Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞങ്ങൾ ബാജ്പയ്ക്കും അമിത്ഷാ സാബിനുമാണ് വോട്ടു ചെയ്തത്; ബിജെപിയാണ് ഇന്ന് ഏറ്റവും ശക്തിയുള്ള പാർട്ടി; അവരെ വെറുപ്പിച്ചാൽ നമ്മൾ ഒറ്റപ്പെട്ടുപോകും.. ഞങ്ങൾക്കും വികസനവും; നല്ല സ്‌ക്കൂളുകളും, പൊതു ടോയ്‌ലറ്റുകളും വേണം.. ഒരു പക്ഷെ അവർക്ക് വോട്ടു ചെയ്താൽ ജുഹാപുരയിലും അവർ മാറ്റങ്ങൾ വരുത്തിയേക്കാം': ഗുജറാത്ത് മുസ്ലിംങ്ങൾ എന്തുകൊണ്ട് ബിജെപിക്ക് വോട്ടു ചെയ്തു എന്ന അനുഭവം പറഞ്ഞ് സുധാ മേനോൻ

'ഞങ്ങൾ ബാജ്പയ്ക്കും അമിത്ഷാ സാബിനുമാണ് വോട്ടു ചെയ്തത്; ബിജെപിയാണ് ഇന്ന് ഏറ്റവും ശക്തിയുള്ള പാർട്ടി; അവരെ വെറുപ്പിച്ചാൽ നമ്മൾ ഒറ്റപ്പെട്ടുപോകും.. ഞങ്ങൾക്കും വികസനവും; നല്ല സ്‌ക്കൂളുകളും, പൊതു ടോയ്‌ലറ്റുകളും വേണം.. ഒരു പക്ഷെ അവർക്ക് വോട്ടു ചെയ്താൽ ജുഹാപുരയിലും അവർ മാറ്റങ്ങൾ വരുത്തിയേക്കാം': ഗുജറാത്ത് മുസ്ലിംങ്ങൾ എന്തുകൊണ്ട് ബിജെപിക്ക് വോട്ടു ചെയ്തു എന്ന അനുഭവം പറഞ്ഞ് സുധാ മേനോൻ

സുധ മേനോൻ

ഴുതേണ്ട എന്ന് കരുതിയതാണ്. കണ്മുന്പില് കണ്ട യാഥാര്ഥ്യം പോലും കെട്ടുകഥകള് ആയി വ്യാഖ്യാനിക്കപ്പെടുമ്പോൾ പലപ്പോഴും മൗനം പാലിക്കാനാണ് തോന്നുക. എങ്കിലും, ചില അനുഭവങ്ങൾ ഇപ്പോൾ പങ്കു വെച്ചില്ലെങ്കിൽ, അത് എത്രമേൽ വേദനിപ്പിക്കുന്നതാണെങ്കിലും, നമ്മളെ പിന്തുടര്ന്ന് ഉള്ളു പൊള്ളിക്കും. കിടന്നാൽ ഉറക്കം വരില്ല. ചെറിയ പെരുന്നാളിന്, ഞാൻ ജുഹാപുരയിൽ പോയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ഘെട്ടോ ആണ് അഹമ്മദാബാദിലെ ജുഹാപുര. സുഹൃത്തായ ഉസ്മാൻഭായിയുടെ കുഞ്ഞുവീട്ടിൽ, അയല്പക്കക്കാരും ഉണ്ടായിരുന്നു. അവരുടെ ചര്ച്ച തിരഞ്ഞെടുപ്പിലേക്ക് വഴുതി വീണപ്പോൾ സ്വാഭാവികമായും ഞാൻ ശ്രദ്ധിച്ചു. ആർക്കാണ് ഇത്തവണ വോട്ടു ചെയ്തതെന്ന് ചോദിച്ചപ്പോൾ, അല്പം മടിയോടെയാണെങ്കിലും അവർ പറഞ്ഞ ഉത്തരം എന്നെ ഞെട്ടിച്ചു. ' ഞങ്ങൾ ബാജ്പയ്ക്കും അമിത്ഷാ സാബിനും ആണ് വോട്ടു ചെയ്തതു''. എന്റെ മുഖത്തെ അമ്പരപ്പ് അവരിൽ അത്ഭുതം ഉണ്ടാക്കിയില്ലെന്നു മാത്രമല്ല, അവർ വിശദീകരിക്കാനും തയ്യാറായി. ' 'BJP ആണ് ഇന്ന് ഏറ്റവും ശക്തിയുള്ള പാർട്ടി. അവരെ വെറുപ്പിച്ചാൽ നമ്മൾ ഒറ്റപ്പെട്ടുപോകും. ഞങ്ങൾക്കും വികസനവും, നല്ല സ്‌ക്കൂളുകളും, പൊതു ടോയ്‌ലട്ടുകളും വേണം. ഇത് വരെ ഞങ്ങള്ക്ക് ഒന്നും കിട്ടിയില്ല. മദ്രസകൾ അല്ലാതെ നല്ല സ്‌ക്കൂൾ പോലുമില്ല. ഒരുപക്ഷെ അവർക്ക് വോട്ടു ചെയ്താൽ ജുഹാപുരയിലും അവർ മാറ്റങ്ങൾ വരുത്തിയേക്കാം''.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി BJP നിങ്ങള്ക്ക് വേണ്ടി ഒന്നും ചെയ്തില്ലല്ലോ എന്ന് തിരിച്ചു ചോദിച്ചപോൾ, രണ്ടു കലാപങ്ങൾ നേരിൽ കണ്ട, പലയിടത്ത് നിന്നും പലായനം ചെയ്ത വൃദ്ധനായ അസ്ലംഭായ് പറഞ്ഞ മറുപടി ഇതായിരുന്നു.

''മോളെ, മിനി പാക്കിസ്ഥാൻ എന്നോ രാജ്യ ദ്രോഹി എന്നോ നിരന്തരം കേൾക്കാൻ താല്പര്യം ഇല്ല. ഒക്കെ മറക്കാൻ തയ്യാറാണ് ഞങ്ങൾ. നിങ്ങളെപോലെ ഈ ഹിന്ദുസ്ഥാനിൽ ജീവിച്ചു മരിക്കാൻ ആഗ്രഹിക്കുന്ന ചെറിയ സ്വപ്നങ്ങൾ മാത്രമുള്ള സാധാരണക്കാരാണ് ഞങ്ങൾ. ഞങ്ങൾക്ക് സുരക്ഷിതത്വം വേണം. ഇനിയും ഒരു വര്ഗീയ ലഹള കാണാൻ വയ്യ.. ആരും ഞങ്ങളെ ഇനിയും ആട്ടിയോടിക്കരുതു. അതു കൊണ്ട് ഞങ്ങൾ ശക്തരോടൊപ്പം നിൽക്കുന്നു. കോൺഗ്രസിന് ഞങ്ങളെ രക്ഷിക്കാൻ കഴിയില്ല. കോൺഗ്രസ് നിർജീവം ആണ്. ഓരോ ചെറിയ ആവശ്യങ്ങള്ക്കും ഞങ്ങൾക്ക് ഒരു പാട് ഓടേണ്ടി വരുന്നു. BJP യിൽ ചേര്ന്നാ ൽ എല്ലാം എളുപ്പമാകും. BJP ഞങ്ങളെ അന്ഗീകരിക്കാതെ ജീവിക്കാൻ കഴിയില്ല. അവർക്ക് വോട്ടു ചെയ്താൽ ഞങ്ങൾക്ക് സർക്കാർ സഹായം ലഭിക്കും''.

ഞാൻ ഒന്നും മിണ്ടിയില്ല. ജുഹാപുരയുടെ ചരിത്രം ഓര്ത്തു് വെറുതെയിരുന്നു. അഹമ്മദാബാദ് നഗരത്തിൽ പകുതിയോളം മുസ്ലിങ്ങൾ- ഏകദേശം നാല് ലക്ഷം- താമസിക്കുന്നത് ജുഹാപുരയുടെ ഇടുങ്ങിയ, വൃത്തിഹീനമായ ഗലികളിലാണ്. കലാപങ്ങളുടെ, പലായനത്തിന്റെ, അരികുവല്ക്കരണത്തിന്റെ എല്ലാ അടയാളങ്ങളും പേറുന്ന ജുഹാപുര, സുന്ദരമായ നവലിബറൽ അഹമ്മദാബാദിന്റെ നോക്കുകുത്തി ആണെന്ന് പറയാം. നല്ല റോഡുകളും, വിദ്യാഭ്യാസസ്ഥാപനങ്ങളും, പൊതുസ്ഥാപനങ്ങളും ഒക്കെ ജുഹാപുരയുടെ കവാടങ്ങള്ക്ക് മുന്നിൽ അവസാനിക്കുന്നു. 1973ലെ പ്രളയത്തിൽ സബര്മതി കരകവിഞ്ഞു ഒഴുകിയപ്പോൾ, നദീതീരത്തെ താമസക്കാരായിരുന്ന രണ്ടായിരത്തോളം വരുന്ന ഹിന്ദുക്കളെയും മുസ്ലിങ്ങളെയും മാറ്റി പാര്പ്പി ക്കാൻ വേണ്ടി ആയിരുന്നു ജുഹാപുര എന്ന ചേരി പടിഞ്ഞാറൻ അഹമ്മദാബാദിൽ ഉയര്ന്നു വന്നത്. എന്നാൽ ബാബ്‌റി മസ്ജിദ് സംഭവത്തിനു ശേഷമുണ്ടായ വര്ഗീയലഹളയിൽ ഹിന്ദുക്കൾ ഇവിടം വിട്ടുപോവുകയും, ജുഹാപുര പൂര്ണ്ണമായും ഒരു മുസ്ലിം ഘെട്ടോ ആയി മാറുകയും ചെയ്തു.

പിന്നീട്, രണ്ടായിരത്തി രണ്ടിലെ കലാപത്തിനു ശേഷം, നരോദപാടിയയിലെയും അസറവയിലെയും മറ്റും ഇരകൾ കൂട്ടത്തോടെ പലായനം ചെയ്തു ജുഹാപുരയെ അതിജീവനസങ്കേതം ആക്കുകയായിരുന്നു. അമിത് ഷാ പണ്ട് മിനി പാക്കിസ്ഥാൻ എന്നായിരുന്നു ജുഹാപുരയെ വിളിച്ചിരുന്നത്. ജുഹാപുരയിലെ സാമൂഹ്യഘടന ഏകശിലാരൂപമല്ല. മറിച്ചു, ജാതിയും, പണവും, പൗരോഹിത്യവും, വഹാബിസവും, സൂഫിസവും, ആധുനികതയും, നവലിബറൽ ആശയങ്ങളും, ഒപ്പം ഗുജറാത്ത് സമൂഹത്തിന്റെ DNA ആയ വര്തകസംസ്‌കാരവും (mercantile Ethos) ഒക്കെ കുഴമറിഞ്ഞു കിടക്കുന്ന ഒന്നാണത്.

ഈ ജുഹാപുര ആണ് ഇന്ന് കൂട്ടത്തോടെ BJP ക്ക് വോട്ടു കൊടുത്തു ജയിപ്പിച്ചു എന്ന് പറഞ്ഞത്. അമിത് ഷായുടെ വൻ ഭൂരിപക്ഷത്തിൽ, ഗുജറാത്ത് കലാപത്തിലെ ഇരകളുടെ വോട്ടു കൂടിയുണ്ട് എന്നത് വിരോധഭാസമായി തോന്നി. ഗാന്ധിനഗർ മണ്ഡലത്തിൽ നിന്നും മത്സരിച്ച മുസ്ലിം സ്ഥാനാര്ഥിക്ക് ആയിരത്തിൽ താഴെ വോട്ടു മാത്രമേ കിട്ടിയുള്ളൂ എന്നത് ആലോചിക്കണം. BJP ഒരു മുസ്ലിമിന് പോലും സീറ്റ് കൊടുത്തിട്ടില്ല. എന്നിട്ടും bjp ക്ക് വോട്ടു ചെയ്യാൻ അവർക്ക് മടിയുണ്ടായില്ല. കോൺഗ്രസിന് വോട്ടു ചെയ്ത ധാരാളം പേർ ഇപ്പോഴും ഉണ്ട്. എങ്കിലും അവർ കോൺഗ്രസിന്റെ വോട്ട് ബാങ്ക് അല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു.

ദേശിയതലത്തിൽ ന്യുനപക്ഷങ്ങളോട് അനുഭാവം കാണിക്കുന്നത് കോൺഗ്രസ് ആണെങ്കിലും, സാധാരണ മുസ്ലിങ്ങൾക്ക് ആവശ്യം, പ്രാദേശിക തലത്തിലെ രാഷ്ട്രീയ രക്ഷാകര്തൃത്വം ആണ്. ഇവിടെയാണ് BJPയുടെ strategy വിജയിച്ചത്. ദേശിയ തലത്തിൽ ഹൈന്ദവ ഏകീകരണത്തിന് ശ്രമിക്കുകയും, മിലിട്ടന്റ് ഹിന്ദു നേതാക്കളെ സ്ഥാനാർത്ഥി ആക്കുകയും ചെയ്തുവെങ്കിലും, പ്രാദേശിക തലത്തിൽ അവർ കൃത്യമായ നെറ്റ്‌വർക്ക് ഉപയോഗിച്ച് തങ്ങൾ അധികാരത്തിൽ വന്നാൽ വികസനത്തിൽ പങ്കാളികൾ ആക്കാമെന്നു മുസ്ലിങ്ങൾക്ക് ഉറപ്പു കൊടുക്കുകയും ചെയ്തു. സഹകരണ ബാങ്കിലെ ലോണും, നല്ല കോളേജിലെ അഡ്‌മിഷനും, തൊട്ടടുത്ത മാളിലെ ജോലിയും ഒക്കെ ആർക്കാണ് നിഷേധിക്കാൻ കഴിയുക?

ജുഹാപുരയിൽ മാത്രമല്ല, പലയിടത്തും, മുസ്ലിം സ്ത്രീകൾ അടക്കം വ്യാപകമായി BJP ക്ക് വേണ്ടി ഘെട്ടോകളിൽ പ്രവര്തിക്കുന്നുണ്ട്. സര്ക്കാർ കാര്യങ്ങൾ നടത്തി കിട്ടാനുള്ള ഏജന്റ്മാരായി BJPപ്രവര്ത്തകർ ഇവര്ക്കി ടയിൽ നില്ക്കു മ്പോൾ അധികാരത്തിൽ യാതൊരു സ്വാധീനവുമില്ലാത്ത കോണ്‌ഗ്രെ സ്സുകാര്ക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. നോക്കി നില്ക്കാനല്ലാതെ..

ഇത്രയൊക്കെ കേട്ടിട്ടും, ആകെ സന്ദേഹത്തിൽ ഉഴറിയ ഞാൻ ഇന്നലെ രാവിലെ സുഹൃത്തും, ഗുജറാത്തിലെ മുതിര്ന്നാ ദളിത്- ന്യുനപക്ഷ-സാമൂഹ്യ പ്രവർത്തകനും ആയ പ്രസാദിനോടാണ് Prasad Chacko ഇതേ പറ്റി പറഞ്ഞത്. പ്രസാദും മുസ്ലിങ്ങൾക്കിടയിൽ വര്ദ്ധിച്ചു വരുന്ന BJP ആഭിമുഖ്യം രണ്ടായിരത്തി പതിനാലു മുതലേ ഉള്ള ട്രെന്ഡ് ആണെന്ന് എടുത്തു പറഞ്ഞു. തങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ കോന്ഗ്രസ് ഇടപെടാത്തതും മുസ്ലിങ്ങളെ അകറ്റാൻ ഇടയാക്കി എന്ന് പ്രസാദ് പറഞ്ഞു.

ആലോചിച്ചു നോക്കുക, ഗുജറാത്ത് കലാപവും, നരോദപാട്യയും, ഗുൽബർഗ്ഗ സൊസൈറ്റിയും, ഇസ്രത് ജഹാനും, ജാഫ്രിയും, മറ്റു അസംഖ്യം പേരുകളും ഓരോ തിരഞെടുപ്പിലും ഉപയോഗിച്ചവരാണ് നമ്മൾ മലയാളികൾ. ഒരുപക്ഷെ മോദിക്ക് എതിരായ വിധിയെഴുത്തിൽ മതേതര ലിബറൽ മലയാളിയെ ഏറ്റവും അധികം സ്വാധീനിച്ച ബിംബങ്ങളിൽ പലതും, ജുഹാപുരയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളതാണ്. പലരുടെയും അടുത്ത ബന്ധുക്കൾ ഈ ഗലികളിൽ ഉണ്ട്. എന്നിട്ടും, എന്നിട്ടും, അവർ കൂട്ടത്തോടെ BJP ക്ക് വോട്ടു ചെയുന്നുവെങ്കിൽ, പ്രിയ സുഹൃത്തുക്കളെ, നമ്മൾക്ക് പാടെ പിഴച്ചു പോയിരിക്കുന്നു.

ബീഫ് പോലും അവര്ക്ക് വിഷയമല്ലാതായിരിക്കുന്നു. കഷ്ടിച്ച് ജീവിച്ചു പോകാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി, ഉന്തുവണ്ടിയിൽ കച്ചവടം ചെയുമ്പോൾ പൊലീസ് പിടിക്കാതിരിക്കാൻ വേണ്ടി, പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് കേള്ക്കാതിരിക്കാൻ വേണ്ടി മാത്രം, അവർ 'വേട്ടക്കാരന്' തന്നെ വോട്ടു ചെയ്തു. ഞാനും നിങ്ങളും, കോന്ഗ്രസ്സും, ഇടതുപക്ഷവും, മഹാഘട്ടബന്ധനും-ഒക്കെ BJPയുടെ വിപുലമായ പദ്ധതികളെകുറിച്ച് യാതൊരു ധാരണയും ഇല്ലാതെ വെറുതെ വെള്ളത്തിൽ വര വരയ്ക്കുകയായിരുന്നു, ഇതുവരെ.

ഇത് തന്നെ ആയിരിക്കും മിക്കവാറും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഭവിച്ചിരിക്കുക. ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന നേതാക്കളോ പൊതു പ്രവർത്തകരോ പ്രതിപക്ഷത്തിന് ഇല്ലാതെ പോയി. ഇരയെ കൊണ്ട് പോലും വേട്ടക്കാരന് വോട്ടു ചെയ്യിപ്പിക്കാൻ BJP ക്ക് കഴിഞ്ഞത് Local-patronage politics അതിസമര്ത്ഥമായി-പണവും, അധികാരവും ഉപയോഗിച്ച്- പ്രയോഗിക്കാൻ കഴിഞ്ഞതുകൊണ്ടാണ്.  വോട്ടു ബാങ്ക് എന്നത് ഒരു വലിയ മിത്ത് ആയി മാറിയിരിക്കുന്നു. മുസ്ലിം വോട്ടു ബാങ്ക് പോലും ഫാസിസത്തിനെതിരെ 'taken for granted' ആണ് എന്ന പൊതുബോധം തന്നെ തെറ്റാണ്. ഇത് തിരിച്ചറിയാതെ, പ്രാദേശിക തലത്തിൽ അഡ്രെസ്സ് ചെയ്യാതെ ഒരിഞ്ചു പോലും നീങ്ങാൻ ആർക്കും കഴിയില്ല. പക്ഷെ, രാഹുലിന് പകരം സച്ചിൻ, വേണുഗോപാലിന് പകരം ശിവകുമാർ, അല്ലെങ്കിൽ സിന്ധ്യ, പവാറിന്റെയും മമതയുടെയും തിരിച്ചു വരവ് തുടങ്ങിയ ഹാഷ്ടാഗിലും സമവാക്യങ്ങളിലും തന്നെ വീണ്ടും വീണ്ടും ചുറ്റിതിരിഞ്ഞാൽ ഒരിക്കലും തിരിച്ചു വരവുണ്ടാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP