Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്ലസ് ടു വിവാദത്തിൽ സിപിഐ(എം) നേതാക്കൾ രണ്ടുതട്ടിൽ; ഹൈക്കോടതി വിധിയിൽ ആരെ രാജിവയ്‌പ്പിക്കണമെന്ന കാര്യത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പം; പാമോയിൽ ബാധ തുടരുന്നു

പ്ലസ് ടു വിവാദത്തിൽ സിപിഐ(എം) നേതാക്കൾ രണ്ടുതട്ടിൽ; ഹൈക്കോടതി വിധിയിൽ ആരെ രാജിവയ്‌പ്പിക്കണമെന്ന കാര്യത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പം; പാമോയിൽ ബാധ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്ലസ് ടുവിൽ സർക്കാരിനെതിരായ ഹൈക്കോടതി വിധിയിലും സിപിഎമ്മിനുള്ളിൽ രണ്ടഭിപ്രായം. വിധി വന്നയുടൻ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത് വിദ്യാഭ്യാസമന്ത്രിയുടെ രാജിയും ജുഡീഷ്യൽ അന്വേഷണവുമാണ്. എന്നാൽ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആവശ്യപ്പെട്ടത് ഉമ്മൻ ചാണ്ടി മന്ത്രിസഭ രാജിവയ്ക്കണമെന്നാണ്.

ഇതു രണ്ടാം തവണയാണ് യുഡിഎഫ് സർക്കാരിനെതിരായുളള പ്രസ്താവനകളിൽ നേതാക്കൾ വ്യത്യസ്ത അഭിപ്രായം പറയുന്നത്. മുമ്പ് പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ കോടതി അന്വേഷണം പ്രഖ്യാപിച്ചപ്പോൾ കോടിയേരിയുടെ ഉടനടിയുളള പ്രസ്താവന വലിയ വിവാദമായിരുന്നു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആഭ്യന്തരം ഒഴിയണമെന്നായിരുന്നു കോടിയേരി ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പാർട്ടി സെക്രട്ടറി പിണറായി വിജയനും എൽഡിഎഫും മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി രംഗത്ത് എത്തി. പിന്നീട് ഇത് വിവാദമാകുകയും കോടിയേരിയുടെ പ്രസ്തവന പാർട്ടിയിലും എൽഡിഎഫിലും വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

സമാന സ്ഥിതിയാണ് പ്ലസ് ടു വിഷയത്തിലും സിപിഐ(എം) നേതാക്കളുടെ പ്രസ്തവനയിലൂടെ പുറത്തുവരുന്നത്.
പ്ലസ് ടു വിഷയത്തിൽ സർക്കാരിനെതിരായ ഹൈക്കോടതി വിധിയോടെ അധികാരത്തിൽ ഒരു നിമിഷം പോലും തുടരാനുള്ള ധാർമ്മികാവകാശം ഉമ്മൻ ചാണ്ടി സർക്കാരിന് നഷ്ടമായി എന്നാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാട്.

ക്രമവിരുദ്ധമായ ഭരണനടപടികൾ സ്വീകരിച്ച് കോടതിയിൽനിന്നും സർക്കാർ ക്ഷണിച്ചുവരുത്തിയതാണ് ഈ കോടതി വിധി. ഇതിന്റെ പ്രഥമ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രിക്കാണ്. എന്നാൽ, സ്‌കൂൾ അനുവദിക്കുന്നതിനുള്ള ചുമതലയേറ്റ മന്ത്രിസഭാ ഉപസമിതിയും ക്രമക്കേടിന്റെ ഭാഗമാണ്. ഈ ക്രമക്കേടിന് നേതൃത്വം നൽകിയത് മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രിയാണ്. നഗ്‌നമായ അഴിമതിക്കും ക്രമക്കേടിനും ഹൈക്കോടതിയിൽനിന്ന് കനത്ത പ്രഹരമേറ്റിരിക്കുന്നതിനാൽ ധാർമ്മികതയുടെ കണികയെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ ഉമ്മൻ ചാണ്ടി എത്രയും വേഗം രാജിവച്ച് പുറത്തുപോകണമെന്നായിരുന്നു പിണറായിയുടെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP