1 usd = 71.45 inr 1 gbp = 91.91 inr 1 eur = 81.27 inr 1 aed = 19.45 inr 1 sar = 19.05 inr 1 kwd = 235.61 inr

Jan / 2019
21
Monday

1.80 കോടിയുടെ പുതുപുത്തൻ മെഴ്‌സിഡസ് ബെൻസ് എസ്‌യുവി സിദ്ധരാമയ്യയ്ക്ക് നൽകിയത് 'സഞ്ചരിക്കാൻ വേണ്ടി മാത്രം'! മുൻ മുഖ്യമന്ത്രിക്ക് എംഎൽഎ ബി.സുരേഷ് ആഡംബര വാഹനം സമ്മാനിച്ചെന്ന വാർത്ത നിഷേധിച്ച് കോൺഗ്രസ്; സമ്മാനമായി കിട്ടിയ ടൊയോട്ട ലാന്റ് ക്രൂയിസറും 70 ലക്ഷത്തിന്റെ ഡയമണ്ട് വാച്ചും സൃഷ്ടിച്ച വിവാദം കെട്ടടങ്ങുന്നതിന് മുൻപേ 'ബെൻസ് വിവാദ'വും

January 21, 2019

ബെംഗലൂരു: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് 'വെറുതെ സഞ്ചരിക്കാൻ മാത്രമായി' കോൺഗ്രസ് എംഎൽഎ നൽകിയത് ഒരു കോടി എൺപത് ലക്ഷത്തിന്റെ പുതു പുത്തൻ മെഴ്‌സിഡസ് ബെൻസ് എസ്‌യുവി കാർ ! ബി. സുരേഷ് എംഎൽഎയാണ് മുൻ മുഖ്യമന്ത്രിക്ക് 'ആഡംബര സമ്മാനം' നൽകിയെന്ന് വാർ...

ആകെയുണ്ടായിരുന്ന നാല് എംഎൽമാരിലരാളായ ആകുല രാജി വെച്ചതോടെ ആന്ധ്ര ബിജെപി നേതൃത്വം 'ആകുലത'യിൽ; ഡോ. ആകുല സത്യനാരായണ ബിജെപി അംഗത്വം വിട്ട് നടൻ പവൻ കല്യാണിന്റെ ജനസേന പാർട്ടിയിൽ ചേരുമെന്ന് വിവരം; അംഗത്വം വിടുന്നുവെന്നറിയിച്ച് സ്പീക്കർക്കും പാർട്ടി അധ്യക്ഷനും കത്തയച്ചു

January 21, 2019

അമരാവതി: ആകെയുണ്ടായിരുന്ന നാല് എംഎൽഎമാരിൽ നിന്നും ഡോ. ആകുല സത്യനാരായണ രാജി വയ്ച്ചതിന് പിന്നാലെ ആന്ധ്രയിലെ ബിജെപി നേതൃത്വം വെട്ടിലായിരിക്കുകയാണ്. രാജമഹേന്ദ്രവാരം മണ്ഡലത്തിൽ നിന്നും 2014ലാണ് ആകുല ആദ്യം എംഎൽഎയായത്. താൻ നിയമസഭയിലേയും പാർട്ടിയിലേയും അംഗത്...

'എംവിആർ കെട്ടിപ്പടുത്ത പാർട്ടിയുടെ അന്തസത്ത നിലനിർത്തിക്കൊണ്ട് സിഎംപി മുന്നോട്ട് പോകും; പാർട്ടി കോൺഗ്രസ് തീരുമാനത്തിനെതിരെയാണ് ചില നേതക്കളുടെ പിന്തുണയോടെ സിപിഎമ്മിൽ ലയിക്കാനുള്ള നീക്കം'; ഭൂരിപക്ഷം പേരും സിപിഎമ്മിൽ ലയിക്കുന്നതിന് എതിരാണെന്നും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി എം.വി രാജേഷ്

January 21, 2019

കോഴിക്കോട് : എംവിആർ കെട്ടിപ്പടുത്ത പാർട്ടിയുടെ അന്തസത്ത നിലനിർത്തിക്കൊണ്ട് തന്നെ സിഎംപി മുന്നോട്ട് പോകുമെന്നും പാർട്ടിയുടെ ഒൻപതാം പാർട്ടി കോൺഗ്രസ് തീരുമാനത്തിനെതിരെയാണ് ചില നേതാക്കളുടെ പിന്തുണയോടെ സിപിഎമ്മിൽ ലയിക്കാനുള്ള നീക്കമെന്നും സിഎംപി സംസ്ഥാന ജ...

അഗ്നിപർവതം എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന യെദിയൂരപ്പയുടെ 'മുന്നറിയിപ്പ് മിസൈലി'ന് പിന്നാലെ 24 മണിക്കൂറിനകം ബിജെപി എംഎൽഎമാരെ മറുകണ്ടം ചാടിക്കുമെന്ന് കുമാരസ്വാമിയുടെ വെല്ലുവിളി; കർണാടകയിലെ സഖ്യ സർക്കാരിനെ തകർക്കാൻ ബിജെപി ശ്രമം തകൃതിയായി നടക്കവേ പ്രതിരോധ മതിൽ തീർക്കാൻ മുഖ്യമന്ത്രിയും സംഘവും; കോൺഗ്രസിന്റെ കരുനീക്കങ്ങൾ ഉറപ്പിച്ച് കേരളത്തിന്റെ കെ.സി

January 20, 2019

ബെംഗളൂരു: രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞു വീശുന്ന കർണാടകയിൽ സഖ്യസർക്കാരനെ താഴെയിറക്കാൻ ബിജെപി ശ്രമം തകൃതിയായി നടക്കവേയാണ് വെല്ലുവിളിയുമായി കർണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത48 മണിക്കൂറിനകം ബിജെപി എംഎൽഎമാരെ മറുകണ്ട...

സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം അവസാനിപ്പിച്ചെങ്കിലും ബിജെപി ശബരിമല വിഷയത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ ബിജെപി; വിശ്വാസികൾക്ക് എതിരായ സർക്കാർ നിലപാട് തുറന്നുകാട്ടി വീടുകൾ തോറും പ്രചരണം തുടരും; ശബരീശ നട തുറക്കുന്ന കുംഭം ഒന്നിന് ഉപവാസസമരവും പ്രഖ്യാപിച്ച് ബിജെപി അധ്യക്ഷൻ; ഇന്നത്തെ അയ്യപ്പസംഗമം ചരിത്രസംഭവമാക്കാൻ ലക്ഷങ്ങളെ അണിനിരത്താൻ അവസാന വട്ട ശ്രമങ്ങൾ

January 20, 2019

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. ശ്രീധരൻപിള്ള. ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റി പടിക്കൽ ബിജെപി നേതാക്കൾ വന്ന തുടർ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാ...

'അധികാരത്തിലെത്താൻ ആത്മാഭിമാനം വിൽക്കുകയാണെന്നും ശിഖണ്ഡിയേക്കാൾ മോശമാണെന്നും' ബിഎസ്‌പി നേതാവ് മായാവതിക്കെതിരെ വിവാദ പരാമർശം വന്നതിന് പിന്നാലെ ബിജെപി പ്രതിരോധത്തിൽ തന്നെ; പറഞ്ഞ വാക്കുകൾക്ക് 'ഖേദം' പ്രകടിപ്പിച്ചെങ്കിലും സാധനാസിങ് എംഎൽഎയ്ക്ക് കുരുക്കഴിയുന്നില്ല; മായാവതിക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രി അഠാവ്‌ല കൂടി എത്തിയതോടെ രംഗം കലുഷിതം !

January 21, 2019

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ബിഎസ്‌പി അധ്യക്ഷ മായാവതിക്കെതിരെ ബിജെപി എംഎൽഎ സാധനാ സിങ് നടത്തിയ പരാമർശം കനത്ത വിവാദച്ചൂടിലേക്ക്. അധികാരത്തിലെത്തുന്നതിന് വേണ്ടി ആത്മാഭിമാനം വിൽക്കുന്ന മായാവതി ശിഖണ്ഡിയേക്കാൾ മോശമാണെന്ന...

സാക്കിർ നായിക്കുമായി ബന്ധപ്പെട്ട 16 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; ഇതോടെ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയത് 50 കോടിയോളം രൂപ; പീസ് ടീവി നിരോധിച്ചതിന് പിന്നാലെ വന്ന നഷ്ടങ്ങൾ ഇതിന് പുറമെയും; സംഘടനയുടെ പേരിൽ നായിക്കിന് പ്രസംഗങ്ങൾ നടത്താനോ ഫണ്ടുകൾ സ്വീകരിക്കാനോ സാധിക്കുന്നില്ല; മതപരിവർത്തനവും ഐഎസ് റിക്രൂട്ട്മെന്റും അടക്കമുള്ള വിവാദങ്ങളിൽപെട്ട ഇസ്ലാമിക പ്രഭാഷകന്റെ സാമ്പത്തിക സാമ്രാജ്യം കേന്ദ്ര നടപടികളിൽ തകരുന്നു; മോദി സർക്കാർ സാക്കിർ നായിക്കിനെ പൂട്ടിയത് ഇങ്ങനെ

January 19, 2019

ന്യൂഡൽഹി: മതപരിവർത്തനവവും ഐഎസ് റിക്രൂട്ട്മെന്റും അടക്കമുള്ള കേസുകളുള്ളതിനാൽ ഇന്ത്യയിലേക്ക് വരാൻ കഴിയാതെ മലേഷ്യയിൽ കഴിയുന്ന പ്രമുഖ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കുമായി ബന്ധപ്പെട്ട 16 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. മുംബൈ, പൂണെ എന്നിവിടങ്ങളിലെ ...

മോദിക്ക് ഇന്ത്യയിൽ ഇനി ഒരു അവസരമില്ല; പ്രതിപക്ഷം ഒരുമിച്ച് നിന്ന് സർക്കാരിനെ താഴെയിറക്കും; രഥയാത്രയുടെ പേരിൽ ഒരു വർഗ്ഗീയതയും അനുവദിക്കുകയുമില്ല; മോദി സർക്കാരിനെതിരെ ഐക്യ പ്രതിപക്ഷം കൊൽക്കത്തയിൽ സംഘടിപ്പിച്ച മെഗാ റാലിയിൽ 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ; അഴിമതിക്കെതിരെ പ്രവർത്തിക്കുന്നതാണ് അവരെ ചൊടിപ്പിക്കുന്നതെന്ന് തിരിച്ചടിച്ച് മോദി

January 19, 2019

കൊൽക്കത്ത: മോദി വിരുദ്ധ ചേരിയുടെ മഹാ സമ്മേളനത്തിൽ കൊൽക്കത്ത നഗരത്തിൽ ഒഴുകിയെത്തിയത് ലക്ഷങ്ങൾ.പതിനഞ്ചോളം പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് അണിനിരത്തി കൊൽക്കത്തയിൽ മമതാ ബാനർജിയുടെ നേതൃത്വത്തിൽ മെഗാറാലി. യുണൈറ്റഡ് ഇന്ത്യാ റാലി എന്ന പേരിൽ കൊൽക്കത്ത ബ്രിഗേഡ്...

ഒരേ വേദിയിൽ അണി നിരന്നത് ഇരുപതിൽ അധികം ദേശീയ നേതാക്കൾ; രാഹുൽ ഗാന്ധി പ്രതിനിധികളെ അയച്ചപ്പോൾ വിട്ടു നിന്നത് ടിആർഎസും നവീൻ പട്‌നായിക്കും; ജനലക്ഷങ്ങൾ അണിനിരന്ന പടുകൂറ്റൻ റാലി മമത ബാനർജിയുടെ ജനസമ്മതിയുടെ ശക്തിപ്രകടനമായി; മോദി വിരുദ്ധ വിശാല സഖ്യം കൂടുതൽ ശക്തിപ്രാപിക്കുമെന്ന് വ്യക്തമാക്കി കൊൽക്കത്തയിലെ മഹാറാലി

January 19, 2019

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നുവെന്ന സൂചന നൽകി കൊൽക്കത്തയിൽ പടുകൂറ്റൻ റാലി. വിശാല പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് നടത്തിയ റാലിയിൽ ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. ജനലക്ഷങ്ങൾ അണിനിരന്...

പ്രതിപക്ഷ ശക്തിപ്രകടനത്തിന് മമതയുടെ റാലി ഇന്ന് കൊൽക്കത്തയിൽ; പിന്തുണ കത്തിലൂടെ അറിയിച്ചെങ്കിലും പങ്കെടുക്കാതെ രാഹുൽ; പകരം പ്രതിനിധികളായി സിങ്വിയും ഖാർഗേയും; പുറമെ ഐക്യത്തിനൊപ്പം നിൽക്കുമ്പോഴും മമതയുടെ റാലിയോട് മുഖംതിരിച്ച് സിപിഎം

January 19, 2019

ന്യൂഡൽഹി: ബിജെപിക്ക് എതിരായ പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് കോൺഗ്രസ് ഒരുവശത്ത് കോപ്പുകൂട്ടുമ്പോൾ മറുവശത്ത് മമതും സ്വന്തം ശൈലിയിൽ അതേ ഉദ്ദേശത്തോടെ നടത്തുന്ന റാലി ഇന്ന് കൊൽക്കത്തയിൽ നടക്കും. അതേസമയം, രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ലെന്നതും പ്രത്യേകതയാണ്...

മാർച്ച് 29-ന് ബ്രെക്‌സിറ്റ് നടക്കില്ല; ഒമ്പത് മാസം കൂടി വൈകിചച്ച് 2020-ലേക്ക് നീട്ടാൻ സജീവ ആലോചന; ബ്രെക്‌സിറ്റിനെ ചൊല്ലിയുള്ള തർക്കങ്ങൾ ബ്രിട്ടണിൽ ഇനിയും തുടരും

January 17, 2019

ലണ്ടൻ: യൂറോപ്യൻ യൂണിയനുുമായി ദീർഘകാലം ചർച്ച ചെയ്ത് തയ്യാറാക്കിയ ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റിൽ പരാജയപ്പെട്ടതോടെ, ബ്രെക്‌സിറ്റ് നടപടികൾ നിശ്ചിത സമയത്ത് പൂർത്തിയാകില്ലെന്ന് ഉറപ്പായി. മാർച്ച് 29-നുള്ളിൽ ബ്രെക്‌സിറ്റ് നടപ്പാക്കാനാണ് മുമ്പ് തീര...

വിമതരും പിന്തുണച്ചതോടെ അവിശ്വാസം പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; എല്ലാ പാർട്ടികളുമായി ചർച്ച നടത്തി പൊതു നിലപാട് എടുക്കാൻ തെരേസ മെയ്‌; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ച് കോർബിൻ; ബ്രെക്‌സിറ്റിന്റെ ഭാവിയെന്തെന്നറിയാതെ ബ്രിട്ടീഷ് ജനത

January 17, 2019

ലണ്ടൻ: അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ തെരേസ മെയ്‌ സർക്കാർ അതിജീവിച്ചു. തലേന്ന് ബ്രെക്‌സിറ്റ് കരാറിനെ എതിർത്ത സ്വന്തം പാർട്ടിയിലെ വിമതരുൾപ്പെടെയുള്ളവർ പിന്തുണച്ചപ്പോൾ 306-നെതിനെ 325 വോട്ടുകൾക്ക് അവിശ്വാസ പ്രമേയം ...

സ്വന്തം എംപിമാരിൽ 118 പേർകൂടി കാലുവാരിയപ്പോൾ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ ബ്രെക്‌സിറ്റ് ബിൽ പരാജയപ്പെട്ടു; 230 വോട്ടുകൾക്ക് പരാജയപ്പെട്ട തെരേസ മേയെ പുറത്താക്കാൻ ഇന്ന് അവിശ്വാസപ്രമേയം; വിമതർ സഹായിക്കുമെന്നുറപ്പായതോടെ മന്ത്രിസഭ വീഴില്ല; എങ്ങും ഉയരുന്നത് ഇനിയെന്ത് എന്ന ചോദ്യം

January 16, 2019

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ മുന്നോട്ടുവെച്ച ബ്രെക്‌സിറ്റ് ബിൽ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി. കൺസർവേറ്റീവ് പാർട്ടിയിലെ വിമതരും ഡിയുപിയും എസ്എൻപിയും ലിബറൽ ഡമോക്രാറ്റുകളും മുഖ്യപ്രതിപക്ഷമായ ലേബർ പാർട...

ഡോണാൾഡ് ട്രംപിന്റെ വിശ്വസ്തരിൽ ഒരാൾ കൂടി വൈറ്റ് ഹൗസിനോട് വിട പറഞ്ഞു; ഇന്ത്യൻ വംശജൻ രാജ് ഷാ രാജിവെച്ചത് കമ്മ്യൂണിക്കേഷൻ രംഗത്തെ പുത്തൻ സ്ഥാപനവുമായി പ്രവർത്തിക്കാൻ; യുഎസിലെ സ്റ്റേറ്റ് സെക്രട്ടറിയുടേയും പ്രതിരോധ സെക്രട്ടറിയുടേയും കൊഴിഞ്ഞു പോക്കിന് പിന്നാലെ അടുത്ത രാജി

January 16, 2019

വാഷിങ്ടൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്ഥരിൽ ഒരാൾ കൂടി വൈറ്റ് ഹൗസിനോട് വിട പറഞ്ഞു. ഇന്ത്യൻ വംശജൻ രാജ് ഷായാണ് ദീർഘനാളത്തെ സേവനത്തിനൊടുവിൽ വൈറ്റ് ഹൗസിൽ നിന്നും രാജിവയ്ച്ചത്. ട്രംപിന്റെ വിവാദപ്രസ്താവനകൾക്ക് വിശദീകരണം നൽകി മിക്കപ്പോഴും ...

സോണിയാ ഗാന്ധിക്കെതിരേ മൊഴി നൽകാൻ മോദി സർക്കാർ യുഎഇയിൽ നിന്ന് ക്രിസ്റ്റിയൻ മിഷേലിനെ കൊണ്ടുവന്നത് ഒളിച്ചോടിപ്പോയ യുഎഇ രാജകുമാരിയെ തിരികെ നൽകി; ഇന്ത്യൻ സമുദ്രാതിർത്തിയിലെത്തി പീഡനകഥകൾ വിളമ്പിയ യുഎഇ പ്രധാനമന്ത്രിയുടെ സഹോദരിയെ കൈയോടെ തിരിച്ചേൽപ്പിച്ച് മിഷേലിന്റെ നാടുകടത്തൽ ഉറപ്പിച്ച് മോദി

January 14, 2019

ന്യൂഡൽഹി: റഫാൽ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റിയൻ മിഷേലിനെ യുഎഇ സർക്കാർ കഴിഞ്ഞമാസം ഇന്ത്യക്ക് നൽകിയത് വിലപിടിപ്പുള്ള മറ്റൊരു വ്യക്തിയെ പകരം കൊടുത്താണെന്ന് റിപ്പോർട്ട്. യു.എ.ഇ പ്രധാനമന്ത്രിയുടെ സഹോദരികൂടിയായ ലത്തീഫ ബിന്റ് മുഹമ്മദ് അൽ മക്തൂമിനെ കൊടുത്...

ശരാശരി മലയാളി ഹിന്ദുവിന്റെ വികാരമായ അയ്യപ്പനെ ആയുധമാക്കുന്നതിൽ വൻ വിജയം; ഇതുവരെ പൊതുവേദിയിൽ എത്താത്ത അമൃതാനന്ദമയിയെ എത്തിച്ചത് സ്വപ്‌നതുല്യം; സെൻകുമാറിനെ പോലെ പ്രമുഖനായ സിവിൽ സർവന്റിനെ മൈക്ക് എൽപ്പിച്ചു ശ്രീധരൻ പിള്ളയടക്കമുള്ള നേതാക്കൾ സദസിൽ ഇരുന്നതും തന്ത്രത്തിന്റെ ഭാഗം; വർഷങ്ങളോളം കിണഞ്ഞു ശ്രമിച്ചും ഒരുമിപ്പിക്കാൻ കഴിയാതെ പോയ ഹിന്ദുവിനെ ഒന്നിപ്പിക്കാൻ കഴിഞ്ഞതിൽ സംഘപരിവാറിന് കടപ്പാട് സിപിഎമ്മിനോട് മാത്രം; അയ്യപ്പഭക്ത സംഗമം കേരള ബിജെപിയുടെ ജാതകം മാറ്റി എഴുതുമോ?

January 21, 2019

തിരുവനന്തപുരം: ഉത്തരേന്ത്യയിൽ ബിജെപിയെ പല സംസ്ഥാനങ്ങളിലും അധികാരത്തിലേക്ക് എത്തിച്ചത് അയോധ്യ വിഷയമായിരുന്നു. ദേശീയ തലത്തിൽ ഹിന്ദുശക്തികളെ ഒരുമിപ്പിക്കാൻ ആയുധമാക്കിയ വിഷയം ഇതായിരുന്നു. ഈ ക്ഷേത്രരാഷ്ട്രീയം ഉത്തരേന്ത്യയിൽ വിജയമായപ്പോഴും കേരളത്തിൽ ഏശാതെ ...

ഫ്രാങ്കോയെ തുണച്ച് കത്തോലിക്കാ സഭയുടെ പിന്തുണയോടെ കോൺഗ്രസുകാരനാകാനുള്ള പിസിയുടെ മോഹവും നടക്കില്ല; മാണി സാറിനെ പിണക്കിയൊരു കളിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും; കെപിസിസി അധ്യക്ഷന്റെ നിലപാടിന് ഉമ്മൻ ചാണ്ടിയുടേയും പിന്തുണ; പൂഞ്ഞാർ നേതാവിന് ആകെയുള്ള രക്ഷ എൻഡിഎ തന്നെ; സ്ഥിരമായി മലക്കം മറിയുന്ന നേതാവിനെ കരുതലോടെ കൈകാര്യം ചെയ്യാൻ ബിജെപിയും; പിസി ജോർജിന്റെ യുഡിഎഫ് മോഹം അടയുമ്പോൾ

January 18, 2019

തിരുവനന്തപുരം: കത്തോലിക്കാ സഭ ആവശ്യപ്പെട്ടാലും പിസി ജോർജിനെ കോൺഗ്രസ് സഹകരിപ്പിക്കില്ല. ജോർജിനെ ഒപ്പം കൂട്ടിയാൽ മുന്നണി വിടുമെന്ന് കേരളാ കോൺഗ്രസ് മാണി വിഭാഗം നിലപാട് എടുത്തതോടെ യുഡിഎഫിൽ ആരും പിസിയെ പിന്തുണച്ചില്ല. ജനപക്ഷത്തെ മുന്നണിയിലെടുക്കുന്നതിനോട്...

മാണിയും കുഞ്ഞാലിക്കുട്ടിയും എതിർത്തു; ഉമ്മൻ ചാണ്ടിക്കും താൽപ്പര്യമില്ല; സഭാ നേതൃത്വത്തിന്റെ പിന്തുണയോടെ യുഡിഎഫിൽ കയറാൻ പിസി ജോർജ് നടത്തിയ നീക്കം പൊളിഞ്ഞു; യുഡിഎഫ് യോഗത്തിൽ പിസി ജോർജിന്റെ അപേക്ഷ ചർച്ചയാക്കുക പോലും അരുതെന്ന് നിർദ്ദേശം; തൽകാലം ജോർജിന് എൻഡിഎ ക്യാമ്പിൽ തന്നെ തുടരേണ്ടി വരും

January 17, 2019

കോട്ടയം: യു.ഡി.എഫിലേക്ക് തിരിച്ചുവരാനുള്ള ജനപക്ഷം ചെയർമാൻ പി.സി.ജോർജിന്റെ ശ്രമം പൊളിച്ചു. മുസ്ലിംലീഗും കേരളാ കോൺഗ്രസ് മാണി വിഭാഗവും എടുത്ത നിലപാടാണ് ഇതിന് കാരണം. കത്തോലിക്കാ സഭയുടെ പിന്തുണയോടോയാണ് യുഡിഎഫിലെത്താൻ ജോർജ് ശ്രമിച്ചത്. ജലന്ധർ ബിഷപ്പ് ഫ്രാങ...

പൂജ്യത്തിൽ നിന്ന് സർക്കാരുണ്ടാക്കുമെന്നും ത്രിപുര കേരളത്തിൽ ആവർത്തിക്കുമെന്നും മാസ് ഡയലോഗ് വന്നെങ്കിലും ആവേശക്കൊടുമുടി കയറാൻ പോന്നതായില്ല; ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഓർഡിനൻസ് പ്രതീക്ഷകൾ നൽകിയില്ല; ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതുമില്ല; പിണറായി സർക്കാരിന്റെ നിലപാട് വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പു നൽകിയെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പുള്ള മാസ് എൻട്രി ആയില്ല; ബിജെപി പ്രവർത്തകരെ നിരാശപ്പെടുത്തി മോദിയുടെ മടക്കം

January 15, 2019

തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയുടെ കേരള സന്ദർശനവും എൻഡിഎ മഹാസംഗമത്തിലെ സാന്നിധ്യവും പ്രഭാഷണവും ബിജെപിയുടെ ലോക്‌സഭാതിരഞ്ഞടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. എന്നാൽ, പ്രതീക്ഷിച്ചത് പോലെ പ്രവർത്തകരിൽ ആവേശം ഉണർത്താൻ മോദിക്കായില്ല...

കുമ്മനത്തിന്റെ വരവിന് കേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടാത്തതിനാൽ തിരുവനന്തപുരത്തിന് വേണ്ടി ബിജെപിയിൽ കടിപിടി; സുരേഷ് ഗോപിയും ശ്രീധരൻ പിള്ളയും കെ സുരേന്ദ്രനും വരെ തലസ്ഥാനത്തോട് കമ്പം; കടുത്ത സമ്മർദ്ദം ഉണ്ടെങ്കിലും മത്സരിക്കാൻ ഇല്ലെന്ന് തീർത്തു പറഞ്ഞ് മോഹൻലാൽ; നമ്പിനാരായണനെ എൽഡിഎഫും നോട്ടമിട്ടതോടെ ആശയക്കുഴപ്പം തുടരുന്നു; കൊല്ലത്ത് മത്സരിച്ച് തോൽക്കാൻ വിസമ്മതിച്ച് സുരേഷ് ഗോപി; നാളെ മോദി കേരളത്തിൽ എത്തുമ്പോൾ ലോക്‌സഭാ സ്ഥാനാർത്ഥികളെ ചൊല്ലി ബിജെപിയിൽ തർക്കം

January 14, 2019

കൊച്ചി: തൃശൂരിൽ കെ സുരേന്ദ്രൻ, കൊല്ലത്ത് സുരേഷ് ഗോപി, പാലക്കാട് ശോഭാ സുരേന്ദ്രൻ, കണ്ണൂരിൽ സികെ പത്മനാഭൻ... ഇങ്ങനെയായിരുന്നു ബിജെപി മനസ്സിൽ കണ്ട സ്ഥാനാർത്ഥി പട്ടിക. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനും ആഗ്രഹിച്ചു. എന്നാൽ മിസോറാം ഗർവണ്ണ...

സഭയിലെ അസാധാരണ നടപടിയിൽ സ്പീക്കർക്ക് അതൃപ്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാതെ വെറുതെ ശബരിമലയിൽ തട്ടി നിന്നുവെന്നും വിമർശം; എംഎൽഎമാരുടെ സത്യാഗ്രഹത്തിലും സാമ്പത്തിക നഷ്ടം തന്നെ; പ്രളയായനന്തര കേരളം ചർച്ചയൊഴികെ എല്ലാ ദിവസവും അടിച്ച് പിരിഞ്ഞു; അനിശ്ചിതകാലത്തേക്ക് സഭ പിരിയുമ്പോൾ നിരാശനായി ശ്രീരാമകൃഷ്ണൻ; നികുതിപണം പാഴാകുന്നത് പാവപ്പെട്ട ജനങ്ങളുടേയും

December 13, 2018

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെയുണ്ടായ അസാധാരണ സംഭവങ്ങളിൽ സ്പീക്കർക്ക് അതൃപ്തി. സഭയിൽ കൈയാങ്കളിയും ബഹളവുമുണ്ടായപ്പോൾ സമയവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സുപ്രധാന നിയമനിർമ്മാണത്തിന് വിളിച്ചുചേർത്ത സഭാസമ്മേ...

സർക്കാർ പണിയുന്ന വനിതാ മതിൽ വർഗീയമെന്ന എം കെ മുനീറിന്റെ പരാമർശത്തിനെതിരെ ബഹളം വെച്ച് ഭരണകക്ഷി അംഗങ്ങൾ; നടുത്തളത്തിൽ ഇറങ്ങിയ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി; സഭയിൽ ഏറ്റുമുട്ടിയത് പി കെ ബഷീറും വി എസ് ജോയിയും; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങി; സഭാസമ്മേളനത്തിന്റെ അവസാന ദിവസം സംഘർഷഭരിതം; ശബരിമല വിഷയത്തിലെ സത്യാഗ്രഹ സമരം അവസാനിപ്പിച്ച് യുഡിഎഫ് എംഎൽഎമാരും

December 13, 2018

തിരുവനന്തപുരം: സർക്കാർ പണിയുന്ന നവോത്ഥാന വനിതാ മതിൽ വിഷയത്തെ ചൊല്ലി നിയമസഭയിൽ കയ്യാങ്കളി. ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള തർക്കം മൂർച്ഛിച്ചതോടെയാണ് സഭയിൽ കയ്യാങ്കളി വരെ അറങ്ങേറിയത്. പി കെ ബഷീറും വി എസ് ജോയിയും തമ്മിലായിരുന്നു കയ്യാങ്കളി. എം കെ മുന...

ബാനറുകളും പ്ലാക്കാർഡുകളുമായി സ്പീക്കറുടെ കാഴ്ച മറച്ച് പ്രതിപക്ഷം; അതിർവരമ്പുകൾ ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നൽകി സ്പീക്കർ; പ്രതിപക്ഷത്തെ ചൊടിപ്പിച്ചത് സഭാകവാടത്തിലെ എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ ഇടപടൽ വൈകുന്നത്; ബഹളത്തിൽ മുങ്ങി നിയമസഭ ഇന്നും പിരിഞ്ഞു.

December 12, 2018

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നും പിരിഞ്ഞു. സഭയ്ക്ക് മുന്നിൽ സത്യാഗ്രഹമിരിക്കുന്ന എംഎൽഎമാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. ചോദ്യോത്തര വേള തുടങ്ങിയ ഉടൻ പ്ലക്കാർഡുകളും ബാനറുകളുമായി അവർ സ്പീക്കറു...

ശബരിമല പ്രശ്‌നം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ബഹളത്തിന് പിന്നാലെ ചോദ്യോത്തരവേള റദ്ദാക്കി; പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; ഒന്നിച്ച് സഭ വിട്ട് പി.സി ജോർജും ഒ. രാജഗോപാലും; സ്പീക്കറുമായി കൂടിക്കാഴ്‌ച്ച നടത്തി ചെന്നിത്തല

December 10, 2018

തിരുവനന്തപുരം: നിയമസഭയിൽ ശബരിമല വിഷയം വീണ്ടും വിവാദച്ചൂട് ഉയർത്തുന്നു. ഇന്ന് സഭ സമ്മേളിച്ചപ്പോൾ ശബരിമല വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വ്ച്ചു. ഇതിന് പിന്നാലെ ചോദ്യോത്തര വേള റദ്ദാക്കി. മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതതോടെ സഭയ...

ശബരിമല വിഷയത്തിൽ ഇന്നും നിയമസഭ കലുഷിതം; യു.ഡി.എഫ് എംഎ‍ൽഎമാരുടെ സമരം അവസാനിപ്പിക്കാൻ സ്പീക്കറുടെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം; പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി; ബഹളം ശക്തമായതോടെ ചേർന്ന് 17-ാം മിനിറ്റിൽ സഭ പിരിച്ചു വിട്ട് സ്പീക്കർ

December 07, 2018

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിപക്ഷം ബഹളം വച്ചു നടുത്തളത്തിലിറങ്ങിയതിനെ തുടർന്ന് നിയമസഭ പിരിഞ്ഞു. ചേർന്ന് 17 മിനിറ്റിനുള്ളിലാണു ചോദ്യോത്തരവേള റദ്ദാക്കി സ്പീക്കർ ഇന്നത്തേക്ക് സഭ പിരിച്ചു വിട്ടത്. ശബരിമല വിഷയത്തിൽ നിയമസഭാ കവാടത്തിൽ സത്യഗ്രഹ സമരത...

മോദി എനിക്ക് മറുപടി തരാതെ ഒളിച്ചോടി; പകരം ഒരുസ്ത്രീയെ രംഗത്തിറക്കി; റഫാലിൽ അനിൽ അബാനിക്ക് കരാർ നൽകിയോ ഇല്ലയോ എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാൻ പോലും ആ സ്ത്രീക്ക് കഴിഞ്ഞില്ല; നിർമല സീതാരാമന് എതിരായ രാഹുൽ ഗാന്ധിയുടെ പരാമർശം സ്ത്രീവിരുദ്ധം: ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

January 10, 2019

ന്യുഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെ കുറിച്ച് നടത്തിയ 'സ്ത്രീവിരുദ്ധവും അധാർമ്മികവും സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതുമായ' പരാമർശത്തിന്റെ പേരിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്....

എവിടെ നിന്ന് വന്നു എന്നറിയാതെ 41ലക്ഷം പേർ; 28 ലക്ഷം ഹിന്ദുക്കൾ അടക്കമുള്ള മറ്റു വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകി ആദരിക്കുമ്പോൾ പത്ത് ലക്ഷം മുസ്ലീമുകളോട് മാത്രം അയിത്തം? ഇന്ത്യയിൽ ഇതുവരെ ജീവിച്ചവർ മുസ്ലിം ആയതു കൊണ്ട് മാത്രം ഇനി രാജ്യമില്ലാത്തവർ; കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമം മുസ്ലീമിനോട് ചെയ്യുന്നത്

January 10, 2019

ന്യൂഡൽഹി: ലോക്‌സഭ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ വിമർശനം തുടരുന്നു. ഈ ബില്ലോടെ അസമിലെ 10 ലക്ഷം മുസ്ലിംകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നാണ് വിലയിരുത്തൽ. ഇത് അസമിൽ കലാപത്തിനും വഴിവയ്ക്കും. അസം പൗരത്വ രജിസ്റ്ററിൽ നിന്നു 10 ലക്ഷം മുസ്ലിം സമുദായാംഗങ...

ഇത് ബിജെപിയുടെ തനി രാഷ്ട്രീയക്കളി..സമ്മേളനം ഒരുദിവസം നീട്ടിയത് എന്തിന് ? സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ കത്തിക്കയറി പ്രതിപക്ഷം; ആലോചനയില്ലാതെ കൊണ്ടുവന്ന ബിൽ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യം; സുപ്രധാന ബില്ലുകൾ അവതരിപ്പിക്കുമ്പോൾ സമ്മേളനം നീട്ടാൻ സർക്കാരിന് അധികാരമുണ്ടെന്ന് ജെയ്റ്റ്‌ലി; പ്രതിപക്ഷ ബഹളത്തിൽ പലവട്ടം തടസ്സപ്പെട്ട് സഭ

January 09, 2019

ന്യൂഡൽഹി: ലോക്‌സഭ പാസാക്കിയ സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ ശക്തമായ പ്രതിഷേധം ഉയർത്തി പ്രതിപക്ഷം. സമ്മേളനം നീട്ടിയതിനെതിരെയും അംഗങ്ങൾ പ്രതിഷേധിച്ചു. ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും ബിൽ ധൃതി പിടിച്ച് അവതരിപ്പിച്ചതിലെ ഔചിത്യമെന്താ...

എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും സാമ്പത്തിക നീതി: സാമ്പത്തിക സംവരണ ബിൽ ലോക്‌സഭയിൽ പാസായി; അനുകൂലിച്ച് വോട്ട് ചെയ്തത് 323 പേർ; എതിർത്തത് മൂന്നുപേർ; ബില്ലിനെ അനുകൂലിച്ച് കോൺഗ്രസും സിപിഎമ്മും; എതിർത്ത് ലീഗും ഒവൈസിയും; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് എഐഎഡിഎംകെ; 10 ശതമാനം സംവരണത്തിനുള്ള ബിൽ കൊണ്ടുവന്നത് ധൃതി പിടിച്ചെന്ന് ഭൂരിപക്ഷം കക്ഷികളും; പ്രതിപക്ഷ കക്ഷികളുടെ എതിർപ്പുകൾ തള്ളി കേന്ദ്രസർക്കാർ; ബിൽ ബുധനാഴ്ച രാജ്യസഭയിൽ

January 08, 2019

ന്യൂഡൽഹി: സാമ്പത്തിക സംവരണ ബിൽ ലോക്‌സഭയിൽ പാസായി. 323 പേർ അനുകൂലിച്ച് വോട്ട് ചെയ്തു. എതിർത്തുവോട്ട് ചെയ്തത് മൂന്നുപേർ മാത്രമാണ്. കോൺഗ്രസും സിപിഎമ്മും വോട്ടെടുപ്പിൽ പങ്കെടുത്തപ്പോൾ, എഐഎഡിഎംകെ ഇറങ്ങിപ്പോയി. മുസ്ലിം ലീഗും ഒവൈസിയുടെ അസദുദ്ദീൻ ഒഒവൈസിയും എ...

അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പാക്കിസ്ഥാനിലും നിന്ന് കുടിയേറിയ ന്യൂനപക്ഷങ്ങൾക്ക് പൗരത്വദാനം: പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി; ശക്തമായ പ്രതിഷേധവുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും; അസം ജനതയ്ക്ക് എതിരല്ല ബില്ലെന്നും വ്യാജപ്രചാരണമെന്നും മന്ത്രി രാജ്‌നാഥ് സിങ്; ബില്ലിനെതിരെ അസമിൽ പ്രതിഷേധം രൂക്ഷം

January 08, 2019

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ബിൽ ലോക്‌സഭ പാസാക്കി. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും കുടിയേറിയ ന്യൂനപക്ഷങ്ങൾ, ഹിന്ദുക്കൾ, സിക്ക്, ബുദ്ധമതം, ജൈനന്മാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എ...

അഭയംതേടി അനേകം തവണ മാണിയെ ചെന്നു കണ്ടെങ്കിലും വാതിൽ തുറക്കാതെ മാണി; ഇനി കാത്തു നിന്നിട്ടു കാര്യമില്ലെന്നറിഞ്ഞ് കോട്ടയത്ത് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചു കരുത്തു തെളിയിക്കാൻ പി സി തോമസ്; യുഡിഎഫ് വാതിൽ കൊട്ടിയടച്ചതോടെ പത്തനംതിട്ടയിൽ മകനെ നിർത്തി കരുത്തു തെളിയിക്കാൻ പി സി ജോർജ്ജും; ഷോൺ ജോർജ്ജിനെ പിന്തുണക്കുന്നതിനെ കുറിച്ചു ആലോചന സജീവമാക്കി ബിജെപിയും

January 21, 2019

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ആരാണ് യുഡിഎഫ് സ്ഥാനാർത്ഥിയാകുക? ഈ ചോദ്യം കേരളാ കോൺഗ്രസിലും മുന്നണിക്കുള്ളിലും ഉയർന്നു തുടങ്ങിയിട്ട് കാലം കുറച്ചായി. ജോസ് കെ മാണി രാജ്യസഭയിൽ എത്തിയതോടെ ഈ സീറ്റിൽ ആരു മത്സരിക്കുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഉണ്...

ഹൈബി ഈഡന്റെ പേരു സജീവമായതോടെ മണ്ഡലത്തിൽ സജീവമായി കരുക്കൽ നീക്കി കെ വി തോമസ്; പി രാജീവിനെ മത്സരിപ്പക്കണമെന്ന വാദം ഉയർന്നപ്പോഴും ക്രൈസ്തവ സഭയിലെ പ്രമുഖനെ സ്വതന്ത്രനാക്കി നിർത്താൻ സാധിക്കുമോ എന്നാലോചിച്ചു സിപിഎം; സ്ഥാനാർത്ഥിയാക്കാൻ നിർദ്ദേശിച്ച എ എൻ രാധാകൃഷ്ണൻ പോലും താൽപ്പര്യമില്ലാതെ വന്നതോടെ ബിഡിജെഎസിന് കൊടുത്തു തലയൂരാൻ ബിജെപി; എറണാകുളത്തെ തെരഞ്ഞെടുപ്പ് ചിത്രങ്ങൾ ഇപ്പോൾ ഇങ്ങനെ

January 21, 2019

കൊച്ചി: കാലം കുറേയായി കെ വി തോമസ് എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എംപിയായി വിലസാൻ തുടങ്ങിയിട്ട്. ദേശീയ രാഷ്ട്രീയത്തിൽ സോണിയ ഗാന്ധിയോടുള്ള അടുപ്പം മുതലാക്കി മന്ത്രിസ്ഥാനം വരെ വെട്ടിപ്പിടിച്ച വ്യക്തിയാണ് അദ്ദേഹം. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത്തവണയും അ...

ബിജെപിക്ക് 160 സീറ്റു വരെ കിട്ടുമെന്ന് ശശി തരൂർ; കോൺഗ്രസിന് ബിജെപിയേക്കാൾ കുറവായിരിക്കുമെന്നും കോൺഗ്രസ് നേതാവ്; സത്യമായ വിലയിരുത്തലെങ്കിൽ സമുന്നത പദവിയിൽ ഇരിക്കവേ ഇങ്ങനെ സത്യം വിളിച്ചു പറയാമോ എന്നു ചോദിച്ചു സോഷ്യൽ മീഡിയ; ബിജെപി അധികാരത്തിൽ എത്തുകയില്ലെന്ന് സ്ഥാപിക്കാൻ ശശി തരൂർ പുറത്തുപറഞ്ഞ കണക്കു വിവാദമാകുമ്പോൾ

January 20, 2019

തിരുവനന്തപുരം: ദേശീയ തലത്തിൽ ശോഭിക്കുന്ന കോൺഗ്രസ് നേതാക്കളിൽ പ്രധാനി ആണെങ്കിലും ശശി തരൂരിന്റെ പ്രസ്താവനകൾ പലപ്പോഴും കോൺഗ്രസിനെ വെട്ടിലാക്കാറുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിന് അനുസൃതമായി പ്രസ്താവന നടത്താൻ അദ്ദേഹം പരാജയപ്പെടുന്നതാണ് ഇവിടെ വിവാദമാകുന്നത്. ല...

എഐസിസി പദവിയിൽ തുടരുമ്പോഴും കെ സി വേണുഗോപാൽ ആലപ്പുഴയിൽ തന്നെ മാറ്റുരക്കും; സിഎസ് സുജാതയുടെയും ദലീമ ജോജോയുടെയും എ എം ആരിഫിന്റെയും പേരുകൾ ചർച്ച ചെയ്ത് സിപിഎം; എം എ ബേബിയുടെ പേരു ഉയരുമ്പോഴും വിസമ്മതം അറിയിച്ചു മുതിർന്ന നേതാവ്; തുഷാർ വെള്ളാപ്പള്ളിയെ ഇറക്കാൻ കരുക്കൾ നീക്കി സിപിഎം: ആലപ്പുഴയിലെ ഇപ്പോഴത്തെ ചിത്രങ്ങൾ ഇങ്ങനെ

January 20, 2019

ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം രാജ്യം മുഴുവൻ ഉറ്റുനോക്കുന്നതാകും എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഇതിന് കാരണം, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുട വലംകൈയായ കെ സി വേണുഗോപാൽ മത്സരിക്കുന്ന മണ്ഡലമാണ് ഇത്. കേന്ദ്രത്തിൽ കോൺഗ്രസ് അധ...

ആദ്യം തെളിഞ്ഞതുകൊല്ലത്തെ ചിത്രം; പ്രേമചന്ദ്രനും കെഎൻ ബാലഗോപാലും ഏറ്റുമുട്ടുമ്പോൾ ജനം ആർക്കൊപ്പം നിൽക്കും; എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധുവിന്റെ സഹോദരനെ സുകുമാരൻ നായർ കൈവിടുമോ? സുരേഷ് ഗോപി മുതൽ സിവി ആനന്ദബോസ് വരെയുള്ളവരുടെ പേരുയർത്തുമ്പോഴും ഒരു സ്ഥിരീകരണവുമില്ലാതെ ബിജെപിക്ക് കിതപ്പ്; ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ കൊല്ലം ചർച്ചയാകുമ്പോൾ

January 19, 2019

കൊല്ലം : ലോക്സഭാ തിരഞ്ഞെടുപ്പിൽ അങ്കത്തട്ടുയരുന്നതുകൊല്ലത്താണ്. കൊല്ലം കണ്ടാൽ ഇല്ലം വേണ്ടെന്ന് പറഞ്ഞ് കേരളത്തിലെ പ്രധാനമന്ത്രി മോദിയുടെ പ്രചരണത്തിന് തുടക്കമിട്ടത് അവിടെയാണ്. കൊല്ലം ബൈപ്പാസിലാണ് പ്രചരണത്തിലെ മറ്റൊരു വികസന അജണ്ട. ഇപ്പോൾ കൊല്ലത്ത് സ്ഥാന...

പാർട്ടി മുൻ നേതൃത്വം സ്വീകരിച്ചത് ഘടകക്ഷികളെ ഒന്നൊന്നായി അകറ്റിയ തെറ്റായ നയങ്ങൾ; യച്ചൂരിയുടെ വരവ് പാർട്ടിയെ ശക്തിപ്പെടുത്തും: വി എസ് അച്യുതാനന്ദൻ

April 19, 2015

തിരുവനന്തപുരം: പ്രകാശ് കാരാട്ട് നേതൃത്വം നൽകിയ സിപിഎമ്മിന്റെ മുൻ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്ത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം വിശാഖപട്ടണത്തിൽ നിന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോഴാണ് വി എസ് മാദ്ധ്...

16 അംഗ പോളിറ്റ്ബ്യൂറോയിൽ ആറ് പേർ മലയാളികൾ; കേന്ദ്രക്കമ്മിറ്റിയിൽ 91 അംഗങ്ങൾ; പത്ത് ക്ഷണിതാക്കൾ; പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്ത പുതിയ കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ് വായിക്കാം

April 19, 2015

വിശാഖപട്ടണം: അഖിലേന്ത്യാ അടിസ്ഥാനത്തിൽ സിപിഐ(എം) കനത്ത തിരിച്ചടി നേരിടുന്ന സമയമാണിപ്പോൾ. ബംഗാളിൽ പാർട്ടി തിരിച്ചുവരാൻ സാധിക്കാത്ത വിധം തകർന്നപ്പോൾ പിടിച്ചു നിൽക്കുന്നത് കേരളത്തിൽ മാത്രമാണ്. പാർട്ടിയുടെ ബഹുജനാടിത്തറ തകരാതെ നിലനിൽക്കുന്നത് കേരളത്തിൽ മാ...

കേന്ദ്ര നേതൃത്വത്തിലെ വി എസ്; ബദൽ രേഖകളുടെ തമ്പുരാൻ; പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉസ്താദ്; വി എസ് നയങ്ങളുടെ കാവൽക്കാരൻ; യെച്ചൂരിയിലൂടെ മുഖം മിനുക്കാൻ സിപിഎമ്മിനാകുമോ?

April 19, 2015

വിശാഖപട്ടണം: ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രസക്തി കുറഞ്ഞുവരുമ്പോഴാണ് പാർട്ടിയെ നയിക്കാൻ ഹൈദരാബാദുകാരനായ സീതാറാം യെച്ചൂരി എത്തുന്നത്. ഇതു വരെ കൈകാര്യം ചെയ്തതിൽ അപ്പുറമുള്ള ഉത്തരവാദിത്തമാണ് യെച്ചൂരിയെന്ന അറുപത്തിമൂന്നുകാരൻ ഏറ്റെടുക്കുന്നത്. ബംഗാ...

സിപിഎമ്മിന്റെ അമരത്ത് യെച്ചൂരി; പുതിയ കേന്ദ്രകമ്മറ്റിയുടെ മനസ്സറിഞ്ഞ് എസ്ആർപി മത്സരിച്ചില്ല; പാളിയത് കേരളാ ഘടകത്തിന്റെ പിന്തുണയോടെ കാരാട്ട് നടത്തിയ നീക്കം; സുഭാഷിണി അലി പിബിയിൽ; വി എസ് ഇനി കേന്ദ്രകമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ്; ബാലനും എളമരവും അടക്കം സിസിയിൽ 16 പുതുമുഖങ്ങൾ

April 19, 2015

വിശാഖപട്ടണം: സി പി എമ്മിന്റെ ചരിത്രത്തിൽ മുൻപെങ്ങുമുണ്ടാകാത്ത ആകാംക്ഷയ്ക്ക് വിരാമമിട്ട് പുതിയ പാർട്ടി ജനറൽ സെക്രട്ടറിയെ നിശ്ചയിച്ചു. സീതാറാം യെച്ചുരിയാകും ഇനി സിപിഎമ്മിനെ നയിക്കുക. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയാണ് സീതാറം യെച്ചൂരി. ഭാരവാഹി...

ആരോഗ്യമല്ല പ്രായമാണ് പ്രധാനം; വി എസ് ഇനി കേന്ദ്ര കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് മാത്രം; സിപിഎമ്മിന്റെ സ്ഥാപക നേതാവിന് ഇനി അഭിപ്രായം പറയാതെ എല്ലാം കേട്ടിരിക്കാം; യെച്ചൂരിയുടെ നേട്ടത്തിൽ കോട്ടത്തിലും തൃപ്തനായി മടക്കം

April 19, 2015

വിശാഖപട്ടണം: സിപിഐ(എം) കേന്ദ്രകമ്മറ്റിയിൽ ഇനി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സംസാരിക്കാൻ കഴയില്ല. വോട്ടെടുപ്പിലും പങ്കെടുക്കാനാകില്ല. പ്രായപരിധി ചൂണ്ടിക്കാട്ടി വി എസ് അച്യുതാനന്ദനെ പാർട്ടിയുടെ കേന്ദ്ര കമ്മറ്റിയിലെ സ്ഥിരാംഗമെന്ന സ്ഥാനത്ത് നിന്ന...

MNM Recommends