Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മത്സരിക്കാൻ എംഎൽഎമാരെ ഇറക്കുന്നതിനെ പരിഹസിച്ചു കൊണ്ടിരുന്ന സിപിഎം ഇക്കുറി ആറു പേരെ രംഗത്തിറക്കിയേക്കും; ശബരിമല വിഷയത്തിൽ ജനപിന്തുണ നേടിയെന്ന് ഉറപ്പിക്കാൻ വിജയം ഒഴികെ മറ്റൊന്നും പരിഗണിക്കേണ്ടെന്ന് തീരുമാനം; സിന്ധുമോളും വീണാ ജോർജും പട്ടികയിൽ വന്നത് പ്രാദേശിക എതിർപ്പുകളെ വകവയ്ക്കാതെ; കേസുകളും വിവാദങ്ങളും വകവയ്ക്കാതെ പി ജയരാജനുേയും പിവി അൻവറിനേയും പരിഗണിക്കുന്നത് അവസാന അടവെന്ന നിലയിൽ

മത്സരിക്കാൻ എംഎൽഎമാരെ ഇറക്കുന്നതിനെ പരിഹസിച്ചു കൊണ്ടിരുന്ന സിപിഎം ഇക്കുറി ആറു പേരെ രംഗത്തിറക്കിയേക്കും; ശബരിമല വിഷയത്തിൽ ജനപിന്തുണ നേടിയെന്ന് ഉറപ്പിക്കാൻ വിജയം ഒഴികെ മറ്റൊന്നും പരിഗണിക്കേണ്ടെന്ന് തീരുമാനം; സിന്ധുമോളും വീണാ ജോർജും പട്ടികയിൽ വന്നത് പ്രാദേശിക എതിർപ്പുകളെ വകവയ്ക്കാതെ; കേസുകളും വിവാദങ്ങളും വകവയ്ക്കാതെ പി ജയരാജനുേയും പിവി അൻവറിനേയും പരിഗണിക്കുന്നത് അവസാന അടവെന്ന നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാരെ മത്സരിപ്പിക്കുന്നതിന് എന്നും എതിരായിരുന്നു സിപിഎം. മുമ്പ് കെസി വേണുഗോപാലും കെ സുധാകരനും കെവി തോമസും മുമ്പ് കോൺഗ്രസിനായി ലോക്‌സഭയിൽ മത്സരിക്കാനെത്തിയപ്പോൾ സിപിഎം വിമർശനം ഉയർത്തി. അധിക ചെലവുണ്ടാക്കുന്ന നടപടിയായി ഇതിനെ വിശേഷിപ്പിച്ചു. എന്നാൽ ഇപ്പോൾ ഇതെല്ലാം പഴങ്കഥ. എങ്ങനേയും പരമാവധി സീറ്റുകളിൽ സിപിഎമ്മിന് ജയിക്കണം. ഇതിനായി സിറ്റിങ് എംഎൽഎമാരെ കൂടോടെ മത്സരിപ്പിക്കുകയാണ് സിപിഎം. പിണറായി സർക്കാരിന് വ്യക്തമായ മുൻതൂക്കം നിയമസഭയിലുണ്ട്. ്അതുകൊണ്ട് തന്നെ ഉപതെരഞ്ഞെടുപ്പ് ഫലമൊന്നും സർക്കാരിനെ ഭാവിയിൽ ബാധിക്കില്ല. ഈ സാഹചര്യത്തിലാണ് എംഎൽഎാർ സ്ഥാനാർത്ഥിയാകുന്നത്.

ശബരിമല വിഷയത്തിൽ തിരഞ്ഞെടുപ്പ് സർവേകൾ തിരിച്ചടി പ്രവചിക്കുമ്പോൾ മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കാനുള്ള സൂക്ഷ്മതയാണു സ്ഥാനാർത്ഥി ചർച്ചകളിൽ സിപിഎം കാട്ടിയത്. വിവാദനായകരെയും സ്ഥാനാർത്ഥികളാക്കി. രാഷ്ട്രീയ പോരിന് വേണ്ടി സ്വതന്ത്രരേയും വേണ്ടെന്ന് വച്ചു. ഇടുക്കിയിൽ ജോയ്‌സ് ജോർജ് മാത്രമാകും ഇത്തവണ സിപിഎമ്മിന്റെ സ്വതന്ത്രൻ. ബാക്കിയെല്ലായിടത്തും രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞവരെത്തുകയാണ്. കോഴിക്കോട് കെ പ്രദീപ് കുമാർ മികച്ച സ്ഥാനാർത്ഥിയാണ്.

ജനകീയ പരിവേഷവുമായെത്തുന്ന പ്രദീപ് കുമാറിനെ കോഴിക്കോട് എംകെ രാഘവനെ തോൽപ്പിക്കാനുള്ള മികവുണ്ട്. ശബരിമല വിഷയം മലബാറിൽ ഒരു ചലനവും ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പിക്കാനാണ് ജനകീയ നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നത്. വടകരയിൽ പാർട്ടിക്കാരനാണ് എത്തുന്നത്. അതും കണ്ണൂരിലെ ജില്ലാ സെക്രട്ടറി. കൊലപാതക രാഷ്ട്രീയത്തിൽ പ്രതിസ്ഥാനത്ത് നിർത്തുന്ന നേതാവ്. പ്രവർത്തകരെ ഉത്തേജിപ്പിച്ചാൽ മാത്രമേ വടകരയിൽ വിജയം നേടാനാകൂവെന്ന തിരിച്ചറിവിൽ നിന്നാണ് പി ജയരാജൻ സ്ഥാനാർത്ഥിയായെത്തുന്നത്.

മലപ്പുറത്തെ വിവാദ നായകനാണ് പിവി അൻവർ. നിലമ്പൂരിനെ ഇടതുപക്ഷത്ത് എത്തിച്ച വിവാദ വ്യവസായിയെ പൊന്നാനിക്ക് പരിഗണിക്കുന്നതും തന്ത്രങ്ങളുടെ ഭാഗമാണ്. ആലത്തൂരിൽ പികെ ബിജുവിന് പേരു ദോഷം ഏറെയുണ്ട്. അപ്പോഴും ബിജുവിനെ നിലനിർത്തുന്നു. സിപിഎം കോട്ടയിൽ ആരു നിന്നാലും ജയിക്കുമെന്ന ആത്മവിശ്വാസമാണ് ഇതിന് കാരണം.

പത്തനംതിട്ടയിൽ വീണാജോർജിലൂടെ ക്രൈസ്തവ വോട്ടുകൾ ഉറപ്പിക്കാനാണ് നീക്കം. കോട്ടയത്ത് ഉഴവൂർ പഞ്ചായത്ത് അംഗം സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയാക്കുന്നതും നിർണ്ണായക തീരുമാനമാണ്. സിന്ധുമോളുടെ സാമൂഹിക ഇടപെടലും ജാതി രാഷ്ട്രീയവും കോട്ടയത്ത് അട്ടിമറിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. വി എൻ വാസവനെ മറികടന്ന് സിന്ധുമോൾ തന്നെ കോട്ടയത്ത് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.

സ്വതന്ത്രസ്ഥാനാർത്ഥികളെ കാര്യമായി ആശ്രയിക്കാൻ കഴിഞ്ഞ തവണ തീരുമാനിച്ചെങ്കിൽ ഇക്കുറി സിപിഎംസിപിഐ പട്ടികയിൽ ഏറിയ പങ്കും പയറ്റിത്തെളിഞ്ഞ പാർട്ടിനേതാക്കളാണ്. തിരുവനന്തപുരത്ത് സി ദിവാകരനേയും മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറിനേയും സ്ഥാനാർത്ഥിയാക്കി സിപിഐയും സിറ്റിങ് എംഎൽഎമാരുടെ കുരത്തിൽ പ്രതീക്ഷ അർപ്പിക്കുകയാണ്. എംഎൽഎമാരെ യുഡിഎഫ് മത്സരിപ്പിച്ച വേളയിൽ പരിഹസിച്ച ചരിത്രമുള്ള ഇടതുമുന്നണി ഇക്കുറി ഒറ്റയടിക്ക് ഗോദയിലിറക്കിയത് 6 പേരെയാണ്. ജയിച്ചാൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വരും.

എന്നാലും ലോക്‌സഭയിലേക്ക് വിജയ സാധ്യത മാത്രം പരിഗണിക്കുകയാണ് ഇടതു പക്ഷം. സിറ്റിങ് എംപിമാരിൽ കുറച്ചുപേരെയങ്കിലും ഒഴിവാക്കണമെന്ന അഭിപ്രായം നേരത്തെ പരിഗണിച്ചുവെങ്കിലും അതും വേണ്ടെന്നു വച്ചു. പ്രതീക്ഷിച്ചതുപോലെ പി. കരുണാകരൻ മാത്രം മാറിനിന്നു. ആലത്തൂരിൽ പി.കെ ബിജുവിനു പകരം കേന്ദ്രകമ്മിറ്റി അംഗമായ കെ. രാധാകൃഷ്ണൻ എന്ന നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും ബിജുവിന് ഒരവസരം കൂടി എന്നതിലേക്കെത്തി. രാഝാകൃഷ്ണന്റെ താൽപ്പര്യക്കുറവും ഇതിന് കാരണമായി.

ന്മരണ്ടു വനിതകൾ എന്ന ധാരണ ആദ്യമുണ്ടായപ്പോഴാണു കോട്ടയത്ത് ഡോ. സിന്ധുമോൾ ജേക്കബ് എന്ന പുതുമുഖത്തെ പരീക്ഷിച്ചാലോയെന്നു ചിന്തിച്ചത്. പത്തനംതിട്ടയിൽ രാജു ഏബ്രഹാം എംഎൽഎയുടെ പേരാണ് ഉയർന്നത്. പത്തനംതിട്ടയിൽ രാജു ഏബ്രഹാമെങ്കിൽ കോട്ടയത്തു വനിത എന്ന നിലയിലാണു സിന്ധുമോൾ ജേക്കബിനെ തീരുമാനിച്ചത്. രാജു ഏബ്രഹാം നേതൃത്വത്ത ബുദ്ധിമുട്ടറിയിച്ചതിനെ തുടർന്നാണു രണ്ടാമത്തെ പേരായ വീണാ ജോർജിലേക്കെത്തിയത്.

അതോടെ കണ്ണൂരിലും കോട്ടയത്തും പത്തനംതിട്ടയിലും വനിതകൾ എത്താനുള്ള സാധ്യത ഏറി. എറണാകുളത്ത് സ്വതന്ത്ര പരീക്ഷണം അവസാനിപ്പിച്ചു. പി. രാജീവിനെ രംഗത്തിറക്കുന്നതും മികവ് മാത്രം നോക്കിയാണ്. ചാലക്കുടി പാർലമെന്റ് മണ്ഡലം കൺവൻഷനിൽ ഇന്നസെന്റിനു പകരം പേരുകൾ ഉയരുന്നു. എങ്കിലും ഇന്നസെന്റിന് തന്നെയാണ് സാധ്യത. തൃക്കരിപ്പൂരിൽ നിന്നു 2 തവണ എംഎൽഎയായിരുന്ന കെ.പി. സതീഷ് ചന്ദ്രനെ കാസർകോട് സ്ഥാനാർത്ഥിയാക്കുന്നതും മികവ് മാത്രം പരിഗണിച്ചാണ്. കണ്ണൂരിൽ പാർട്ടി ഇതര വോട്ടുകൾ കണ്ണുവച്ചാണ് പികെ ശ്രീമതി എത്തുന്നത്.

വി.പി.സാനുവിന് മലപ്പുറം കടുത്ത വെല്ലുവിളി നേരിടേണ്ടി വരും. പാലക്കാട് എംബി രാജേഷിന് കാര്യങ്ങൾ അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. കൊല്ലത്ത് കെ എൻ ബാലഗോപാൽ എത്തുമ്പോൾ സിപിഎമ്മിന് സാധ്യത ഉയരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP