1 usd = 72.00 inr 1 gbp = 92.73 inr 1 eur = 79.33 inr 1 aed = 19.60 inr 1 sar = 19.20 inr 1 kwd = 237.01 inr

Nov / 2019
15
Friday

അധികാര സ്ഥാപനങ്ങളുടെ ഭാഗമാകാതെയും ഗ്രൂപ്പു താൽപ്പര്യങ്ങളുടെ അംബാസഡർ ആകാതെയും ആണത്തം മാത്രം ആഘോഷിക്കപ്പെടുന്ന ഇന്ത്യൻ പൊതുമണ്ഡലത്തിൽ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചു എളുപ്പമല്ല; പർദ്ദ ഇടാതെ ജാതിസമവാക്യങ്ങളിൽ ഭാഗമാകാതെയും ഒരു സ്ത്രീക്ക് ജയിച്ചു വരാൻ കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ല; ഷാനിമോളുടേത് തേജസ്സുള്ള രാഷ്ട്രീയബോധത്തിന്റെ വിജയം; ആത്മബോധമുള്ള പോരാളിയുടെ വിജയം: സുധാ മേനോൻ എഴുതുന്നു

October 25, 2019 | 11:16 AM IST | Permalink



അധികാര സ്ഥാപനങ്ങളുടെ ഭാഗമാകാതെയും ഗ്രൂപ്പു താൽപ്പര്യങ്ങളുടെ അംബാസഡർ ആകാതെയും ആണത്തം മാത്രം ആഘോഷിക്കപ്പെടുന്ന ഇന്ത്യൻ പൊതുമണ്ഡലത്തിൽ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചു എളുപ്പമല്ല; പർദ്ദ ഇടാതെ ജാതിസമവാക്യങ്ങളിൽ ഭാഗമാകാതെയും ഒരു സ്ത്രീക്ക് ജയിച്ചു വരാൻ കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ല; ഷാനിമോളുടേത് തേജസ്സുള്ള രാഷ്ട്രീയബോധത്തിന്റെ വിജയം; ആത്മബോധമുള്ള പോരാളിയുടെ വിജയം: സുധാ മേനോൻ എഴുതുന്നു

സുധാ മേനോൻ

മുപ്പത്തി അഞ്ചു വര്ഷം, അല്ലെങ്കിൽ അതിലേറെ... കേഡര് സ്വഭാവമില്ലാത്ത ഒരു മാസ് പാർട്ടിയില് അധികാര സ്ഥാപനങ്ങളുടെ ഭാഗമായിട്ടല്ലാതെയും, ഗ്രൂപ്പ് താല്പര്യങ്ങളുടെ അംബാസഡർ ആകാതെയും ഇത്രയും നീണ്ട കാലയളവിൽ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചു എളുപ്പമല്ല. പ്രത്യേകിച്ചും ആണത്തം മാത്രം ആഘോഷിക്കപ്പെടുന്ന ഇന്ത്യൻ പൊതുമണ്ഡലത്തിൽ. ഷാനിമോൾ ഉസ്മാൻ രാഷ്ട്രീയമായി വിജയിച്ചത് ഇവിടെയാണ്. അവർ ഒരു കാലത്തും patronage പൊളിറ്റിക്‌സിന്റെ ഭാഗമായില്ല. നിവർന്നു നിന്നു, എല്ലാ തോൽവികളെയും രാഷ്ട്രീയമായി മാത്രം കണ്ടു കൊണ്ട് . അവരുടെ വിജയം ആഘോഷിക്ക പ്പെടേണ്ടത് ഇവിടെയാണ്.അഭിനന്ദനങ്ങള്...

ഇരുപത്തി ഒൻപതു കൊല്ലം മുൻപാണ് ഷാനിമോൾ ഉസ്മാനെ ആദ്യമായി കണ്ടത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിൽ. ഞാൻ പയ്യന്നൂർ കോളേജിൽ ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനി . അവർ അന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട്. ഒരു വനിതക്ക് വിദ്യാർത്ഥി സംഘടനയിൽ എത്തിപ്പെടാൻ പറ്റുന്ന ഏറ്റവും ഉന്നതസ്ഥാനം. അന്ന് ആവേശോജ്വലമായി അവർ പ്രസംഗിച്ചു. ഞങ്ങളുടെ കോളേജിൽ തന്നെ സീനിയർ ആയി പഠിച്ച കെസി വേണുഗോപാൽ ആയിരുന്നു അന്നത്തെ സംസ്ഥാന പ്രസിഡണ്ട്. അവരോടൊപ്പം എൺപതുകളിൽ വിദ്യാർത്ഥിരാഷ്ട്രീയപ്രവർത്തനം നടത്തിയ പുരുഷസഹപ്രവർത്തകരിൽ പലരും അധികാരത്തിന്റെ പടവുകൾ വളരെ പെട്ടെന്ന് തന്നെ കയറിപ്പോയി. പാർട്ടി പറഞ്ഞപ്പോഴൊക്കെ അവർ മത്സരിച്ചു. എല്ലായ്‌പ്പോഴും പരാജയപ്പെട്ടു. ഒരു പരിഭവവും ഇല്ലാതെ അവർ അവരുടെതായ രീതിയിൽ, രാഷ്ട്രീയപ്രവർത്തനം തുടർന്നു. എല്ലാ തിരഞ്ഞെടുപ്പ് തോൽവികളും ,അവർ തികഞ്ഞ രാഷ്ട്രീയ ബോദ്ധ്യത്തോടെ, അന്തസ്സോടെ ഏറ്റുവാങ്ങി. ഒരു തവണ പോലും അവർ വ്യക്തിപരമായി അത് ഏറ്റെടുത്തില്ല. അവരോട് തോൽവിയിൽ വിഷമം ഇല്ലേ എന്ന് ചോദിച്ചപ്പോഴും പാർട്ടി ആണ് തോറ്റത്, ഷാനിമോൾ എന്ന വ്യക്തി അല്ല. പാർട്ടി തോറ്റതിൽ വിഷമമുണ്ട് എന്ന് മാത്രം അവർ പറഞ്ഞു. എ ഐസിസി യുടെ സെക്രട്ടറി സ്ഥാനം വരെ അവരെ തേടിയെത്തിയതും പക്വതയുള്ള, ആത്മബോധമുള്ള സ്ത്രീ എന്ന നിലയിൽ ഉള്ള അംഗീകാരമായിട്ടായിരുന്നു എന്ന് കാണാനാണ് എനിക്കിഷ്ടം.

എന്നെ അവർ അമ്പരപ്പിച്ചത് അതുകൊണ്ട് മാത്രമല്ല. കുറച്ചു മാസങ്ങൾക്ക് മുൻപ് ഷാനി ചേച്ചി അഹമ്മദാബാദിൽ വന്നിരുന്നു. തികച്ചും സ്വകാര്യമായ, തന്റേതു മാത്രമായ ബോധ്യത്തിന്റെ പുറത്തായിരുന്നു അത്. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാഭട്ടിനെ കാണാനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും വേണ്ടിയാണ് അവർ ഒറ്റക്ക് ഇവിടെ വന്നത്. ഞാനും, ചേച്ചിയും കൂടിയാണ് അന്ന് ഗാന്ധി ആശ്രമത്തിൽ പോയത്. കേരളത്തിൽ നിന്ന് ആദ്യമായിട്ട് ശ്വേതയെ കാണാൻ എത്തിയ രാഷ്ട്രീയ നേതാവ് ഷാനിചേച്ചി ആയിരുന്നു. വളരെ ആദരവോടെയാണ് ശ്വേതാ ഭട്ട് ആ സ്‌നേഹത്തെ ഏറ്റെടുത്തതും. ഗുജറാത്തിലെ കോൺഗ്രസ്സുകാർക്ക് കേരളത്തിൽ നിന്നും ഒരു വനിതാ നേതാവ് സ്വന്തം ബോധ്യത്തിന്റെ പുറത്തു മാത്രം ശ്വേതാഭട്ടിനെ കാണാൻ എത്തിയത് അന്നും, ഇന്നും മനസ്സിലായിട്ടില്ല.

അഹമ്മദാബാദിലെ മുസ്ലിം ഘെട്ടോ ആയ ജുഹാപുരയെക്കുറിച്ചു ഞാൻ എഴുതിയ കുറിപ്പ് വായിച്ചു, അവിടം വരെ പോകണമെന്നും കാണണമെന്നും ആഗ്രഹം പ്രകടിപ്പിക്കുകയും, ഒരു ഓട്ടപ്രദക്ഷിണം നടത്തുകയും ചെയ്തത് രസകരമായ ഓർമയാണ്. മുപ്പത്തി മൂന്നു വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും ജനപ്രതിനിധി ആകാൻ പറ്റാത്തതിനെ കുറിച്ച് ഒരിക്കലും അവർ ഒരു പരാതിയും പറഞ്ഞില്ല. ഇന്ന് പ്രിയപ്പെട്ട ഷാനിച്ചേച്ചി ജയിക്കുമ്പോൾ അതുകൊണ്ട് തന്നെ അത് രാഷ്ട്രീയവിജയം തന്നെയാണ്. പർദ്ദ ഇടാതെയും, ഗ്രൂപ്പുകളുടെ നിഴലിൽ ഒതുങ്ങാതെയും, ജാതിസമവാക്യങ്ങളിൽ ഭാഗമാകാതെയും ഒരു സ്ത്രീക്ക് ജയിച്ചു വരാൻ കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ല. അവരുടെ തേജസ്സുള്ള രാഷ്ട്രീയബോധത്തിന്റെ വിജയം ആണിത് . ആത്മബോധമുള്ള പോരാളിയുടെ വിജയം.

ലിജുവിനു കൂടി അവകാശപ്പെട്ടതാണ് ഈ വിജയം. അധികാരത്തോട് അനാവശ്യ പ്രതിപത്തി കാണിക്കാതെയും ജനകീയ രാഷ്ട്രീയ പ്രവർത്തനം നടത്താമെന്നു ലിജു കാണിച്ചു തരുന്നു. കോൺഗ്രസിലെ ഇന്നത്തെ യുവനേതാക്കളിൽ ഏറ്റവും അനുകരണീയമായ മാതൃകയാണ് ലിജു. പക്ഷെ, നിർഭാഗ്യവശാൽ ലിജുവിനെ പോലുള്ളവർ അപൂർവമായി മാറുകയും അടൂർ പ്രകാശിനെ പോലുള്ള, സുകുമാരൻ നായരെ പോലുള്ള ലൂയി പതിനാലാമൻ ആയി സ്വയം സങ്കല്പിക്കുന്ന പ്രാദേശിക സത്രപന്മാരും ജാതി വേതാളങ്ങളും ഉണ്ടാക്കുന്ന 'credibility crisis' കൂടി വരികയും ചെയുന്നു എന്നതുകൊണ്ടാണ് കോൺഗ്രസ് ഇന്നും ഉയിർത്തെഴുനേൽക്കാത്തതു. ഹരിയാനയിൽ, മഹാരാഷ്ട്രയിൽ, ഗുജറാത്തിൽ ഒക്കെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന ദേശിയ പാർട്ടി സ്വത്വ രാഷ്ട്രീയമോ, ജാതിയോ, ഫ്യുഡൽ രാജപാരമ്പര്യമോ പേറുന്ന സുകുമാരൻ നായരുടെയും, വെള്ളാപ്പള്ളിമാരുടെയും, അധികാര ദല്ലാൾമാരായ അടൂർ പ്രകാശുമാരുടെയും കൈകളിൽ ആണ്. യഥാർത്ഥ പ്രവർത്തകർക്കു അധികാരം അന്യമാണ്.

എന്നിട്ടും,ഒരു തവണ പോലും വീട്ടിൽ വരാത്ത കോൺഗ്രസ്സ് പാർട്ടിയുടെ പേരറിയാത്ത ഏതോ സ്ഥാനാർത്ഥിയെ കൈപ്പത്തി ചിഹ്നം നോക്കി മാത്രം ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും, ഗുജറാത്തിലേയും പാവപ്പെട്ട വോട്ടർമാർ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചു കൊണ്ട് ജയിപ്പിച്ചുവെങ്കിൽ, അവർ നിർജീവമായ ഈ പാർട്ടിയിൽ ഇപ്പോഴും വിശ്വസിക്കുന്നതിനെ നാം നിസ്സാരമായി കാണരുത്. ഈ ആസുരകാലത്ത്, നിശബ്ധത കൊടിയ വഞ്ചനയാണെന്ന് കോൺഗ്രസ് നേതൃത്വം മനസ്സിലാക്കണം.Silence is Betrayal.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സോണിയ രാജ്യം ഭരിക്കുന്നതിനേക്കാൾ നന്ന് 150 വർഷം നമ്മളെ ഭരിച്ച ബ്രിട്ടീഷുകാരെ ഏൽപിക്കുന്നതെന്ന് പരിഹസിച്ച ബാൽ താക്കറെയെ മറക്കാം; മാതോശ്രീയിൽ എത്തി വണങ്ങി സ്‌പോർട്‌സും സംഗീതവും ചർച്ച ചെയ്യുന്ന ഫട്‌നാവിസിനെ പോലെയല്ല പവാറും അഹമ്മദ് പട്ടേലും; താജ് ലാൻഡ്‌സിലും ട്രൈഡന്റിലും പവാറിന്റെ സിൽവർ ഓക്കിലും വൈബി ചവാൻ സെന്ററിലും എൻസിപി -കോൺഗ്രസ് ചർച്ചകൾക്കായി ഓടി നടക്കുമ്പോൾ ശിവസേന മേധാവി ഉദ്ധവ് താക്കറെ തിരിച്ചറിയുന്നു കാലം മാറി കഥ മാറി
കാലം തെറ്റി പെയ്ത മഴയിൽ കൃഷി നശിച്ച കർഷകർക്ക് ആശ്വാസം എത്തിക്കാൻ വായ്പ എഴുതി തള്ളും; വിള ഇൻഷുറൻസും താങ്ങുവില ഉയർത്തലുമടക്കം പൊതുമിനിമം പരിപാടിയുമായി സർക്കാരുണ്ടാക്കാൻ എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യം; സംയുക്ത യോഗത്തിൽ തയ്യാറാക്കിയ സിഎംപിയുടെ കരട് പരിശോധിക്കുക മൂന്നുപാർട്ടികളുടെയും ഹൈക്കമാൻഡ്: അംഗീകാരം കിട്ടിയാൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാരിന് വഴി തുറക്കും; ശിവസേനയെ ഇനി എൻഡിഎയിൽ കൂട്ടില്ലെന്ന് ബിജെപി
ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ നേരേ ചൊവ്വെ ആഹാരം പോലും കഴിക്കാതെ പങ്കെടുത്ത എട്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് നൽകിയത് പൂജ്യം മാർക്ക്; സീറോ മാർക്ക് കുട്ടികളെ മാനസികമായി തകർക്കില്ലേ എന്ന് ചോദിച്ചപ്പോൾ ഉരുണ്ട് കളിച്ച് വിധികർത്താക്കൾ; 'മനസ്സിൽ ദൈവങ്ങൾക്കൊപ്പം സ്ഥാനം നൽകിയിട്ടുള്ള പ്രിയ അദ്ധ്യാപകർ ക്ഷമിക്കുക...ചില പുഴുക്കുത്തുകൾക്ക് എതിരെയാണ് ഈ സമരം': ശിശുദിനത്തിൽ വ്രണിതഹൃദയനായ രക്ഷിതാവിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്
ഫലസ്തീൻ എയ്തുവിട്ട ഒരു മിസൈലിന് പകരം പത്തു മിസൈൽ തിരിച്ചയച്ച് ഇസ്രയേലിന്റെ പ്രതികാരം; ഇസ്ലാമിക് ജിഹാദ് കമാൻഡർ ബഹാ അബൂ അൽഅത്തയെ വധിച്ചതിന് പിന്നാലെ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 32 ഫലസ്തീനികൾ; പരിക്കേറ്റ് ആശുപത്രിയിലും നിരവധി പേർ; ഫലസ്തീൻ തൊടുത്ത റോക്കറ്റുകൾ അയൺ ഡോം പ്രതിരോധ സംവിധാനം ഉപയോഗിച്ച് നേരിട്ട് സ്വന്തം പൗരന്മാരെ സംരക്ഷിച്ചും മിടുക്കു കാട്ടി ഇസ്രയേൽ; പസ്പരമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ
ക്വാർട്ടേഴ്‌സിൽ പത്രം വായിച്ചുകൊണ്ടിരിക്കെ ദൂരെ നിന്നേ കണ്ടു പൊലീസ് വാഹനങ്ങളുടെ വരവ്; എസ്‌കേപ് എന്ന് സ്വയം പറഞ്ഞ് ഇറങ്ങിയോടി; റവന്യു ജീവനക്കാരൻ കൈക്കൂലി പോക്കറ്റിലാക്കി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ റെയ്ഡിന് വന്ന വിജിലൻസ് കണ്ടത് ശൂന്യമായ ക്വാർട്ടേഴ്‌സും ആവി പറക്കുന്ന ചായയും മാത്രം
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
ഓവർസീയർമാരായ രാഹുലിന്റെയും ഭാര്യ സൗമ്യയുടെയും ജീവൻ തട്ടിപ്പറിച്ചെടുത്തത് ചീറിപ്പാഞ്ഞെത്തിയ കെഎസ്ആർടിസിയുടെ വോൾവോ ബസ്; പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം നിറപുഞ്ചിരി നൽകുന്ന യുവത്വം കെട്ടടങ്ങിയപ്പോൾ സങ്കടം സഹിക്കാനാവാതെ രണ്ട് ഗ്രാമങ്ങൾ; അച്ഛമ്മയുടെ കൈകളിൽ അമ്മയെയും അച്ഛനെയും കാത്തിരിക്കുന്ന രണ്ടു വയസുകാരിയോടു എങ്ങനെ പറഞ്ഞു കൊടുക്കും ഇനി അവർ മടങ്ങി വരില്ലെന്ന്
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ