1 usd = 71.28 inr 1 gbp = 91.32 inr 1 eur = 81.31 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.38 inr

Nov / 2018
21
Wednesday

സുരേന്ദ്രനെ ദേശീയ സെക്രട്ടറിയാക്കി കർണ്ണാടകയിലേക്ക് നാടുകടത്തും; കൃഷ്ണദാസും ശ്രീശനും ജനറൽ സെക്രട്ടറിമാരാകും; രമേശിനെ വക്തവാക്കും; നേതൃത്വത്തിൽ നിന്ന് മുരളീധര പക്ഷത്തെ ഒഴിവാക്കാൻ ചർച്ചകൾ സജീവം; പിപി മുകുന്ദനെ സജീവമാക്കാനുള്ള തീരുമാനത്തിൽ പി എസ് ശ്രീധരൻ പിള്ളയും; തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയിലും സർവ്വത്ര ആശയക്കുഴപ്പം; ബിജെപിയിൽ പ്രസിഡന്റ് എത്തിയിട്ടും പ്രതിസന്ധി മാറുന്നില്ല

August 07, 2018 | 12:38 PM IST | Permalink



സുരേന്ദ്രനെ ദേശീയ സെക്രട്ടറിയാക്കി കർണ്ണാടകയിലേക്ക് നാടുകടത്തും; കൃഷ്ണദാസും ശ്രീശനും ജനറൽ സെക്രട്ടറിമാരാകും; രമേശിനെ വക്തവാക്കും; നേതൃത്വത്തിൽ നിന്ന് മുരളീധര പക്ഷത്തെ ഒഴിവാക്കാൻ ചർച്ചകൾ സജീവം; പിപി മുകുന്ദനെ സജീവമാക്കാനുള്ള തീരുമാനത്തിൽ പി എസ് ശ്രീധരൻ പിള്ളയും; തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയിലും സർവ്വത്ര ആശയക്കുഴപ്പം; ബിജെപിയിൽ പ്രസിഡന്റ് എത്തിയിട്ടും പ്രതിസന്ധി മാറുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിഎസ് ശ്രീധരൻ പിള്ള അധ്യക്ഷനായെങ്കിലും ബിജെപിയിൽ ആശയക്കുഴപ്പം മാറുന്നില്ല. ഭാരവാഹികളുടെ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനിശ്ചിതത്വം തുടരുകയാണ്. വി മുരളീധര പക്ഷത്തെ സംസ്ഥാനത്ത് നിന്ന് പൂർണ്ണമായും ഒഴിവാക്കാനുള്ള ചരടു വലികളാണ് പികെ കൃഷ്ണദാസ് പക്ഷം നടത്തുന്നത്. കെ സുരേന്ദ്രനെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിവാക്കാനാണ് നീക്കം. ഇത് മനസ്സിലാക്കിയ മുരളീധര പക്ഷവും ഇടപെടലുകൾ സജീവമാക്കി. ഇതോടെ സുരേന്ദ്രനെ ദേശീയ ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് നിയോഗിക്കാൻ സാധ്യത ഏറെയാണ്. സുരേന്ദ്രന് കർണ്ണാടകയുടെ ചുമതലയും നൽകിയേക്കും.

അതിനിടെ പികെ കൃഷ്ണദാസ് ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാകുമെന്നാണ് സൂചന. കെപി ശ്രീശനേയും ഈ പദവിയിലേക്ക് കൊണ്ടു വന്നേക്കും. പി എസ് ശ്രീധരൻ പിള്ള അഭിഭാഷകനെന്ന നിലയിൽ ഏറെ തിരിക്കുള്ള വ്യക്തിയാണ്. ഇത് മനസ്സിലാക്കിയാണ് സംഘടനാ സംവിധാനം ശക്തമാക്കാൻ കൃഷ്ണദാസിനെ ജനറൽ സെക്രട്ടറിയാക്കുന്നത്. കെപി ശ്രീശന്റെ പരിചയവും മുതൽക്കൂട്ടാകും. ഇതോടെ നിലവിൽ ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, ശോഭാ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ എന്നിവർക്ക് സ്ഥാനം നഷ്ടമാകാൻ സാധ്യത ഏറെയാണ്. ഇതിൽ ശോഭാ സുരേന്ദ്രനെ മഹിളാ മോർച്ചയുടെ അധ്യക്ഷയാക്കി വനിതാ വിഭാഗത്തെ ശക്തിപ്പെടുത്താനുള്ള ചർച്ചകളും സജീവമാണ്. എംടി രമേശിനെ പാർട്ടി വക്തമാവുമാക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് അതിശക്തമായ അടിത്തറ നൽകാനാണ് ആർഎസ്എസ് നീക്കം. ഇതിന്റെ ഭാഗമായാണ് രമേശിനെ വക്തവാക്കുന്നത്. സമർത്ഥമായ മാധ്യമ ഇടപെടലിന് വേണ്ടിയാണ് ഇത്. ഇതിനോട് ശ്രീധരൻ പിള്ളയ്ക്കും അനുകൂല മനസ്സാണുള്ളത്. ഇതിനൊപ്പം പിപി മുകുന്ദനെ നേതൃത്വത്തിൽ സജീവമാക്കാൻ ശ്രീധരൻ പിള്ള ആഗ്രഹിക്കുന്നുണ്ട്. എന്നാൽ പികെ കൃഷ്ണദാസ് ഇതിനെ അനുകൂലിക്കുന്നില്ല. മുകുന്ദനെ നേതൃത്വത്തിൽ സജീവമാക്കാതിരിക്കാൻ ചില ആർഎസ്എസ് നേതാക്കളും ഇടപെടൽ നടത്തുന്നുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താനായിരിക്കണം പാർട്ടിയുടെ മുഖമെന്ന നിർബന്ധം ശ്രീധരൻ പിള്ളയ്ക്കുണ്ട്. അതിനിടെ സ്ഥാനം നഷ്ടമാകാതിരിക്കാൻ എഎൻ രാധാകൃഷ്ണനേയും പിഎം വേലായുധനേയും പോലുള്ളവർ കരുനീക്കവുമായി രംഗത്തുണ്ട്.

സുരേന്ദ്രന്റെ കാര്യത്തിൽ ദേശീയ നേതൃത്വം തീരുമാനം എടുത്താൽ മാത്രമേ ഭാരവാഹി പട്ടികയിൽ തീരുമാനം എടുക്കൂ. കർണ്ണാടകയിലെ ആർഎസ്എസ് നേതൃത്വവുമായി സുരേന്ദ്രന് അടുത്ത ബന്ധമാണുള്ളത്. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സംഘടനാ സഹ സെക്രട്ടറി ബിഎൽ സന്തോഷും കർണ്ണാടകക്കാരനാണ്. സന്തോഷിനും സുരേന്ദ്രോട് മതിപ്പാണുള്ളത്. ഇതിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിൽ കർണ്ണാടകയിലെ ചില ജില്ലകളുടെ ചുമതല സുരേന്ദ്രനായിരുന്നു. ഇവിടെയെല്ലാം വൻ മുന്നേറ്റമാണ് ബിജെപി നടത്തിയത്. കന്നഡ ഭാഷയും സുരേന്ദ്രന് വശമാണ്. ഇതെല്ലാം പരിഗണിച്ചാണ് കർണ്ണാടകയിലേക്ക് സുരേന്ദ്രനെ മാറ്റാൻ ആലോചന സജീവമാകുന്നത്. നേരത്തെ വി മുരളീധരന് ആന്ധ്രയുടെ സംഘടനാ ചുമതല ബിജെപി ദേശീയ നേതൃത്വം നൽകിയിരുന്നു. ആർഎസ്എസ് അഭിപ്രായം മാനിച്ചാണ് ഇത്.

സുരേന്ദ്രനോടും പികെ കൃഷ്ണദാസ് പക്ഷത്തിന് എതിർപ്പുണ്ട്. ഇത് സംസ്ഥാനത്ത് പാർട്ടിയുടെ സംഘടനാ സംവിധാനത്തെ ബാധിക്കരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇതിന് വേണ്ടികൂടിയാണ് കർണ്ണാടകയിലേക്ക് സുരേന്ദ്രനെ മാറ്റുന്ന്ത ആലോചനയിലെത്തുന്നത്. അതിനിടെ കുമ്മനത്തെ കേരളത്തിൽ മത്സരിപ്പിക്കാനുള്ള നിലപാടിനെ പിഎസ് ശ്രീധരൻ പിള്ള അനുകൂലിക്കുന്നില്ലെന്നാണ് സൂചന. താൻ തിരുവനന്തപുരം ലോക്‌സഭാ സ്ഥാനാർത്ഥിയാകാമെന്ന പരോക്ഷ സൂചന ശ്രീധരൻ പിള്ള നൽകിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ സാധ്യതയും അടയുകയാണ്. അതിനിടെ സുരേഷ് ഗോപിയെ കൊല്ലത്തും ശ്രീശാന്തിനെ എറണാകുളത്തും സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതയും അമിത് ഷാ പരിഗണിക്കുന്നുണ്ട്.

ഗ്രൂപ്പ് ജാതി സമവാക്യങ്ങളെ തൃപ്തിപ്പെടുത്തുന്ന പുതിയ സംഘത്തെ തീരുമാനിക്കനാണ് ശ്രീധരൻ പിള്ള ശ്രമിക്കുന്നത്. ആർഎസ്എസ്സിന്റെ അനുഗ്രഹാശ്ശിസുകളോെട പിള്ള അമരക്കാരനാകുന്നതോടെ മറുപക്ഷത്തെ തൃപ്തിപ്പെടുത്താൻ പുതിയ ടീമിൽ മാന്യമായ അവസരം നൽകേണ്ടി വരും. നേതൃത്വത്തിൽ മുപ്പത് ശതമാനം മാറ്റം വരുത്താൻ പ്രസിഡന്റിന് അധികാരമുണ്ട്. പി.പി മുകുന്ദൻ ഉൾപ്പെടെ മുതിർന്ന നേതാക്കളെ തിരികെ കൊണ്ടുവരാനാണ് നീക്കം. ജാതിയാണ് മറ്റൊരു നിർണായക ഘടകം.ശ്രീധരൻപ്പിള്ള അധ്യക്ഷനാകുന്നതോടെ തിയ്യ ഈഴവ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് പാർട്ടിയുടെ പ്രതിഛായക്ക് നിർബന്ധമാണ്. ഇക്കാര്യത്തിലൊന്നും വ്യക്തമായ ചിത്രം ബിജെപിയിൽ ഉണ്ടാകുന്നില്ല. എല്ലാ ഗ്രൂപ്പുകളേയും ഒരുമിച്ചിരുത്തി തീരുമാനമെടുക്കാൻ കഴിയാത്തതാണ് ഇതിന് കാരണം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ ശ്രീധരൻ പിള്ള അധ്യക്ഷ സ്ഥാനത്തു തുടരണമെന്നാണ് ആർഎസ്എസ് നിലപാട്.

കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന വി. മുരളീധരപക്ഷത്തിന്റെ നീക്കം ദേശീയ അധ്യക്ഷൻ അമിത് ഷാ തള്ളിയിരുന്നു. ഇതോടെയാണു ശ്രീധരൻ പിള്ളയ്ക്കു നറുക്ക് വീണത്. കെ. സുരേന്ദ്രനുവേണ്ടി മുരളീധര പക്ഷവും എം ടി. രമേശിനുവേണ്ടി കൃഷ്ണദാസ് പക്ഷവും നിലപാടു കടുപ്പിച്ചതോടെയാണ് അധ്യക്ഷപദത്തിലെ അന്തിമ തീരുമാനം അനിശ്ചിതത്വത്തിലായത്. സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതിൽ ആർഎസ്എസും എതിർപ്പറിയിച്ചിരുന്നു. എം ടി. രമേശിനെ അധ്യക്ഷനായി തീരുമാനിച്ചാൽ സഹകരിക്കില്ലെന്നു മറുപക്ഷവും നിലപാടെടുത്തിരുന്നു. സമവായ നീക്കവുമായി അമിത് ഷാ കേരളത്തിലെത്തിയെങ്കിലും തീരുമാനമെടുക്കാൻ കഴിയാതെ മടങ്ങുകയായിരുന്നു. ഈ സാഹചര്യമാണ് ശ്രീധരൻ പിള്ളയ്ക്ക് അനുകൂലമായി മാറിയത്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി; ഉത്തരവാദിത്തം ഏറ്റെടുക്കുമോ? താങ്കൾ ഉത്തരവിട്ടാൽ താൻ വാഹനങ്ങൾ കടത്തിവിടാമെന്ന് മറുപടി നൽകി എസ്‌പി; വിറപ്പിക്കാൻ ശ്രമിച്ച പൊൻ രാധാകൃഷ്ണന്റെ ഉത്തരംമുട്ടിച്ച് യതീഷ് ചന്ദ്രയുടെ മറുപടി; നിങ്ങൾ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്നു ചോദിച്ച് ശബ്ദമുയർത്തിയ എ എൻ രാധാകൃഷ്ണന്റെ മുമ്പിലേക്ക് കയറി നിന്ന് ദഹിപ്പിക്കുന്ന നോട്ടവും: നിലയ്ക്കലിൽ ഇന്നു കണ്ട 'സുരേഷ് ഗോപി മൊമന്റ്'
നൃത്താധ്യാപികയക്ക് ജോലി വാങ്ങി കൊടുത്ത് തുടങ്ങിയ ബന്ധം; പ്രണയം അതിരുവിട്ടപ്പോൾ ആദ്യ ഭാര്യയെ ഉപേക്ഷിച്ചു; എല്ലാം വിശ്വസിച്ച് കാമിനിക്ക് അടിയറവ് വച്ചു; എല്ലാം സ്വന്തമായപ്പോൾ രണ്ടാം ഭാര്യയായ ഹൈറേഞ്ചുകാരി തനിനിറം കാട്ടി; ഇടുക്കികാരിക്ക് നാട്ടിൽ ഭർത്താവും മക്കളുമുണ്ടെന്ന കഥ കേട്ട് ഞെട്ടി അമേരിക്കയിലെ സ്‌കൂൾ ഉടമ; ശതകോടീശ്വരനായ പ്രവാസി വ്യവസായിയെ നെടുങ്കണ്ടത്തുകാരി പറ്റിച്ചത് ഇങ്ങനെ
പൊലീസ് വാറണ്ട് വന്നത് രഹസ്യമാക്കി വയ്ക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി; കെ സുരേന്ദ്രന്റെ 'രഹസ്യ അജണ്ട' പൊളിച്ചടുക്കിയത് ജന്മഭൂമിയോ? കണ്ണൂർ സ്റ്റേഷനിൽ നിന്ന് സുരേന്ദ്രന് പ്രൊഡക്ഷൻ വാറണ്ടെന്ന് വെണ്ടയ്ക്ക നിരത്തി നേതാവിനെ വെട്ടിലാക്കി; നിലയ്ക്കൽ കേസിൽ ജാമ്യം കിട്ടിയാലും സുരേന്ദ്രന് ഉടൻ മോചനമില്ല; ശബരിമലയിൽ നേതാവായ സുരേന്ദ്രനെ പൊളിച്ചടുക്കാൻ ബിജെപിയിലെ പ്രബല വിഭാഗം
ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം നിലയ്ക്കലിൽ എത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ പമ്പയിലേക്ക് ബസിൽ യാത്രതിരിച്ചു; സ്വകാര്യ വാഹനങ്ങൾ കടത്തിവിടാൻ സാധിക്കില്ലെന്ന് മന്ത്രിയെ അറിയിച്ച് യതീഷ് ചന്ദ്ര; മന്ത്രിയോട് മര്യാദക്ക് സംസാരിക്കണം എന്നു പറഞ്ഞ് എസ്‌പിയോട് കയർത്ത് എ എൻ രാധാകൃഷ്ണൻ; ചെറുപ്പം മുതൽ ശബരിമലയിൽ എത്തിയിട്ടുണ്ടെങ്കിലും ഇതുപോലൊരു മോശം അവസ്ഥ ആദ്യമെന്നും പൊൻ രാധാകൃഷ്ണൻ
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
ബാങ്കിൽ നിന്നും രണ്ടരക്കോടിയുടെ സ്വർണം മോഷ്ടിക്കാൻ സിസ്‌മോളെ പ്രേരിപ്പിച്ചത് ഭർത്താവ് സജിത്ത്; സ്‌ട്രോങ് റൂമിൽ ഇരുന്ന സ്വർണം എടുത്തു മാറ്റിയപ്പോൾ പകരം വെച്ചവയിൽ കുപ്പിവളകളും പ്ലാസ്റ്റിക് വസ്തുക്കളും; ബാങ്കിൽ നിന്നും മോഷ്ടിച്ച സ്വർണം ഉപയോഗിച്ചത് ഭർത്താവിന്റെ ബിസിനസ് വികസിപ്പിക്കാൻ: സിസ്‌മോളും സജിത്തും രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
ശരണം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യിക്കുന്ന ഉദ്ഘാടകനെ ഞങ്ങൾക്ക് വേണ്ടെന്ന് ഭക്തർ; പരസ്യ പ്രതിഷേധവുമായി ശബരിമല കർമ സമിതിയും സംഘപരിവാറും; ചക്കുളത്ത് കാവ് പൊങ്കാലയുടെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി; ഉദ്ഘാടനമില്ലാതെ ചടങ്ങ് നടത്താൻ ക്ഷേത്രം അധികാരികൾ
ദിലീപിന്റെ ലൈംഗിക അതിക്രമങ്ങൾ സഹിക്കാൻ കഴിയാതെ ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിൽ നിന്ന് രണ്ടു പെൺകുട്ടികൾ രാജിവെച്ച് പോയിട്ടുണ്ട്; പിസിആറിൽ നിന്ന് പത്മകുമാർ ലൈംഗിക അതിക്രമങ്ങൾ തുടരുമ്പോൾ പ്രൊഡ്യൂസർമാരായ പെൺകുട്ടികൾക്ക് അത് വെളിയിൽ പറയാനോ പരാതിയായി പറയാനോ ഉള്ള ധൈര്യമില്ലായിരുന്നു; എന്റെ മീ റ്റൂ വെളിപ്പെടുത്തലിനു പിന്നിൽ: ഏഷ്യാനെറ്റ് ഉന്നതർക്കെതിരെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയ നിഷാ ബാബു മറുനാടനോട് മനസ് തുറക്കുന്നു
എൻജിനീയറിങ് ജോലി വലിച്ചെറിഞ്ഞ് ഐപിഎസ് കുപ്പായം അണിഞ്ഞപ്പഴേ കണിശ്ശക്കാരൻ; ക്രമസമാധാന പാലനത്തിൽ മുഖം നോക്കാതെ നടപടി; അങ്കമാലിയിൽ സിപിഎമ്മുകാരെ തല്ലിയൊതുക്കിയപ്പോഴും ശബരിമല വിഷയത്തിൽ സഖാക്കൾക്കിടയിൽ 'ആക്ഷൻ ഹീറോ'; ശശികലയെയും സുരേന്ദ്രനെയും മെരുക്കിയപ്പോൾ സംഘപരിവാറുകാരുടെ കണ്ണിൽ കരടും; ഫിറ്റ്‌നസിൽ യുവതീ യുവാക്കളുടെ മാതൃകപുരുഷൻ: യതീഷ് ചന്ദ്ര ഐപിഎസിന്റെ കഥ
സ്വാമി ശരണം.....ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ മാറ്റി മറിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവിയുടെ വമ്പൻ കുതിപ്പ്; ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ആർഎസ്എസ് ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം; ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം; 40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി സംഘപരിവാർ ടിവി; മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം