Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയേക്കാൾ നല്ലതു കാമുകിയാണോ...? നിങ്ങൾ നല്ലൊരു ഭാര്യയും കാമുകിയും ഭർത്താവും ഒക്കെ ആണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഭാര്യയേക്കാൾ നല്ലതു കാമുകിയാണോ...? നിങ്ങൾ നല്ലൊരു ഭാര്യയും കാമുകിയും ഭർത്താവും ഒക്കെ ആണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഭാര്യയേക്കാൾ നല്ലതു കാമുകിയാണോ...? യുവാക്കളെ സംബന്ധിച്ച് വളരെ പ്രാധാന്യം അർഹിക്കുന്ന ചോദ്യമാണ് ഇത്. പരസ്യമായി പറഞ്ഞില്ലങ്കിലും മനസിലെങ്കിലും പല പുരുഷന്മാരും ചിന്തിക്കും ഭാര്യയേക്കാൾ നല്ലതു കാമുകിയാണെന്ന്. ഇങ്ങനെ പറയുന്നതിനു കാരണങ്ങളുമുണ്ട്. ഭാര്യയേക്കാൾ നല്ലതു കാമുകിയാണെന്നു പുരുഷന്മാർ ചിന്തിക്കാനുള്ള കാരണങ്ങൾ എന്താണെന്ന് അറിയണോ?

പ്രണയിക്കുന്ന കാലത്തും വിവാഹത്തിനു ശേഷവും സ്ത്രീകൾ അൽപ്പം സെൻസിറ്റിവാണെന്ന് പറഞ്ഞാൽ അല്ലെന്ു പറയാൻ കഴിയില്ല. പലപ്പോഴും പൈങ്കിളി എന്നു പറഞ്ഞു പരിഹസിക്കുന്ന കാര്യങ്ങളായിരിക്കും അവർ നിങ്ങളിൽ നിന്ന് ആഗ്രഹിക്കുക. പക്ഷേ, കാമുകി ഭാര്യ ആകുന്നതോടെ പൈങ്കിളിയുടെ തോത് കൂടും പക്ഷേ, അവൾ അത് പുറത്ത് പറയാൻ മടിക്കുമെങ്കിലും പുരുഷൻ അത് കണ്ടറിഞ്ഞു ചെയ്യണം എന്ന് ആ പലപ്പോഴും ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ എല്ലാം അവൻ മറക്കുന്നു.

ഭാര്യമാർ എപ്പോഴും ചോദ്യം ചെയ്തു കൊണ്ടിരിക്കും. ഭർത്താവ് എവിടെ പോകുന്നു? എന്തു ചെയ്യുന്നു? എപ്പോൾ വരും? ദിവസവരുമാനം എത്രയാണ്? തുടങ്ങി ഭർത്താവ് എങ്ങോട്ടു തിരിഞ്ഞാലും ഒരായിരം ചോദ്യങ്ങളുമായി അവർ പിന്നാലെ കൂടും. എന്നാൽ കാമുകിമാർ പലപ്പോഴും ഇത്തരം ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കാറില്ല. ആരായാലും ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടി പുറകെ നടന്നു ശല്യപ്പെടുത്തുന്നവരെ ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നത്.

ചില ഭാര്യമാർ തന്റെ ഭർത്താവ് എന്തോ തന്നിൽ നിന്നു മറക്കുന്നുണ്ട് എന്നു ചിന്തിച്ചാകും നടക്കുക. എല്ലാം ഒരു സംശയദൃഷ്ടിയോടെ നോക്കുന്ന ഇവർ ശരിക്കും ഭർത്താവിനു തലവേദന തന്നെ. ഭർത്താവ് ഒരു പരിധിയിൽ കൂടുതൽ സമയം സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കുന്നതു ഭാര്യമാർക്ക് ഇഷടപ്പെടില്ല. എപ്പോഴും ഭർത്താവു തന്റെ മാത്രമാണെന്ന ചിന്തയാണ് ഇതിനു പിന്നിൽ.

എന്തെങ്കിലും ഒരു കാര്യ ചെയ്യുന്നതിനു മുമ്പ് പലപ്പോഴും ഭാര്യയുടെ അനുവാദം ചോദിക്കേണ്ടി വരുന്നു. ഇത് ആണുങ്ങൾ അങ്ങേയറ്റം വെറുക്കുന്ന കാര്യമാണ്. കാമുകിയുടെ അടുത്ത് അൽപ്പം സ്വാതന്ത്ര്യം കൂടുതൽ ഉണ്ടാകുമെന്നു ചിന്തിക്കുന്നവരാണു കൂടുതൽ പുരുഷന്മാരും. കാമുകിയോട് എന്തും പറയാൻ കഴിയുമെന്ന് ഇവർ ചിന്തിക്കുന്നു. എന്നാൽ ഭാര്യയോടു ഒന്നും പറയില്ല താനും.

വിവാഹേതര ബന്ധത്തിനു ഭാര്യ പിടികൂടിയാൽ പിന്നെ അയാളുടെ ജീവിതം ദുരിതപൂർണ്ണമാകും. എന്നാൽ ഒന്നിലധികം കാമുകിമാർ ഉണ്ടാകുന്നത് അത്ര വലിയ കാര്യമല്ല. ഒരു കാമുകി ആവട്ടെ അല്ലെങ്കിൽ ഭാര്യയാവട്ടേ, അവൾ നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. അത്തരം കാര്യങ്ങൾ അവർക്ക് നൽകിയാൽ പിന്നെ അവരായിരിക്കും ലോകത്തിലെ ഏറ്റവും നല്ല കാമുകി, ഏറ്റവും നല്ല ഭാര്യ. ഈ കാര്യങ്ങൾ നൽകാൻ കഴിഞ്ഞാൽ നിങ്ങളായിരിക്കും ലോകത്തിലെ ഭാഗ്യവാനായ ഭർത്താവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP