖകനും.

മാതൃഹന്താവിനെ ആരാധിക്കുന്ന രീതി പോലും ഹിന്ദുക്കൾ അംഗീകരിക്കുന്നു. ദുരേ്യാധനന് കേരളത്തിൽ ക്ഷേത്രമുണ്ട്. എറുമ്പ് (കണ്ണൂർ), പട്ടി (കണ്ണൂർ), കുറുക്കൻ (കച്ച് ജില്ല- ഗുജറാത്ത്) എലി (ബിക്കാനീർ - രാജസ്ഥാൻ), മുതലായ ജീവികളെ പവിത്രമായി കാണുന്ന രീതിയും ഉണ്ട്, ഭഗവദ് ഗീതയിൽ അഞ്ചാം അദ്ധ്യായത്തിലെ 18-ാം ശ്ലോകമനുസരിച്ച്. അതിനാൽ യുവതികൾ അയ്യപ്പ ദർശനം നടത്തുന്നതിൽ എന്താണ് അപാകത. അജ്ഞാനികളായ സമരക്കാർ ബ്രഹദാരാണ്യ്വപനിഷത്തിലെ ''തമസോ മാ ജ്യോതിർഗമയ''യെന്ന ആപ്തവാക്യത്തിന്റെ അർത്ഥം മനസ്സിൽ ഉൾക്കൊള്ളണം.കാമവും ലൈംഗികതയും പാപമായിക്കാണുന്ന ക്രിസ്തു മതത്തിന്റെ (original sin) അശാസ്ത്രീയ നിലപാടിനെ ഹിന്ദു യാഥാസ്ഥിതികർ സ്വീകരിച്ചത് ജഗുപ്‌സാവഹമാണ്.

യുവതീക്ഷേത്ര പ്രവേശന വിരുദ്ധ സമരം കേരള ഉപദേശീയതയുടെ വികൃതമായ ഹിന്ദു മാതൃകയാണ്, തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് അനുകൂല പ്രക്ഷോഭണം പോലെ. ഈ സമരം നമ്മുടെ നവോത്ഥാന നായകരായ ചട്ടമ്പി സ്വാമികൾ, വാഗ്ഭടാനന്ദ, നാരായണ ഗുരു, അയ്യൻകാളി, വൈകുണ്ഠസ്വാമി എന്നിവരുടെ മഹാത്യാഗങ്ങൾക്കും പൈതൃകത്തിനും കളങ്കമുണ്ടാക്കുന്നതാണ്. കേരളം ഇന്ത്യയിലെ പ്രബുദ്ധത നേടിയ ദേശമെന്ന പ്രതിച്ഛായയ്ക്ക് ഇതു വലിയ നഷ്ടമുണ്ടാക്കി; 1984-ലെ സിക്ക് വിരുദ്ധ ലഹള, 1992-ലെ ബാബറി മസ്ജിദ് ധ്വംസനം, 2002-ലെ ന്യൂനപക്ഷ വിരുദ്ധ ഗുജറാത്ത് കൂട്ടക്കൊല എന്നിവ ഹിന്ദു സമൂഹത്തിന് അപമാനമുണ്ടായതുപോലെ.

ഭരണഘടനയുടെ അനുച്ഛേദം 25 ന്യൂനപക്ഷമതാനുഷ്ടാന സ്വാതന്ത്ര്യം ഒരിക്കലും മൂന്നാം ഭാഗത്തിൽ പറഞ്ഞിട്ടുള്ള വ്യക്തികളുടെ മതമൗലികാവകാശങ്ങളെ ലംഘിച്ചുകൊണ്ടായിരിക്കരുതെന്ന് സ്പഷ്ടമായി പറയുന്നു. ''Why I am a Hindu'' എന്ന പുസ്തകം എഴുതിയ ശശിശരൂർ ഹിന്ദു വർഗീയവാദികൾ വേദഗ്രന്ഥമായി കാണുന്ന മനുസ്മൃതിയിൽ (മൂന്നാം അദ്ധ്യായം 56-ാം ശ്ലോകം) ഉദ്‌ഘോഷിച്ചിട്ടുള്ള ''സ്ത്രീകളെ പൂജിക്കുന്നിടത്ത് ദൈവ കൃപയുണ്ടാകുമെന്നും, അതില്ലാതെ നടക്കുന്ന പൂജാവിധികൾ ഫലശൂന്യമാണെന്നു''മുള്ള പ്രമാണം അംഗീകരിക്കണം.

''യത്രനാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത:ഹ
യത്രൈ താസ്തു ന പൂജ്യന്തേ സർവ്വാസ്ത ത്രാഫലാ: ക്രിയ:

ശശിതരൂർ നിർദ്ദേശിച്ച അനുരജ്ഞനം നിയമവിരുദ്ധമായി സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ട് സ്ത്രീവിരോധ മനോഭാവം ജീവിതവൃതമായിക്കൊണ്ട് നടക്കുകയും, പുരോഹിതവൃത്തി ജന്മം കൊണ്ട് ബ്രാഹ്മണരായവർക്കു മാത്രം കുത്തകാവകാശമാക്കി കാണുന്നവർക്കും മുമ്പിലുള്ള സാഷ്ടാംഗ പ്രമാണമായിരിക്കും.

പിണറായി സർക്കാർ പ്രായോഗിക വോട്ട് ബാങ്ക് തന്ത്ര വിദഗ്ധരുടെ സമ്മർദ്ദത്തിന് വഴങ്ങി സ്ത്രീവരുദ്ധരുടെ പ്രീണനത്തിന് തുനിയാതെ നവോത്ഥാന മൂല്യങ്ങൾക്കും, നിയമവാഴ്ചയ്ക്കും വേണ്ടി ശക്തമായ നിലപാടെടുത്തു. ഹൃദയംഗമായ അഭിനന്ദനങ്ങൾ. വിജയാശംസകൾ. നവോത്ഥാന മൂല്യവിശ്വാസികൾക്ക് ഇത് ഊർജ്ജദായകമാണ്. കൂടുതൽ സാമൂഹ്യ പരിഷ്‌കരണ പാതയിൽ നീങ്ങാനായി കേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളായ ആറ്റുകാൽ, ചെങ്ങന്നൂർ, ചോറ്റാനിക്കര, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിൽ അവശ്യം പാണ്ഡിത്യ കൗശലങ്ങളും പൂജാവിധി വൈദഗ്ധ്യവുമുള്ള സ്ത്രീകളെ നിയമിക്കണമെന്ന് നിർദ്ദേശിക്കുന്നു. കേരളത്തിനെ സ്വാമി വിവേകാന്ദൻ അപലപിച്ച ഭ്രാന്താലയമാക്കാനുള്ള ഹിന്ദു യാഥാസ്ഥികരുടെ നീക്കത്തിനിതൊരു തിരിച്ചടിയാകും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രാഹുലിനെ വയനാട്ടിൽ നിന്നും പിൻവലിപ്പിക്കാൻ ഇടത് പാർട്ടികളുടെ ശക്തമായ സമ്മർദ്ദം തുടരുന്നു; അന്തിമ തീരുമാനം എടുക്കാനാവാതെ കോൺഗ്രസ് നേതൃത്വം; അമേഠിക്ക് പുറമേ സുരക്ഷിതമായ ഒരു മണ്ഡലം കൂടി വേണമെന്ന കാര്യത്തിൽ രാഹുലിന് തർക്കമില്ല; രാഹുലിന്റെ പോസ്റ്ററുകളുമായി ഇതിനോടകം പ്രചരണം ആരംഭിച്ച് പ്രവർത്തകർ; വയനാട്ടിലും അമേഠിയിലും ജയിച്ചാൽ രാഹുൽ വയനാട് നിലനിർത്തി അമേഠി പ്രിയങ്കയ്ക്ക് നൽകിയേക്കും
കുടുംബപ്രശ്‌നങ്ങളുടെ സൂത്രധാരനായി ഗണേശ് കരുതിയതോടെ പ്രശ്‌നങ്ങൾ തുടങ്ങി; സരിതാ കേസിലെ ഇടപെടലിലൂടെ അമ്മാവന്റെ പ്രിയപ്പെട്ടവനായി; എംഎൽഎയാക്കില്ലെന്ന് ഉറപ്പായപ്പോൾ മറുകണ്ടം ചാടൽ; ശബരിമലയിലെ വിശ്വാസി വഞ്ചന ചർച്ചയാക്കി ശരണ്യാ മനോജ് കോൺഗ്രസിലെത്തി; വല്ല്യമ്മാവന്റെ പാർട്ടിയിലെ നീതി നിഷേധം മറുനാടനോട് തുറന്ന് പറഞ്ഞ് ബാലകൃഷ്ണപിള്ളയുടെ സഹോദരീ പുത്രൻ; കൊടിക്കുന്നിലിന് കരുത്തേകാൻ കൊട്ടാരക്കരയിലെ ചെന്നിത്തല ഇടപെടൽ ഇങ്ങനെ
പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലി മടയിൽ ചെന്നാണ്; രാഹുലിനെ കളിയാക്കാൻ ഇടത് സ്ഥാനാർത്ഥിയെ വെറും എലിയാക്കിയ മന്ത്രി കെടി ജലീലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് നിരാശപ്പെടുത്തുന്നത് വയനാട്ടിലെ എൽഡിഎഫ് പ്രവർത്തകരെ; രാഹുൽ ചർച്ചകളിൽ മുഴുവൻ ഇടതുപക്ഷവും പറയുന്നത് യുഡിഎഫ് വിജയത്തെ കുറിച്ച്; എന്തിന് വേണ്ടി പ്രവർത്തിക്കണം എന്ന് ചോദിച്ച് പിന്നോട്ട് വലിഞ്ഞ് പ്രവർത്തകർ; എലിയെന്ന് വിളിച്ചത് ബിജെപിയെ എന്ന് വിശദീകരിച്ച് തലയൂരാൻ ജലീലും
13ഉം 15ഉം വയസ്സുള്ള രണ്ട് ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ട് പോയി മതം മാറ്റി നിർബന്ധിച്ച് നിക്കാഹ് നടത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി; വിശദീകരണം ചോദിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി; പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യത്തിൽ ഇന്ത്യൻ ഇടപെടലെന്ന് പാക് വിദേശകാര്യ മന്ത്രിയും; പാക്കിസ്ഥാനിലെ രണ്ട് ഹിന്ദു പെൺകുട്ടികളുടെ ദുർവിധിയെ ചൊല്ലി വീണ്ടും ഇന്ത്യാ-പാക് തർക്കം മൂർച്ഛിക്കുന്നു
വിവാഹമോചനത്തോടെ കാവ്യയും ദിലീപും കൂടുതലായി അടുക്കുന്നുവെന്ന് മഞ്ജുവിന് വ്യക്തമായി; കൂട്ടുകാരികളായ ഭാവനയോടും സംയുക്തയോടും ശ്വേതയോയും പൂർണിമയോടും കാര്യങ്ങളെല്ലാം പങ്കുവച്ചു; കാവ്യയുമായും ദിലീപുമായും കൂടുതൽ അടുപ്പമുള്ള ഭാവനയെ എല്ലാം അറിയാൻ ചുമതലപ്പെടുത്തി; മഞ്ജുവാര്യർ നൃത്തം അവതരിപ്പിക്കുന്നതും ശ്രീകുമാർ മേനോനുമായുള്ള അടുപ്പത്തിലൂടെ ബച്ചന്റെ പരസ്യ ചിത്രത്തിലേക്ക് എത്തുന്നതും വിവാദങ്ങളെ തുടർന്ന്; പല്ലിശ്ശേരി പരമ്പര തുടരുന്നു
ഗുണ്ടാ പണിയുമായി നടന്ന അനിൽ ഓട്ടോക്കാരനായത് കടുംബം പുലർത്താൻ; പഴയ വൈരാഗ്യം കൊണ്ടു നടന്ന ശത്രു ഓട്ടോ ഡ്രൈവറെ വെട്ടിയത് അതിക്രൂരമായി; ആശുപത്രിയിൽ എത്തിക്കാൻ വൈകിയപ്പോൾ രക്തം വാർന്ന് മരണവും; ബാർട്ടൺഹില്ലിൽ മരിച്ചത് ഗുണ്ടുകാട് സ്വദേശിയായ നാൽപതുകാരൻ; തലസ്ഥാനത്തെ ഞെട്ടിച്ച് ഗുണ്ടാകുടിപ്പകയുടെ കൊലപാതകം വീണ്ടും; അനിയെ കൊന്ന ജീവന് വേണ്ടി അന്വേഷണവുമായി പൊലീസ്
ജനങ്ങൾക്ക് വേണ്ടവരെ നേതാക്കൾക്ക് വേണ്ടാത്ത ഏക പാർട്ടിയായിരിക്കും കേരളത്തിലെ ബിജെപി; ഓച്ഛാനിച്ചു നിന്നുമാത്രം ശീലിച്ച പ്രവർത്തകർ നേതാക്കളെ തിരുത്തിക്കുന്ന കാലത്ത് ബദൽ രാഷ്ട്രീയം തിരയുന്നവരാണ് ആശ്വസിക്കുന്നത്; തിരുവല്ലയിൽ എത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് ജനക്കൂട്ടം നൽകിയ ഞെട്ടിക്കുന്ന സ്വീകരണം നേതാക്കളുടെ കണ്ണ് തുറപ്പിക്കട്ടെ; സോഷ്യൽ മീഡിയയെ അവഗണിച്ച് ഇനി ഏത് പാർട്ടിക്ക് മുമ്പോട്ട് പോകാനാവും?
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
ആ ചന്തികഴുകൽ തന്നെയല്ലേ നികേഷേ പിണറായിക്ക് വേണ്ടി താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്? താൻ ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവർ ചെയ്തു കഴിയുമ്പോൾ തനിക്ക് നാണം എങ്കിലും തോന്നരുത്; കേരളത്തിലെ ഒരു പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിൽ ഇറങ്ങിയ ആളുടെ പേരൊന്ന് പറഞ്ഞേ? ഇന്ത്യയിലെ ദേശീയ ചാനലുകൾ നരേന്ദ്ര മോദിയുടെ ചന്തി കഴുകികൊണ്ടിരിക്കുകയാണ് എന്ന് വികാര വിക്ഷുബ്ധനായി പറഞ്ഞ നികേഷ് കുമാറിനെ ചാനലിൽ ചോദ്യംചെയ്ത് ശ്വാസം മുട്ടിച്ച് ടിജി മോഹൻദാസ്
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; പ്രതിമ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്നുകാരിയായ മകളെ കടത്തിയതിന് പിന്നാലെ പൊലീസും; കുട്ടിയെ കടത്തിയത് പിതാവിനെ ആക്രമിച്ച് കൈമുറിച്ച ശേഷം; നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കുട്ടിയെ കടത്തി; രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരാക്രമം
സെക്‌സ് വീഡിയോ ചാറ്റ് ചെയ്തിട്ടുണ്ടോ ? എങ്കിൽ ഇതും കൂടി കണ്ടോളൂ ! സമൂഹ മാധ്യമത്തിലെ ചതിക്കുഴികൾ ഓർമ്മിപ്പിച്ച് 'ഗോഡ്‌സ് ഐ' ഹ്രസ്വചിത്രം; അവതരണ ശൈലിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ഹ്രസ്വചിത്രം റിലീസ് ചെയ്ത് മണിക്കുറുകൾക്കകം കണ്ടത് ലക്ഷക്കണക്കിനാളുകൾ; 'ദൈവത്തിന്റെ കണ്ണുകൾ' തുറക്കുമ്പോൾ കാണുന്നതിങ്ങനെ
മീശമാധവനിൽ സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം ചെയ്ത ദിലീപിന് കാവ്യ തിരിച്ചടി നൽകിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ; അരഞ്ഞാണം കടിച്ചഴിച്ച രംഗത്തിന് ബദലായി കവിളിൽ ഉമ്മയ്ക്ക് പകരം കടികൊടുത്ത് കാവ്യ; 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല' എന്ന് അക്കു അക്‌ബറിനോട് വിളിച്ചുപറഞ്ഞ് നായകൻ; വൈറലായ ആ രംഗത്തിന്റെ പിന്നാമ്പുറ കഥകളുമായി പല്ലിശ്ശേരിയുടെ പരമ്പര
അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി
പറ്റിയ പ്രാഞ്ചിമാരെ കിട്ടിയാൽ ഒപ്പം കൂടി അവസരങ്ങൾ ഒരുക്കി ചിത്രങ്ങൾ പകർത്തും; ഒരുമിച്ചു മദ്യപിച്ചു ലഹരി പിടിപ്പിക്കും; ഒടുവിൽ 10,000വും 50,000വും ചോദിച്ചു തുടങ്ങി ലക്ഷങ്ങളിലേക്ക് വളരും; വീട്ടിൽ എത്തിയും ഭീഷണിപ്പെടുത്തും; തേൻകെണി തട്ടിപ്പ് പതിവാക്കിയ കൊടുങ്ങല്ലൂരിലെ ഷമീന ഇത്തവണ പെട്ടുപോയത് തിരുവമ്പാടിയിലെ റിസോർട്ട് ഉടമ മാനം പോയാൽ പോകട്ടെ എന്നുവെച്ച് പരാതി നൽകിയപ്പോൾ; ഷമീനയുടെ കഥകൾ കേട്ടു ഞെട്ടി പൊലീസുകാരും
കേരളം യുഡിഎഫിനൊപ്പമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും; തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോട്ടയത്തും ത്രികോണ പോര് തീപാറും; തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയിൽ കെ സുരേന്ദ്രനും അട്ടിമറിക്ക് പ്രാപ്തിയുള്ളവർ; കോട്ടയത്തും തോമസ് ഞെട്ടിച്ചേക്കും; ഇടതിന് പാലക്കാട് വ്യക്തമായ മുൻതൂക്കം; സിപിഎമ്മിന് നേരിടേണ്ടി വരിക കടുത്ത മത്സരം; മലബാറിലെ ലീഗ് കോട്ടകൾ തകരില്ല; കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അമിത് ഷായെ സ്വാധീനിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് ഇങ്ങനെ
'യു ഷുഡ് ഇമ്മീഡിയറ്റ്‌ലി ആസ്‌ക് ദി ഓഫീസർ..വാട് സ്റ്റെപ്പ് ഹീ ഹാഡ് ടേക്കൺ തെൻ? ഐ നീഡ് ടു നോ': ഓച്ചിറയിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ പഴയ കമ്മീഷണർ സ്‌റ്റൈലിൽ ചോദ്യം ചെയ്ത് സുരേഷ് ഗോപി എംപി; ഗുരുതര വീഴ്ചയാണ് പൊലീസ് വരുത്തിയതെന്നും കൃത്യമായ മറുപടി കിട്ടും വരെ പെൺകുട്ടിയുടെ വീട്ടിൽ തുടരുമെന്നും എംപി; വീഡിയോ വൈറലാകുന്നു; കേസിൽ നാലുപ്രതികൾക്കെതിരെ പോക്‌സോ ചുമത്തി
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...