1 usd = 71.64 inr 1 gbp = 92.62 inr 1 eur = 78.14 inr 1 aed = 19.50 inr 1 sar = 19.09 inr 1 kwd = 233.91 inr

Feb / 2020
27
Thursday

കുറുക്കനെ വിട്ട് അഗ്നിപർവ്വതത്തിൽ പിടിച്ച് ജോസഫ്; ക്രമസമാധാനത്തെ പിടിക്കുന്നത് ചെന്നിത്തലയെ ലക്ഷ്യമിട്ടെന്ന് ഐ ഗ്രൂപ്പ്; കണ്ണൂർ ജില്ല പുകയുന്ന അഗ്‌നിപർവതമെന്ന പ്രസ്താവനയ്ക്ക് എതിരെ ഐക്കാർ ഒരുമിക്കും

July 27, 2015

കണ്ണൂർ : കണ്ണൂർ ജില്ല പുകയുന്ന അഗ്‌നിപർവതമാണെന്നു മന്ത്രി കെസി ജോസഫിന്റെ പ്രസ്താവനയിൽ പ്രതിഷേധം വ്യാപകമാകുന്നു. കഴിഞ്ഞദിവസം തലശേരിയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫിന്റെ ഈ വെളിപ്പെടുത്തൽ. ആഭ്യന്തര വകുപ്പിനെ ലക്ഷ്യമിട്ടുള്ള ...

സോണിയയുമായി അകലം കൂടി; മോദിയുമായി അടുപ്പവും; ആഗോള പൗരനായ തരൂരിനെ കൂടെ നിർത്താൻ ബിജെപി; പരസ്യമായി നിഷേധിക്കുമ്പോഴും കരുക്കൾ നീക്കി ശശി തരൂർ; അടുത്ത തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തരൂർ ബിജെപി സ്ഥാനാർത്ഥിയാകുമോ?

July 26, 2015

തിരുവനന്തപുരം: ശശി തരൂർ ഒരു കോൺഗ്രസുകാരൻ ആണെന്ന് തരൂരിനെ അറിയാവുന്ന ആരും പറയുകില്ല. യുഎൻ അണ്ടർ സെക്രട്ടറി ജനറൽ സ്ഥാനത്ത് നിന്നും ഇന്ത്യയിലേക്ക് രാഷ്ട്രീയം കളിക്കാൻ എത്തിയ ഈ അന്താരാഷ്ട പൗരൻ കോൺഗ്രസ് തെരഞ്ഞെടുത്തത് അപ്പോഴത്തെ പ്രമുഖ പാർട്ടി എന്ന നിലയിൽ...

ബിജെപി ബന്ധത്തെചൊല്ലി വ്യാപാരികൾക്കികൾക്കിടയിൽ അടി; രാഷ്ട്രീയ സഹകരണം സാധ്യമാവില്ലെന്ന് എകോപന സമിതിയിലെ ഒരു വിഭാഗം; ആരോടും അയിത്തമില്ലെന്ന് ടി. നസറുദ്ദീൻ; സമ്മർദ്ദവുമായി ലീഗും

July 24, 2015

കോഴിക്കോട്: ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാനായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി. നസറുദ്ദീൻ നടത്തുന്ന നീക്കത്തിൽ കടുത്ത എതിർപ്പുമായി ഒരു വിഭാഗം വ്യാപാരികൾ. കാൺപൂരിൽ നിന്നുള്ള ബിജെപി ലോക്‌സഭാംഗം ശ്യാംബിഹാരി മിശ്ര പ്രസിഡന്റായ ഭാരതീയ വ്യാപാര...

നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമിക വിരുദ്ധമോ? തീരുമാനിക്കാനാകാതെ ലീഗ് നേതാക്കൾ'; മലബാറിലെ ഒരു താത്വിക പ്രശ്‌നത്തിന്റെ കഥ

July 24, 2015

കോഴിക്കോട്: പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്ന വിഷയത്തിൽ മുസ്ലിം സമുദായത്തിൽ തന്നെ രണ്ട് അഭിപ്രായമുണ്ട്. ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമായ നിലവിളക്ക് കൊളുത്തലിനെ അംഗീകരിക്കുന്നവരും സജീവമാണ്. ഒരു പൊതു ചടങ്ങിൽ മുസ്ലിം ലീഗ് നേതാവായ പികെ അബ്ദുറബ്ബിനെ സൂ...

തദ്ദേശ തെരഞ്ഞെടുപ്പിനു വനിതകൾക്കായി നെട്ടോട്ടം; സിപിഎമ്മിന് കുടുംബശ്രീക്കാരെ കിട്ടാനില്ല; കോൺഗ്രസിനു ജനശ്രീ വനിതകളുടെ ഇടിയോടിടി; സർക്കാരുദ്യോഗം വേണ്ടെന്ന് പറഞ്ഞ് മത്സരിക്കാനും സ്ത്രീകൾ

July 22, 2015

ആലപ്പുഴ : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വനിതാസ്ഥാനാർത്ഥികളെത്തേടി നെട്ടോട്ടം തുടങ്ങി. പ്രമുഖ രാഷ്ട്രീയപാർട്ടികളെല്ലാം തന്നെ വോട്ടർമാരുടെ മനസ് പിടിക്കാൻ കഴിയുന്ന വനിതകൾക്കായാണ് നെട്ടോട്ടമോടുന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, എയ്ഡഡ് -അൺഎയ...

ഗൗരിയമ്മയെ സിപിഐ(എം) പാർട്ടിയിലെടുക്കുന്നത് വെള്ളാപ്പള്ളി ബിജെപിയോട് കൂടുതൽ അടുക്കുമ്പോൾ; മാതൃസംഘടനയിലേക്ക് നേതാവ് മടങ്ങുമ്പോൾ പുറംതിരിഞ്ഞ് അണികൾ; ലയനത്തോട് എതിർപ്പുള്ള ജെഎസ്എസ് നേതാക്കൾ എസ്എൻഡിപിയുമായി സഹകരണത്തിന്

July 18, 2015

ആലപ്പുഴ: കേരളത്തിലെ ഇടതുരാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ് പാർട്ടിവിട്ട ഒരാളെ തിരികെ പാട്ടിയിൽ എടുക്കുക എന്നത്. അതും ദ്വീർഘകാലം ഇടതുമുന്നണിക്കെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തുമായി പ്രവർത്തിച്ച നേതാവാവിനെ. കെ ആർ ഗ...

ഭൂരിപക്ഷ സമുദായത്തിലെ പാവപ്പെട്ടവർക്കും സംവരണം വേണം; ന്യൂനപക്ഷങ്ങളിലെ സമ്പന്നരെ വിദ്യാഭ്യാസ സംവരണത്തിൽ നിന്നും ഒഴിവാക്കണം; കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തടയാൻ അടിസ്ഥാന നിലപാടുകളിൽ പൊളിച്ചെഴുത്ത് നടത്താൻ ഇടതുപക്ഷം

July 17, 2015

കോഴിക്കോട്: അരുവിക്കര തെരഞ്ഞെടുപ്പിലെ തോൽവി കേരളത്തിലെ ഇടതു പ്രസ്ഥാനങ്ങളെ സംബന്ധിച്ചടത്തോളം ഏറെ ചിന്തിപ്പിച്ച കാര്യമാണ്. ബിജെപിയുടെ കടന്നുകയറ്റം ഏറ്റവും അലോസരപ്പെടുത്തുന്നത് സിപിഐ(എം) അടക്കമുള്ള പാർട്ടികളെ തന്നെ. എന്നാൽ, ഇപ്പോഴുണ്ടായ തോൽവിയിൽ നിന്നും...

അരുവിക്കര ജോർജിനെ പാഠം പഠിപ്പിച്ചോ? അനുനയ നീക്കങ്ങളുമായി പിസി ജോർജ് യുഡിഎഫ് നേതാക്കളുടെ വീടുകളിൽ കയറി ഇറങ്ങുന്നു; മാപ്പ് നൽകിക്കൂടെ എന്ന ചോദ്യം ഉന്നയിച്ച് ചെന്നിത്തലയും; തിരിഞ്ഞു നോക്കാതെ കെഎം മാണി; കേരളാ കോൺഗ്രസ് സെക്യൂലർ വഴിയാധാരമാകുന്നു

July 13, 2015

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പോടെ പിസി ജോർജ് നല്ല പിള്ളയായോ? ആയെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പക്ഷം. നിയമസഭയിൽ പ്രതിപക്ഷത്തിന് കരുത്താകുന്നത് ഒന്നും മുൻ ചീഫ് വിപ്പ് പറയില്ല. എങ്ങനേയും യുഡിഎഫിനൊപ്പം സഹകരിക്കാനുള്ള അണിയറ നീക്കത്...

അരുവിക്കരയിലെ നേട്ടത്തിൽ ഹൈക്കമാൻഡിനു തൃപ്തി പോര; ബിജെപിയുടെ വളർച്ചയിൽ കേന്ദ്ര നേതൃത്വത്തിന് ആശങ്ക; ഇടതുപക്ഷവുമായി രാജ്യവ്യാപകമായി സഹകരിക്കാൻ ആലോചിച്ച് കോൺഗ്രസ് നേതൃത്വം; മോദി തരംഗത്തിനെതിരെ കോൺഗ്രസും സിപിഎമ്മും ഒരുമിച്ചു നിന്നേക്കും

July 03, 2015

തിരുവനന്തപുരം: സിപിഎമ്മും കോൺഗ്രസും ഒരു മുന്നണിയായി മത്സരിക്കുന്ന ഒരു കാലം നിങ്ങൾക്ക് ആലോചിക്കാൻ സാധിക്കുമോ? ഒരു ദശകത്തിനകം അങ്ങനെയും സംഭവിച്ചേക്കാമെന്നു സൂചന. ബംഗാളിലെ പോലെ സിപിഐ(എം) ദുർബലമാകുകയും ബിജെപി ശക്തമാകുകയും ചെയ്യുമ്പോൾ അതു കോൺഗ്രസിന്റെയും ...

വിഎസിന് ആർത്തിരമ്പുന്ന ജനസഞ്ചയം; ബൂത്തുകളിൽ മിന്നൽ 'പിണറായി' വിജയൻ; കാലിക്കസേരകളെ ഭയന്ന് പൊതുയോഗങ്ങൾ ഒഴിവാക്കി ഉമ്മൻ ചാണ്ടി; സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗുകളിൽ ഞെട്ടി ബിജെപി: അരുവിക്കര വിശേഷങ്ങൾ ഇങ്ങനെ

June 24, 2015

തിരുവനന്തപുരം: അരുവിക്കര കലങ്ങിമറിയുകയാണ്. ഉപതെരഞ്ഞെടുപ്പിൽ ആര് ആർക്ക് വോട്ട് ചെയ്യുമെന്ന് ആർക്കുമറിയില്ല. എന്നാൽ പ്രചരണങ്ങളിലൂടെ കണ്ണോടിച്ചാൽ ചിലത് വ്യക്തമാകും. തൊണ്ണൂറ്റിമൂന്നാം വയസ്സിലും വി എസ് അച്യുതാനന്ദൻ തന്നെയാണ് മലയാളിയുടെ പ്രതീക്ഷ. വിഎസിനെ ക...

അരുവിക്കരയിൽ സരിതയെ നിറച്ച്‌ നേട്ടമുണ്ടാക്കി ഇടതു പക്ഷം; പ്രതിരോധമുയർത്തി വോട്ടിൽ വിള്ളലുണ്ടാക്കാതിരിക്കാൻ കോൺഗ്രസ്; ഒത്തു തീർപ്പ് രാഷ്ട്രീയവും അഴിമതിയും ചർച്ചയാക്കി മുന്നേറാൻ ബിജെപിയും; ഉപതെരഞ്ഞെടുപ്പിൽ എല്ലാവരും സോളാറിനു പുറകേ; പ്രവചനം അസാധ്യമാക്കി ത്രികോണപോര് മുറുകുന്നു

June 20, 2015

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചരണ വിഷയങ്ങൾ മാറി മാറി വന്നു. ഒടുവിൽ യഥാർത്ഥ താരമെത്തി. ഇനി സരിതാ നായരും സോളാറും തന്നെയാകും പ്രധാന തെരഞ്ഞെടുപ്പ് വിഷയം. പിസി ജോർജിന്റെ അഴിമതി വിരുദ്ധ മുന്നണി സോളാർ കഥകളുയർത്തി സർക്കാരിനെ പ്രതിക്കൂട്ടിലാക്ക...

ചാനലുകളിലെ അന്തിചർച്ചകൾ വീണ്ടും സരിതമയമാകും; അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഗോദയിൽ പുതിയ ആയുധം കിട്ടിയ സന്തോഷത്തിൽ ഇടതുപക്ഷവും ബിജെപിയും; നിരാശയായ സരിത അപ്പീലിന്: സോളാർ തട്ടിപ്പു കേസിലെ ആദ്യവിധിയുടെ രാഷ്ട്രീയ മാനങ്ങൾ ഇങ്ങനെ

June 18, 2015

തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിലെ ആദ്യവിധി പുറത്തുവന്നതോടെ ശരിക്കും സന്തോഷിക്കുന്നത് കേസിലെ പ്രതി സരിത എസ് നായർ തന്നെയാണ്. കേരള രാഷ്ട്രീയത്തിലെ നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ തനിക്ക് വീണ്ടും സ്റ്റാറാകാം എന്നതാണ് ആറ്  വർഷത്തെ തടവി...

ഭരണവിരുദ്ധ വികാരം നിറയ്ക്കാൻ വിജയകുമാർ; ഗ്രൂപ്പ് പോരിനെ മാറ്റിനിർത്തി നേട്ടമുണ്ടാക്കാൻ ശബരിനാഥൻ; ബദൽ രാഷ്ട്രീയം ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ രാജഗോപാലും: തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടി അരുവിക്കര കയറാൻ സ്ഥാനാർത്ഥികൾ

June 18, 2015

തിരുവനന്തപുരം: അരുവിക്കരയിൽ പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ തെരഞ്ഞെടുപ്പ് ചൂട് അനുദിനം ഉയരുകയാണ. ജീവന്മരണപോരാട്ടത്തിനാണ് യുഡിഎഫും എൽഡിഎഫും അരുവിക്കരയിൽ ഉള്ളതെന്നതിനാൽ എല്ലാ അടവും പയറ്റുന്നുണ്ട്. അഭിമാനപോരാട്ടത്തിൽ വിട്ടുകൊടുക്കാൻ ബിജെപിയും ത...

നാരായണ ഗുരുവിനെ ആർഎസ്എസിന്റെ ശൂലത്തിൽ കയറ്റാൻ കോടിയേരി അനുവദിക്കില്ല; വെള്ളാപ്പള്ളി - തൊഗാഡിയ കൂട്ടുകെട്ടിനെതിരെ പ്രതിഷേധമുയരും; എസ്എൻഡിപിയെ കൂടെകൂട്ടി വളരാനുള്ള പരിവാർ തന്ത്രത്തിൽ സിപിഎമ്മിന് കടുത്ത ആശങ്ക

June 17, 2015

ആലപ്പുഴ : പ്രവീൺ തൊഗാഡിയയുടെ കേരളത്തിലേക്കുള്ള കടന്നുകയറ്റത്തിൽ പ്രതിഷേധം ശക്തമാകുന്നു. പ്രധാന രാഷ്ട്രീയ പാർട്ടകൾ എല്ലാംതന്നെ തൊഗാഡിയയുടെ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി കഴിഞ്ഞു.തൊഗാഡിയയ്ക്ക് ഒത്താശചെയ്യുന്ന വെള്ളാപള്ളിക്കെതിരെ സി പി എം സംസ്ഥാന സെക്രട...

സഹതാപ തരംഗത്തിൽ മാത്രം ഊന്നി യുഡിഎഫ്; രാഷ്ട്രീയം പറഞ്ഞ് സിപിഐ(എം); ബദൽ മാർഗം തേടി ബിജെപി: തത്ക്കാലം അന്തരീക്ഷം ശബരീനാഥിന് അനുകൂലം

June 16, 2015

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മഹാഭാഗ്യവാൻ ആണ്. എത്ര ആരോപണങ്ങൾ ഉണ്ടായാലും കൂസത്തില്ല. കിള്ളിക്കിള്ളി ചോദിച്ചാൽ ങേ ങേ എന്നു ചോദിച്ച് അജ്ഞത നടിക്കും. ഒടുവിൽ ഡെമോക്ലീസിന്റെ വാളുപോലെ വന്ന് മാറിപോകും. സത്യം ഉമ്മൻ ചാണ്ടിക്കെതിരെ ആണെങ്കിലും അത് അനുകൂലമാക്കാൻ അ...

MNM Recommends

Loading...