Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊള്ളയും കൊള്ളിവയ്‌പ്പും തെണ്ടിത്തരവും സർവ്വമാന ഉഡായിപ്പുകളും കൊടികുത്തി വാഴുന്ന നാട്ടിൽ ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയായ ആദിവാസി സ്ത്രീയെ ജയിലിൽ പൂട്ടിയിട്ടല്ല ജനാധിപത്യം പുലർത്തേണ്ടത്

കൊള്ളയും കൊള്ളിവയ്‌പ്പും തെണ്ടിത്തരവും സർവ്വമാന ഉഡായിപ്പുകളും കൊടികുത്തി വാഴുന്ന നാട്ടിൽ ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയായ ആദിവാസി സ്ത്രീയെ ജയിലിൽ പൂട്ടിയിട്ടല്ല ജനാധിപത്യം പുലർത്തേണ്ടത്

അഡ്വ. ശ്രീജിത്ത് പെരുമന

യൽവാസിയും സഹോദരിയുമായ സാമൂഹ്യ പ്രവർത്തക ഗൗരി കഴിഞ്ഞ ആറുമാസക്കാലമായി കണ്ണൂർ സെൻട്രൽ ജയിലിന്റെ ഇരുട്ടറകളിലാണ്. മൂന്നരവയസ്സുള്ള ആഷിക്ക് എന്ന പൊന്നോമനയുടെ അമ്മയാണ് ഗൗരി. കോർപ്പറേറ്റ് മാഫിയകൾക്കെതിരെയും അനീതികൾക്കെതിരെയും നിരന്ത പോരാട്ടം നയിക്കുന്ന ക്ഷോഭിക്കുന്ന പെൺ യവ്വനമാണവൾ.

എന്നാൽ അധികാരികളുടെയും മാഫിയകളുടെയും കണ്ണിലെ കരടായി മാറിയതിനാൽ ഇപ്പോൾ രാജ്യദ്രോഹിയായിരിക്കുകയാണ്. ഇലക്ഷൻ ബഹിഷ്‌ക്കരിക്കാൻ ആവശ്യപ്പെട്ട് പോസ്റ്ററുകൾ അധികച്ചെന്നാണ് കേസ്. പോരാട്ടം എന്ന സംഘടനയ്ക്ക് വേണ്ടിയാണ് ഗൗരി പോസ്റ്ററുകൾ പതിച്ചത്. എന്നാൽ നിരോധിത സംഘടനയായ സിപിഐ മാവോയിസ്‌റ് പ്രവർത്തകയാണ് ഗൗരിയെന്നും , മാവോയിസ്‌റ്‌നുവേണ്ടി മുദ്രാവാക്യം മുഴക്കിയെന്നും മറ്റുമുള്ള തിരക്കഥകളും എഫ് ഐ ആരിൽ എഴുതി ചേർത്ത ശേഷം UAPA എന്ന രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലടച്ചത്.

കൂലിപ്പണിക്കാരനായ ഭർത്താവ് അഷറഫ് മനുഷ്യാവകാശ പ്രവർത്തകൻ കൂടിയാണ്. ഭർത്താവുമൊന്നിച്ചു തിരുനെല്ലിയിലെ വനത്തിനുള്ളിലുള്ള കുടിലിലാൺയിരുന്നു താമസിച്ചു വന്നിരുന്നത് എന്നാൽ മൂന്നു വർഷങ്ങൾക്ക് മുൻപ് ആനയുടെ ആക്രമണത്താൽ കുടിൽ തകർന്നതിനാൽ കണ്ണൂർ ജില്ലയിലെ കേളകത്തുള്ള സുഹൃത്തിന്റെ ഷെഡിലേക്ക് താമസം മാറുകയായിരുന്നു. കൂലിപ്പണിയെടുത്ത ജീവിക്കുന്നതിനിടയിലാണ് ഗൗരി ജയിലിലാകുന്നത്. കള്ളക്കഥകൾ മെനഞ്ഞാണ് ആരുടെയൊക്കെയോ താത്പര്യങ്ങൾ സംരക്ഷിക്കാൻ പൊലീസും ഭരണകൂടവും ശ്രമിക്കുന്നത്. തന്റെ അമ്മയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ അമ്മയെ കാണണം എന്ന വാശിയിലാണ് കഴിഞ്ഞ ആറുമാസക്കാലമായി മകൻ ആഷിക്. ജയിലിന്റെ ചുവരുകൾക്കിടയിൽ തന്റെ അമ്മയെ കാണുന്ന മകന്റെ അവസ്ഥ കേരളലിയിപ്പിക്കുന്നതാണ്. സംസ്ഥാനത്ത UAPA ചുമത്തുന്ന ആദ്യത്തെ ആദിവാസി സ്ത്രീ ഗൗരിയാണ്. ഗൗരിയോടൊപ്പം സംസ്ഥാനൊട്ടാകെ അറസ്റ്റിലായ 8 ഓളം ആളുകൾക്ക് ജാമ്യം കിട്ടിയപ്പോഴും ഗൗരി ഇപ്പോഴും സെൻട്രൽ ജയിലിന്റെ ഇരുട്ടറകളിലാണ് എന്നത് നമ്മുടെ ജനാധിപത്യത്തെപ്പോലും ലജ്ജിപ്പിക്കുന്നു.

മാനന്തവാടി സ്വദേശിയായ ചാത്തൻ എന്ന പോരാട്ടം സംഘടനയുടെ പ്രവർത്തകനും ഗൗരിക്കും മാത്രമാണ് ഇലക്ഷൻ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തു എന്ന പേരിൽ UAPA ചുമത്തിയതിൽ ഇനിയും ജാമ്യം ലഭിക്കാനുള്ളത്. തലപ്പുഴ, വെള്ളമുണ്ട എന്നിവിടങ്ങളിൽ പോസ്റ്റർ പതിച്ചുവെന്നതാണ് ഇവർക്കെതിരായ കേസ്. മനോയ്‌സ്‌റ് അനുകൂല മുദ്രാവാക്യം മുഴക്കിയതായും പൊലീസ് ആരോപിക്കുന്നു.

ഗൗരി അറസ്‌റിലായതും രാജ്യദ്രോഹം ചുമത്തിയതുമെല്ലാം അറിഞ്ഞിരുന്നു എങ്കിലും ഇന്നത്തെ മാദ്ധ്യമം ദിനപത്രത്തിൽ സുഹൃത്തും മാദ്ധ്യമ പ്രവർത്തകനുമായ എഴുതിയ ഹൃദയ ഭേദകമായ ഒരു കുറിപ്പും ചിത്രവും കണ്ട ശേഷമാണ് ഗൗരിയുടെ ഭർത്താവായ അഷറഫിനെ വിളിക്കുന്നത്. കാര്യങ്ങൾ ചോദിക്കത്തരിയും മുൻപ് ഞാൻ വാക്കലിന്റെ വീട്ടിലേക്ക് വരാം സ്ഥലത്തുണ്ട് എന്ന് അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ അഷറഫ് ഇക്കയും സുഹൃത്തും മകൻ ആഷിക്കും വീട്ടിലെത്തി. കാര്യങ്ങൾ വിശദമായി സംസാരിച്ചു ,,, ആഷിക് വികൃതികാണിച്ചു വീട്ടിനുള്ളിലൂടെ ഓടി നടക്കുന്നുണ്ടായിരുന്നു. മറ്റന്നാൾ ഒരു പ്രതിഷേധ സംഗമം മാനന്തവാടിയിൽ വച്ച് നടക്കുന്നുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങളിലാണെന്നും അഷറഫ് പറഞ്ഞു. കേവലം ഒരു മനുഷ്യാവകാശ ലംഘനത്തിനുമപ്പുറം ദയനീയമാണ് ഗൗരിയുടെയും അഷറഫിന്റെയും ആഷിഖിനെയും ജീവിത കഥ എന്ന് നേരിട്ട് ബോധ്യമായി. ഓണക്കാലത്ത് ട്രൈബലിൽ നിന്നും കിട്ടിയ അറിയും സാധനങ്ങളും ഉള്ളതുകൊണ്ട് ഭക്ഷണം കഴിക്കാൻ സാധിക്കുന്നു, പറക്കമുറ്റാത്ത മകൻ ആഷിക്ക് എപ്പോഴും കൂടെയുള്ളതുകൊണ്ട് കൂലിപ്പണിക്ക് പോകുന്നതിന്നോ, മറ്റു കാര്യങ്ങൾക്കോ സാധിക്കുന്നില്ല അഷറഫ് ഇക്ക പറഞ്ഞു നിർത്തി. അപ്പോഴേക്കും ഉച്ചയൂണിനു സമയമായിരുന്നു. എന്നാൽ കാട്ടികുളത്തുള്ള ഒരു ഹോട്ടലിൽ വച്ച് അവർ ഭക്ഷണം കഴിച്ചിരുന്നു എന്നാൽ കഴിക്കാത്ത ആഷിക്ക് എന്റെ കൂടെ കഴിച്ചു.

ഗൗരിയുൾപ്പെടെയുള്ള അടിസ്ഥാന വർഗ്ഗം നിലനിൽപ്പിനായി നിയമവിധേയമായ മാർഗ്ഗങ്ങളിലൂടെ നടത്തുന്ന ചെറുത്ത് നിൽപ്പുകളും സമരങ്ങളും അധികാരവർഗ്ഗം അടിച്ചമർത്തുകയും മാവോയിസ്റ്റോ നക്‌സലൈറ്റ്‌റോ തീവ്രവാദികളോ, രാജ്യദ്രോഹികളോ ഒക്കെയാക്കി കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയും ജയിലിലടക്കുകയും ചെയ്യുന്നതിനെതിരെ എല്ലാവിധ അനുഭാവവും സഹായങ്ങളും ഞാൻ അഷറഫിന് വാഗ്ദാനം ചെയ്തു. ഒപ്പം ജില്ലാ കോടതിയിൽ നിന്നും ഇനിയും ജാമ്യം ലഭിച്ചില്ലെങ്കിൽ ബഹു ഹൈക്കോടതിയെ സമീപിക്കാനുള്ള സഹായം നൽകാമെന്ന് ഉറപ്പുകൊടുത്തു. 'അമ്മ ജയിലിലായതോ സമരം ചെയ്യുന്നതോ ഒന്നുമറിയാതെ നിഷ്‌ക്കളങ്കമായ ആഷിക്കിന്റെ ബാല്യം അപ്പോഴും കുസൃതികാട്ടി ഓടിനടക്കുന്നുണ്ടായിരുന്നു.

ഗൗരിയെ പോലുള്ള ക്രിയാത്മക യുവത്വത്തെ ജയിലറകൾക്കുള്ളിൽ രാജ്യദ്രോഹിയാക്കി അടച്ചിടുന്നത് നമ്മുടെ കൊട്ടി ഘോഷിക്കപ്പെടുന്ന ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. ജനകീയ സമരങ്ങളെ സഹിഷ്ണുതയോടെ കാണാൻ ഭരണകൂടങ്ങൾക്ക് സാധിക്കണം. ദളിതരും അടിസ്ഥാന വർഗ്ഗങ്ങളും നടത്തുന്ന സമരങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും നിയമലംഘനവുമാണ് എന്നതിൽ സംശയമില്ല. മാസങ്ങളും വർഷങ്ങളും ജയിലിട്ട ശേഷം വിചാരണ ചെയ്തു തെളിവുകളില്ലാതെ വെറുതെ വിടുകയാണ് ഇത്തരം കേസുകളിൽ സാധാരണയായി സംഭവിക്കാറുള്ളത്. നിരപരാധിയായി ജയിൽ കിടന്ന കാലഘട്ടങ്ങളിൽ ഓരോരുത്തരും അനുഭവിക്കുന്ന ശാരീരിക മാനസിക വിഷമതകൾക്കും ക്ലേശങ്ങൾക്കും ഭരണകൂടങ്ങൾ നഷ്ടപരിഹാരങ്ങൾ പോലും നൽകാറുമില്ല എന്നത് ഭരണകൂട ഭീകരതയാണ്. അതുകൊണ്ടു തന്നെ ഏതു പ്രതികൾക്കും കിട്ടേണ്ട മനുഷ്യത്വപരമായ ഭരണഘടനാപരമായ നീതിയും അവകാശങ്ങളും ഗൗരിയെ പോലുള്ള ആളുകൾക്ക് നിഷേധിക്കപ്പെട്ടുകൂടാ. ഇത്തരം നീതിനിഷേധങ്ങൾ നമ്മുടെ ജനാധിപത്യത്തിന്റെ അന്തസത്ത കെടുത്തും എന്നുമാത്രമല്ല സാമൂഹിക അസന്തുലിതാവസ്ഥയെ തകിടം മറിക്കുകയും ചെയ്യും. ലക്ഷാധിപതിയാകുന്നതിനോ കോടികൾ സമ്പാദിക്കുന്നതിനോ ആഡംബരങ്ങൾക്കോ വേണ്ടിയല്ല ഗൗരിയെ പോലുള്ളവർ സമരമുഖത്തേക്ക് എത്തുന്നതെന്ന് യാഥാർഥ്യം നാം പൊതുജനം മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

എനിക്കും നിങ്ങൾക്കും നമുക്കും ലഭിക്കേണ്ട അവകാശങ്ങൾക്കു വേണ്ടിയും , പ്രകൃതിയെയും മനുഷ്യനെയും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് സ്വന്തം നാടും വീടും ഊണും ഉറക്കവും ഉപേക്ഷിച്ചു ഒരു പറ്റം ആളുകൾ സമരമുഖത്തേക്ക് എത്തുന്നത്. ജനങ്ങങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ജനത്തിന്റെ അവകാശങ്ങളെ സംരക്ഷസിച്ചില്ലെങ്കിൽ ഇനിയും ഗൗരിമാർ ഉണ്ടായിക്കൊണ്ടിരിക്കും അവർ നിങ്ങളുടെ ജയിലുകൾ നിറയ്ക്കും അങ്ങനെ ജനത്തിനു മുൻപിൽ ഭരണകൂടങ്ങൾക്ക് അടിയറവു പറയേണ്ടിവരും എന്നത് മറക്കരുത്. ചൈനയിലെ ടിയാന്മെൻ സ്‌ക്വയർ മുതൽ ഡൽഹിയിൽ ആം ആദ്മി ഭരണകൂടം വരെ നമുക്ക് മുൻപിൽ അനുഭവങ്ങൾ ഏറെയുണ്ട് എന്നത് മറക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP