Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരിയയിലെ ഇരട്ട ക്രൂരതയ്ക്ക് വില നൽകേണ്ടി വന്നത് തൃക്കരിപ്പൂരുകാരുടെ 'മാന്യനായ' സതീഷ് ചന്ദ്രന്; കൊലപാതക രാഷ്ട്രീയം ചർച്ചയാക്കി തെക്കു നിന്നെത്തിയ ഉണ്ണിത്താൻ വടക്ക് നേട്ടമുണ്ടാക്കിയത് തീർത്തും അത്ഭൂതമെന്ന വിലയിരുത്തലിൽ സിപിഎം; കല്യാശേരിയിലെ ചതിക്ക് കാരണം ശബരിമലയിൽ തൊട്ട പിണറായിയോടുള്ള വിശ്വാസികളുടെ പക തീർക്കൽ തന്നെ; കാസർഗോട്ടെ എല്ലാവരുടേയും പ്രിയങ്കരന് അടിതെറ്റുമ്പോൾ സിപിഎമ്മിൽ ഉയരുന്നത് പ്രതിഷേധത്തിന്റെ കാർമേഘം

പെരിയയിലെ ഇരട്ട ക്രൂരതയ്ക്ക് വില നൽകേണ്ടി വന്നത് തൃക്കരിപ്പൂരുകാരുടെ 'മാന്യനായ' സതീഷ് ചന്ദ്രന്; കൊലപാതക രാഷ്ട്രീയം ചർച്ചയാക്കി തെക്കു നിന്നെത്തിയ ഉണ്ണിത്താൻ വടക്ക് നേട്ടമുണ്ടാക്കിയത് തീർത്തും അത്ഭൂതമെന്ന വിലയിരുത്തലിൽ സിപിഎം; കല്യാശേരിയിലെ ചതിക്ക് കാരണം ശബരിമലയിൽ തൊട്ട പിണറായിയോടുള്ള വിശ്വാസികളുടെ പക തീർക്കൽ തന്നെ; കാസർഗോട്ടെ എല്ലാവരുടേയും പ്രിയങ്കരന് അടിതെറ്റുമ്പോൾ സിപിഎമ്മിൽ ഉയരുന്നത് പ്രതിഷേധത്തിന്റെ കാർമേഘം

മറുനാടൻ മലയാളി ബ്യൂറോ

തൃക്കരിപ്പൂർ: ശബരിമലയിലെ ആചാര ലംഘനത്തിൽ പാർട്ടി കോട്ടകളിൽ പോലും പ്രതിഷേധം ശക്തമായികുന്നു. കണ്ണൂരും കാസർഗോഡും നാമജപ പ്രതിഷേധത്തിന് ഇറങ്ങിയവരിലെ സ്ത്രീ സാന്നിധ്യം ഇതിന് തെളിവായിരുന്നു. നവോത്ഥാന മതിലിൽ പങ്കെടുക്കാനെത്തിയവരും ശബരിമലയിൽ സ്ത്രീകൾ കയറേണ്ടതില്ലെന്ന അഭിപ്രായമാണ് പങ്കുവച്ചത്. ഇതൊന്നും പക്ഷേ സിപിഎം തിരിച്ചറിഞ്ഞില്ല. ഉറച്ച കോട്ടയായ കാസർഗോട്ടെ തോൽവി അതുകൊണ്ട് തന്നെ സിപിഎമ്മിന് ഞെട്ടിലുമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ തെറ്റായ തീരുമാനമാണ് ഇതിനെല്ലാം കാരണമെന്ന് സിപിഎമ്മുകാർ പറയുന്നു.

കാസർഗോട്ടെ ഇടതു മുന്നണി സ്ഥാനാർത്ഥി കെ.പി.സതീഷ് ചന്ദ്രനു സ്വന്തം അസംബ്ലി മണ്ഡമായ തൃക്കരിപ്പൂരിൽ പോലും വൻ തോതിൽ വോട്ടു ചോർച്ചയുണ്ടായി. സിപിഎമ്മിന്റെ കുത്തക മണ്ഡലമാണ് തൃക്കരിപ്പൂർ. 10 വർഷം നിയമസഭയിൽ തൃക്കരിപ്പൂരിനെ പ്രതിനിധീകരിക്കുകയും ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കുന്നതിനു മുൻകയ്യെടുക്കുകയും ചെയ്ത നേതാവാണ് സതീഷ് ചന്ദ്രൻ. എല്ലാത്തിനും പുറമേ രാഷ്ട്രീയത്തിന് അതീതമായി ജനപിന്തുണയുള്ള നേതാവ്. അക്രമ രാഷ്ട്രീയത്തിന്റേ പേരിലോ അഴിമതി ആരോപണത്തിന്റെ പേരിലോ വിവാദത്തിലാകാത്ത യഥാർത്ഥ കമ്യൂണിസ്റ്റ്. ധാർഷ്ട്യവും നാട്യവുമില്ലാതെ ഇടപെടുന്ന നേതാവുമാണ് സതീഷ് ചന്ദ്രൻ. അത്തരത്തിലൊരു നേതാവിന്റെ തോൽവിക്ക് പിന്നിൽ കൊലപാതക രാഷ്ട്രീയത്തിന് അപ്പുറം പലതും പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തൽ.

എതിർ പാളയത്തിൽ നിന്നു പോലും വോട്ടു കിട്ടുമെന്നു വലിയ പ്രതീക്ഷ വച്ചു പുലർത്തിയാണ് സതീഷ് ചന്ദ്രൻ മത്സരത്തിനെത്തിയത്. എന്നിട്ടും തൃക്കരിപ്പൂരിൽ ഭൂരിപക്ഷം രണ്ടായിരത്തിനും താഴെയായി ഒതുങ്ങി. ചുരുങ്ങിയത് 10,000 വോട്ടിന്റെ ഭൂരിപക്ഷമാണു പ്രതീക്ഷിച്ചത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരൻ, ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണൻ തുടങ്ങി ഒന്നാം നിര നേതാക്കളുടെ മണ്ഡലം കൂടിയാണിത്. ഇളക്കം തട്ടാത്ത ചെങ്കോട്ടയായി അറിയപ്പെടുന്ന തൃക്കരിപ്പൂരിൽ ഇതാദ്യമായാണു സിപിഎം ഭൂരിപക്ഷം ഇത്രയും ശോഷിച്ചു പോയത്. വിശ്വാസികളായ സിപിഎമ്മുകാർ കൈവിട്ടതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം പെരിയ കൊലപാതകവും സതീഷ് ചന്ദ്രൻ കടുത്ത വെല്ലുവിനയായി. എതിരാളികളിൽ പോലും സ്വീകാര്യതയുള്ള സതീഷ് ചന്ദ്രന്റെ പരാജയം സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. തിരിച്ചടിയുടെ ആഴം കണ്ടെത്താൻ ബൂത്തുകൾ തിരിച്ചുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്.

ന്യൂനപക്ഷ വോട്ടുകൾ ഒന്നാകെ രാജ്‌മോഹൻ ഉണ്ണിത്താന് അനുകൂലമായി ഒഴുകി എന്നു പറയുമ്പോഴും പാർട്ടി ഗ്രാമങ്ങളിൽ പോലും വലിയ തോതിൽ വോട്ടു ചോർച്ച സംഭവിച്ചു. പ്രത്യേകിച്ചു സ്ത്രീകളുടെ വോട്ടിൽ നിന്നാണു ചോർച്ച സംഭവിച്ചതെന്നാണ് അനുമാനം. ഇത് വിശ്വാസികളുടേതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ശബരിമല ഭൂരിപക്ഷത്തിന്റെ വികാരം അവഗണിച്ചതിലുണ്ടായ തിരിച്ചടി ഇനിയും കാണാതെ പോകരുതെന്നും തൃക്കരിപ്പൂരിലെ സഖാക്കൾ പറയുന്നു. തോൽവിക്കുള്ള കാരണങ്ങളിൽ നേതാക്കളുടെ 'വെറുപ്പിക്കൽ രാഷ്ട്രീയ'യത്തിനും വലിയ സ്ഥാനമുണ്ടെന്നും അണികൾ പറയുന്നു.

അങ്ങ് തെക്ക് കൊല്ലത്തുനിന്ന് വന്ന് ഇങ്ങ് വടക്ക് കാസർകോട്ടെ ജനഹൃദയം കീഴടക്കുക എന്ന അത്ഭുതമാണ് രാജ്‌മോഹൻ ഉണ്ണിത്താൻ വിജയകരമായി പൂർത്തിയാക്കിയത്. കല്യോട്ട് ഇരട്ടക്കൊല എന്ന മാരക പാതകം ഈ മണ്ഡലത്തിലായിരുന്നു. ഭാവിയുള്ള രണ്ട് ചെറുപ്പക്കാർ കൊലക്കത്തിക്കിരയായി. സിപിഎം. അറിഞ്ഞ് ചെയ്തതായാലും അല്ലെങ്കിലും അതിന് പാർട്ടി കൊടുത്ത വിലയാണ് ഈ പാരജയമെന്ന് വാദിക്കുന്നവരുമുണ്ട്. ഉണ്ണിത്താൻ പറഞ്ഞതുപോലെ 14 പ്രതികൾ പിടിയിലായി. എല്ലാവരും സിപിഎം. പ്രവർത്തകർ. അതിൽ ഏരിയാ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും ഉൾപ്പെടുന്നു. എന്നിട്ടും തങ്ങൾക്ക് ബന്ധമില്ലെന്ന പാർട്ടി വാദം ജനം അംഗീകരിച്ചില്ലെന്നതിന് തെളിവ് കൂടിയാണ് ഈ തോൽവി. ഇതിനുമുൻപുള്ള 15 തിരഞ്ഞെടുപ്പിൽ 12 തവണയും ഇടതുപക്ഷത്തിനൊപ്പംനിന്ന മണ്ഡലമാണിത്. എ.കെ.ജി. രണ്ടുതവണ (1962, 1967) 60 ശതമാനത്തിനുമേൽ വോട്ട് നേടി വിജയിച്ച സീറ്റ്.

കല്യോട്ട് പ്രദേശം ഉൾപ്പെടുന്ന ഉദുമ നിയമസഭാ മണ്ഡലത്തിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ണിത്താൻ നേടിയത്. കഴിഞ്ഞ നിയമസഭയിൽ കെ.സുധാകരൻ എന്ന കോൺഗ്രസ് കരുത്തനെ സിപിഎമ്മിന്റെ കെ.കുഞ്ഞിരാമൻ 3832 വോട്ടിന് തോല്പിച്ച മണ്ഡലമാണ് ഇത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടി.സിദ്ദിഖ് 835 വോട്ട് മാത്രമാണ് സിപിഎമ്മിലെ പി.കരുണാകരനെക്കാൾ കൂടുതൽ നേടിയത്. യു.ഡി.എഫിന് അവരുടെ കോട്ട കാക്കാനും ഇടതുകോട്ടയിലേക്ക് കടന്നുകയറാനും കഴിഞ്ഞെന്ന് ഫലം കാണിക്കുന്നു. ഇതിന് ഉദാഹരണമാണ് കല്യാശ്ശേരി മണ്ഡലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP