Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധ്യക്ഷനെ മുന്നിൽ നിർത്തി ആന്റണി തന്ത്രങ്ങളൊരുക്കും; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമരക്കാരനാകാൻ മന്മോഹൻ സിങ് തന്നെ; ആന്റണിയെ വൈസ് പ്രസിഡന്റാക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെ; മോദിയെ നേരിടാൻ രാഹുലിനെ ഉപദേശിക്കാൻ പഴയ പടക്കുതിരകൾ; കേന്ദ്ര ഭരണം പിടിക്കാൻ കരുതലോടെ കോൺഗ്രസ്; ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഹുലിന്റെ കിരീടധാരണം ആവേശത്തോടെ കണ്ട് പ്രതിപക്ഷവും

അധ്യക്ഷനെ മുന്നിൽ നിർത്തി ആന്റണി തന്ത്രങ്ങളൊരുക്കും; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമരക്കാരനാകാൻ മന്മോഹൻ സിങ് തന്നെ; ആന്റണിയെ വൈസ് പ്രസിഡന്റാക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെ; മോദിയെ നേരിടാൻ രാഹുലിനെ ഉപദേശിക്കാൻ പഴയ പടക്കുതിരകൾ; കേന്ദ്ര ഭരണം പിടിക്കാൻ കരുതലോടെ കോൺഗ്രസ്; ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഹുലിന്റെ കിരീടധാരണം ആവേശത്തോടെ കണ്ട് പ്രതിപക്ഷവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 19 വർഷമായി കോൺഗ്രസ് അധ്യക്ഷയായി തുടരുന്ന സോണിയ ഗാന്ധി തന്റെ സ്ഥാനം അഴിച്ച് വെച്ച് രാഹുൽ ഗാന്ധിക്ക് അധികാര കൈമാറ്റം നടത്തുമ്പോൾ പുതിയൊരു യുഗത്തിനാണ് തുടക്കം കുറിക്കാൻ ഒരുങ്ങുന്നത്. നരേന്ദ്ര മോദി ഭരണത്തിലേറി മൂന്നര വർഷമാവുമ്പോഴാണ് കോൺഗ്രസിൽ പ്രതീക്ഷയുടെ പുത്തൻനാമ്പായി രാഹുലിന്റെ പട്ടാഭിഷേകം നടക്കുന്നത്.

രാജ്യത്ത് മോദി തരംഗം ആഞ്ഞ് വീശിയപ്പോൾ പരാജയത്തിന്റെ കൈപ്പ് നീർകുടിച്ച കോൺഗ്രസ് മോദി ഗവൺമെന്റിന്റെ ഭരണത്തിലെ പ്രധാന നേട്ടവും കോട്ടവുമായ ജി.എസ്.ടിയും നോട്ട് നിരോദനവുമടക്കമുള്ള വിഷയങ്ങളിൽ കടുത്ത നിലപാടെടുത്തുകൊണ്ടാണ് തിരിച്ച് വരവ് അറിയിച്ചത്.

അതേ സമയം കോൺഗ്രസ് പ്രവർത്തകരുടെ ഏറെ നാളായുള്ള ആഗ്രഹവും ചോദ്യവുമായിരുന്നു രാഹുൽ ഗാന്ധി എന്നാണ് കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് കടന്ന് വരിക എന്നത്. ഒടുവിൽ മൗനം ഭേദിച്ച് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഉടൻ ഏറ്റെടുക്കുമെന്ന് സോണിയ ഗാന്ധി പറഞ്ഞതോടെ അതിനായി പ്രവർത്തകർ കാത്തിരിപ്പിലായി, വർഷങ്ങളായുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇതോടെ അവസാനമാകുമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞതോടെ ഇനി എത്ര ദിവസത്തിനുള്ളിൽ എന്നാണ് ഏവരും പ്രതീക്ഷിച്ചത്.

ഒടുവിൽ 19 വർഷമായി അധ്യക്ഷയായി തുടരുന്ന സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് ചേരുന്ന പ്രവർത്തകസമിതി യോഗത്തിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തീരുമാനിക്കുമെന്നും ഡിസംബർ ആദ്യവാരത്തോടെ അധ്യക്ഷനാവുമെന്നും പറഞ്ഞതോടെ സ്ഥാനാരോഹണം ഏവരും കാത്തിരിക്കുന്ന മഹാസംഭവമായി മാറി. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും നാമനിർദ്ദേശപത്രികസമർപ്പിക്കില്ലെന്നും അതിനാൽ തന്നെ ഐകകണ്‌ഠേന രാഹുലിനെ അധ്യക്ഷനായി തീരുമാനിക്കുമെന്നതിനാൽ ആഘോഷമായാവും സ്ഥാനാരോഹണ ചടങ്ങ് ഉണ്ടാവുക.

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുൻപ്തന്നെ അധ്യക്ഷനായി ചുമതലയേൽക്കുന്നത്, തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തുന്നത്. മുൻപെങ്ങുമില്ലാത്തവിധം ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി സജീവമായി രംഗത്തുണ്ട്.

അതേ സമയം രാഹുൽ ഗാന്ധി പാർട്ടി ഉപാധ്യക്ഷ സ്ഥാനമൊഴിയുമ്പോൾ ആ സ്ഥാനത്തേക്ക് എത്തുന്നത് പാർട്ടിയിലെ അഴിമതി രഹിത മുഖമുള്ള വ്യക്തിയും പാർട്ടിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മലയാളികളുടെ സ്വന്തം എ.കെആന്റണിയായിരിക്കും.രാഹുൽ ഗാന്ധി പാർട്ടി ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോൾ രാഹുൽ ആദ്യം പോയി കണ്ടത് ആന്റണിയെയാണ്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനും കറതീർന്ന അഴിമതി രഹിതനുമായ ആന്റണി സോണിയക്കും പ്രിയങ്കരൻ തന്നെയാണ്.

കോൺഗ്രസിനുള്ളിൽ തന്നെയുള്ള രാഷ്ട്രീയ തർക്കങ്ങൾ പോലും വളരെ നിസാരമായി ഒത്ത് തീർപ്പാക്കുന്ന ആന്റണി നേതാക്കൾക്ക് എന്ന പോലെ പ്രവർത്തകർക്കും വിശ്വസ്ഥനായ വ്യക്തിത്വമാണ്. 1977-78, 1995-96, 2001-04 കാലയളവുകളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും പിന്തിരിഞ്ഞ് ദേശീയ രാഷ്ട്രീയത്തിലെത്തിയപ്പോൾ കർശന നിലപാടുകളിലൂടെയും ഭരണ പാടവത്തിലൂടെയും പാർട്ടിയിലെ അധികായകനായി മാറുകയായിരുന്നു.

ഒന്നര വർഷം കഴിയുമ്പോൾ വരുന്ന പാർലിമെന്റ് ഇലക്ഷനിൽ കോൺഗ്രസിനെ നയിക്കുന്ന രാഹുലിന് മികച്ച പിന്തുണയർപ്പിക്കാൻ ആന്റണിക്ക് സാധിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. അതേ സമയം പാർട്ടിയുടെ അമരത്ത് പ്രധാനമന്ത്രി സ്ഥ്‌നാർഥിയായി മന്മോഹനെ തിരിച്ച് കൊണ്ട് വരാനും പാർട്ടി കണക്ക് കൂട്ടുന്നുണ്ട്. 2004 മുതൽ 2014 വരെയുള്ള പത്ത് വർഷം കൊണ്ട് രാജ്യത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റിയ മന്മോഹൻ സിങിന്റെ കഴിവ് രാജ്യം തിരിച്ചറിഞ്ഞതാണ്.

ധനമന്ത്രി പദത്തിലിരിക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. സോഷ്യലിസ്റ്റ്/മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയിൽ പടുത്തുയർത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു സിങിന്റെ ആദ്യത്തെ പരിഷ്‌കാരം. ഈ സാമ്പത്തിക നയങ്ങൾ തുടക്കത്തിൽ ഒട്ടേറെ എതിർപ്പുകൾ വിളിച്ചു വരുത്തിയിരുന്നു. എന്നാൽ പിന്നീട് മറ്റു പല രാഷ്ട്രീയ സംഘടനകളും ഭരണതന്ത്രജ്ഞരും മന്മോഹൻ സിങിന്റെ പരിഷ്‌കാരങ്ങളെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതലത്തിൽ അംഗീകരിച്ചതാണ്്.

മന്മോഹൻ സിങിന്റെ സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ പതുക്കെ ഇന്ത്യൻ വിപണിയുടെ ശക്തി കൂട്ടിയിരുന്നു. മന്മോഹൻ സിങും, ധനകാര്യമന്ത്രി പി.ചിദംബരവും ചേർന്ന് ഈ നയങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കാൻ തുടങ്ങിയതോടെ ഇക്കാലഘട്ടത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 8-9% ആയി മാറിയിരുന്നു. 2007 ൽ ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയതിന്റെ പിന്നിലെ തലച്ചോറും മന്മോഹൻ സിങ്ങ് തന്നെയായിരുന്നു.

സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മന്മോഹൻ സിങ് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലെത്തിയത്. ഒടുവിൽ 2004 മെയ്‌ 22 ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലുമെത്തിയ മന്മോഹൻ സിങ് സിഖ്മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നുമല്ലാതെ പ്രധാനമന്ത്രിയാവുന്ന വ്യക്തിയായിരുന്നു.

മൂന്ന് ത്രിമൂർത്തികളും വീണ്ടും ശക്തിയായി ഒരുമിച്ചാൽ രാജ്യത്ത് വീണ്ടും യു.പി.എ സർക്കാരിനെ അധികാരത്തിലേറ്റാൻ സാധിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ നടക്കുന്ന ഗുജറാത്ത് ഇലക്ഷിനിൽ വിജയിക്കാനായി കോൺഗ്രസ് അശ്രാന്തം പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുൻപ്തന്നെ അധ്യക്ഷനായി ചുമതലയേൽക്കുന്നത്, തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. മുൻപെങ്ങുമില്ലാത്തവിധം ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി സജീവമായി രംഗത്തുണ്ട്.

ഇനി നാളെ നടക്കുന്ന പ്രവർത്തകസമിതി യുടെ യോഗത്തിൽ എ.കെ ആന്റണിക്കു പുറമെ, കെ.സിവേണുഗോപാൽ, പി.സി. ചാക്കോ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ കാലാവധി അടുത്ത മാസം അവസാനിക്കും. പത്രിക സമർപ്പിക്കൽ, പിൻവലിക്കൽ, സൂക്ഷ്മപരിശോധന, സാധുവായ പത്രികകൾ അംഗീകരിക്കൽ, വോട്ടെടുപ്പു ദിനം തീരുമാനിക്കൽ, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം ഉൾപ്പെട്ടതാണു തിരഞ്ഞെടുപ്പ് പ്രക്രിയ.

അവസാനം ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അധ്യക്ഷപദമേൽക്കുന്നതോടെ പുതിയ ഒരി യുഗപ്പിറവിയും ശക്തമായ ഒരു തിരിച്ച് വരവുമാണ് കോൺഗ്രസ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്.പ്രധാനമന്ത്രിയേക്കാൾ മികച്ച നേതാവാണ് രാഹുൽ ഗാന്ധിയെന്നു ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും വിശേഷിപ്പിച്ചതോടെ രാഹുലിന്റെ പിന്തുണ ദിനം പ്രതി ഏറി വരുന്നതായും കണക്കാക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP