1 usd = 71.83 inr 1 gbp = 88.19 inr 1 eur = 80.63 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.17 inr

Aug / 2019
24
Saturday

ശബരിമല എന്നൊരക്ഷരം പിണറായി കേൾക്കേ പറയാൻ ധൈര്യമുള്ളവർ സിപിഎമ്മിൽ ഇല്ല; അയ്യപ്പസന്നിധിയിലെ ആചാര ലംഘനത്തിൽ സർക്കാരിന് തെറ്റുപറ്റിയില്ലെന്ന് വിശദീകരിച്ച് സംസ്ഥാന സമിതിയും; വിശ്വാസികളെ അകറ്റിയതിന് പിന്നിൽ സംഘപരിവാറിന്റെ കള്ളക്കളി മാത്രം; സത്യം സത്യമായി പറയാത്തത് ഇനിയും തിരിച്ചടിയുണ്ടാക്കുമെന്ന് ആശങ്കയിൽ അണികളും; ദേശാഭിമാനിയിലെ കോടിയേരിയുടെ മുൻകൂർ ലേഖനവും വിവാദത്തിൽ; സിപിഎം നവോത്ഥാന വഴിയിൽ യാത്ര തുടരുമ്പോൾ

June 02, 2019

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനെ സിപിഎം വിമർശിക്കില്ല. തോൽവിക്ക് കാരണമായി നിലപാടിലെ പ്രശ്‌നങ്ങൾ ചർച്ചയാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം നേതൃത്വത്തിന് നിർദ്ദേശം നൽകി. നവോത്ഥാനത്തെ തള്ളി പറയുന്നവർ പാർട്ടിയിൽ ഒറ്...

നായർ സർവീസ് സൊസൈറ്റിക്ക് ബദലായി സമസ്ത നായർ സൊസൈറ്റി രൂപീകരിക്കാൻ മുന്നിൽ നിന്നത് പകയായി; കുമ്മനത്തിന് എൻ.എസ്.എസ് നൽകിയത് നായർ ഐക്യം തകർക്കാൻ നടത്തിയതിനുള്ള ശിക്ഷയോ? പണികിട്ടുമെന്ന് മണത്തറിഞ്ഞുള്ള പാർട്ടിയുടെ അനുനയ ശ്രമങ്ങളും പാളി; തിരുവനന്തപുരത്തെ കുമ്മനത്തിന്റെ തോൽവിക്ക് കാരണം എൻ എസ് എസ് നിസ്സഹകരണമെന്ന് ബിജെപിയും

June 01, 2019

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വിജയപ്രതീക്ഷയിൽ ഒന്നാമതായിരുന്ന കുമ്മനം രാജശേഖരൻ എങ്ങനെ തോറ്റു..? ഏറെ തലപുകഞ്ഞ് ആലോചിച്ച ശേഷം ബിജെപി ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തി. മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് ജനസേവകനാകാൻ രംഗത്തിറങ്ങിയ കുമ്മന...

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി മുതൽ ആർത്തവ വിപ്ലവം വരെ; തോപ്പിൽ ഭാസി കൊളുത്തിയ കമ്യൂണിസ്റ്റ് വിപ്ലവം 70 വർഷത്തിനിപ്പുറം എന്താണ് പ്രിയ സഖാക്കളെ നേടിയെടുത്തത്; കലാകാരന്മാരെ വളർത്തിയ പ്രസ്ഥാനം കുരുത്തിയെ തഴഞ്ഞപ്പോൾ പ്രതിഫലിച്ചത് ആരുടെ നാറിയ രാഷ്ട്രീയമാണ്; ആർത്തവ ലഹളയ്ക്ക് കോപ്പുകൂട്ടിയ നിങ്ങളെ വനിതാ മതിൽ പണിത സ്ത്രീകൾ പോലും തഴഞ്ഞപ്പോൾ എന്താണ് പറയാനുള്ളത്; പ്രിയപ്പെട്ട ബുദ്ധിജീവികളെ നിങ്ങളറിയണം നിങ്ങളെങ്ങനെ തകർന്നെന്ന്

May 29, 2019

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തെ മാറ്റി മറിച്ച നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. തോപ്പിൽ ഭാസിയുടെ രചനയിലും സംവിധാനത്തിലും 1950കളിലാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി അവതരിപ്പിക്കുന്നത്. കടുത്ത വിലക്കുകൾ നേരിടുന്ന ...

യുഡിഎഫ് നന്ദി പറയേണ്ടത് സുകുമാരൻ നായരോട് മാത്രം; ബിജെപിയുടെ പ്രതീക്ഷകൾ തകിടം മറിച്ച് യുഡിഎഫിനെ പിന്തുണയ്ക്കാൻ കർശന നിർദ്ദേശം നൽകിയത് സിപിഎമ്മിന്റെ സമ്പൂർണ്ണ പരാജയം ഉറപ്പിക്കാൻ; എൻ എസ് എസ് യുണിയൻ ഭാരവാഹികളെ പെരുന്നയിൽ വിളിച്ചു വരുത്തി കർശന നിർദ്ദേശം നൽകി അട്ടിമറിച്ചതു ലക്ഷക്കണക്കിന് വോട്ടുകൾ; കുമ്മനത്തിന് വിനയായതും നായരുടെ പിന്തുണ തരൂരിന് ലഭിച്ചത്; തോൽവിയുടെ കാരണം തിരിച്ചറിഞ്ഞ് ഇനി എൻഎസ്എസിനെ പ്രകോപിപ്പിക്കരുതെന്ന് കർശന നിർദ്ദേശം നൽകി പിണറായി

May 27, 2019

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ വൻ തോൽവിക്ക് കാരണം എൻ എസ് എസ് ഇടപെടലെന്ന് തിരിച്ചറിഞ്ഞ് ഇടതു പക്ഷ നേതതൃത്വം. 20ൽ 19 നേടിയതിന്റെ അടിസ്ഥാന കാരണം എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പിന്തുണയാണെന്ന് യുഡിഎഫും വിലയിരുത്തുന്നു. തന്റെ തോൽവിയുടെ കാ...

വടകരയിലെ അഞ്ച് മണ്ഡലങ്ങൾ കോഴിക്കോടെന്ന് പറഞ്ഞ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി; എതിരാളിയായി എത്തിയത് പിണറായി വിജയന്റെ പഴയ കൂട്ടുകാരൻ മുരളീധരനും; തനിക്ക് സിപിഎം വോട്ടുകൾ കിട്ടിയെന്ന് ജയിച്ച കോൺഗ്രസുകാരൻ പറയുമ്പോൾ അട്ടിമറി സംശയവുമായി അണികൾ; പി ജയരാജനെ നിശബ്ദനാക്കാൻ ഓഫർ ചെയ്യുന്നത് കേരളാ ബാങ്ക് ചെയർമാൻ പദവി; പ്രവർത്തകർക്കൊപ്പം സാധാരണക്കാരനായി തുടരാമെന്ന് നേതൃത്വത്തെ അറിയിച്ച് മുൻ ജില്ലാ സെക്രട്ടറിയും; കണ്ണൂരിൽ സിപിഎം കലങ്ങി മറിയും

May 26, 2019

കണ്ണൂർ: വടകരയിൽ പി ജയരാജനെ സ്ഥാനാർത്ഥിയാക്കിയത് സിപിഎം രാഷ്ട്രീയത്തിൽ നിന്ന് അകറ്റാൻ തന്നെ. വടകരയിൽ തോറ്റ ജയരാജന് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നൽകില്ല. സംസ്ഥാന സെക്രട്ടറിയേറ്റിലും ഉൾപ്പെടുത്തില്ല. പാർട്ടിയിൽ നിന്ന് അകറ്റി നിർത്താനാണ് തീരു...

ഇന്ദിരയുടെ മുഖവും ചിരിയും ആത്മവിശ്വാസവുമായി മൂന്ന് മാസം കിഴക്കൻ ഉത്തർപ്രദേശ് മുഴുവൻ അലഞ്ഞിട്ടും കരിയില പോലും അനങ്ങിയില്ല; ആവശ്യത്തിലേറെ മീഡിയാ ഹൈപ്പ് ലഭിച്ചിട്ടും തലമുറകൾ കൈവശം വച്ച അമേഠി നഷ്ടപ്പെട്ടെന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ല; ഇന്ദിരയുടെ കൊച്ചുമകളെ ഇറക്കി യുപിയെ ഇളക്കി അടുത്ത തവണ വിജയം ഉറപ്പിക്കാൻ നടത്തിയ നീക്കം പാളി; ആകെ സംഭവിച്ചത് എട്ട് സീറ്റുകൾ ബിജെപിക്ക് സമ്മാനിച്ചത് മാത്രം; പ്രിയങ്കാ ഗാന്ധി വീണ്ടും വീട്ടമ്മയായി വീട്ടിൽ ഒതുങ്ങിയേക്കും

May 26, 2019

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധിയുടെ പുനരവതാരമായാണ് പ്രിയങ്കാ ഗാന്ധിയെ കോൺഗ്രസുകാർ കണ്ടത്. രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്കയെ മനസ്സിൽ കണ്ടവരുമുണ്ട്. ഇന്ദിരയുടെ മുഖവും അതേ പുഞ്ചിരിയും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മധുരമെത്തിക്കുമെന്ന് കരുതി. ഉത്തർ...

പെരിയയിലെ ഇരട്ട ക്രൂരതയ്ക്ക് വില നൽകേണ്ടി വന്നത് തൃക്കരിപ്പൂരുകാരുടെ 'മാന്യനായ' സതീഷ് ചന്ദ്രന്; കൊലപാതക രാഷ്ട്രീയം ചർച്ചയാക്കി തെക്കു നിന്നെത്തിയ ഉണ്ണിത്താൻ വടക്ക് നേട്ടമുണ്ടാക്കിയത് തീർത്തും അത്ഭൂതമെന്ന വിലയിരുത്തലിൽ സിപിഎം; കല്യാശേരിയിലെ ചതിക്ക് കാരണം ശബരിമലയിൽ തൊട്ട പിണറായിയോടുള്ള വിശ്വാസികളുടെ പക തീർക്കൽ തന്നെ; കാസർഗോട്ടെ എല്ലാവരുടേയും പ്രിയങ്കരന് അടിതെറ്റുമ്പോൾ സിപിഎമ്മിൽ ഉയരുന്നത് പ്രതിഷേധത്തിന്റെ കാർമേഘം

May 26, 2019

തൃക്കരിപ്പൂർ: ശബരിമലയിലെ ആചാര ലംഘനത്തിൽ പാർട്ടി കോട്ടകളിൽ പോലും പ്രതിഷേധം ശക്തമായികുന്നു. കണ്ണൂരും കാസർഗോഡും നാമജപ പ്രതിഷേധത്തിന് ഇറങ്ങിയവരിലെ സ്ത്രീ സാന്നിധ്യം ഇതിന് തെളിവായിരുന്നു. നവോത്ഥാന മതിലിൽ പങ്കെടുക്കാനെത്തിയവരും ശബരിമലയിൽ സ്ത്രീകൾ കയറേണ്ടതി...

മോദി ഇനി പഴയ മോദിയല്ല; ഇന്ത്യ ഇനി പഴയ ഇന്ത്യയുമല്ല; അറബ് ലോകത്തെ പിണക്കാതെ അമേരിക്കയോടും ഇസ്രയേലിനോടും ചങ്ങാത്തം കൂടുന്ന നയതന്ത്രഞ്ജതയിൽ റഷ്യയും ഇടിച്ചു കയറും; ഇന്ത്യയുടെ കാവൽപണി ഏറ്റെടുത്ത് ഇസ്രയേൽ മുന്നേറ്റം; ഉപേക്ഷിക്കുന്നത് ഇറാൻ പലസ്ഥീൻ ചങ്ങാത്തം; മോദിയുടെ സത്യപ്രതിജ്ഞയിൽ നെതന്യാഹുവും പുടിനും പങ്കെടുക്കുന്നതിന്റെ രാഷ്ട്രീയം ഇങ്ങനെ

May 25, 2019

മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സാക്ഷികളാകാൻ വിശിഷ്ടാതിഥികളായി എത്തുന്നത് രണ്ട് രാഷ്ട്ര തലവന്മാരാണ്. പതിവില്ലാത്ത രീതിയാണത്. അത് ആരൊക്കെയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനും ഇസ്രയേൽ പ്രസിഡന്റ് ബഞ്ചമിൻ നെതന്യാഹുവും. വളരെ ശ്രദ്ധേയമായ തീരുമാനമാണത്. എന്...

അയ്യപ്പ തരംഗം തെക്ക് ഒതുങ്ങിയില്ല; ഭക്ത വോട്ടുകൾ വടക്കും ചോർന്നു; ഇടതു വോട്ടുകൾ ചോർന്നത് ബിജെപിയിലേക്കും; പിണറായി തരംഗം വട്ടപ്പൂജ്യം എന്നതിന് തെളിവായി വോട്ടുകളുടെ കുറവും; നഷ്ടം ന്യായീകരിക്കാൻ ഇടതു നേതാക്കൾ വിയർക്കേണ്ടി വരും; നടന്നത് അവിശ്വസനീയമായ അടിയൊഴുക്കുകൾ നിയന്ത്രിച്ച വോട്ടിങ് ട്രെന്റ്; വിശ്വാസികളുടെ ഒടുക്കത്തെ കൊട്ടിൽ സിപിഎം ജനവികാരം തിരിച്ചറിയുമ്പോൾ

May 25, 2019

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ തികച്ചും അവിശ്വസനീയ അടിയൊഴുക്കുകൾ. അയ്യപ്പ തരംഗം എന്ന് കൂടി വിശേഷിപ്പിക്കാവുന്ന ഈ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോൾ ശബരിമല തിരിച്ചടി ആകുമെന്ന് കരുതപ്പെട്ടിരുന്ന തെക്കിനു പകരം വടക്കു കൂടി ഹിന്ദു...

ശബരിമല കർമ സമിതിയുടെ വോട്ടുകൾ പോയത് യുഡിഎഫിന്; ഘടക കക്ഷികളെ ഒപ്പം നിർത്തിയില്ല; താഴേത്തട്ടിലേക്ക് പ്രചാരണം എത്തിക്കാനും കഴിഞ്ഞില്ല; തെരഞ്ഞെടുപ്പ് ഫണ്ട് വാരിക്കോരി കളഞ്ഞു; പത്തനംതിട്ടയിൽ തോൽവിക്ക് കാരണം പണിയെടുക്കാതെ ഒരു വിഭാഗം ജില്ലാ നേതാക്കളും; തോൽവിയുടെ കണക്കെടുപ്പിൽ പരിവാറുകാരും ബിജെപിയും തമ്മിൽ ഏറ്റുമുട്ടലിലേക്ക്

May 25, 2019

പത്തനംതിട്ട: തിരുവനന്തപുരവും പത്തനംതിട്ടയും പോലെ ബിജെപി അട്ടിമറി പ്രതീക്ഷിച്ച മണ്ഡലങ്ങളിൽ അടക്കം തിരിച്ചടി നേരിട്ടതിന് കാരണം ആർഎസ്എസിന്റെ അമിത ഇടപെടൽ എന്ന ആക്ഷേപം ഉയർത്താൻ ബിജെപി ഔദ്യോഗിക വിഭാഗം. അവസാന വട്ട പ്രചാരണം വരെ പിഴച്ചു. സ്ഥാനാർത്ഥി നിർണയം സ...

പത്തനംതിട്ടയിൽ ബിജെപിയെ കളിയാക്കാൻ വരട്ടെ: വോട്ടിങ് ശതമാനത്തിൽ വർധനവുണ്ടായത് ബിജെപിക്ക് മാത്രം; യുഡിഎഫിന് അഞ്ചും എൽഡിഎഫിന് മൂന്നും ശതമാനം വോട്ട് ചോർന്നു; ബിജെപിക്ക് അധികമായി ലഭിച്ചത് 13 ശതമാനം വോട്ട്; കൂടുതൽ ചോർന്നത് എൽഡിഎഫ് വോട്ട്: ശബരിമല ഏറ്റവും നന്നായി പ്രതിഫലിച്ചത് അയ്യപ്പന്റെ സ്വന്തം നാട്ടിൽ തന്നെ

May 25, 2019

പത്തനംതിട്ട: ലോകസഭാ മണ്ഡലത്തിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പോയതിന്റെ സന്തോഷം പങ്കു വയ്ക്കുകയാാണ് എൽഡിഎഫും യുഡിഎഫും. എന്നാൽ, വരാൻ പോകുന്ന ഒരു വലിയ അപകടം അവർ കാണുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടു പ്രധാന മുന്നണികൾക്കും വോട്ട് ചോർന്നു. ന...

പിണറായിയെ പേടിച്ച് ആരും ശബരിമല എന്നൊരു വാക്ക് മിണ്ടിയില്ല; ചർച്ചകൾ പോലും വിശ്വാസികൾ എന്ന വാക്കിൽ ഒതുക്കി; വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിധരിപ്പിക്കാൻ എതിരാളികൾക്ക് സാധിച്ചു എന്ന താത്വിക ലൈൻ സ്വീകരിച്ച് ഇലക്കും മുള്ളിനും കേടില്ലാത്ത വിശദീകരണം; നവോത്ഥാനത്തിന്റെ പേരിൽ മുസ്ലിം വോട്ട് പിടിക്കാൻ ഇറങ്ങി കയ്യിലിരുന്നത് കൂടി പോയതിന്റെ ക്ഷീണം തീർക്കാൻ ചേർന്ന സെക്രട്ടറിയേറ്റിൽ പിണറായിയുടെ നയം തെറ്റെന്ന് പറയാൻ ധൈര്യം ഉള്ള ഒരു നേതാവ് പോലും ഇല്ലായിരുന്നുവെന്ന് റിപ്പോർട്ട്

May 25, 2019

തിരുവനന്തപുരം: പിണറായി പേടിയിലാണ് സിപിഎം ഇപ്പോഴും. കേഡർ സ്വഭാവമുള്ള പാർട്ടി വോട്ടുകളിൽ പോലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് നഷ്ടമായി. വോട്ട് ശതമാനത്തിലെ വൻ ഇടിവ് ഇതിന് തെളിവാണ്. പരമ്പരാഗതമായി കേരളത്തിൽ ഹിന്ദു വോട്ടുകളായിരുന്നു സിപിഎമ്മിനെ എക്കാല...

കോൺഗ്രസ് ഭരണം പിടിച്ച മൂന്ന് സംസ്ഥാനങ്ങളിലെ 69 സീറ്റുകളിൽ 61ഉം നേടി ചരിത്ര വിജയം; ദിഗ് വിജയ് സിംഗും ജ്യോതിരാധിത്യയും അടങ്ങിയവരെ കടപുഴകി 29ൽ 28ഉം നേടി ഞെട്ടിച്ചത് മധ്യപ്രദേശ്; ഗുജറാത്തിലും രാജസ്ഥാനിലും ചത്തീസ് ഗഡിലും ഞെട്ടൽ മാറുന്നില്ല; ഹിമാചലിലെ എല്ലാ സീറ്റുകളിലും മൂന്ന് ലക്ഷത്തിൽ അധികം ഭൂരിപക്ഷം; ഉത്തർപ്രദേശിലെ ജാതി രാഷ്ട്രീയം ഇല്ലാതാക്കി ഹിന്ദുദേശീയ വിതച്ചതുകൊയ്തു; ഹിന്ദി ഹൃദയഭൂമി കാവിക്കൊടി കീഴടക്കുമ്പോൾ

May 25, 2019

ന്യൂഡൽഹി: 2014ലുണ്ടായ മോദി തരംഗത്തിൽ ബിജെപി കൈപ്പിടിയിലൊതുക്കിയ ഹിന്ദി ഹൃദയഭൂമി 2018 ഡിസംബറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. അന്ന് ഛത്തീസ്‌ഗഡ്,രാജസ്ഥാൻ,മധ്യപ്രദേശ് എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സർക്കാർ അധ...

എപ്ലസ് മണ്ഡലങ്ങളിലെപ്പോലെ പണം വാരിയൊഴുക്കിയില്ല; തിരുവനന്തപുത്തും പത്തനംതിട്ടയിലും കണ്ടത്‌പൊലെയുള്ള കാടിളക്കി പ്രചാരണവുമില്ല; ഒരു ബഹളവുമില്ലാതെ വോട്ട് വർധനവിൽ ആറ്റിങ്ങലിനെ മൂന്നാമതെത്തിച്ചത് ശോഭ സുരേന്ദ്രൻ മാജിക്; മത്സരിക്കുന്ന എല്ലായിടത്തും വോട്ട് ഇരട്ടിയാക്കിയിട്ടും നേതൃത്വം മാന്യമായ പരിഗണന നൽകാത്തത് ഗ്രൂപ്പില്ലാത്തതിനാൽ; കണ്ണ് തുറന്ന് നോക്കിയാൽ അമേഠിയിലെ സ്മൃതി ഇറാനി മോഡൽ കേരളത്തിലും നടപ്പിലാകും

May 24, 2019

ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലായിടത്തും ബിജെപി അവരുടെ വോട്ടിങ് ശതമാനം ഉയർത്തി ഒരിടത്ത് ഒഴികെ. വോട്ട് കുറഞ്ഞത് രാഹുൽ ഗാന്ധിക്ക് എതിരെ മത്സരിച്ച തുഷാർ വെള്ളാപ്പള്ളിയാണ്. കഴിഞ്ഞ തവണത്തെ കാൾ വോട്ട് എല്ലായിടത്തും ഉണ്ടായിരുന്നതിനാൽ. വോട്ട് കൂടിയതുകൊണ്ട് ത...

സ്മൃതി ഇറാനി.. ദി ജൈന്റ് കില്ലർ; ബക്കറ്റിൽ വെള്ളം കോരിയൊഴിച്ച് തീയണച്ച് അമേഠിയുടെ ദീദി ജൈന്റ് കില്ലറായി ; ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി ഏതെന്ന് ചോദിച്ചാൽ അത് അമേഠിയിലെ രാഹുൽ ഗാന്ധിയുടെ പരാജയം മാത്രം; കോൺഗ്രസ് അധ്യക്ഷന് കാലിടറിയതെന്തുകൊണ്ട്

May 24, 2019

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായിരിക്കുന്നു. എല്ലാം സമാധാനപരമായി കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം. ഭൂരിപക്ഷമുള്ള ഒരു സർക്കാർ അധികാരത്തിൽ വന്നത് രാജ്യപുരോഗതിക്ക് നല്ലതുമാണ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി...

MNM Recommends