Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നമ്മൾ എന്തിനാണ് ഏതെങ്കിലും രാജ്യത്തിന്റ നക്കാ പീച്ച വാങ്ങുവാൻ പോകുന്നത് ? ഒരു രാജ്യത്തിന്റെയും ഡൽഹി ദർബാറിന്റെയും ഓശാരവും എയ്ഡും വേണ്ട; വെറും 15 മാസം കൊണ്ട് 25000 കോടിയുടെ പുതു കേരള നിർമ്മാണ ഫണ്ട് രൂപീകരിക്കാം: ജെഎസ് അടൂർ എഴുതുന്നു

നമ്മൾ എന്തിനാണ് ഏതെങ്കിലും രാജ്യത്തിന്റ നക്കാ പീച്ച വാങ്ങുവാൻ പോകുന്നത് ?  ഒരു രാജ്യത്തിന്റെയും ഡൽഹി ദർബാറിന്റെയും ഓശാരവും എയ്ഡും വേണ്ട; വെറും 15 മാസം കൊണ്ട് 25000 കോടിയുടെ പുതു കേരള നിർമ്മാണ ഫണ്ട് രൂപീകരിക്കാം: ജെഎസ് അടൂർ എഴുതുന്നു

ജെഎസ് അടൂർ

കേരള ഫസ്റ്റ് ക്യാമ്പയിൻ .

25000 കോടിയുടെ പുതു കേരള നിർമ്മാണ ഫണ്ട് .
കേരളം വെറും 15 മാസം കൊണ്ട് പുതുക്കി ജീവിപ്പിക്കാം ലോകത്തിന് തന്നെ മാതൃകയാകാം . നമ്മൾ എന്തിനാണ് ഏതെങ്കിലും രാജ്യത്തിന്റ നക്കാ പീച്ച വാങ്ങുവാൻ പോകുന്നത് . നമുക്ക് ഒരു രാജ്യത്തിന്റെയും ഡൽഹി ദര്ബാറിന്റെയും ഓശാരവും എയഡും വേണ്ടാ എന്ന് തന്റേടത്തോടേയും ആത്മ വിശ്വാസത്തോടെയും പറയാൻ കഴിയണം .

നമ്മൾ കേരളത്തിലെയും ലോകത്തേയും മലയാളികൾ ഒരുമിച്ചു ശ്രമിച്ചാൽ ഇരുപത്തി അയ്യായിരം കോടി നമ്മൾ പതിനഞ്ചു മാസത്തിൽ മോബി ലൈസ് ചെയ്ത് ഏറ്റവും സമർഥമായി ഇമ്പ്‌ലിമെന്റ് കാണിച്ചു ലോകത്തിൽ വീണ്ടും ഒരു കേരള മോഡലുണ്ടാക്കി കാണിക്കുക. നമുക്ക് മാത്രമാണ് അത് ഇന്ത്യയിൽ ചെയ്തു കാണിക്കാനുള്ള കപ്പാസിറ്റിയുള്ളത് . We should move from reactive approach to proactive approach . We need to think and act big and deliver with courage of conviction.

കേരള ഫസ്റ്റ് ആണെന്ന് പെർഫോമ് ചെയ്ത് കാണിക്കുക. മോദിയുടെ പുറകെയും ആരുടെ പറകയും പോകേണ്ട കാര്യമില്ല . WE CAN and WE WIL എന്ന് ഓരോ മലായാളിയും നെഞ്ചിൽ കൈ വച്ച് പറഞ്ഞാൽ തീരുന്ന കാര്യമേയുള്ളൂ

നമ്മൾ വെറും മൂന്നാം ലോക ക്കാരെ പോലെ പെരുമാറരുത് . നമ്മൾ ഇന്ത്യയിൽ നമ്പർ വൺ സ്റ്റേറ്റാണ് .മാനവ വികസ സൂചികയിൽ ഒന്നാമത് .ലോകത്ത് ആകമാനം ഉള്ള ബ്രെയിൻ ട്രസ്റ്റ് ആണ് കേരകത്തിന്റ യു എസ പി . ലോകത്തുള്ള മലയാളികളെ ഇതിന്റ ഭാഗമാക്കുക . ഇത് കേരള സമൂഹത്തെയും ഗവേൺസിനെയും പുതുക്കി എടുക്കാൻ ഉള്ള അവസരമാണ് . This is no time to sulk. This is no time to blame. This is the time to renew kerala. This is to rebuild hope in everyone and every where in Kerala. Tell government of India .Thank you , we don't need your aid too.

കേരളത്തിലെ മൊത്തം കുടുംബങ്ങൾ 1,12,17,853. ഇതിൽ ഒരു 80 ലക്ഷം കുടുമ്പങ്ങൾ ഒരു മാസം ശരാശരി ആയിരം രൂപ വച്ച് 15 മാസം കൊടുത്താൽ തീരുന്ന പ്രശ്‌നമേയുള്ളൂ കേരളത്തിലെ ദുരന്ത പുനരധിവാസവും പുനർ നിർമ്മാണവും . അത് പോരായെങ്കിൽ സർക്കാർ ബോണ്ട് ഇറക്കി കുറെ കൂടി സംഭരിക്കാനാവും .

ചുരുക്കത്തിൽ അല്പം ഫിനാൻസ് ആൻഡ് ഇക്കോണോമിക് പ്ലാനിങ്ങും ജനങ്ങളുടെ പങ്കാളിത്തവും ഉണ്ടെകിൽ നമ്മുക്ക് നിഷ്പ്രയാസം കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും . പക്ഷെ രണ്ടു കണ്ടീഷൻ . ഒന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിയമ സഭയിൽ റെസലൂഷൻ പാസാക്കി ജനങ്ങളോട് അഭ്യർത്തിക്കണം . സ്വെമേധയാ സംഭാവന മാസം തോറും ഒരു നിശ്ചിത സഖ്യ അഞ്ഞൂറ് തൊട്ടു ഇരുപതിനായിരം രൂപ വരെ ഒരു പുതു കേരള നിർമ്മിതി ഫണ്ടിലേക്കിട്ടാൽ തീരുന്ന പ്രശനമേയുള്ളൂ കേരളത്തിൽ . എല്ലാ മലയാളിക്കും അഭിമാനത്തോടെ പറയണം Together we did it. ഇത് കേരളത്തിന്റെ സ്വാഭിമാനത്തിന്റെ പ്രശ്‌നമാണ് . അതുകൊണ്ട് നമുക്ക് ഇത് ചെയ്യാൻ കഴിയും

അങ്ങനെ കേരള പുനർ നിർമ്മാണ ഫണ്ടിലേക്കു മാസം പതിനായിരം രൂപ വച്ച് പതിനഞ്ചു മാസത്തേക്ക് സംഭാവന ചെയ്യുവാൻ ഞാൻ തയ്യാർ . ചില വര്ഷങ്ങള്ക്ക് മുമ്പ് തായ്ലണ്ടിൽ തക്‌സിൻ ഷിനവാത്ര ജനങ്ങളെ സംഘടിപ്പിച്ചു ചില മാസങ്ങൾ പിരിവെടുത്തു ഐ എം എഫ് ലോൺ ഒറ്റയടിക്ക് തിരിച്ചടച്ച ഒരു സംഭവമുണ്ട് .

പക്ഷെ ഇത് നടക്കണമെങ്കിൽ മൂന്നു കാര്യം വേണം . ഒന്ന് . പൂർണ സുതാര്യതയും അകൗണ്ടബിലിറ്റിയും .രണ്ടു . ജനങ്ങളിൽ നിന്ന് കിട്ടുന്ന നൂറു ശതമാനവും ഇതിന് മാത്രം ഉപയോഗിക്കണം (ശമ്പളത്തിനും മറ്റു കാര്യത്തിനും ഉപയോഗിക്കരുത് ),മൂന്ന് . ഏറ്റവും കാര്യക്ഷമമായ പരിസ്ഥിതി സന്തുലിതമായ നിർവഹണം . ഏറ്റവും പ്രധാനമായത് ഈ വിഷയം ഭരിക്കുന്ന പാർട്ടി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത് .സത്യത്തിൽ ഇത് നടപ്പാക്കാൻ ഒരു കേരള റീ കൺസ്ട്രക്ഷൻ ബോഡിൽ എല്ലാ പാർട്ടികളുടെയും പ്രതി നിധികളെ ഉൾപ്പെടുത്തുക .

അങ്ങനെയുള്ള കേരള പുനർ നിർമ്മാണ ഫണ്ടിന്റെ പൂർണ്ണ വരവ് ചെലവ് കണക്കുകൾ എല്ലാ മാസവും മനുഷ്യർക്ക് മനസ്സിലാകുന്ന തരത്തിൽ സുതാര്യമായി പ്രസിദ്ധീകരിക്കണം .എല്ലാ നിയമസഭ സമ്മേളനത്തിലും അതിന്റ റിപ്പ്‌പോർട്ട് അവതരിപ്പിക്കണം .

അതിന്റ ഏകോപനത്തിനായി ഒരു മന്ത്രിയെ ചുമതലപെടുത്തുക പ്രധാന വകുപ്പുകളെ ഉൾപ്പെടുത്തി ഒരു കോർഡിനേഷൻ ടീമും ഇത് നടപ്പാക്കാൻ ഏറ്റവും മിടുക്കരായ അഞ്ചു ഓഫീസർമാരെ നിയമിക്കുക . എല്ലാ ജില്ലകളിലും കോർഡിനേഷന് ഏറ്റവും മിടുക്കാരായ നൂറു യൂത്തു വോളിന്റിയർമാരെ സുതാര്യമായി തിർഞ്ഞെടുക്കുക (ഭരിക്കുന്ന പാർട്ടികളുടെ ആളുകളെ തള്ളി കയറ്റിയാൽ കുളമാകും )

മാറ്റം ആദ്യം ഉണ്ടാകേണ്ടത് നമ്മുടെ മനസ്സിലാണ് . പിന്നെ സമൂഹത്തിൽ .we are what we think we are! കേരളത്തിലേക്ക് ലോകം വരട്ടെ നമ്മൾ ചെയ്യുന്ന മാറ്റം കണ്ടു പ്രചോദിതരാകാൻ .കേരള ഫസ്റ്റ് .We can indeed inspire change. We can Inspire the idea of a new India. Kerala was osught after the world for our spices and a chapter of world history began in our land when Vasco De Gama landed here looking for spices . Let now the world come here for new ideas. We can. We must.

കേരളം ഒന്നാമത് .കേരളം എന്ന് കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ
We can indeed make change happen within and beyond .


തിരുവോണം പ്രമാണിച്ച് നാളെ(25-08-2018) ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളിയിൽ അപ്‌ഡേഷൻ ഉണ്ടാകുന്നതല്ല. പ്രിയ വായനക്കാർക്ക് ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP