Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃപ്പുണ്ണിത്തുറയിൽ തോറ്റപ്പോൾ തിരിച്ചറിവ്! യുഡിഎഫിന്റെ മദ്യനയം അപ്രായോഗികമായിരുന്നു; നടപ്പാക്കാൻ താൻ നിർബന്ധിതനായെന്നും മുൻ എക്‌സൈസ് മന്ത്രി കെ ബാബു; കെപിസിസി യോഗത്തിലെ തുറന്നു പറച്ചിലുകൾ സുധീരനെ ലക്ഷ്യമിട്ട്; വിഴുങ്ങിയത് മന്ത്രിയാകുമ്പോൾ പറഞ്ഞിരുന്ന വീമ്പുപറച്ചിലുകൾ

തൃപ്പുണ്ണിത്തുറയിൽ തോറ്റപ്പോൾ തിരിച്ചറിവ്! യുഡിഎഫിന്റെ മദ്യനയം അപ്രായോഗികമായിരുന്നു; നടപ്പാക്കാൻ താൻ നിർബന്ധിതനായെന്നും മുൻ എക്‌സൈസ് മന്ത്രി കെ ബാബു; കെപിസിസി യോഗത്തിലെ തുറന്നു പറച്ചിലുകൾ സുധീരനെ ലക്ഷ്യമിട്ട്; വിഴുങ്ങിയത് മന്ത്രിയാകുമ്പോൾ പറഞ്ഞിരുന്ന വീമ്പുപറച്ചിലുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാറുകൾ പൂട്ടി കൈയടി വാങ്ങാൻ മുന്നിൽ നിന്ന കെ ബാബു തന്നെ ഒടുവിൽ സത്യം തുറന്നു പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ മദ്യനയം അപ്രായോഗികമാണെന്ന് മുൻ എക്‌സൈസ് മന്ത്രി കെ.ബാബു. അതു നടപ്പാക്കാൻ താൻ നിർബന്ധിതനാകുകയായിരുന്നു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ദ്വിദിന വിശകലന ക്യാംപിലായിരുന്നു ബാബുവിന്റെ വിമർശനം. ബാറുകൾ പൂട്ടിയതിനെ മന്ത്രിയായിരിക്കുമ്പോൾ എന്നും ന്യായീകരിച്ച വ്യക്തിയാണ് ബാബു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ദീർഘ വീക്ഷണമാണ് തീരുമാനത്തിന് പിന്നിലെന്ന് സമർത്ഥിക്കാനും ബാബു ശ്രമിച്ചിരുന്നു. ബാർ കോഴ വിവാദം ആളിക്കത്തിയതോടെ ബാറുകൾക്ക് പൂർണ്ണമായും എതിരായ നേതാവ്. എന്നാൽ തൃപ്പുണ്ണിത്തുറയിലെ തെരഞ്ഞെടുപ്പ് തോൽവി ബാബുവിന്റെ മനസ്സ് മാറ്റി.

ഇഷ്ടമില്ലാതിരുന്ന വകുപ്പായിട്ടും ഏറ്റെടുക്കാൻ നിർബന്ധിതനായി. മദ്യനയം അപ്രായോഗികമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അത് നടപ്പാക്കാൻ താൻ നിർബന്ധിതനായെന്നും ബാബു ഇപ്പോൾ പറയുന്നത്. കെപിസിസി അധ്യക്ഷൻ വി എം.സുധീരനെതിരെ ബാബു കടുത്ത ആക്രമണമാണ് നടത്തിയത്. ആദർശം പറഞ്ഞാൽ പാർട്ടിയുണ്ടാകില്ല. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി ഒഴിഞ്ഞു. പാർട്ടിക്കും തോൽവിയുടെ ധാർമിക ഉത്തരവാദിത്തമുണ്ട്. പാർട്ടിക്കുവേണ്ടാത്തവനാണ് താനെന്ന തോന്നലുണ്ടാക്കി. മദ്യലോബിയുടെ ആളായി ചിത്രീകരിച്ച് കളങ്കിതനാക്കി തോൽപ്പിച്ചെന്നും ബാബു പറഞ്ഞു. ഫലത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനം സുധീരൻ ഒഴിയണമെന്നാണ് ബാബു ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പോലും മദ്യനയം ജയമെത്തിക്കുമെന്ന പറഞ്ഞു നടന്ന ബാബുവിനാണ് ഒടുവിൽ മനംമാറ്റമുണ്ടാകുന്നത്.

സർക്കാറിന്റെ മദ്യനയം പരാജയമാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവം ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് എക്‌സൈസ് മന്ത്രിയായിരിക്കെ തെരഞ്ഞെടുപ്പിന് മുമ്പ് കെ.ബാബു പറഞ്ഞിരുന്നു. സർക്കാറിന്റെ മദ്യനയം പരാജയപ്പെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മദ്യ മുതലാളിമാരുടെ നഷ്ടത്തേക്കാൾ സാമൂഹികനന്മ നോക്കിയാണ് മദ്യനയം നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യ മുതലാളിമാരും ചില രാഷ്ട്രീയക്കാരും ചേർന്നാണ് സർക്കാറിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. മദ്യനയം അട്ടിമറിക്കാൻ അണിയറ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും മദ്യനയം മൂലം പരിക്കേറ്റ വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ തോറ്റതോടെ ബാബു തന്നെ നിലപാട് മാറ്റുകയാണ്. അപ്രായോഗികമായ മദ്യനയമാണ് നടപ്പാക്കിയതെന്ന് ബാബു തന്നെ തുറന്നു പറയുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രതികരണമാണ് ഇനി നിർണ്ണായകം.

യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച മദ്യനയം അപ്രായോഗികമല്ലെന്ന് ആവർത്തിച്ച് വിശദീകരിച്ചവരായിരുന്നു ഉമ്മൻ ചാണ്ടിയും ബാബുവും. ഞായറാഴ്‌ച്ചത്തെ 'ഡ്രൈ ഡെ' പോലുള്ള ചില കാര്യങ്ങൾ കോൺഫറൻസ് ടൂറിസത്തെ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട് എന്ന് മാത്രമായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അടിസ്ഥാന പരമായി മദ്യനയത്തിന് എന്തെങ്കിലും അപാകത ഉള്ളതായി ആരും ചൂണ്ടികാണിച്ചിട്ടില്ല. മദ്യനയം വിജയമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഇതിന് തെളിവാണ് സിപിഐ(എം) മദ്യനയത്തെ എതിർത്ത് രംഗത്ത് വരാതിരുന്നതെന്നും ബാബു പലഘട്ടത്തിലും വിശദീകരിച്ചിരുന്നു. ഇതെല്ലാം പാഴ് വാക്കാണെന്ന് തെളിയിക്കുന്നതാണ് കെപിസിസി യോഗത്തിലെ ബാബുവിന്റെ തുറന്നു പറച്ചിൽ. മദ്യനയത്തിൽ സമൂല പൊളിച്ചെഴുത്തിന് ശ്രമിക്കുന്ന ഇടതുപക്ഷ സർക്കാരിനും ബാബുവിന്റെ പ്രസ്താവന തുണയാകും. ബാറുകൾ തുറക്കാൻ പോലും സാഹചര്യം ഒരുക്കുന്നതാണ് പ്രസ്താവനയെന്നാണ് വിലിയിരുത്തൽ.

ആതായത് ബാറുകൾ പൂട്ടിയാതാണ് തോൽവിയുണ്ടാക്കിയതിൽ ഒരു കാരണമെന്ന് ബാബു സമ്മതിക്കുന്നു. ഇതിന്റെ ഉത്തരവാദിത്തം കെപിസിസി അധ്യക്ഷനിൽ കൊണ്ടുവയ്ക്കുകയാണ് ബാബു ചെയ്യുന്നത്. എന്നാൽ കേരളത്തിലെ മുഴുവൻ ബാറുകളും പൂട്ടാൻ സുധീരൻ ആവശ്യപ്പെട്ടിരുന്നില്ല. നിലവാരമില്ലാത്ത ബാറുകൾ പൂട്ടണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാനായിരുന്നു സുധീരൻ സമ്മർദ്ദം ചെലുത്തിയത്. എന്നാൽ ബാറുകളുടെ നിലവാരം ഉയർത്തി എല്ലാം പ്രവർത്തിക്കാനായിരുന്നു മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയും ബാബുവും ശ്രമിച്ചത്. എന്നാൽ സുധീരൻ നിലപാട് കടുപ്പിച്ചു. ഇതോടെ എല്ലാ ബാറുകളും പൂട്ടി അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചു. അപ്രതീക്ഷിതമായി അത്തരത്തിലൊരു പ്രഖ്യാപനം ഏകപക്ഷീയമായി ഉമ്മൻ ചാണ്ടി നടത്തുകയും ചെയ്തു. സമ്പൂർണ്ണ മദ്യനിരോധനമെന്ന വാദമുയർത്തുന്ന സുധീരൻ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു.

എന്നാൽ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ബാറുകൾ എല്ലാം പൂട്ടിയതിന്റെ ഉത്തരവാദിത്തവും സുധീരന്റെ തലയിൽ വയ്ക്കുകയാണ് എ ഗ്രൂപ്പ്. കെപിസിസി അധ്യക്ഷ പദത്തിൽ നിന്ന് സുധീരനെ നീക്കാനുള്ള ശ്രമമാണ് നടത്തുന്നത്. രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും ഇതിനെ പന്തുണയ്ക്കുന്നു. പാർട്ടിയുടെ സംഘടനാതല പരാജയം തോൽവിക്കു കാരണമായെന്നും തോൽവിയുടെ മുഖ്യ ഉത്തരവാദിത്വം സുധീരനാണെന്നും ഇരു ഗ്രൂപ്പുകളും ആരോപിച്ചു. സുധീരൻ മാറണമെന്ന ആവശ്യം നേരിട്ടും അല്ലാതെയും വന്നപ്പോൾ അദ്ദേഹത്തെ മാത്രം പഴിചാരിയിട്ട് എന്തുകാര്യമെന്ന മറുചോദ്യവും ഉയർന്നു. എം.എം.ഹസൻ, കെ.സുധാകരൻ, കെ.സി.ജോസഫ്, ബെന്നി ബഹനാൻ തുടങ്ങിയവർ കെപിസിസി പ്രസിഡന്റ് മാറുന്നതാണ് ഉചിതം എന്നുവരെ പറഞ്ഞുവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP