Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാറിനെതിരെ രൂക്ഷവിമർശവുമായി താമരശ്ശേരി, കോഴിക്കോട് ബിഷപ്പുമാർ; ലീഗ് മന്ത്രി വിദ്യാഭ്യാസ മേഖല തർക്കുന്നു; നോൺ അപ്രൂവ്ഡ് അദ്ധ്യാപകർക്ക് ശമ്പളം നൽകിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകും; തദ്ദേശ തെരഞ്ഞെടുപ്പിൽ വിലപേശാനുറച്ച് സഭ

സർക്കാറിനെതിരെ രൂക്ഷവിമർശവുമായി താമരശ്ശേരി, കോഴിക്കോട് ബിഷപ്പുമാർ; ലീഗ് മന്ത്രി വിദ്യാഭ്യാസ മേഖല തർക്കുന്നു; നോൺ അപ്രൂവ്ഡ് അദ്ധ്യാപകർക്ക് ശമ്പളം നൽകിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകും; തദ്ദേശ തെരഞ്ഞെടുപ്പിൽ വിലപേശാനുറച്ച് സഭ

കെ വി നിരഞ്ജൻ

കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയർന്നതോടെ വിലപേശലും ഉയർന്നുതുടങ്ങി. വിദ്യാഭ്യാസ മേഖലയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് താമരശ്ശേരി, കോഴിക്കോട് ബിഷപ്പുമാരാണ് ആദ്യ വെടിപൊട്ടിച്ചത്. സർക്കാർ നോൺ അപ്രൂവ്ഡ് അദ്ധ്യാപകരെ ശമ്പളം നൽകാതെ പീഡിപ്പിക്കുകയാണെന്ന് താമരശ്ശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലും കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലും പറഞ്ഞു.

കാത്തലിക്ക് ടീച്ചേഴ്‌സ് ഗിൽഡും നോൺ അപ്രൂവ്ഡ് ടീച്ചേഴ്‌സ് ഫോറവും ചേർന്ന് നടത്തിയ കോഴിക്കോട് ഡി.ഡി.ഇ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യവേയാണ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ചത്. വിദ്യാഭ്യാസ രംഗം സർക്കാർ തകർക്കുകയാണെന്നും സർക്കാർ ശമ്പളം നൽകാൻ തയാറായില്‌ളെങ്കിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ശമ്പളം നൽകുന്നതിൽ സർക്കാർ മുൻകൈയെടുത്തില്ലെങ്കിൽ ഡിസംബർ പത്തിന് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല ഉപവാസം ആരംഭിക്കും. സമയത്തിന് പാഠപുസ്തകംപോലും നൽകാത്ത സർക്കാറിനോട് എന്തുപറഞ്ഞിട്ടും കാര്യമില്ലെന്നും തങ്ങൾ തങ്ങളുടെ കർത്തവ്യമാണ് നിറവേറ്റുന്നതെന്നും മാർ റെമിജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി.

അദ്ധ്യാപകർക്ക് അർഹമായ ശമ്പളം നൽകിയില്ലെങ്കിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ധ്യാപകരെ നിരത്തിലിറക്കിയതിന്റെ പൂർണ ഉത്തരവാദി സർക്കാറാണെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാറിനെ സഹായിക്കുന്ന നിലപാടാണ് ഇവർ പൊതുവെ എടുക്കാറുള്ളതെങ്കിലും വിദ്യാഭ്യാസ റവന്യൂ വകുപ്പുകളെ ചൊല്ലി ഈ ബിഷപ്പുമാർക്ക് കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കസ്തൂരി രംഗൻ റിപ്പോർട്ടിനെ ചൊല്ലി താമരശ്ശേരി ബിഷപ്പ് യു.ഡി.എഫ് സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

വയനാട് ലോക്‌സഭാമണ്ഡലത്തിൽ ഈ പ്രതിഷേധം പ്രതിഫലിക്കുകയും ചെയ്ത്. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ സീറ്റിൽ എം.ഐ ഷാനവാസ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.ഇത്തവണയും വയനാട്ടിൽ ബഹുനില കെട്ടിടങൾക്ക് നിർമ്മാണ നിയന്ത്രണം ഏർപ്പെടുത്തിയ വയനാട് ജില്ലാ കലക്ടറുടെ നടപടിക്കെതിരെ താമരശ്ശേരി ബിഷപ്പ് രംഗത്തത്തെിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP