1 usd = 71.34 inr 1 gbp = 89.58 inr 1 eur = 78.91 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.84 inr

Sep / 2019
20
Friday

കോഴിക്കോട്ട് സിപിഎമ്മിലെ ഒരുവിഭാഗം യുഡിഎഫിന് വേണ്ടി വോട്ടു മറിച്ചോ? 2009ൽ മുഹമ്മദ് റിയാസിനെ തോൽപ്പിച്ചതിനുള്ള പ്രതികാരമാണോ ഇപ്പോൾ നടന്നത്; മന്ത്രി എകെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിലും, ബേപ്പൂരും ബാലുശ്ശേരിയും അടക്കമുള്ള സിപിഎം കോട്ടകളിലും പിറകിൽപോയത് എങ്ങനെ? വോട്ടെണ്ണലിന് തലേന്നുതന്നെ സിപിഎം പ്രവർത്തകർക്ക് പ്രത്യേക നന്ദി പറഞ്ഞ് കത്ത് തയ്യാറാക്കാൻ എം കെ രാഘവന് കഴിഞ്ഞത് എങ്ങനെ; ദയനീയ തോൽവിക്ക് പിന്നാലെ കോഴിക്കോട്ട് സിപിഎമ്മിൽ വിവാദം പുകയുന്നു

May 24, 2019 | 12:00 PM IST | Permalinkകോഴിക്കോട്ട് സിപിഎമ്മിലെ ഒരുവിഭാഗം യുഡിഎഫിന് വേണ്ടി വോട്ടു മറിച്ചോ? 2009ൽ മുഹമ്മദ് റിയാസിനെ തോൽപ്പിച്ചതിനുള്ള പ്രതികാരമാണോ ഇപ്പോൾ നടന്നത്; മന്ത്രി എകെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിലും, ബേപ്പൂരും ബാലുശ്ശേരിയും അടക്കമുള്ള സിപിഎം കോട്ടകളിലും പിറകിൽപോയത് എങ്ങനെ? വോട്ടെണ്ണലിന് തലേന്നുതന്നെ സിപിഎം പ്രവർത്തകർക്ക് പ്രത്യേക നന്ദി പറഞ്ഞ് കത്ത് തയ്യാറാക്കാൻ എം കെ രാഘവന് കഴിഞ്ഞത് എങ്ങനെ; ദയനീയ തോൽവിക്ക് പിന്നാലെ കോഴിക്കോട്ട് സിപിഎമ്മിൽ വിവാദം പുകയുന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിന്റെ തലേന്നാണ് തന്റെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നവരോട് എം കെ രാഘവൻ പത്രങ്ങൾക്ക് നൽകാനായി തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടത്. മണ്ഡലത്തിൽ അതിശക്തമായ മത്സരം നടന്നെന്ന വാർത്തകൾ മനസ്സിലുള്ളതുകൊണ്ട് തന്നെ റിസൾട്ട് അറിഞ്ഞിട്ട് തയ്യാറാക്കിയാൽ പോരെ എന്നായിരുന്നു അവർ ചോദിച്ചത്. ഇതിന് മറുപടിയായി 'നിങ്ങൾ തയ്യറാക്കൂ.. ഞാൻ മുപ്പതിനായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നായിരുന്നു' രാഘവന്റെ മറുപടി. സിപിഎം പ്രവർത്തകർക്ക് പ്രത്യേക നന്ദി പറയാൻ മറക്കരുതെന്നും രാഘവൻ വ്യക്തമാക്കി. തന്നോട് മത്സരിക്കാൻ സിപിഎമ്മിൽ നിന്ന് ഏറ്റവും ശക്തനായ സ്ഥാനാർത്ഥി എ പ്രദീപ് കുമാർ എത്തിയപ്പോഴും തനിക്കെതിരെ അഴിമതി ആരോപണം കത്തി നിന്നപ്പോഴും മാധ്യമങ്ങൾക്ക് മുമ്പിൽ ഒരുവേള കരഞ്ഞുപോയിരുന്നെങ്കിലും എം കെ രാഘവന് പരാജയ ഭീതി ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. താൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സിപിഎം വോട്ടുകൾ വലിയ തോതിൽ തനിക്ക് ലഭിക്കുമെന്നും അപ്പോഴെല്ലാം അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. രാഘവന്റെ ഉറച്ച വിശ്വാസം കുറച്ചു കൂടിയ തോതിൽ തന്നെ ശരിയായി. ബിജെപി വോട്ട് മറിക്കാതെ, നല്ല രീതിയിൽ തന്നെ വോട്ട് പിടിച്ചപ്പോൾ രാഘവനായി ഇത്രയധികം വോട്ടുകൾ മറിഞ്ഞത് എവിടെ നിന്ന്.. മറിച്ചതാര്.. സി പി എമ്മിൽ ചോദ്യങ്ങൾ ശക്തമാവുകയാണ്.കോഴിക്കോട്ട് സിപിഎമ്മിലെ ഒരുവിഭാഗം യുഡിഎഫിന് വേണ്ടി വോട്ട് മറിച്ചതായാണ് ഇപ്പോൾ ഇയർന്നുവരുന്ന ആരോപണം. 2009ൽ മുഹമ്മദ് റിയാസിനെ തോൽപ്പിച്ചതിനുള്ള പ്രതികാരമാണ് ഇതെന്നും ആരോപണമുണ്ട്.

എം കെ രാഘവന്റെ വാക്കുകൾ:

അനുകൂലമായ മറ്റെല്ലാ ഘടകങ്ങൾക്കുമൊപ്പം തേജോവധ രാഷ്ട്രീയത്തിനെതിരായ വിധി കൂടിയാണ് കോഴിക്കോട്ടെ ജനങ്ങൾ നൽകിയതെന്ന് എം കെ രാഘവൻ പറയുന്നു. പത്മവ്യൂഹത്തിനുള്ളിൽ അഭിമന്യുവിനെ എന്ന പോലെയാണ് രാഷ്ട്രീയ എതിരാളികളും ചില മാധ്യമങ്ങളും തന്നെ അക്രമിച്ചത്. അപവാദ പ്രചാരണങ്ങളെല്ലാം എന്റെ ജനത തള്ളി. മൂന്നാം തവണ അവർ നൽകിയത് അവരുടെ സ്നേഹത്തിന്റെ ഭൂരിപക്ഷമാണ്. ദൈവത്തിലും ജനങ്ങളിലും നീതി വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നാണ് താൻ പറഞ്ഞത്. അത് ശരിയാവുകയായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എതിർപക്ഷത്തു നിന്നാണ്, പ്രത്യേകിച്ച് സിപിഎമ്മിൽ നിന്ന് തനിക്ക് അനുകൂലമായ് വലിയ സഹായം ഉണ്ടായി. അത് സിപിഎം കേന്ദ്രങ്ങളിലെ വോട്ടിങ് നില പരിശോധിച്ചാൽ വ്യക്തമാകും. ഏതെങ്കിലും ഒരു ഭാഗത്തു നിന്നുള്ള ധ്രുവീകരണം മാത്രമല്ല, എല്ലാ വിഭാഗത്തിന്റെയും പിന്തുണയുണ്ടെന്ന് വോട്ടിങ് നില വ്യക്തമാക്കുന്നു. അതിന് ജനതയോട് കടപ്പെട്ടിരിക്കുന്നുവെന്നും എം കെ രാഘവൻ വ്യക്തമാക്കി.

തകർന്നടിഞ്ഞ് എ പ്രദീപ് കുമാർ

ഹാട്രിക് തിളക്കത്തിൽ എംകെ രാഘവൻ ചരിത്ര ഭൂരിപക്ഷം നേടിയപ്പോൾ കോഴിക്കോട്ട് അത് പുതിയൊരു ചരിത്രം തന്നെ കുറിക്കുകയായിരുന്നു. ഏഴിൽ ആറ് നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം ഉണ്ടായിട്ടും ലോക്സഭയിലേക്ക് എം കെ രാഘവനോട് വിജയിക്കില്ലെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ് പതിനെട്ട് അടവും പുറത്തെടുത്തത്. ജനകീയനായ എം പിയെ നേരിടാൻ ജനകീയനായ എം എൽ എയെന്ന അവകാശവാദത്തോടെ കോഴിക്കോട് നോർത്ത് എംഎൽഎ എ പ്രദീപ്കുമാറിനെ രംഗത്തിറക്കി. മണ്ഡലത്തിലെ വികസന നേട്ടങ്ങളുടെ പേരിൽ വോട്ട് പിടിച്ച് പ്രദീപ് കുമാർ എം കെ രാഘവനെ ഞെട്ടിക്കുകയും ചെയ്തു. ഇതിനിടയിലായിരുന്നു കോഴിക്കോട്ടുകാരെ ഞെട്ടിച്ച് ഒരു ചാനലിന്റെ ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവന്നത്. ടി വി 9 ഭാരതവർഷ എന്ന ചാനൽ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ എം കെ രാഘവൻ അപമാനിതനായി.

വ്യാവസായിക കൺസൾട്ടൻസി എന്ന ഭാവേന കോഴിക്കോട് നഗരത്തിൽ പതിനഞ്ച് ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഇടനിലക്കാരനായി നിൽക്കണം എന്നാവശ്യപ്പെട്ട് എം പിയെ കണ്ട വാർത്താ സംഘം അഞ്ചു കോടി രൂപയാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. ഈ സംഭവമാണ് അദ്ദഹത്തിന് വലിയ തിരിച്ചടിയായത്. ചാനലുകളുടെ മുന്നിൽ രാഘവൻ പൊട്ടിക്കരയുക പോലും ഉണ്ടായി. നിരന്തരം ഈ ആരോപണം ഉയർത്തി എളമരം കരീമും അഡ്വ: പി എ മുഹമ്മദ് റിയാസും നിരന്തരം രംഗത്തെത്തിയതോടെ ഈ നെഗറ്റീവും പതിയെ രാഘവന് പോസിറ്റീവായി മാറാൻ തുടങ്ങി. ആളുകൾക്ക് അദ്ദേഹത്തോട് സഹതാപം തോന്നിത്തുടങ്ങിയെന്ന് വ്യക്തമായ എ പ്രദീപ് കുമാർ പ്രചരണവേദികളിൽ ഒരിടത്തും എം കെ രാഘവന്റെ അഴിമതി ആരോപണം ചൂണ്ടിക്കാട്ടിയിരുന്നില്ല. മറിച്ച് എം എൽ എ എന്ന നിലയിൽ തന്റെ വികസന നേട്ടങ്ങൾ മാത്രം ഉയർത്തിക്കാട്ടുകായിരുന്നു അദ്ദേഹം. പക്ഷെ ഒപ്പം നിന്നവർ അഴിമതിയിൽ പിടിച്ചുതൂങ്ങി രാഘവനെ ആക്രമിക്കൽ തുടർന്നു.

എന്നാൽ എല്ലാ ആരോപണങ്ങൾക്കും തന്നെ അറിയുന്ന ജനങ്ങൾ മറുപടി നൽകുമെന്നായിരുന്നു എം കെ രാഘവന്റെ മറുപടി. അദ്ദേഹത്തിലുള്ള വിശ്വാസം ജനത ആവർത്തിച്ചപ്പോൾ ഹാട്രിക് തിളക്കത്തിൽ സർവകാല റെക്കോർഡായ 85760 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. എ പ്രദീപ്കുമാറിന്റെ സ്വന്തം മണ്ഡലമായ കോഴിക്കോട് നോർത്തിൽ 4558 വോട്ടിന്റെ ഭൂരിപക്ഷമാണ് എം കെ രാഘവൻ നേടിയത്. മന്ത്രി എ കെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിലും ബേപ്പൂരിലും കുന്ദമംഗലത്തും ബാലുശ്ശേരിയിലും എം കെ രാഘവൻ തന്നെ ലീഡ് നേടിയപ്പോൾ എൽ ഡി എഫ് ഞെട്ടി. ബേപ്പൂരിൽ 10423 വോട്ടിന്റെയും കുന്ദമംഗലത്ത് 11292 വോട്ടിന്റെയും ബാലുശ്ശേരിയിൽ 9745 വോട്ടിന്റെയും ഭൂരിപക്ഷം നേടിയപ്പോൾ എൽ ഡി എഫ് കോട്ടകൾ ഒന്നൊന്നായി തകർന്നടിഞ്ഞു. ഒരുകാലത്തുമില്ലാത്ത വിധം കൊടുവള്ളിയിലെ ഭൂരിപക്ഷം 35908 ആയുയർന്നു; കോഴിക്കോട് സൗത്തിൽ 13731 വോട്ടിന്റെ ലീഡ് നേടിയപ്പോൾ എതിരാളികളെ നിഷ്പ്രഭമാക്കിയ വൻ കുതിച്ചുകയറ്റമാണ് എം കെ രാഘവൻ നടത്തിയത്.

ചോദ്യങ്ങൾ ബാക്കിയാവുന്നു

അഴിമതി ആരോപണം ഉൾപ്പെടെ പിടിമുറുക്കിയപ്പോഴും ആത്മവിശ്വാസത്തോടെ നിൽക്കാൻ എം കെ രാഘവന് സാധിച്ചതെന്ത് എന്നാണ് ചോദ്യം. സി പി എം വോട്ടുകൾ തനിക്ക് വലിയ തോതിൽ ലഭിക്കുമെന്ന് അദ്ദേഹം എങ്ങിനെ ഉറച്ചുവിശ്വസിച്ചു. ഇതിന് മുമ്പും സി പി എം വോട്ടുകൾ കൊണ്ടാണ് താൻ ജയിച്ചതെന്ന് എം കെ രാഘവൻ പലരോടും പറയാറുണ്ടായിരുന്നു. ഇത്തവണയും അത് തനിക്ക് ലഭിക്കുമെന്ന് ആരാണ് അദ്ദേഹത്തിന് ഉറപ്പ് നൽകിയത്. ചോദ്യങ്ങൾ ഉയരുമ്പോഴാണ് പഴയ ചില സംഭവങ്ങൾ കൂടി ഉയർന്നുവരുന്നത്. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ് പരാജയപ്പെട്ടതിന് പിന്നിൽ അന്ന് തെരഞ്ഞെടുപ്പ് കാര്യങ്ങൾ നിയന്ത്രിച്ച എ പ്രദീപ് കുമാർ ആയിരുന്നുവെന്ന് വലിയൊരു ആരോപണം ശക്തമായിരുന്നു. ഇന്ന് പ്രദീപ് കുമാർ മത്സരിക്കാനെത്തിയപ്പോൾ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പി എ മുഹമ്മദ് റിയാസ് ആയിരുന്നുവെന്നത് മറ്റൊരു വിരോധാഭാസം.

സി പി എം തനിക്ക് വോട്ട് മറിച്ചിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞത് ബിജെപി സ്ഥാനാർത്ഥി കെ പ്രകാശ് ബാബുവാണ്. മുഹമ്മദ് റിയാസിനെതിരെയാണ് അദ്ദേഹം ഈ ആരോപണം അദ്ദേഹം ഉന്നയിച്ചത്. ബിജെപിയും മണ്ഡലത്തിൽ നല്ല നിലയിൽ വോട്ട് പിടിച്ചിട്ടുണ്ട്. അപ്പോൾ സിപിഎം വോട്ടുകൾ രാഘവന് മാത്രമല്ല ബിജെപിക്കും പോയിട്ടുണ്ടോ എന്നും സംശയങ്ങൾ ബാക്കിയാക്കുന്നുണ്ട്. മുഹമ്മദ് റിയാസ് പക്ഷത്തെ ചുറ്റിപ്പറ്റിയാണ് സംശയങ്ങൾ നീളുന്നത്്.2009ൽ എകെ രാഘവൻ ആദ്യമായി കോഴിക്കോട്ട് മൽസരിക്കാൻ എത്തിയപ്പോൾ അന്ന് എതിരാളി മുഹമ്മദ് റിയാസ് ആയിരുന്നു. പ്രദീപ്്കുമാർ റിയാസിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറും. അന്ന് ആയിരത്തിൽ താഴെ വോട്ടിന്റെ നേരിയ മാർജിനാണ് റിയാസ് തോറ്റത്്. എന്നിട്ടും റീകൗണ്ടിങ്ങ് ആവശ്യപ്പെടാതെ, തെരഞ്ഞെടുപ്പ് കമ്മറി കൺവീനറായ എ പ്രദീപ്കുമാർ പരാജയം അംഗീകരിച്ച് ഒപ്പിട്ട് കൊടുക്കയായിരുന്നെന്നാണ് അന്ന് ഉയർന്ന ആരോപണം. അതിനൊക്കെയുള്ള 'പ്രതികാരമാണ്' ഇപ്പോൾ നടന്നതെന്നും പാർട്ടി അണികൾക്കിടയിൽ സംസാരമുണ്ട്.

പ്രദീപ് കുമാറിനോടായി ഒരു മുൻ ഡി വൈ എഫ് ഐ നേതാവ് ഫേസ് ബുക്കിലൂടെ ഉയർത്തിയ ചോദ്യങ്ങളും തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ച ചെയ്യപ്പെട്ടിരുന്നു. വോട്ട് തനിക്ക് തന്നെ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട് എന്ന് സ്ഥാനാർത്ഥി പ്രദീപ് കുമാർ എന്നോട് പറഞ്ഞു. മുമ്പ് വോട്ട് മറിക്കാൻ ഞങ്ങളെ പഠിപ്പിച്ചത് സഖാവായിരുന്നില്ലേ എന്ന് ഞാൻ തിരിച്ചുചോദിച്ചില്ല. മുമ്പ് ചെയ്തതിന് തിരിച്ചടി തീർച്ചയായും കിട്ടും സഖാവേ എന്ന് ഞാൻ മനസ്സിൽ ഓർത്തു എന്നായിരുന്നു ആ മുൻ നേതാവിന്റെ എഫ് ബി പോസ്റ്റ്.മുമ്പ് ചെയ്തുവെന്ന് പറയപ്പെടുന്ന തെറ്റിനുള്ള തിരിച്ചടിയാണോ ഒരു വിഭാഗം സി പി എം നേതാക്കൾ ഇത്തവണ പ്രദീപ് കുമാറിന് നൽകിയത്.

തീർച്ചയായും കോഴിക്കോട് മണ്ഡലത്തിൽ മത്സരിക്കാൻ പ്രദീപ് കുമാറിന് തീരെ താത്പര്യമില്ലായിരുന്നു. ഇക്കാര്യം അദ്ദേഹം തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാൽ പാർട്ടി അദ്ദേഹത്തെ നിർബന്ധിക്കുകയായിരുന്നു. എം കെ രാഘവനെപ്പോലൊരു സ്ഥാനാർത്ഥിയെ നേരിടാൻ മറ്റൊരു വഴിയും മുമ്പിലില്ലെന്നായിരുന്നു പാർട്ടി വ്യക്തമാക്കിയത്. എന്നാൽ നിർബന്ധിച്ച് മത്സരിപ്പിച്ച മണ്ഡലത്തിൽ തകർന്നടിഞ്ഞതോടെ മുമ്പിലേക്കുള്ള പല വഴികളാണ് പ്രദീപ് കുമാറിന് മുമ്പിൽ അടഞ്ഞിരിക്കുന്നത്. മന്ത്രിസഭ പുനഃസംഘടന വന്നാൽ ഒരു മന്ത്രി സ്ഥാനമോ സി പി എം ജില്ലാ സെക്രട്ടറി പദവിയോ ഒക്കെ ലഭിക്കാവുന്ന തരത്തിൽ ക്ലിയർ ഇമേജുള്ള വ്യക്തിയായിരുന്നു പ്രദീപ് കുമാർ. ആ വഴികളെല്ലാമാണ് പരാജയത്തോടെ അടഞ്ഞിരിക്കുന്നത്. അല്ല പലരും പറയുന്നതുപോലെ ചിലർ ചേർന്ന് അടച്ചിരിക്കുന്നത്. അഥവാ ജയിച്ചാൽ എം പിയായി കോഴിക്കോട്ട് നിന്നും അദ്ദേഹത്തെ അകറ്റാം. തോറ്റാലോ ആ പേരിൽ വഴികൾ ഒന്നായി അടച്ചുപൂട്ടാം.. ഇതായിരുന്നു പലരുടെയും ലക്ഷ്യമെന്ന് രഹസ്യ സംസാരങ്ങൾ ഉയർന്നു തുടങ്ങിക്കഴിഞ്ഞു.

ചില സംഭവങ്ങളിൽ ഒന്ന്

സിറ്റിങ് എം പിയായ എം കെ രാഘവനെതിരെ എം എൽ എ ആയ എ പ്രദീപ് കുമാർ മത്സര രംഗത്തെത്തിയ കാലം. മികച്ച സ്ഥാനാർത്ഥികളാണ് ഇരുവരുമെന്നാണ് അഭിപ്രായം ഉയർന്നത്. ഇതിനിടയിലാണ് ഒന്നര വർഷം മുമ്പ് നടന്ന ഒരു സംഭവം പ്രദീപ് കുമാറിന് പാരയായി ഉയർന്നത്. 2017 ൽ കരുവിശ്ശേരി ലോക്കൽ സമ്മേളനത്തിലെ വിഭാഗീയതയുടെ പേരിൽ ഒമ്പത് പ്രാദേശിക നേതാക്കൾക്കെതിരെ സി പി എം നടപടി സ്വീകരിച്ചതാണ് സ്ഥാനാർത്ഥിക്ക് പുതിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന സംശയം നേരത്തെ ഉണ്ടാക്കിയത്. തെരഞ്ഞടുപ്പ് കാലത്ത് മുമ്പത്തെ സംഭവത്തിന്റെ പേരിൽ നടപടി സ്വീകരിച്ചതും പാർട്ടിക്കുള്ളിലെ വിഭാഗീയതയും കോഴിക്കോട് നഗരത്തിൽ ഇടത് സ്ഥാനാർത്ഥിയെ പ്രയാസത്തിലാക്കും എന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

എ പ്രദീപ് കുമാറിനെ കരുവിശ്ശേരി ലോക്കൽ സമ്മേളനകാലത്ത് തടഞ്ഞതിന്റെ പേരിലായിരുന്നു ചിലർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. പാർട്ടിയിലെ വിഭാഗീയതയെത്തുടർന്ന് പാർട്ടിയുടെ ശക്തി കേന്ദ്രമായ കോഴിക്കോട് കരുവിശ്ശേരിയിലെ ലോക്കൽ സമ്മേളനം നിർത്തിവെച്ചത് സംസ്ഥാന നേതൃത്വത്തെ വരെ ഞെട്ടിച്ചിരുന്നു. പ്രാദേശിക ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ കാരണമായിരുന്നു സമ്മേളനം നിർത്തിവെച്ചത്. ഉൾപാർട്ടി മത്സരം അനുവദിക്കില്ലെന്ന് പറഞ്ഞ പ്രദീപ്കുമാറിനെ തടഞ്ഞുവെക്കാനും ചില സമ്മേളന പ്രതിനിധികൾ തയാറായി. പാർട്ടി അംഗങ്ങൾ തമ്മിൽ കൈയാങ്കളിയുമുണ്ടായി. ഇത് അന്വേഷിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ്ജ് എം തോമസ് എം എൽ എയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷനെയും വെച്ചു.

ഈ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് കാലത്ത് നടപടി ഉണ്ടായത്. ഇത് പ്രകാരം ഏഴ് പേരെ താക്കീത് ചെയ്യുകയും ഒരാളെ സസ്പെന്റ് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ സ്ഥാനാർത്ഥി കൂടി ഉൾപ്പെട്ട ഒരു സംഭവത്തിന്റെ പേരിലാണ് പാർട്ടി അന്ന് നടപടി സ്വീകരിച്ചത്. മുമ്പത്തെ സംഭവത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടപടിയെടുത്തത് സ്ഥാനാർത്ഥിക്ക് പണികിട്ടാൻ വേണ്ടിയാണോ എന്ന സംശയ അന്ന് പലരും ഉയർത്തിയിരുന്നു. ഏതായാലും ഇടത് വോട്ടുകൾ പ്രദീപ് കുമാറിന് തന്നെ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പലരും മറുപടി പറയേണ്ടിവരും. തെരഞ്ഞെടുപ്പ് പ്രവർത്തനം നയിച്ച നേതാക്കൾക്കാർക്കും ഈ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് വ്യക്തം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം

കെ വി നിരഞ്ജന്‍    
കെ വി നിരഞ്ജന്‍ മറുനാടന്‍ മലയാളി ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ചൈനയും അമേരിക്കയും തമ്മിലെ വാണിജ്യ യുദ്ധം ഏറ്റവും ഗുണം ചെയ്യേണ്ട രാജ്യമായിട്ടും മുതലാക്കാൻ കഴിയുന്നില്ല; വാഹന രംഗത്തെ പ്രതിസന്ധിയും വായ്പ അനുപാദവും ഏറ്റവും മോശം അവസ്ഥയിൽ; രാജ്യാന്തര തലത്തിൽ എണ്ണവില കൂടിയാൽ സ്ഥിതി കൂടുതൽ വഷളാകും; ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ല; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം ഉടൻ കരകയറില്ലെന്ന് ദീർഘകാലം പുകഴ്‌ത്തിയ അമേരിക്കൻ നിക്ഷേപക ബാങ്ക്; ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ അവ വിറ്റഴിക്കുന്ന തിരക്കിൽ
സത്താറിനെ വിവാഹം ചെയ്യുന്നത് സഹോദരന്റെ വീട്ടിൽ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോൾ; ചികിത്സാ കാലത്ത് ജയഭാരതിയും മകനും തിരിഞ്ഞുനോക്കിയില്ല; ഏഴുവർഷത്തിനിടെ താനാണ് എല്ലായ്പോഴും ആശുപത്രിയിൽ കൂട്ടിരുന്നത്; ബന്ധുക്കൾ ശ്രമിച്ചത് ജയഭാരതി മാത്രമാണ് സത്താറിന്റെ ഭാര്യയെന്ന് വരുത്തി തീർക്കാൻ; മൃതദേഹത്തിന് അരികിൽ നിൽക്കാൻ പോലും അനുവദിച്ചില്ല; മാധ്യമങ്ങളിൽ പെടാതിരിക്കാൻ തള്ളിമാറ്റി നിർബന്ധപൂർവ്വം മുറിയിൽ അടച്ചെന്നും നസീം ബീന
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
ഒരു ടിക്കറ്റിന് മുന്നൂറ് രൂപയല്ലേ...നമുക്ക് ഷെയർ ചെയ്ത് ഒരു ടിക്കറ്റ് എടുക്കാം; ചായകുടിച്ച് മടങ്ങുമ്പോൾ തീരുമാനം രണ്ട് ടിക്കറ്റുകൾ എടുക്കാമെന്നാക്കി അഞ്ചംഗ സംഘം; ഒരാളും കൂടി ആയാൽ നൂറ് രൂപ വീതം റൗണ്ട് ചെയ്യാലോ എന്ന് പറഞ്ഞ് സുബിനെയും ഒപ്പം കൂട്ടി റോണി; ലോട്ടറി ഫലം ടിവിയിൽ കണ്ടപ്പോൾ ഞെട്ടിത്തരിച്ചു; ഒരു നിമിഷത്തെ ആശ്ചര്യത്തിന് ശേഷം കരുനാഗപ്പള്ളി ചുങ്കത്ത് ജൂവലറിയിൽ ആഹ്ലാദ നൃത്തം; ഭാഗ്യദേവതയുടെ പ്രിയപുത്രന്മാർക്ക് മഹാഭാഗ്യം കൈവന്ന വഴി
ഇന്നൊരു കഥ പുറത്ത് വന്നു..അയാൾ അനുഭവിക്കാൻ പോവുകയാണ്; സർക്കാർ ഭക്ഷണം കഴിക്കണ്ട എന്നാണെങ്കിൽ അഴിമതി കാണിക്കരുത്; പഞ്ചവടിപ്പാലങ്ങൾ ഞങ്ങളുടെ മാതൃകയുമല്ല; ഇബ്രാഹിം കുഞ്ഞിനെതിരെ ഒളിയമ്പുമായി പിണറായി; അഴിമതി കാണിക്കാനുള്ള ചിലരുടെ വെമ്പലുകൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി; `കമ്പിയില്ലെങ്കിൽ കമ്പിയെണ്ണും` എന്ന് എംഎം മണിയുടെ പരിഹാസവും; വിജിലൻസ് തേടുന്ന ഇബ്രാഹിം കുഞ്ഞ് ഫോൺ ഓഫ് ചെയ്ത് പോയത് എങ്ങോട്ടെന്നും വിവരമില്ല
മാണിവികാരം വോട്ടാക്കി പാട്ടുംപാടി ജോസ് ടോം ജയിക്കുമെന്നത് വെറും മിഥ്യാധാരണ; യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം; ജോസ് ടോമിനെ 40 ശതമാനം പേർ അനുകൂലിക്കുമ്പോൾ 38 ശതമാനം പേരുടെ പിന്തുണയോടെ മാണി സി കാപ്പൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്; ബിജെപി സ്ഥാനാർത്ഥി ഹരിക്ക് ലഭിക്കുന്നത് 11 ശതമാനം പേരുടെ പിന്തുണ മാത്രം; മറ്റുള്ളവരും നോട്ടയും ചേർന്ന് നേടിയ 11 ശതമാനം ഇനിയും മനസ്സു തുറന്നിട്ടില്ലാത്ത വോട്ടർമാരുടെ നിലപാട്; മറുനാടൻ ഫീൽഡ് സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
തോമസ് പോൾ റമ്പാൻ കോതമംഗലം പള്ളിയിൽ എത്തിയത് തിരുശേഷിപ്പ് പൊളിച്ച് മാറ്റുന്നത് തടയാൻ; പള്ളിക്ക് മുന്നിലെത്തിയ റമ്പാനെ തടഞ്ഞത് 200ഓളം യാക്കോബായ വിശ്വാസികൾ; സംഘർഷം കല്ലേറിലേക്ക് മാറിയപ്പോൾ പരിക്കേറ്റ റമ്പാൻ താലൂക്ക് ആശുപത്രിയിൽ; നിരവധി വാഹനങ്ങളുടെ ചില്ലുകൾ തകർന്നു: കോതമംഗലം എസ്‌ഐക്കും പരിക്ക്; വിശ്വാസികൾ രോഷാകുലരായെങ്കിലും സ്ഥലത്തെ സംഘർഷാവസ്ഥ നിയന്ത്രിച്ചത് പൊലീസിന്റെ കൃത്യമായ ഇടപെടൽ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ