Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എഴുപത് വർഷമായി ഇന്ത്യയിൽ തുടരുന്ന ജാതിസംവരണം നിർത്തലാക്കേണ്ടതുണ്ടോ? ജാതി സംവരണത്തിന് പകരം സമൂഹത്തിന്റെ മുകൾത്തട്ടിലുള്ളവരെ സഹായിക്കാൻ ബിജെപി സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച 10 ശതമാനം സാമ്പത്തിക സംവരണം ആവശ്യമുണ്ടോ? ദളിത് ചിന്തകനും പ്രഭാഷകനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു

എഴുപത് വർഷമായി ഇന്ത്യയിൽ തുടരുന്ന ജാതിസംവരണം നിർത്തലാക്കേണ്ടതുണ്ടോ? ജാതി സംവരണത്തിന് പകരം സമൂഹത്തിന്റെ മുകൾത്തട്ടിലുള്ളവരെ സഹായിക്കാൻ ബിജെപി സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച 10 ശതമാനം സാമ്പത്തിക സംവരണം ആവശ്യമുണ്ടോ? ദളിത് ചിന്തകനും പ്രഭാഷകനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ജോലികളിൽ 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടത് ഇന്നാണ്. പാർലമെന്റിൽ ബില്ലായി അവതരിപ്പിച്ച് നടപ്പിലാക്കാനാണ് ഈ നീക്കം നടക്കുന്നത്. അതേസമയം ജാതി സംവരണം അവസാനിപ്പിക്കാനാവില്ലെന്നാണ് സണ്ണി എം കപികാട് പറയുന്നത്. കേരളത്തിൽ അമ്പത് ശതമാനം സീറ്റുകൾ യോഗ്യതയുള്ളവർക്ക് നീക്കിവെച്ചിട്ടുണ്ട്. അത് എത്തിപ്പിടിക്കേണ്ടവർ ഈ 50 ശതമാനത്തിൽപെട്ടവരാണ്. പിന്നെയെന്തിന് മറ്റുള്ള സംവരണത്തിന്റെ തോത് നോക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

സണ്ണി എം കപികാട് പറയുന്നത് ഇങ്ങനെ:

സംവരണം എങ്ങിനെയാണ് ഇന്ത്യയിൽ രൂപപ്പെട്ടത്: സംവരണത്തിന്റെ ആവശ്യകത എങ്ങിനെയാണ് രൂപപ്പെട്ടത്. ലോകം മുഴുവൻ അസമത്വം നിലനിൽക്കുന്നു. പക്ഷെ ഇന്ത്യയിലെ അസമത്വം വ്യതിരിക്തമാണ്. ഗ്രേഡഡ് അസമത്വമാണ്. ഒരു പിരമിഡിൽ അടുക്കിവെച്ചതുപോലുള്ള അസമത്വമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. മുകളിലേക്ക് പോകുന്തോറും അസമത്വവും താഴേക്ക് പോകുന്തോറും മ്ലേച്ചത്വവുമാണ് നിലനിൽക്കുന്നത്. ഈ യാഥാർഥ്യം നമ്മൾ മനസിലാക്കേണ്ടതുണ്ട്. ചെറുകിട സമൂഹങ്ങളുടെ സമാഹാരമാണ് ഇന്ത്യ. വ്യത്യസ്ത ഭാഷ, വ്യത്യസ്ത ജീവിത രീതി വസ്ത്രധാരണം, ജാതി, മതം, ഇങ്ങിനെ പലരീതിയിൽ വിഭജിതമായ സമൂഹമാണ് ഇന്ത്യയിൽ ഉള്ളത്. ഗ്രേഡഡ് ഇൻ ഈക്വലിറ്റിയിൽ നിൽക്കുമ്പോൾ ആർക്കും ഒരു ഗ്രേഡിൽ നിന്നും മറ്റൊരു ഗ്രേഡിലേക്ക് തുളച്ചു കയറാൻ കഴിയില്ല. ഇതാണ് ഗ്രേഡഡ് ഈക്വലിറ്റിയുടെ പ്രത്യേകത.

ഇത് ഇന്ത്യൻ സമൂഹം നേരിടുന്ന അടിസ്ഥാനപരമായ ദുരന്തവും കൂടിയാണ്. ഈ സമൂഹത്തിലെ വ്യക്തിയുടെ ധാർമിക ബോധം തന്നെ ഗ്രേഡഡ് ആയി തന്നെയാണ് പ്രവർത്തിക്കുക. ചിലരുടെ അറിവ് അറിവല്ലാതായി മാറുകയും വേറെ ചിലരുടെ അറിവ് അറിവായി മാറുകയും ചെയ്യും. ഗ്രേഡഡ് ഈക്വലിറ്റിയുടെ സൈക്കോളജിയിലാണ് കേരളം ജീവിക്കുന്നത് എന്നതുകൊണ്ടാണ് അത്. ആദിവാസികുട്ടികളുടെ മരണം വരുമ്പോൾ ആദിവാസികൾക്ക് എന്തോ കുഴപ്പമുണ്ട് എന്ന് ചിന്തിക്കുന്നത് ഗ്രേഡഡ് ഈക്വലിറ്റിയുടെ പ്രശ്‌നം കൊണ്ടാണ്. എല്ലാ ഇന്ത്യക്കാർക്കും നീതി വേണം എന്ന ബോധം ഇന്ത്യക്കാരനില്ലാ എന്നാണ് ഇന്ത്യ നേരിടുന്ന ഒരു പ്രശ്‌നം.

അതുമാത്രമല്ല അപരന്റെ നീതിയെ ഹനിക്കേണ്ടത് എന്റെ ധാർമികമായ ഉത്തരവാദിത്തമായി ഞാൻ കൊണ്ടുനടക്കുന്നു എന്നതാണ് ഇന്ത്യക്കാരന്റെ പ്രശ്‌നം. അപരൻ മാന്യമായി വസ്ത്രം ധരിച്ച് എന്റെ മുന്നിൽ നിന്നുകൂടാ എന്ന പ്രശ്‌നം നമ്മൾ മറന്നുപോകരുത്. ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും സംസാരിക്കുമ്പോൾ വരെ ഈ ഗ്രേഡഡ് ഈക്വലിറ്റി നമ്മുടെ മനസിലുണ്ട്, ഈ സമൂഹത്തിന്നകത്ത് നിന്നാണ് ആധുനിക രാഷ്ട്രം നാം കെട്ടിപ്പടുക്കേണ്ടത്. ഗ്രേഡഡ് ഈക്വലിറ്റി വലിയ സമൂഹത്തെ പുറംതള്ളുകയും പുറത്തു നിർത്തുകയും ചെയ്യുന്നു. ബ്രിട്ടീഷ് വിരുദ്ധ കാലാപാനി ആധുനിക ഇന്ത്യയെ സൃഷ്ടിച്ചത് എന്നത് ഒരു കെട്ടുകഥയാണ്.

ഇന്ത്യയിലെ വിവിധ ആഭ്യന്തര സമൂഹങ്ങൾ നടത്തിയ സമരമാണ് ഇന്ത്യയെ ജനാധിപത്യവത്ക്കരിച്ചത്. ഗാന്ധി മാത്രമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് എന്നത് വിചാരിക്കേണ്ടതില്ല. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും വിടി ഭട്ടതിരിപ്പാടും അടങ്ങിയ സാമൂഹ്യ പരിഷ്‌കർത്താക്കൾക്കും ഇന്ത്യൻ സമൂഹത്തെ ആധുനിക വത്ക്കരിക്കുന്നതിൽ വലിയ പങ്കുണ്ട്. 19 ആം നൂറ്റാണ്ടു മുതൽ ആരംഭിക്കുന്ന ഒരു കാര്യമാണിത്. തങ്ങൾക്കും തിരഞ്ഞെടുക്കാൻ അവകാശമുണ്ടു എന്നാണ് ഇവർ പറഞ്ഞത്. ഇതാണ് സംവരണത്തിന്റെ ആദ്യ രൂപം. ഇങ്ങിനെയാണ് പ്രാതിനിധ്യ സ്വഭാവമുള്ള സർക്കാർ വന്നത്. വൈക്കം സത്യാഗ്രഹകാലത്ത് ഗാന്ധിജി പറയുന്നുണ്ട്. നിങ്ങൾ പിന്നോക്കക്കാരോട് മാന്യമായി പെരുമാറണം എന്ന്. അപ്പോൾ വൈക്കം ക്ഷേത്രത്തിന്റെ ഉടമ ഗാന്ധിയോട് ചോദിക്കുന്നത് നിങ്ങൾ ഒരു സനാതന ഹിന്ദുവാണോ എന്നാണ്. ഗാന്ധി പറയുന്നു. ഞാൻ ഒരു സനാതന ഹിന്ദുവാണ്.

ഒരു സനാതന ഹിന്ദുവെന്ന നിലയിൽ അയിത്തം പാലിക്കാൻ എനിക്ക് ബാധ്യതയുണ്ട് എന്നാണ് ക്ഷേത്ര ഉടമയായ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ഗാന്ധിയോട് പറയുന്നത്. ഇതോടുകൂടി ഗാന്ധി വേദി വിടുകയാണ്. അയിത്തം പാലിക്കുക സാമൂഹികമായ കുറ്റകൃത്യമാണ്. ഇത്തരം ഒരു സംവിധാനം നിലനിൽക്കുന്നതിനാലാണ് എല്ലാവർക്കും ഭരണത്തിൽ പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉയർന്നത്. ഇവർക്ക് വേണ്ടി വേറെ ആരെങ്കിലും പോയാൽ പോരെ എന്നൊരു സംശയം വന്നു. അത് ഗ്രേഡഡ് ഇക്വലിറ്റിയുടെ ചിന്ത കാരണമാണ്. അതുകൊണ്ടാണ് താഴെത്തട്ടിലുള്ളവർക്ക് വേണ്ടി വാദിക്കാൻ അവർ തന്നെ പോകണം എന്ന ആവശ്യം ഉയർന്നത്. ഇതാണ് സംവരണത്തിന്റെ അടിസ്ഥാനം. ഇന്ത്യയിൽ സ്വാഭാവിക നീതി വിതരണം ചെയ്യപ്പെടുന്നില്ല എന്ന അവസ്ഥ വിശേഷം നിലനിൽക്കുന്നതിലാണ് സംവരണം ആവശ്യമായി വന്നത്. ഇത് ക്വസ്റ്റൻ ഓഫ് മെറിറ്റ് അല്ല ക്വസ്റ്റൻ ഓഫ് ജസ്റ്റിസ് ജസ്റ്റിസ് ആണ്. ഇതിനു മെറിറ്റുമായി ഒരു ബന്ധവുമില്ല. ജനാധിപത്യം പൂർണമാകണമെങ്കിൽ അഭിപ്രായങ്ങളുടെ പ്രാതിനിധ്യം മാത്രം പോരാ എന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്.

ജനാധിപത്യം പൂർണമാകണമെങ്കിൽ അതിനു ദളിതർ കൂടി വരേണ്ടതുണ്ട്. സിപിഎമ്മിന്റെ കാര്യം എടുത്താൽ സിപിഎമ്മിൽ വരെ സവർണർ ആണ് കൂടുതൽ. ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്ന ചോദ്യമാണ് സവർണർ ഉന്നയിക്കുന്നത്. ദളിതരുടെ കാര്യം ആരും ഏറ്റെടുത്തു എന്ന പറയുന്നത് നിർത്തിവയ്ക്കണം. പകരം അവർ തന്നെ അവരുടെ കാര്യം ഉന്നയിക്കണം. എന്നെ ഞാൻ തന്നെ ഏറ്റെടുക്കുക എന്നതാണ് റിസർവേഷന്റെ അടിസ്ഥാനം. പ്രചണ്ഡയുടെ നേതൃത്വത്തിൽ സർക്കാർ വന്നപ്പോൾ എത്ര പ്രാതിനിധ്യം ഉണ്ടെന്നാണ് ചോദ്യം ഉയർന്നത്. 350 ഓളം എന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ എത്ര പേർ എന്ന ചോദ്യം വന്നു. അത് നാൽപ്പത് എന്ന് പറഞ്ഞപ്പോൾ അത് പോരെന്നു പറഞ്ഞു. പിന്നീട് തെരഞ്ഞെടുപ്പിലാണ് ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടത്.

മാവോയിസ്റ്റുകളിൽ വരെ ഇതാണ് സ്ഥിതി. ആധുനിക ഇന്ത്യയിൽ റിസർവേഷൻ ഇല്ലാത്ത അവസ്ഥയിൽ പട്ടിക-ജാതി-വർഗ്ഗങ്ങൾക്ക് എത്ര പ്രാതിനിധ്യം ഉണ്ട് എന്ന ചോദ്യം ഉയർന്നാൽ അതിനു കൃത്യമായ ഉത്തരം ലഭിക്കില്ല. രാജ്യസഭയിലേക്ക് എത്ര പട്ടിക ജാതിക്കാർ പോയി എന്ന ചോദിച്ചാൽ അഞ്ചു വിരലുകൾ പോലും വേണ്ട. ഉത്തരത്തിനു. മാധ്യമപ്രവർത്തകരിൽ എഡിറ്റർ പോസ്റ്റിൽ ഭൂരിഭാഗവും ബ്രാഹ്മണ മേധാവിത്തമാണ്. എന്തുകൊണ്ട് പട്ടികജാതി വിഭാഗത്തിൽപെട്ടവർ എഡിറ്റർമാറാകുന്നില്ല. ഭരണഘടനയുടെ രൂപവത്ക്കരണത്തിനു അംബേദ്ക്കർ നിയമിതനാകുമ്പോൾ ആ പോസ്റ്റിൽ ഇരിക്കാൻ വേറെ ആരും ഉണ്ടായിരുന്നില്ല.

അന്ന് ഭരണഘടന എഴുതാൻ അംബേദ്കർ മാത്രം ആയിരുന്നു. മെറിറ്റ് ഇല്ലാത്തവർക്ക് നൽകുന്നതല്ല സംവരണം. മെറിറ്റ് ഉണ്ടായിട്ടും കിട്ടില്ല എന്ന് ഉറപ്പുള്ളവർക്ക് വേണ്ടിയാണ് സംവരണം. മെറിറ്റ് ബയോളജിക്കൽ അല്ല സാമൂഹികമായി നിർമ്മിക്കപ്പെടുകയാണ്. ഐസിഎസ് എഴുതാൻ ബ്രാഹ്മണർക്ക് കഴിഞ്ഞില്ല. അവസാനം മാർക്ക് 30 ആയി പോലും കുറക്കേണ്ടി വന്നു. ബ്രിട്ടീഷ് ഹിസ്റ്ററി അവർക്ക് അറിയാമായിരുന്നില്ല. അതിനു കുറി തൊട്ടാൽ മതിയാവുമായിരുന്നില്ല. റിസർവേഷൻ എന്ന് പറഞ്ഞാൽ അത് കോൺസ്റ്റിറ്റൂഷൻ മെക്കാനിസമാണ്. ജാതിയാണ് ഇവിടെ ഇപ്പോഴും പ്രധാനം. ഇന്ത്യയിൽ സംവരണം വന്നിട്ടും എപ്പോഴും അതിനു ആനുപാതികമായ പ്രാതിനിധ്യം വന്നിട്ടില്ല.

കേരളത്തിൽ അമ്പത് ശതമാനം സീറ്റുകൾ യോഗ്യതയുള്ളവർക്ക് നീക്കിവെച്ചിട്ടുണ്ട്. അത് എത്തിപ്പിടിക്കേണ്ടവർ ഈ 50 ശതമാനത്തിൽപെട്ടവരാണ്. പിന്നെയെന്തിന് മറ്റുള്ള സംവരണത്തിന്റെ തോത് നോക്കുന്നത്. ജാതീയമായ വിവേചനങ്ങളുടെ പിൻബലത്തിലാണ് ഇന്ത്യയിൽ സംവരണം ഏർപ്പെടുത്തിയതെങ്കിൽ ഒരിക്കലും അതിനു ബദലായി സാമ്പത്തിക സംവരണം ഏർപ്പെടുത്തേണ്ടതില്ല. ജനാധിപത്യത്തിന്റെയും നീതിയുടെയും താത്പര്യങ്ങൾ ഉറപ്പിക്കാനുള്ള സംവിധാനമായാണ് സംവരണം ഏർപ്പെടുത്തിയത്. ഇതിനു ബദലായി വേറൊരു സാമ്പത്തിക സംവരണം നമുക്ക് ആവശ്യമില്ല-സണ്ണി കപിക്കാട് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP