Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോവയിൽ കോൺഗ്രസ് നേരിട്ടത് തിരഞ്ഞെടുപ്പ് തോൽവിയെക്കാൾ വലിയ തോൽവി; നിതിൻ ഗഡ്കരിയുമായി ചേർന്ന് അമിത് ഷാ എഴുതിയ തിരക്കഥ പൂർണമായും വിജയിച്ചത് കോൺഗ്രസ്സിന്റെ തകർച്ചയ്ക്ക് കാരണമാകും; ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടും ബിജെപി സർക്കാർ ഉണ്ടാക്കിയത് ഇങ്ങനെ

ഗോവയിൽ കോൺഗ്രസ് നേരിട്ടത് തിരഞ്ഞെടുപ്പ് തോൽവിയെക്കാൾ വലിയ തോൽവി; നിതിൻ ഗഡ്കരിയുമായി ചേർന്ന് അമിത് ഷാ എഴുതിയ തിരക്കഥ പൂർണമായും വിജയിച്ചത് കോൺഗ്രസ്സിന്റെ തകർച്ചയ്ക്ക് കാരണമാകും; ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടും ബിജെപി സർക്കാർ ഉണ്ടാക്കിയത് ഇങ്ങനെ

ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഗോവയിൽ ബിജെപി സർക്കാരുണ്ടാക്കിയത് ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണെന്ന് വിലപിച്ചിട്ട് എന്തുകാര്യം? നിതിൻ ഗഡ്കരിയും അമിത് ഷായും ചേർന്ന് തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് കാര്യങ്ങൾ നീങ്ങിയപ്പോൾ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന് സ്തബ്ധരായി നിൽക്കാനേ കഴിഞ്ഞുള്ളൂ. കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ച് മനോഹർ പരീക്കറിനെ രംഗത്തിറക്കി ഗോവ പിടിക്കുകയെന്ന തന്ത്രം എതിരാളികൾപോലും മനസ്സിൽക്കണ്ടിരുന്നില്ല.

ഭരണവിരുദ്ധ വികാരം ശക്തമായിരുന്ന ഗോവയിൽ ബിജെപി ഇക്കുറി ഭരണം സ്വപ്‌നം കണ്ടിരുന്നില്ല. 40 അംഗ നിയമസഭയിൽ 13 സീറ്റിലേക്കവർ ഒതുങ്ങി. മുഖ്യമന്ത്രിയായിരുന്ന പർസേക്കർ പരാജയപ്പെട്ടു. ഇതിൽപ്പരം തകർച്ച നേരിടാനില്ല.. കോൺഗ്രസ്സാകട്ടെ 17 സീറ്റോടം ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു. വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ഗവർണറിൽനിന്ന് വിളിവരുന്നതും കാത്തിരുന്ന കോൺഗ്രസ്സിന് മുന്നിലൂടെ ഗോവൻ ഭരണം ബിജെപി പിടിച്ചെടുക്കുകയായിരുന്നു.

ഗോവയിൽ ഭരണം നിലനിർത്തിയതിന്റെ അണിയറ നാടകങ്ങൾ നിതിൻ ഗഡ്കരി തന്നെയാണ് വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ തന്നെ വന്നുകാണാൻ അമിത് ഷാ ആവശ്യപ്പെട്ടതായി ഗഡ്കരി പറഞ്ഞു. വൈകുന്നേരം ഏഴുമണിയോടെ അമിത് ഷായുടെ വീട്ടിൽ ഇരുവരും കണ്ടു. ഗോവയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തി.

ബിജെപിക്ക് 13 സീറ്റുകളേയുള്ളൂവെന്നും വിചാരിച്ച പിന്തുണ കിട്ടില്ലെന്നുമാണ് ഗഡ്കരി ഷായെ അറിയിച്ചത്. എന്നാൽ, ഗോവയിൽ ബിജെപി ഭരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഗോവയിലേക്ക് എത്രയും വേഗം ചെല്ലാൻ തന്നോട് അമിത് ഷാ നിർദേശിച്ചതായും ഗഡ്കരി പറഞ്ഞു. ഗോവയിൽ ബിജെപിയുടെ ചുമതല ഗഡ്കരിക്കാണ്. ഗോവയിലെത്തിയയുടൻ അവിടുത്തെ നേതാക്കളാണ് പരീക്കറിനെ കൊണ്ടുവന്നാൽ ഭരണം പിടിക്കാമെന്ന് ഗഡ്കരിയോട് പറഞ്ഞത്.

അതിനകം അതിനുള്ള ചരടുവലികൾ അമിത് ഷാ ഡൽഹിയിൽ നിർവഹിച്ചിരുന്നു. പുലർച്ചെ ഒന്നരയോടെ മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയിലെ സുധിൻ ധവാൽകർ ഗഡ്കരിയെക്കണ്ട് പരീക്കറിനുള്ള പിന്തുണ അറിയിച്ചു. ഗോവ ഫോർവേഡ് പാർട്ടിയിലെ വിജയ് സർദേശായിയും പിന്നാലെ ഗഡ്കരിയെ കാണാനെത്തി. പരീക്കർ വന്നാൽ മാത്രം ബിജെപിയെ തുണയ്ക്കാമെന്നതായിരുന്നു ഇരുകക്ഷികളുടെയും നിലപാട്.

രാവിലെതന്നെ ഇക്കാര്യം ഗഡ്കരി അമിത് ഷായെ അറിയിച്ചു. പ്രധാനമന്ത്രി മോദി ഉറങ്ങുകയാണെന്നും രാവിലെ ഏഴുമണിയോടെ വിളിക്കാമെന്നും പറഞ്ഞ് അമിത് ഷാ ഫോൺ വച്ചു. എട്ടരയോടെ പരീക്കർ പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ച് ഗോവയിൽ മുഖ്യമന്ത്രിയാകാനെത്തുമെന്ന വിവരം ഗഡ്കരിയെ ഷാ അറിയിച്ചു. ഗഡ്കരി ഇക്കാര്യം മറ്റുള്ളവരോട് പറയുകയും സർക്കാരുണ്ടാക്കാനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP