Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓട്ടൻതുള്ളലിൽ നിറയുന്നത് കെസിയുടെ പിന്മാറ്റവും സ്ഥാനാർത്ഥി ദാരിദ്രവും; കിഴക്കിന്റെ വെന്നീസിനെ ചുവപ്പിക്കാനുള്ള രാഷ്ട്രീയ അങ്കം ജയിക്കാനുറച്ച് ആരൂരിന്റെ എംഎ ആരിഫ്; ഗുരു കടാക്ഷം തേടി കരുതലോടെ ചുവടുകൾ വച്ച് ഷാനിമോൾ ഉസ്മാനും; അക്രമ രാഷ്ട്രീയവും പിണറായി-മോദി സർക്കാരുകളുടെ ജനവിരുദ്ധതയും പ്രസംഗങ്ങളിൽ നിറച്ച് യുഡിഎഫ് പടയോട്ടം; വിശ്വാസം വോട്ടാകുമെന്ന് പ്രതീക്ഷിച്ച് സ്വന്തം നാട്ടിൽ മോദിക്കായി വോട്ട് ചോദിച്ച് കെഎസ് രാധാകൃഷ്ണൻ: ആലപ്പുഴയിൽ അട്ടിമറിക്ക് സാധ്യതയോ?

ഓട്ടൻതുള്ളലിൽ നിറയുന്നത് കെസിയുടെ പിന്മാറ്റവും സ്ഥാനാർത്ഥി ദാരിദ്രവും; കിഴക്കിന്റെ വെന്നീസിനെ ചുവപ്പിക്കാനുള്ള രാഷ്ട്രീയ അങ്കം ജയിക്കാനുറച്ച് ആരൂരിന്റെ എംഎ ആരിഫ്; ഗുരു കടാക്ഷം തേടി കരുതലോടെ ചുവടുകൾ വച്ച് ഷാനിമോൾ ഉസ്മാനും; അക്രമ രാഷ്ട്രീയവും പിണറായി-മോദി സർക്കാരുകളുടെ ജനവിരുദ്ധതയും പ്രസംഗങ്ങളിൽ നിറച്ച് യുഡിഎഫ് പടയോട്ടം; വിശ്വാസം വോട്ടാകുമെന്ന് പ്രതീക്ഷിച്ച് സ്വന്തം നാട്ടിൽ മോദിക്കായി വോട്ട് ചോദിച്ച് കെഎസ് രാധാകൃഷ്ണൻ: ആലപ്പുഴയിൽ അട്ടിമറിക്ക് സാധ്യതയോ?

എം എസ് ശംഭു

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ ശേഷിക്കെ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനങ്ങൾ തകൃതിയായി. സിറ്റിങ് എംപി കെ.സി വേണുഗോപാൽ മത്സരരംഗത്ത് നിന്ന് വിട്ടുനിന്നതോടെ ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ഷാനിമോൾ ഉസ്മാന്റെ പേര് ചർച്ചയായത്. ആലപ്പുഴ മണ്ഡലത്തിലേക്ക് ഒരു മുഴമുന്നേ തന്നെ ഇടത്പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയപ്പോൾ ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി ദാരിദ്ര്യം തന്നെയായിരുന്നു എൽ.ഡി.എഫിന്റെ ആദ്യ പ്രചരണ തന്ത്രം.

അരൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭാ സാമാജികനായ എം.എ ആരിഫിനെ തന്നെ ആലപ്പുഴയുടെ ഇടത് സ്ഥാനാർത്ഥിയായി നിശ്ചതയിച്ചപ്പോൾ മുതൽ വലത് പാളയത്തിൽ സ്ഥാനാർത്ഥി നിശ്ചയത്തെ ചൊല്ലി പോര് മൂുറുകിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുതൽ പല മുതിർന്ന യു.ഡി.എഫ് നേതാക്കളുടെ പേരുകളും സ്ഥാനാർത്ഥി നിർണയത്തിൽ ഉയർന്ന് കേട്ടെങ്കിലും അവസാന നിമിഷമാണ് ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഷാനി മോൾ ഉസ്മാനെ പ്രഖ്യാപിച്ചത്. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ പല മണ്ഡലങ്ങളിൽ പോലും സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിക്കാതെ ചുവരെഴുത്തുകൾ നിറഞ്ഞതോടെ ഇതും ഇടത് ചേരിക്ക് വീണുകിട്ടിയ അവസരമായി മാറി. സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങളും ഉയർത്തിക്കാച്ചിയും വി.എസിനെ മണ്ഡലത്തിലിറക്കിയും എല്ലാം ഇടുപക്ഷം പ്രചരണം ആദ്യഘട്ടത്തിൽ തകർത്തുകഴിഞ്ഞു.

മൂന്ന് തവണ നിയമസഭയിലെത്തിയ മികച്ച നിയമസഭാ സാമാജികനായ എം.എ ആരിഫ് വോട്ട് ആഭ്യർത്ഥിക്കുന്നത് തന്റെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയും മണ്ഡലത്തിൽ തിരിഞ്ഞുനോക്കാതെ മുഴുവൻ സമയ ദേശിയ രാഷ്ട്രീയത്തിലേക്ക് കടന്ന മുൻ എംപി കെ.സി വേണുഗോപാലിന്റെ കഴിവുകേടുകളും ചുണ്ടിക്കാട്ടിയുൂമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം പൂർണമായപ്പോൾ തന്നെഇടതുപക്ഷം പ്രചരണം പ്രഥമിക തലത്തിൽ മുതൽ ആരംഭിച്ചിരുന്നു. എം.എ ആരിഫ് ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ആലപ്പുഴയിലെ വിവിധ നിയമസഭാ മണ്ഡലങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. കഴിഞ്ഞദിവസം ആലപ്പുഴ നിയമസഭാ മണ്ഡലത്തിലായിരുന്നു ആരിഫിന്റെ പ്രചരണം.

മുൻ എംപിയുടെ മണ്ഡലത്തിലെ അസാന്നിധ്യം ഉയർത്തിക്കാട്ടി തന്നെയാണ് ആരിഫിന്റെ വോട്ടഭ്യർത്ഥന തുടരുന്നത്. ഓട്ടൻതുള്ളലിലൂടെ ആക്ഷേപഹാസ്യമായി യു.ഡി.എഫ് ചേരിയെ വിമർശിച്ചാണ് പ്രചരണങ്ങൾ പലയിടത്തും നടന്നത്. എന്നാൽ തനിക്ക് വെല്ലുവിളിയല്ല ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വമെന്നും നിയമസഭാ സമാജികനായിരുന്നപ്പോഴുള്ള തന്റെ പ്രവർത്തനമികവ് ഉയർത്തിക്കാട്ടി തന്നെ തനിക്ക് വോട്ട് നേടാൻ കഴിയുമെന്നും ആരിഫ് ്മറുനാടനോട് പ്രതികരിച്ചു. പ്രധാന പ്രചരണ വിഷയമാക്കുന്നത് മണ്ഡലത്തിലെ വികസനം തന്നെയാകുമെന്നും മത്സ്യത്തൊഴിലാളികൾ, കയർ തൊഴിലാളികൾ തുടങ്ങി നീണ്ട തൊഴിലാളി സമൂഹം നീളുന്ന ആലപ്പുഴയ്ക്കായി തനിക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ആരിഫ് പ്രതികരിക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ഒരുമാസക്കാലം ശേഷിക്കെ താഴെ തട്ടുമുതൽ ഇടതുചേരിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കഴിഞ്ഞു. വനിതാ സംഘടനകളേയുിം പാർട്ടിയുടെ വർഗ ബഹുജന സംഘടനകളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള കഗൺവെൻഷനുതകൾ പൂർത്തിയായ ശേഷമാണ് സ്ഥാനാർത്ഥി പര്യടനം തകൃതിയാക്കിയത്. കരുനാഗപ്പള്ളി മുതൽ അരൂർ വരെ ഉൾക്കൊള്ളുന്ന ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി ഷാനി മോൾ ഉസ്മാനും ഒപ്പം യു.ഡി.എഫ് ചേരിക്കും ഏറെ ശുഭാപ്ചതി വിശ്വാസമുണ്ട്.

കഴിഞ്ഞ രണ്ടു തവണ കേസി വേണംുഗോപാലിനെ മൃഗീയ ഭൂരിപക്ഷത്തിൽ മത്സരിച്ച് വിജയിപ്പിച്ച മ്ണ്ഡലമാണ് ആലപ്പുഴ, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സി വേണുഗോപാലിനെതിരായി മത്സരിച്ചത് ആലപ്പുഴയിലെ സിപിഐ.എം ജില്ലാ സെക്രട്ടറി കൂടിയായ സ. ചന്ദ്രബാബുവായിരുന്നു. ജാതി പറഞ്ഞ് വോട്ടു നേടാൻ നടത്തിയ ശ്രമവും അവസാന നിമിഷം ഇടതുചേരിയെ നിരാശപ്പെടുത്തുകയായിയരുന്നു.

നെട്ടോട്ടം ഓടാൻ സ്ഥാനാർത്ഥിയും പ്രസംഗ മത്സരത്തിൽ നേതാക്കളും

ഇടതുപക്ഷം ഒന്നിന് പത്തായി വോട്ടഭ്യർത്ഥിച്ച് മണ്ഡലത്തിൽ സജീവമാകുമ്പോഴും യു.ഡി.എഫ് പ്രവർത്തകർ പ്രസംഗമത്സരവും മറ്റുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പ്രചരണപരിടാകിൾ നടത്തുകയാണ്. കോൺഗ്രസ് നേതാക്കൾ മാത്രം പങ്കെടുത്തുള്ള പ്രസംഗമത്സരമായിരുന്നു മംണ്ഡലത്തിലെ ഇന്നസത്തെ കാഴ്ച. എന്നാൽ ആലപ്പുഴ ലോക്സഭാ മണ്ഡലം കോഏൺഗ്രസ് പാർലമെൻ് കമ്മിറ്റി നടത്തിയ പ്രസംഗ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ്.

ഇടുപക്ഷ സർക്കാരിന്റെ കഴിവുകേടുകളും അക്രമരാഷ്ട്രീയവും ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് വോട്ടഭ്യർത്ഥനയുമായി രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞദിവസം ആലപ്പുഴ ഡി.സി.സിയിലെത്തിയ മുല്ലപ്പള്ളി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ലിജുവുമായും സ്ഥാനാർത്ഥി ഷാനി മോൾ ഉസ്മാനുമായും ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ടാണ് മടങ്ങിയത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഷാനി മോൾ ഉസ്മാന് എതിരായി നടത്തിയ പ്രസ്താവനകൾ തള്ളുക മാത്രമാണ് അദ്ദേഹം ചെയ്തത്. വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾ ഒരു സമുദായത്തിന്റെ പ്രസ്താവനയായി കാണുന്നില്ലെന്നായിരുന്നു വെള്ളാപ്പള്ളിക്കെതിരായ മുല്ലപ്പള്ളിയുടെ പ്രതികരണം.

അതേ സമയം മണ്ഡലത്തിൽ സജീവമായി ഷാനീ മോൾ ഉസ്മാൻ പ്രചരണം നടത്തുകയാണ്. ആലപ്പുഴ നഗരസഭാ ചെയർപേഴസൺ ഉൾപ്പടെ നിരവധി പ്രവർത്തനങ്ങളിലൂടെ ആലപ്പുഴയുടെ കോൺഗ്രസ് മുഖമാണ് ഷാനി മോൾ ഉസ്മാൻ. ആയതിനാൽ തന്നെ വലത് ചേരിയിൽ അതിയായ ആത്നമവിശ്വാസമുണ്ട്., മുൻ കോൺഗ്രസ് പ്രവർത്തകനായിരുന്ന ബി.ജെപി നേതാവ് ആലപ്പുഴയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി എത്തിയതോടെ വോട്ടുകൾ മൂന്നാം മുന്നണിയിലേക്ക് ചേക്കേറുമോ എന്ന ആശങ്കയും പലർക്കുമുണ്ട്. ബി.ഡി.ജെ.എസ് എൻ.ഡി.എ സഖ്യത്തിലായതിനാൽ തന്നെ മണ്ഡലത്തിലെ ഈഴവ വോട്ടുകളിലെ നല്ലൊരുഭാഗവും ഇത്തവണ എൻ.ഡി.എയിലേക്ക് മറിയുമോ എന്ന ആശങ്കയാണ് ഇടത് വലത് മുന്നണികൾക്കുള്ളത്.

പ്രചരണങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് ഐകൃജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഷാനി മോൾ ഉസ്മാൻ മറുനാടനോട് പ്രതികരിച്ചത്. കെ.സി വേണുഗോപാൽ ഏറ്റെടുത്ത വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് തന്നെയാകും താനും മുന്നോട്ട് പോകുക എന്ന് ഷാനി മോൾ ഉസ്മാൻ പറയുന്നു. ഗുരുക്കന്മാരേയും സമുദായിക നേതാക്കളേയും ഒരുപോലെ സമീപിച്ച് ആദ്യഘട്ട പ്രചരണ പ്രവർത്തനങ്ങൾ യു.ഡി.എഫും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്, അതേ സമയം കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നും തനിക്കെതിരെ ഉയർന്ന കുഞ്ഞാപ്പു വിവാദങ്ങളോട് പ്രതികരിക്കാതെയാണ് ഷാനി മോൾ പ്രചരണവുമായി മുന്നോട്ട് പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP