1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
20
Monday

യുഡിഎഫിന് 7 മുതൽ 17 സീറ്റ് വരെ കിട്ടാം; ഇടതിന് 3 മുതൽ 13 സീറ്റും; അക്കൗണ്ട് തുറക്കാൻ ബിജെപിയും; വയനാട്, കണ്ണൂർ, മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽ യുഡിഎഫിന് മൂൻതൂക്കം; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും എൽഡിഎഫും; പത്തനംതിട്ടയിലും തിരുവനന്തപുരത്തും മൂന്നു മുന്നണിക്കും ജയസാധ്യതയുള്ള ഫോട്ടോ ഫിനിഷ്; പത്തിടത്ത് ഇഞ്ചോടിഞ്ച് മൽസരം; പ്രചരണത്തിന് കൊട്ടിക്കലാശമാകുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എങ്ങോട്ട് ?

April 21, 2019 | 04:56 PM IST | Permalink



യുഡിഎഫിന് 7 മുതൽ 17 സീറ്റ് വരെ കിട്ടാം; ഇടതിന് 3 മുതൽ 13 സീറ്റും; അക്കൗണ്ട് തുറക്കാൻ ബിജെപിയും; വയനാട്, കണ്ണൂർ, മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽ യുഡിഎഫിന് മൂൻതൂക്കം; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും എൽഡിഎഫും; പത്തനംതിട്ടയിലും തിരുവനന്തപുരത്തും മൂന്നു മുന്നണിക്കും ജയസാധ്യതയുള്ള ഫോട്ടോ ഫിനിഷ്; പത്തിടത്ത് ഇഞ്ചോടിഞ്ച് മൽസരം; പ്രചരണത്തിന് കൊട്ടിക്കലാശമാകുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എങ്ങോട്ട് ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് നീങ്ങവേ കേരളത്തിൽ കടുത്ത മൽസരമെന്ന് വ്യക്തമാവുകയാണ്. നിലവിലെ സ്ഥിതിയനുസരിച്ച് 7 സീറ്റുകളിൽ യുഡിഎഫിനും 3 സീറ്റുകളിൽ എൽഡിഎഫിനും വ്യക്തമായ മൂൻതൂക്കമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ബാക്കി 10 ഇടത്ത് കടുത്ത മൽസരമാണ് നടക്കുന്നത്. 

വയനാട്, കണ്ണൂർ, മലപ്പുറം, പൊന്നാനി, എറണാംകുളം, കോട്ടയം മണ്ഡലങ്ങളിൽ യുഡിഎഫിന് വ്യക്തമായ മൂൻതൂക്കമുള്ളത്. പാലക്കാട്, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങൾ ഇടത്തോട്ട് ചായാനാണ് സാധ്യത. എൻഡിഎയുടെ സാധ്യത പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ്. ഇവിടെ ശക്തമായ ത്രികോണ മൽസരമാണ് നടക്കുന്നത്. കടുത്ത മൽസരം നടക്കുന്ന ഈ പത്ത് മണ്ഡലങ്ങളിൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഒരു പ്രവചനം സാധ്യമല്ല. ബാക്കിയുള്ള 8 മണ്ഡലങ്ങളിൽ കാസർകോട്, കോഴിക്കോട്, വടകര, മാവേലിക്കര എന്നീ നാലു മണ്ഡലങ്ങളിൽ എൽഡിഎഫിന് നേരിയ മുൻതൂക്കം ഉണ്ട്.

ആലത്തൂർ, കൊല്ലം, തൃശൂർ, ചാലക്കുടി എന്നീ മണ്ഡലങ്ങളിൽ യുഡിഎഫിനാണ് നേരിയ മുൻതൂക്കം ഉള്ളത്. മുന്നണി രാഷ്ട്രീയത്തിൽ വെറും രണ്ടുശതമാനം വോട്ടുകൾ മാറിയാൽപോലും വലിയ മാറ്റമാണ് ഉണ്ടാകുക. അതുകൊണ്ടുതന്നെ അടിയൊഴുക്കുകൾ ആയിരിക്കും ഈ മണ്ഡലങ്ങളിൽ ഫലം നിർണ്ണയിക്കുക. ഉറച്ച സീറ്റുകളും സാധ്യതയും പരിഗണിക്കുമ്പോൾ ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 7 മുതൽ 17 സീറ്റ്‌വരെ കിട്ടാം. എൻഡിഎഫിന് 3 മുതൽ 13 സീറ്റുകൾ വരെയും. എൻഡിഎക്ക് പൂജ്യം മുതൽ 2 സീറ്റുകളും.

ഈ സീറ്റു നിലമാറി മറിയുക ശക്തമായ തരംഗം ഉണ്ടാകുമ്പോഴാണ്. കേരളത്തിൽ ഉണ്ടെന്ന് പറയുന്ന രാഹുൽ ഗാന്ധി തരംഗത്തിന്റെ ശക്തി എത്രയെന്ന് അറിഞ്ഞാലേ ഇക്കാര്യം വ്യക്തമാവൂ.

നിലവിലെ സാധ്യത ഇങ്ങനെയാണ്

യുഡിഎഫ്- വയനാട്, കണ്ണൂർ, മലപ്പുറം, പൊന്നാനി, ആലത്തൂർ, എറണാംകുളം, തൃശൂർ, ചാലക്കുടി, ഇടുക്കി, കോട്ടയം, കൊല്ലം
എൽഡിഎഫ്- പാലക്കാട്, ആലപ്പുഴ, ആറ്റിങ്ങൽ, കോഴിക്കോട്, വടകര, മാവേലിക്കര, കാസർകോട്
പ്രവചനാതീതം- തിരുവനന്തപുരം, പത്തനംതിട്ട

യുഡിഎഫിന് തുണയാവുന്നത് രാഹുലും ദേശീയ സാഹചര്യങ്ങളും തന്നെ

ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ യുഡിഎഫ് വിജയിച്ചു കയറും എന്നതാണ് മുൻകാലങ്ങളിലെ ചരിത്രം. ഈ ചരിത്രം ഇത്തവണയും ആവർത്തിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. മറുനാടൻ മലയാളി അടക്കമുള്ള ഭൂരിപക്ഷം സർവേകളും പ്രവചിക്കുന്നത് യുഡിഎഫിന് വലിയ വിജയസാധ്യതയുണ്ട് എന്നു തന്നയാണ്. ഈ മാറ്റത്തിന് കാരണം രാഹുൽ ഇഫക്ട് തന്നെയാണ്. മോദിയെ എതിരിടാനുള്ള ശക്തമായ എതിരാളി രാഹുൽ ഗാന്ധിയാണെന്ന് വ്യക്തമായതോടെ മുസ്ലിം ന്യൂനപക്ഷക്രേന്ദങ്ങളിൽ നിന്ന് വോട്ടുകൾ കൂട്ടമായി യുഡിഎഫിലേക്ക് ഒഴുകുകയാണ്. അതുപോലെതന്നെ കോൺഗ്രസിനകത്തെയും മുന്നണിയിലെയും പ്രശ്നങ്ങളും രാഹുലിന്റെ വരവോടെ ഇല്ലാതായിട്ടുണ്ട്.

ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടമായി ദേശീയതലത്തിൽ ഒറ്റപ്പെട്ടുപോയതും സിപിഎമ്മിന് തിരിച്ചടിയാവുന്നുണ്ട്. മുമ്പൊക്കെ മോദിപ്പേടിയിൽ ന്യുനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കാണ് ഒഴുകിയിരുന്നത്. ഇത്തവണയും ഇടതുമുന്നണിയുടെ തന്ത്രം അതുതന്നെയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയതോടെ, മോദി വിരുദ്ധ വികാരത്തിന്റെ ഗുണം യുഡിഎഫിനാണ് പോവുന്നത്. ഇതോടെ ഇടതുപക്ഷം തങ്ങളുടെ രാഷ്ട്രീയ കുന്തുമുന പെട്ടെന്ന് രാഹുൽ ഗാന്ധിക്കെതിരെ തിരിക്കേണ്ടി വന്നു. ഈ രാഷ്ട്രീയ പ്രതിരോധം എത്രകണ്ട് ഗുണം ചെയ്യും എന്നതിനനെ ആശ്രയിച്ചിരിക്കും ഇടതുമുന്നണിയുടെ അതി ജീവന സാധ്യതകൾ.

 ഉത്തരേന്ത്യയിലെ ഗോഹത്യാ-ആൾക്കൂട്ട കൊലപാതകങ്ങൾ മുസ്ലീ ന്യൂനപക്ഷങ്ങളിൽ വലിയ ഭീതിയാണ് ഉണ്ടാക്കിയത്. മുമ്പൊക്കെ ഇതിന്റെ ഗുണഫലം സിപിഎമ്മിനായിരുന്നു. എന്നാൽ മോദിയെ നേരിട്ട് എതിർക്കുന്ന രാഹുൽ ഗാന്ധിയെത്തിയതോടെ, ഈ ഫാക്ടറും യുഡിഎഫിലേക്കുള്ള ഒഴുക്കിന് ആക്കം കൂട്ടുകയാണ്. അതുപോലെ ശബരിമലയും ഒരു പരിധിവരെ എൽഡിഎഫിനെ ബാധിച്ചിട്ടുണ്ട്.

എൽഡിഎഫ് പിടിച്ചു നൽക്കുന്നത് പിണറായി ഭരണത്തിന്റെ മികവിലും സംഘടനാ ശക്തിയിലും

ദേശീയ തലത്തിലെ സാഹചര്യങ്ങൾ തീർത്തും മോശമായിട്ടും കേരളത്തിൽ ഇടതുപക്ഷം പിടിച്ചു നിൽക്കുന്നത്, പിണറായി സർക്കാറിന്റെ ഭരണ മികവുകൊണ്ടും സിപിഎമ്മിന്റെ സംഘടനാ ശക്തി കൊണ്ടുമാണ്. മറുനാടൻ മലയാളി അടക്കം നടത്തിയ എല്ലാ സർവേകളിലും പിണറായി സർക്കാറിന്റെ പ്രകടനത്തിന് നല്ല അഭിപ്രായമാണ് വോട്ടർമാർ നൽകിയത്. പ്രളയം കൈകാര്യം ചെയ്തകാര്യത്തിലൊക്കെ ഈ മിടുക്ക് പ്രകടമാണ്.

അതേസമയം മോദി സർക്കാറിന്റെ പേരിൽ കണ്ടപോലെ അത്ര വലിയ ഭരണവിരുദ്ധ വികാരമൊന്നും എൽഡിഎഫ് സർക്കാറിനനേരെ പ്രകടമല്ല. അതുപോലെ തന്നെ ക്ഷേമ പെൻഷനുകൾ സമയത്തിന് കൊടുക്കുന്നതും തുക കൂട്ടിയതുമൊക്കെയാണ് ഇടതുമുന്നണി കുടുംബയോഗങ്ങളിലെ പ്രധാന പ്രചാരണവിഷയം. പൊതുവിദ്യാഭ്യാസ സംരക്ഷണം അടക്കമുള്ള കാര്യങ്ങളും ഇടതുമുന്നണിയുടെ പ്രധാന പ്രചാരണ ആയുധങ്ങളാണ്.

മറുനാടൻ സർവേയുടെ അടക്കം ഡാറ്റ പരിശോധിച്ചാൽ യുഡിഎഫിന് വോട്ടുചെയ്യുന്നവർ പോലും സംസ്ഥാനത്തിന്റെ ഭരണം മികച്ചതാണെന്ന് വിലയിരുത്തുന്നുവെന്നതാണ്.

ബിജെപി പിടിച്ചു നിൽക്കുന്നത് ശബരിമലയിൽ തന്നെ

സംസ്ഥാനത്ത് മോദിവിരുദ്ധ തരംഗം ഉണ്ടെന്നും കേന്ദ്ര സർക്കാറിനെതിരെ വികാരം ശക്തമാണെന്നും മറുനാടൻ മലയാളി സർവേയുടെ അനുബന്ധ ചോദ്യങ്ങളുടെ വിശകലനത്തിലും ഫലത്തിലും വ്യക്തമാണ്. എന്നാൽ വോട്ടുവിഹിതം നോക്കുമ്പോൾ, ബിജെപി നയിക്കുന്ന എൻഡിഎ എല്ലായിടത്തും വോട്ട് ഉയർത്തുകയും, പത്തനംതിട്ടയിലും തിരുവനന്തപുരത്തും കടുത്ത മൽസരം നടത്തുകയും ചെയ്യുന്നുവെന്നു കാണാം. കേന്ദ്ര സർക്കാറിനെതിരെ ഇത്രയും ശക്തമായ വികാരം ഉണ്ടായിട്ടും കേരളത്തിൽ ബിജെപിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നത് ശബരിമല സമരത്തിന്റെ ഉപോൽപ്പന്നമാണെന്നാണ് പൊതൂവെയുള്ള വിലയുത്തൽ.

മലബാറിലും, മധ്യകേരളത്തിലും ശബരിമല ഒരു തെരഞ്ഞെടുപ്പ് വിഷയമല്ലെങ്കിലും തെക്കോട്ടുവരുന്തോറും ശബരിമല വോട്ടിന്റെ ശക്തി കൂടിക്കൂടി വരികയും പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ അത് വീശുന്നുണ്ടെന്നും വ്യക്താമണ്. അതുപോലെ തന്നെ എൻഎസ്എസിന്റെ തടക്കമുള്ള ഒരു വിഭാഗത്തിന്റെ വോട്ടും ജാതി സമവാക്യങ്ങളും ഗുണം ചെയ്യുന്നത് ബിജെപിക്കാണ്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ ചർച്ചയാകുന്നത് മുൻവർഷങ്ങളിലെ പ്രവചനങ്ങൾ; 1998 മുതൽ 2014 വരെയുള്ള പ്രവചനങ്ങളിലുള്ളത് പാളിപ്പോയവ മുതൽ യഥാർത്ഥ ഫലവുമായി ചെറിയ വ്യത്യാസം മാത്രമുള്ളത് വരെ; വോട്ടർമാരുമായി സംസാരിച്ച് തയാറാക്കുന്ന എക്‌സിറ്റ് പോൾ ഫലത്തെ എത്രത്തോളം വിശ്വസിക്കാം? എക്‌സിറ്റ് പോളും യഥാർത്ഥ ഫലങ്ങളും മുൻവർഷങ്ങളിൽ പറഞ്ഞതിങ്ങനെ
എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത് ബിജെപിയുടെ വിജയക്കുതിപ്പ്; കോൺഗ്രസ് ഇത്തവണയും മൂന്നക്കം തികയ്ക്കില്ലെന്നും എക്‌സിറ്റ് പോളുകൾ; എൻഡിഎക്ക് 300ൽ അധികം സീറ്റുകളും പ്രവചനം; എക്‌സിറ്റ് പോളുകൾ നേർവഴിക്കായാൽ മന്മോഹൻ സിംഗിന് ശേഷം തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രി കസേരയിൽ അമർന്നിരിക്കാൻ നരേന്ദ്ര മോദിക്ക് യോഗം; ആഘാതമായി പ്രവചനങ്ങൾ പുറത്തുവരുമ്പോൾ സഖ്യചർച്ചകൾ നടത്താനുള്ള ആത്മവിശ്വാസം പോലും പോയി യുപിഎ; മെഷീൻ അട്ടിമറിയിലേക്ക് വിരൽചൂണ്ടി സാധ്യത ചൂണ്ടി മമത
എൽഡിഎഫ് വിജയം ഉറപ്പുള്ളത് പാലക്കാടും ആറ്റിങ്ങലിലും മാത്രം; യുഡിഎഫ് 13 സീറ്റുകളിൽ വിജയിച്ചു കയറും; തിരുവനന്തപുരത്ത് നേരിയ മുൻതൂക്കം ബിജെപി സ്ഥാനാർത്ഥി കുമ്മനത്തിന്; അഞ്ചിടത്ത് ഫോട്ടോഫിനിഷ്; ഉണ്ണിത്താനും കെ മുരളീധരനും രമ്യ ഹരിദാസും അട്ടിമറി വിജയം നേടുമ്പോൾ തൃശ്ശൂരിനെ ഇളക്കിമറിച്ച സുരേഷ് ഗോപിക്കും സാധ്യതയില്ല; മനോരമ ന്യൂസ് എക്‌സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
എക്സിറ്റ് പോൾ ഫലങ്ങൾ വിരൽചൂണ്ടുന്നത് മോദി തരംഗത്തിലേക്ക്; ബിജെപി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചനങ്ങൾ; കോൺഗ്രസ് മുന്നണി അധികാരത്തിലെത്തുമെന്ന് ഒരു എക്സിറ്റ് പോളുകളും പ്രവചിക്കുന്നില്ല; കേരളത്തിൽ യുഡിഎഫ് തന്നെ; ബിജെപി അക്കൗണ്ട് തുറന്നേക്കും; എല്ലാവരെയും ഒരുമിച്ചു കൂട്ടിയാലും കേന്ദ്രത്തിൽ സർക്കാറുണ്ടാക്കാൻ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും കഴിയില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
റഫാലും അഴിമതിയും ഒന്നും വിലപ്പോയില്ല; ഇന്ത്യയുടെ അമരത്ത് വീണ്ടും മോദി തന്നെയെന്ന് ഇന്ത്യ ടുഡേ എക്‌സിറ്റ് പോൾ; നിയമസഭയിൽ അടിതെറ്റിയ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രവചനം; ഗുജറാത്തും രാജസ്ഥാനും മധ്യപ്രദേശും മഹാരാഷ്ട്രയും ബിജെപി അങ്ങ് എടുക്കും; കർണാടകയിൽ കുമാരസ്വാമിക്കും ബംഗാളിൽ ദീദിക്കും ബിജെപി സർപ്രൈസ് പാക്കേജ് നൽകുമെന്നും എക്‌സിറ്റ് പോൾ
നല്ല പ്രകാശം..ഫ്രഷാകാൻ..വാഷ്‌റൂം, ജനാല, 10 അടി ഉയരമുള്ള സീലിങ്, സദാസമയം നിരീക്ഷണത്തിന് സിസി ടിവി, കോളിങ് ബെൽ അടിച്ചാൽ 24 മണിക്കൂറും വിളിപ്പുറത്തുള്ള പരിചാരകൻ; വിശ്രമിക്കാൻ ബെഡും ധ്യാനിക്കാൻ ശാന്തസുന്ദരമായ അന്തരീക്ഷവും; കവാടത്തിൽ നിന്നാൽ കേദാർനാഥ് ക്ഷേത്രത്തിലേക്ക് നോക്കി തൊഴാം; ട്രോളന്മാർ എന്തുപറഞ്ഞാലും മോദിയുടെ സന്ദർശനത്തോടെ, ആരും തിരിഞ്ഞുനോക്കാതിരുന്ന രുദ്ര ഗുഹയിലേക്ക് ഇനി ഉണ്ടാവുക സന്ദർശക പ്രവാഹം തന്നെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന
രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും വൈദ്യർക്ക് ഇല്ല; മരുന്നു കഴിച്ചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ട്; ഒരാളെയും ഞാൻ അങ്ങോട്ട് ശിപാർശചെയ്യില്ലെന്നും മോഹനൻ വൈദ്യർ ചികിൽസിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെടുന്ന കാൻസർ രോഗി; നിപ്പ രോഗക്കാലത്ത് വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചും മഞ്ഞപ്പിത്തമില്ലെന്ന് തെളിയിക്കാൻ രക്തം കുടിച്ചും ചികിസിച്ച മോഹനൻ വൈദ്യർ വീണ്ടും വിവാദക്കുരുക്കിൽ
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ