1 usd = 71.52 inr 1 gbp = 91.23 inr 1 eur = 78.92 inr 1 aed = 19.47 inr 1 sar = 19.07 inr 1 kwd = 235.41 inr

Oct / 2019
16
Wednesday

വി എസിന്റെ സമാന്തരപ്രവർത്തനങ്ങൾ ക്ലച്ചു പിടിക്കുന്നു; വടക്ക് ആർ എം പിയും തെക്കു നേരിട്ടും നിയന്ത്രണം; ആലപ്പുഴയിൽ ഏഴിടത്ത് ആൾക്കുട്ടപരിപാടി; പരസ്യപിന്തുണയുമായി സി. കെ സദാശിവൻ

April 28, 2015

ആലപ്പുഴ : സിപിഐ(എം) പോളിറ്റ് ബ്യൂറോയേയും കടന്ന് വി എസിന്റെ സമാന്തരപ്രവർത്തനങ്ങൾ ശക്തിപ്രാപിക്കുന്നു. ഇന്നലെ കായംകുളത്തു നടന്ന അവാർഡ്ദാന ചടങ്ങിൽ സി കെ സദാശിവൻ എം എൽ എയുടെ വി എസ് അനുകൂല നിലപാടുകൾ അതാണു തെളിയിക്കുന്നത്. വടക്കൻ കേരളത്തിൽ ആർ എം പി അടക്കമു...

കോൺഗ്രസിനെയും വിമതരെയും കൂട്ടുപിടിച്ച് മുസ്ലിംലീഗ് കോട്ടകൾ തകർക്കാൻ സിപിഐ(എം); ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പൊന്നാനി മോഡൽ പരീക്ഷണം തദ്ദേശ തെരഞ്ഞെടുപ്പിലും വ്യാപിപ്പിക്കും; മലപ്പുറത്ത് കോൺഗ്രസ് - ലീഗ് ബന്ധം കൂടുതൽ പൊട്ടിത്തെറിയിലേക്ക്

April 27, 2015

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മലപ്പുറത്തെ കോൺഗ്രസ്-ലീഗ് ബന്ധം കൂടുതൽ പൊട്ടിത്തെറിയിലേക്ക്. മുസ്ലിംലീഗും കോൺഗ്രസും മുന്നണി സംവിധാനത്തിൽ ഭരണം കയ്യാളുന്ന ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമാണ്...

ബാബുവിനെ വെട്ടിലാക്കാൻ മാണി വരില്ല; മുഖ്യമന്ത്രിയുടെ നീക്കം ഫലിച്ചു; ചെന്നിത്തലയുടെ ഇരട്ട മുഖം തുറന്നുകാട്ടാൻ ആന്റണിയുടെ സഹായം തേടി ഉമ്മൻ ചാണ്ടി

April 26, 2015

തിരുവനന്തപുരം: ബാർകോഴയിൽ എക്‌സൈസ് മന്ത്രി കെ ബാബുവിനെ പ്രതിചേർക്കണമെന്ന ആവശ്യം പരസ്യമായി കേരളാ കോൺഗ്രസ് ഉന്നയിക്കില്ല. പ്രതിചേർക്കപ്പെട്ട് ബാബു രാജിവച്ചാൽ മാണിയും ധനമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം. ബാബുവിനേയും ആഭ്യന്തര വക...

പിണറായിയെ മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ല; ഇനി സംസ്ഥാന സമിതിയിൽ ശക്തമായി പ്രതികരിക്കും; നിലപാട് കടുപ്പിച്ച് സിപിഎമ്മിലെ വിമത പക്ഷം: അടിച്ചമർത്തലിനെതിരെ യെച്ചൂരിയെ കൂട്ടുപിടിച്ച് തിരിച്ചടിക്ക് വി എസ് അനുകൂലികൾ

April 26, 2015

തിരുവനന്തപുരം: സിപിഐ(എം) സംസ്ഥാന സമിതിയിൽ പിണറായി വിജയന്റെ ഏകപക്ഷീയത ഇനി വി എസ് അച്യുതാനന്ദനെ അനുകൂലിക്കുന്നവർ അംഗീകരിക്കില്ല. ചർച്ചകളിൽ വെറുതെ ഇരിക്കുന്നതിന് അപ്പുറമുള്ള പ്രതിഷേധം അവർ ഉയർത്തും. ദേശീയ ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെത്തിയ സാഹചര...

സോളാറിലും ബാർകോഴയിലും മുങ്ങിയ മുഖ്യമന്ത്രിയുമായി ഇനിയും മുന്നോട്ടു പോണോ? ചെന്നിത്തലയെ അമരത്തെത്തിച്ച് നേതൃമാറ്റ ആവശ്യം ശക്തമാക്കാൻ ഉറച്ച് ഐ ഗ്രൂപ്പ്; ജനസമ്പർക്കം മറയാക്കി ഇമേജ് തിരിച്ചുപിടിക്കാൻ ഉമ്മൻ ചാണ്ടിയും; രണ്ട് ഗ്രൂപ്പുകൾക്കും ഭയം സുധീരനുള്ള ഹൈക്കമാൻഡ് പിന്തുണ

April 24, 2015

തിരുവനന്തപുരം: ഒന്നിനുപിറകേ മറ്റൊന്നായി അഴിമതി ആരോപണങ്ങൾ, മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള വിഴുപ്പലക്കൽ, കോടതിയിൽ നിന്നും നേരിടേണ്ടി വന്ന രൂക്ഷമായ പരാമർശങ്ങൾ.. മുമ്പൊരു സർക്കാറും ഇപ്പോഴത്തെ ഉമ്മൻ ചാണ്ടി സർക്കാർ നേരിടേണ്ടി വന്നത്രെയും വിമർശനങ്ങൾ ഏറ്റുവാ...

കാത്തിരിക്കുന്നത് ഇടതിന്റെ ദിനങ്ങൾ തന്നെ! വീരേന്ദ്രകുമാറും പിജെ ജോസഫും തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇടത് മുന്നണിയിൽ എത്തും; ആർഎസ്‌പിയും സാധ്യത തള്ളിക്കളഞ്ഞില്ല; അരുവിക്കരയിൽ തോറ്റാൽ ഉമ്മൻ ചാണ്ടി പ്രതിപക്ഷത്തിരിക്കും

April 21, 2015

തിരുവനന്തപുരം: നിയമസഭയിൽ മുന്നണികളുടെ നിലവിലെ ഭൂരിപക്ഷം വ്യക്തമായി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ 73 വോട്ടുകളാണ് ഭരണമുന്നണിക്ക് കിട്ടിയത്. 66 പ്രതിപക്ഷത്തിനും. യുഡിഎഫിൽ പിസി ജോർജ് ഇനി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി വോട്ട് ചെയ്യില്ലെന്ന് വ്യക്തമാക...

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള പിണറായിയുടെ സ്വാഭാവിക സാധ്യത ചോദ്യം ചെയ്യപ്പെടും; ആർഎസ്‌പി-ദൾ-ജോസഫ് വിഭാഗങ്ങൾ വീണ്ടും ഇടതുമുന്നണിയിൽ എത്താൻ സാധ്യത; യെച്ചൂരി ഇഫക്ട് കേരളത്തിലും പ്രതിഫലിക്കും

April 20, 2015

തിരുവനന്തപുരം: സിപിഐ(എം) ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെത്തുമ്പോൾ അതുകണ്ടാക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ കേരളത്തിലും പ്രതിഫലിക്കും. സിപിഐ(എം) മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി യെച്ചൂരിക്ക് നിരവധി കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട്. സെക്ര...

ജനതാദള്ളുകൾ ലയിച്ചപ്പോൾ കുഴപ്പത്തിലായത് ഉമ്മൻ ചാണ്ടി; യുഡിഎഫ് വിട്ട് ഒറ്റപ്പാർട്ടിയാകാൻ എങ്ങും സമ്മർദ്ദം; പ്രലോഭനവുമായി സിപിഎമ്മും; വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ രംഗത്ത്

April 17, 2015

കോഴിക്കോട്: കോൺഗ്രസ് പോലും പ്രതിക്ഷയോടെ കാണുന്ന ഒന്നാണ് ദേശീയതലത്തിലെ ജനതാ പരിവാർ ലയനം. ആറ് ജനതാ-സോഷ്യലിസ്റ്റ് പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കാൻ ദേശീയതലത്തിൽ തീരുമാനമായെങ്കിലും കേരളത്തിൽ അതു സംബന്ധിച്ച തീർപ്പുകൾക്കു സമയമെടുക്കും. യുഡിഎഫിൽ നിൽക്കുന്ന...

ജോർജിന്റെ കത്തിലുള്ളത് തന്നോടു പറയാത്ത കാര്യങ്ങളെന്ന് ഉമ്മൻ ചാണ്ടി; സരിതയുടെ കത്തിൽ പല മഹാന്മാരും കാണുമെന്ന് മാണി; ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ തോൽപ്പിക്കാൻ പിള്ള: ജോർജ്-സരിത കത്തുകളിൽ കേരള രാഷ്ട്രീയം കീഴ്‌മേൽ മറിയുന്നതിങ്ങനെ

April 08, 2015

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരുടെയും പുറത്താക്കപ്പെട്ട ചീഫ് വിപ്പ് പി സി ജോർജിന്റെയും കത്തുകളിൽ കുരുങ്ങിയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരള രാഷ്ട്രീയം നീങ്ങുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നതാണോ വിശ്വസിക്കേണ്ടത് അതോ പി സി ജോർജിന്റെയും സ...

ജോർജിന്റെ എംഎൽഎ സ്ഥാനം തൽക്കാലം ഇല്ലതാക്കാൻ മാണിക്കു പോലും താൽപ്പര്യമില്ല; ചീഫ് വിപ്പ് സ്ഥാനം കളഞ്ഞ് ഒരാഴ്ചയ്ക്കകം വൈസ് ചെയർമാൻ പദവിയിൽ നിന്നു പുറത്താക്കും; മെയ് 17 കഴിഞ്ഞാൽ മാത്രമേ മുഖ്യമന്ത്രിയുടെ ഉള്ളിലിരിപ്പ് പുറത്താകൂ

April 07, 2015

തിരുവനന്തപുരം: മെയ്‌ 18 ഉമ്മൻ ചാണ്ടിക്ക് അതിനിർണ്ണായകമാണ്. അന്ന് തന്റെ സർക്കാർ അധികാരത്തിലെത്തിയിട്ട് നാല് കൊല്ലം തികയും. പിന്നെ ബാക്കിയുള്ളത് ഒരു വർഷം. മെയ്‌ 18ന് ശേഷം ആരെങ്കിലും എംഎൽഎ സ്ഥാനം രാജിവച്ചാലും ഉമ്മൻ ചാണ്ടിക്ക് കുഴപ്പമില്ല. കാരണം ഒരു വർഷത...

സരിതയുടെ കത്തുകൊള്ളുന്നത് മുഖ്യമന്ത്രിക്ക്; എല്ലാത്തിനും പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോരെന്ന തിയറി വീണ്ടും ഉറയ്ക്കുന്നു; വിട്ടുവീഴ്ചയ്ക്കില്ലാത്ത മാണിയെ ഒപ്പം നിർത്തി ജോർജിനെ തള്ളാനുറച്ച് മുഖ്യമന്ത്രി; സോളാർ കത്തിലെ ബാക്കിയുള്ള 21 പേജുകളെ പ്രതിരോധിക്കാൻ തന്ത്രങ്ങളുമായി എ വിഭാഗം

April 07, 2015

തിരുവനന്തപുരം: ബാർ കോഴയിൽ തുടങ്ങിയ പ്രതിസന്ധി അതെല്ലാം കടന്ന് സരിതയുടെ കത്തിലെത്തുമ്പോൾ വെട്ടിലാകുന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിലൂടെ തിരക്കഥയൊരുക്കിയവരുടെ യഥാർത്ഥ ലക്ഷ്യവും വ്യക്തമാണ്. സോളാർ കമ്മീഷനിൽ നിർണ്ണായക മൊഴിയെടുക്കലുകൾ നടക്കുമ്പോഴാണ് സര...

രാജ്യസഭാ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പോടെ പുറത്തുവന്നതു കൊടപ്പനയ്ക്കൽ കുടുംബത്തിലെ അഭിപ്രായ ഭിന്നതകൾ; നേതൃത്വത്തിലെ അമർഷം അണികളിലേക്കും പടരുന്നു; അബ്ദുൾ വഹാബിന് സീറ്റ് നല്കിയതിനെതിരേ മുറുമുറുപ്പ് അടങ്ങുന്നില്ല

April 06, 2015

മലപ്പുറം: രാജ്യസഭാ സീറ്റിനെച്ചൊല്ലി ഏറെ നാളുകളായി ഉയർന്നുവന്ന ചർച്ചകൾക്കു വിരാമമിട്ട് മുസ്ലിം ലീഗിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ലീഗ് തട്ടകങ്ങളിൽ രാജ്യസഭാസീറ്റ് വിവാദം ഇപ്പോഴും പുകയുകയാണ്. പതിറ്റാണ്ടുകളായി പാർട്ടിക്കു വേണ്ടി ...

വി എസിന്റെ സമാന്തര പ്രവർത്തനങ്ങൾക്ക് മറ പിടിക്കാൻ ദേശാഭിമാനി സഹായസംഘം? മാന്നാറിനു പിന്നാലെ അരൂരും അമ്പലപ്പുഴയിലും  സമാനപരിപാടികൾക്കു നീക്കം; തലവേദന ഒഴിയാതെ സിപിഐ(എം) നേതൃത്വം

April 06, 2015

ആലപ്പുഴ: ആശങ്ക ഒഴിയാതെ സിപിഐ(എം) നേതൃത്വം. പാർട്ടി വിലക്ക് ലംഘിച്ച് വി എസ് നടത്തുന്ന പ്രവർത്തനങ്ങൾ നേതൃത്വത്തിന് തലവേദനയാകുകയാണ്. എവിടെ വി എസ് എത്തുന്നുവോ അവിടെ കോടിയേരി എത്തുമെന്നതാണ് ഇപ്പോഴത്തെ സിപിഎമ്മിന്റെ അവസ്ഥ. സംസ്ഥാനത്തൊട്ടാകെ സമാന്തര പ്രവർത്...

ഐ ഗ്രൂപ്പ് നേതാക്കളുടെ എല്ലാം സമർദ്ദങ്ങളും പൊളിഞ്ഞു; സുകുമാരൻ നായരും ആന്റണിയും ഇടപെടില്ല; പിസി ജോർജ് നാളെ ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കും; പാർട്ടിയിൽ നിന്നും പുറത്താക്കണം എന്ന അപേക്ഷയിൽ ഉറച്ച് ജോർജ്ജ്

April 05, 2015

കോട്ടയം : യുഡിഎഫിൽ പിസി ജോർജിനെ നിലനിർത്താനുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അവസാനവട്ട കരുനീക്കങ്ങളും പൊളിഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രശ്‌നത്തിൽ ഇടപെടില്ലെന്ന് വ്യക്തമായതോടെ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയേയും സമീപിച്...

രാജ്യസഭയിലേക്ക് വഹാബിനെതിരേ മജീദ് രംഗത്ത്; കുഞ്ഞാലിക്കുട്ടി- ബഷീർ വിഭാഗങ്ങൾ ഇരുവശത്തും അണിനിരന്ന് വടംവലി; ലീഗിൽ ഭൂരിപക്ഷവും മജീദിനൊപ്പം; സീറ്റ് ആർക്ക് നൽകണമെന്ന് അറിയാതെ കുഴങ്ങി പാണക്കാട് തങ്ങൾ

March 30, 2015

മലപ്പുറം: രാജ്യസഭാ സീറ്റിനെച്ചൊല്ലി മുസ്ലിം ലീഗിൽ ഗ്രൂപ്പൂപോര് മുറുകുന്നു. പ്രമുഖവ്യവസായിയും മുൻരാജ്യസഭാ എം പിയുമായ പി വി അബ്ദുൽ വഹാബിനെ വീണ്ടും രാജ്യസഭയിലേക്കയയ്ക്കാൻ അനൗദ്യോഗികതീരുമാനമുണ്ടായിരുന്നെങ്കിലും പിന്നീടുണ്ടായ കുഴമറിച്ചിലുകൾക്കിടെ കൂടുതൽ ...

MNM Recommends

Loading...