Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവമുതലാളിത്ത ചേരിയുടെ അച്യുതണ്ട് യു.എസ്+ ഇസ്രയേൽ+ സൗദി+ഇന്ത്യ അടങ്ങുന്നത്; മതങ്ങളെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ ഭരണകൂടങ്ങൾക്കിടയിൽ ഭിന്നതകൾ ഉണ്ടാവുന്നില്ല; നെതന്യാഹുവും ട്രംപും മുഹമ്മദ് ബിൻ സൽമാനും മോദിയും ഒന്നാണ്; ഭിന്നതകളും കലഹങ്ങളും താഴേത്തട്ടിൽ അണികൾക്കിടയിൽ മാത്രം; തങ്ങളുടെ കച്ചവടത്തിന്റെ ഗ്രാഫ് ഉയർത്തുന്നതിന് വേണ്ടി പൗരോഹിത്യ മതങ്ങളും മുതലാളിത്ത ചേരിയും കൂടുതൽ ശക്തമായി ആലിംഗനം ചെയ്യുന്നു: വി പി റജീന എഴുതുന്നു

നവമുതലാളിത്ത ചേരിയുടെ അച്യുതണ്ട് യു.എസ്+ ഇസ്രയേൽ+ സൗദി+ഇന്ത്യ അടങ്ങുന്നത്; മതങ്ങളെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ ഭരണകൂടങ്ങൾക്കിടയിൽ ഭിന്നതകൾ ഉണ്ടാവുന്നില്ല; നെതന്യാഹുവും ട്രംപും മുഹമ്മദ് ബിൻ സൽമാനും മോദിയും ഒന്നാണ്; ഭിന്നതകളും കലഹങ്ങളും താഴേത്തട്ടിൽ അണികൾക്കിടയിൽ മാത്രം; തങ്ങളുടെ കച്ചവടത്തിന്റെ ഗ്രാഫ് ഉയർത്തുന്നതിന് വേണ്ടി പൗരോഹിത്യ മതങ്ങളും മുതലാളിത്ത ചേരിയും കൂടുതൽ ശക്തമായി ആലിംഗനം ചെയ്യുന്നു: വി പി റജീന എഴുതുന്നു

വി പി റജീന

ൽപം സൂക്ഷിച്ചു നോക്കിയാൽ ആഗോളതലത്തിൽ കൃത്യമായ നവമുതലാളിത്ത ചേരിയുടെ അച്യുതണ്ട് യു.എസ്+ ഇസ്രയേൽ+ സൗദി+ഇന്ത്യ ആണെന്ന് തെളിഞ്ഞുവരും. സൗദി ഈ ചേരിയിൽ ഇത്രകാലം മറഞ്ഞിരുന്നായിരുന്നു കളിച്ചത്. ഇപ്പോൾ അവർക്ക് അതിന്റെ ആവശ്യമില്ല. അന്തർദേശീയ നിയമങ്ങൾക്ക് പുല്ലുവില കൽപിച്ച് ആണവ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ യു.എസിനെ പിന്തുണച്ച് ഇസ്രയേലിനൊപ്പം ചിരിച്ച് തോളിൽ കയ്യിട്ടു നിൽക്കുന്നു. അതിനു മുന്നേ തന്നെ സ്വന്തം ഭൂമിയിൽ ഇസ്രയേലിന് അവകാശമുണ്ടെന്ന് പറഞ്ഞ് ഇസ്രയേലിന്റെ അധിനിവേശത്തെ പച്ചക്ക് പിന്താങ്ങിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അവരുടെ കണ്ണിലുണ്ണിയായത് എല്ലാവരും കണ്ടതാണല്ലോ.

ഇപ്പോൾ യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റിയിരിക്കുന്നു. ട്രംപിനും ഇസ്രയേലിന്റെ ക്രൂരമായ അധിനിവേശത്തിനുമെതിരിൽ പ്രതിഷേധിക്കുന്ന ആ മണ്ണിന്റെ മക്കളുടെ നെഞ്ചിൻകൂട്ടിലേക്ക് വെടിയുണ്ട പായിച്ച് രസിക്കുകയാണ് ഇസ്രയേൽ. ഈ വിനോദത്തിലും 'ഇസ്ലാമിക രാഷ്ട്രമായ' സൗദിയുടെ സ്ഥാനം കൃത്യമാണ്. അവർക്കെന്ത് ഫലസ്തീൻ എന്ത് 'വിശ്വാസ സാഹോദര്യം' ബോംബ് വർഷത്തിലൂടെ യെമനെ തകർത്ത് തരിപ്പണമാക്കി. ഒരു ദശകത്തോളം നീണ്ടു നിന്ന ഭിന്നതക്കൊടുവിൽ ഫലസ്തീനിൽ ഹമാസും ഫതഹും ഒന്നിച്ചപ്പോൾ മുസ്‌ലിം ലോകം സന്തോഷിച്ചു.

എന്നിട്ടെന്ത് കാര്യം ജീവസാന്നിധ്യം പോലും അസാധ്യമായ പ്രേതഭൂമിയായി മാറിക്കഴിഞ്ഞിരുന്നല്ലോ അപ്പോഴേക്കും ഇസ്രയേൽ ആക്രമണത്തിൽ ഗസ്സാ മുനമ്പ്. എന്തായിരുന്നു അവിടെ സൗദിയുടെ റോൾ? ഗസ്സയിലെ കുരുന്നുകൾ അടക്കമുള്ളവരുടെ കൂട്ടക്കുരുതികളിൽ മുതലക്കണ്ണീർ ഒഴുക്കുകയായിരുന്നില്ലേ സൗദി? അപ്പോൾ പറഞ്ഞു വരുന്നതിതാണ്. പ്രബല മതങ്ങളുടെ കേന്ദ്ര സ്ഥാനങ്ങളായി പൊതുവിൽ ഗണിക്കപ്പെടുന്ന രാഷ്ട്രങ്ങളുടെയെല്ലാം ഭരണകൂടങ്ങൾ അധിനിവേശ രാഷ്ട്രീയത്തിലും മുതലാളിത്ത തന്ത്രങ്ങളിലും ഗാഢമായി ഐക്യപ്പെട്ടിരിക്കുന്നു. ഈ ഐക്യപ്പെടൽ വളരെ ആസൂത്രിതവും ബോധപൂർവവുമായ പ്രക്രിയയുടെ ഭാഗമാണ്. നോക്കൂ, മതങ്ങളെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ ഭരണകൂടങ്ങൾക്കിടയിൽ, രാഷ്ട്ര നേതാക്കൾക്കിടയിൽ ഭിന്നതകൾ ഉണ്ടാവുന്നില്ല. നെതന്യാഹുവും ട്രംപും മുഹമ്മദ് ബിൻ സൽമാനും മോദിയും ഒന്നാണ്. ഭിന്നതകളും കലഹങ്ങളും താഴേത്തട്ടിലാണ്. അണികൾക്കിടയിൽ ആണ്.

നേതാക്കളുടെ ഐക്യം പോലെ ബോധപൂർവം സൃഷ്ടിക്കപ്പെടുന്നതാണ് അണികൾക്കിടയിലെ അനൈക്യവും. ഈ ഭിന്നതാ നിർമ്മാണ പ്രക്രിയകളിൽ മുഖ്യ പങ്കുവഹിക്കുന്നവരാണ് പുരോഹിതന്മാരും അവർ നേതൃത്വം കൊടുക്കുന്ന മത സംഘടനകളും. പ്രബല ഭരണകൂടങ്ങളുടെ എല്ലാതരം അധിനിവേശ രാഷ്ട്രീയത്തിനുമുള്ള സമ്മതികൾ നിർമ്മിച്ചു കൊടുക്കാൻ ക്വട്ടേഷൻ എടുക്കലാണ് ഇവരുടെ പണി. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അധികാരി വർഗത്തിനനുകൂലമായി പുരോഹിതന്മാർ ചരിത്രത്തെ വളച്ചൊടിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു.

ഈ പുരോഹിതന്മാർ വ്യാഖ്യാനിക്കുമ്പോൾ മാത്രമാണ് പ്രസ്തുത മതഗ്രന്ഥങ്ങൾ 'ദൈവീക'മാവുന്നത്. അവരുടെ വാക്കുകൾ ആണ് പ്രമാണ ബദ്ധമാവുന്നത്. അപ്പോൾ മനുഷ്യ പക്ഷത്ത് നിൽക്കേണ്ട വേദ ദർശനങ്ങൾക്കു പകരം ലോകം കാണുന്നതും കേൾക്കുന്നതും മറ്റൊന്നാവുന്നു.
അങ്ങനെ വ്യാഖ്യാനിക്കപ്പെടുന്ന ഗ്രന്ഥങ്ങൾ മാവനികതയുടെ എതിർ ചേരിയിൽ നിൽക്കുക സ്വാഭാവികം.

ജ്ഞാനത്തിന്റെ സ്വച്ഛവും സ്വതന്ത്രവുമായ വിഹാരങ്ങളെയും ഇടപെടലുകളെയും ഇവർ ഭയക്കുന്നു. ഇവർ ആർക്കു വേണ്ടിയാണോ പണിയെടുക്കുന്നത് ആ കേന്ദ്രങ്ങൾ അതിലേറെ ഭയക്കുന്നു. നുണകൾ രാഷ്ട്രീയക്കാർ പറയുന്നതിനു മുമ്പേ പറഞ്ഞു തുടങ്ങിയവരാണ് പുരോഹിതന്മാർ. നേരായ അറിവിനുമേൽ കൂടി നുണകളുടെ കോട്ടകൾക്ക് അവർ അസ്ഥിവാരമിട്ടു കൊടുത്തു. പുരോഹിതന്മാർ പറഞ്ഞ ബ്രഹ്മാണ്ഡ നുണകൾ ആണ് വേദങ്ങളെ ഉദ്ധരിച്ചു കൊണ്ട് അധികാര കോട്ടകളിൽ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നവർക്ക് എക്കാലവും തുണയായിട്ടുള്ളത്. ഈ നുണകൾക്കുമേൽ അവർ രാഷ്ട്രീയ നുണകൾ കെട്ടിപ്പൊക്കും. രാഷ്ട്രീയ നുണക്കൾക്കെതിരിൽ പോരാടുന്നതിനേക്കാൻ
ഭയാനകമാണ് പൗരോഹിത്യ നുണകളെ എതിരിടുക എന്നത്. അതിന്റെ പ്രത്യാഘാതം കൂടുതൽ കടുപ്പമേറിയതാവും. പൗരോഹിത്യ മതങ്ങൾ / നുണകൾ പൊളിയാതിരിക്കുക എന്നത് മുതലാളിത്ത ഭരണകൂടങ്ങളുടെ ഏറ്റവും വലിയ ആവശ്യമാണിന്ന്.

തങ്ങളുടെ കച്ചവടത്തിന്റെ ഗ്രാഫ് കുത്തനെ തന്നെ ഉയർത്തി നിർത്തുന്നതിന് വേണ്ടി. അതുകൊണ്ട് പൗരോഹിത്യ മതങ്ങളും മുതലാളിത്ത ചേരിയും കൂടുതൽ ശക്തമായി ആലിംഗനം ചെയ്യുന്നത് നമുക്ക് കാണേണ്ടിവരുന്നു. ഒരേ നാണയത്തിന്റെ ഇരുപുറങ്ങളായി അവ ഒരേ ദിശയിൽ സഞ്ചരിക്കുന്നു. ഈ തിരിച്ചറിവിൽ നിന്നുകൊണ്ട് ഇവർ പടുത്തുയർത്തിയ നുണകളിൽ നിന്ന് നേരുകൾ താണ്ടിയുള്ള സഞ്ചാരവും അത് പ്രചരിപ്പിക്കാനുള്ള കരുത്തും നേടുക എന്നിടത്താണ് മറ്റൊരു ലോകത്തിനുള്ള സാധ്യത തെളിയുന്നത്. അല്ലാതെ ഇതിന്മേൽ തന്നെ അടയിരുന്ന് കൊണ്ട് 'ജ്ഞാനാന്വേഷണം' എന്ന് പറഞ്ഞുകൊണ്ട് നടക്കുന്ന ഒരു ഒപ്പിക്കൽ പരിപാടിക്കും ഈ സാമ്രാജ്യത്വ ലോക ക്രമത്തെ മാറ്റിമറിക്കാൻ കഴിയില്ല.

(മാധ്യമ പ്രവർത്തകയായ വി പി റജീന ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP