Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഐയെ നിലയ്ക്ക് നിർത്താൻ മാണിയെ ഒപ്പം കൂട്ടാമെന്ന് ഉറപ്പിച്ച് സിപിഎം; എന്തു സംഭവിച്ചാലും സമ്മതിക്കില്ലെന്ന് ആവർത്തിച്ച് സിപിഐ; അനുനയത്തിൽ എത്തുംവരെ അന്തിമ തീരുമാനം നീളും; മാണിയുടെ സ്വപ്‌നം പൂവണിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം ഉണ്ടായില്ലെങ്കിൽ വൻ പ്രതിസന്ധി

സിപിഐയെ നിലയ്ക്ക് നിർത്താൻ മാണിയെ ഒപ്പം കൂട്ടാമെന്ന് ഉറപ്പിച്ച് സിപിഎം; എന്തു സംഭവിച്ചാലും സമ്മതിക്കില്ലെന്ന് ആവർത്തിച്ച് സിപിഐ; അനുനയത്തിൽ എത്തുംവരെ അന്തിമ തീരുമാനം നീളും; മാണിയുടെ സ്വപ്‌നം പൂവണിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം ഉണ്ടായില്ലെങ്കിൽ വൻ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടത് മുന്നണിയിൽ സിപിഐയുടെ ഇടപെടൽ കൊണ്ട് സിപിഎമ്മിന് പൊറുതി മുട്ടി. സിപിഐയെ മൂലയ്ക്കിരുത്താൻ മറ്റൊരു പ്രധാന കക്ഷി ഇടതുപക്ഷത്ത് അനിവാര്യതയാണെന്ന് സിപിഎം വിലയിരുത്തുന്നു. ഇതിന് വേണ്ടിയാണ് കേരളാ കോൺഗ്രസ് മാണിയെ ഇടതുപക്ഷത്ത് എത്തിക്കാൻ സിപിഎം കരുക്കൾ നീക്കുന്നത്. എന്നാൽ കേരള കോൺഗ്രസ് എമ്മിനെ ഇടതുമുന്നണിയിലെത്തിക്കണമെന്ന ആവശ്യം സിപിഎം. ഉയർത്തിക്കൊണ്ടുവരുമ്പോൾ അതിനെതിരേ ശക്തമായ നിലപാടിലേക്ക് സിപിഐ. നീങ്ങുന്നു. ഇത് മുന്നണിയെ പുതിയ പ്രതിസന്ധിയിലാക്കുകയാണ്.

മാണിയും സിപിഎമ്മും അനൗദ്യോഗിക ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞു. സിപിഎം കോട്ടയം ജില്ലാ സമ്മേളനം മാണിക്ക് അനുകൂലമായിരുന്നു. അതുകൊണ്ട് തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് യോജിച്ച തീരുമാനം എടുക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് വേണമെന്നാണ് സിപിഎം ആഗ്രം. എന്നാൽ സിപിഎം. എത്ര ആഗ്രഹിച്ചാലും തങ്ങൾ ഇടതുമുന്നണിയിലുള്ളപ്പോൾ കെ.എം. മാണിയെയും കൂട്ടരെയും ഒപ്പം കൂട്ടാനാകില്ലെന്നാണ് സിപിഐയുടെ നിലപാട്. ദേശീയ തലത്തിൽ ഇടത് ഐക്യമാണ് സിപിഎം മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. അതുകൊണ്ട് തന്നെ സിപിഐയെ ഉപേക്ഷിക്കാൻ കഴിയാത്ത സാഹചര്യവുമണ്ട്. ഇത് മനസ്സിലാക്കിയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നതും.

സിപിഎം. പത്തനംതിട്ട, കോട്ടയം ജല്ലാ സമ്മേളനങ്ങളിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് കേരള കോൺഗ്രസിനെ ഇടതുപക്ഷത്തുകൊണ്ടുവന്ന് മുന്നണിയുടെ അടിത്തറ വികസിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. ഇതോടെ മാണിക്ക് സിപിഎമ്മുമായി സഹകരിക്കാനുള്ള പ്രധാന കടമ്പയും കടക്കാനായി. മാണി തീരുമാനമെടുത്തൽ സിപിഎം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന സൂചനയും നൽകി. അപ്പോഴാണ് സിപിഐ എതിർപ്പ് ശക്തമാക്കുന്നത്. ഇതോടെ സിപിഎം പ്രതിസന്ധിയിലായി. സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ ഇടതുപക്ഷത്ത് നടക്കുന്നത്. ശത്രുപക്ഷത്തുള്ളവരെ ക്ഷമാപൂർവം കാത്തിരുന്ന് ആകർഷിക്കണമെന്ന തന്ത്രത്തിന്റെ പ്രസക്തിയാണ് സിപിഎം ചർച്യാക്കുന്നത്.

എന്നാൽ സിപിഎം സെക്രട്ടറി കോടിയേരി ആഗ്രഹിച്ചാലും മാണിയും കൂട്ടരും ഇടതുമുന്നണിയിലെത്തില്ലെന്ന് സിപിഐ. കോട്ടയം ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ പറഞ്ഞു. എന്നാൽ മുന്നോട്ട് പോകാൻ തന്നെയാണ് സിപിഎം തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്തിലെ സിപിഎം-കേരള കോൺഗ്രസ് കൂട്ടുകെട്ട് അതിന്റെ തുടക്കമാണ്. അതിനിടെ സിപിഎം-സിപിഐ തീരുമാനം നീളുന്നത് മാണിക്ക് തിരിച്ചടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് മാണിയെ ഇടതുമുന്നണിയിലെത്തിക്കുക, അല്ലെങ്കിൽ സീറ്റ് ധാരണയെങ്കിലും ഉണ്ടാക്കുക എന്നതാണ് സിപിഎം-കേരള കോൺഗ്രസ് ബന്ധത്തിനായി ശ്രമിക്കുന്നവരുടെ ലക്ഷ്യം.

മാണി വരുന്നതോടെ ഇടതുമുന്നണിയിൽ തങ്ങളുടെ സ്ഥാനത്തിന് ഇടിവുതട്ടുമെന്ന ആശങ്ക സിപിഐക്കുണ്ട്. ബാർ കോഴക്കേസിൽ കടുത്ത അഴിമതിക്കാരനായി ചിത്രീകരിച്ച മാണിയുമായി എങ്ങനെ ബന്ധം സ്ഥാപിക്കാനാകുമെന്നു ചോദിക്കുകയാണ് സിപിഎം. സർക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കെതിരേ സിപിഐ. കടുത്തനിലപാട് സ്വീകരിച്ചുവരുന്നത് സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. സിപിഐയുടെ വിലപേശൽ കുറയ്ക്കുകയെന്ന ചിന്തയാണ് മാണിയെ അടുപ്പിക്കാനുള്ള സിപിഎം നീക്കം. ഇതിന് മാണിയും മകൻ ജോസ് കെ മാണിയും അനുകൂലമാണ്. എന്നാൽ കേരള കോൺഗ്രസിൽ മോൻസ് ജോസഫ് കോൺഗ്രസിനൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ സിപിഎമ്മും സിപിഐയും തമ്മിൽ ധാരണയുണ്ടായാലേ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മാണിക്ക് കഴിയൂ.

യുഡിഎഫ് ഏത് ഘട്ടത്തിലും കേരളാ കോൺഗ്രസിനെ ഉൾക്കൊള്ളും. എന്നാൽ കോട്ടയത്ത് ജോസ് കെ മാണിയുടെ ജയം ഉറപ്പിക്കാൻ ഇടതുപക്ഷമാണ് നല്ലതെന്നാണ് മാണിയുടെ വിലയിരുത്തൽ. പക്ഷേ തീരുമാനം വൈകുമ്പോൾ യുഡിഎഫിലേക്ക് മാറുന്ന ചർച്ച ഉയർത്തികൊണ്ടു വരാനും മാണിക്ക് സമയമില്ലാതെയാകും. ഇത് പാർട്ടിയെ വലിയ പ്രതസന്ധിയിലാക്കും. ഇത് മനസ്സിലാക്കിയാണ് ഇടതുമുന്നണിയിൽ സിപിഐയും കലാപക്കൊടി ഉയർത്തുന്നത്. മാണിക്കുമുമ്പേ മുന്നണിയിലേക്ക് പരിഗണിക്കപ്പെടേണ്ടവരുണ്ടെന്ന വാദം സിപിഐ. നേതൃത്വം ഉയർത്തുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണി അംഗത്വമില്ലാതെ ഇടതുമുന്നണിയുമായി സഹകരിച്ച ജനാധിപത്യ കേരള കോൺഗ്രസ് അടക്കമുള്ള കക്ഷികളുണ്ട്. അവരാണ് മാണിയെക്കാൾ മുമ്പേ പരിഗണിക്കപ്പെടേണ്ടതെന്നാണ് സിപിഐയുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP