Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും മികച്ച മന്ത്രി ജി സുധാകരൻ തന്നെ; ജനപ്രീതിയുടെ കാര്യത്തിൽ തോമസ് ഐസക്കിനെ പിന്തള്ളി സി രവീന്ദ്രനാഥ് രണ്ടാമനായി; ഏറ്റവും മോശം മന്ത്രിമാർ പി തിലോത്തമനും എ കെ ബാലനും

തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും മികച്ച മന്ത്രി ജി സുധാകരൻ തന്നെ; ജനപ്രീതിയുടെ കാര്യത്തിൽ തോമസ് ഐസക്കിനെ പിന്തള്ളി സി രവീന്ദ്രനാഥ് രണ്ടാമനായി; ഏറ്റവും മോശം മന്ത്രിമാർ പി തിലോത്തമനും എ കെ ബാലനും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിലെ മന്ത്രിമാരുടെ മികവ് പരിശോധിച്ചാൽ പലപ്പോഴും എത്ര മന്ത്രിമാർ ഉണ്ടെന്ന് പോലും ശരിക്കും വിലയിരുത്താൻ പറ്റാത്ത അവസ്ഥയാണുള്ളത്. അത്രയ്ക്ക് മോശമാണ് പല മന്ത്രിമാരുടെയും പ്രവർത്തനങ്ങൾ. എന്നാൽ, ചില മന്ത്രിമാർ മികവോടെ തലയെടുപ്പോടെ നിൽക്കുകയും ചെയ്യുന്നു. ഇക്കൂട്ടത്തിൽ മുമ്പൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ്. കഴിഞ്ഞ വർഷം മറുനാടൻ സർവേ നടത്തിയപ്പോഴും മികവിൽ ഒന്നാമനായിരുന്നത് ജി സുധാകരനായിരുന്നു. ജി സുധാകരൻ ഒന്നാമതെത്തിയപ്പോൾ ജനപ്രീതിയുടെ കാര്യത്തിൽ രണ്ടാമനായിരുന്ന ധനകാര്യമന്ത്രി തോമസ് ഐസക്കിനെ പിന്തള്ളി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആ സ്ഥാനത്തേക്ക് കയറി. ഇക്കാര്യം വ്യക്തമാക്കുന്നതാണ് മറുനാടൻ സർവേഫലം. അതേസമയം സർവേയിൽ ഏറ്റവും മോശം മന്ത്രിയെന്ന് വിലയിരുത്തിയത് ഭക്ഷ്യമന്ത്രി പി തിലോത്തമനെയും ആദിവാസിക്ഷേമ മന്ത്രി എ കെ ബാലനെയുമാണ്.

ഈ സർക്കാർ അധികാരത്തിലേറിയ ശേഷം ഏറ്റവും മികവു പുലർത്തിയത് പൊതുമരാമത്ത് വകുപ്പു തന്നെയാണ്. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുന്നതിലുള്ള മികവും ദേശീയപാതാ വികസന കാര്യത്തിലും അടക്കം കണക്കിലെടുത്താൽ ഏറ്റവും മികച്ച പ്രവർത്തനം പൊതുമരാമത്ത് വകുപ്പിന്റേത് തന്നെയാണ്. ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ മന്ത്രി നടത്തുന്ന ശ്രമങ്ങളും പൊതുജനങ്ങളുടെ കൈയടി നേടുന്ന കാര്യമാണ്. അതുകൊണ്ട് തന്നെയാണ് ജി സുധാകരൻ ഈ മന്ത്രസഭയിലെ ഏറ്റവും മികച്ച മന്ത്രിയെന്ന നേട്ടത്തിന് അർഹനായതും.

മറുനാടൻ സർവേയിൽ പങ്കെടുത്തവരിൽ 28.9 ശതമാനം പേർ ജി സുധാകരന് അനുകൂലമായി വോട്ടു ചെയ്തു. അതേസമയം രണ്ടാം സ്ഥാനത്തേക്ക് എത്തിയത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ്. പൊതുവിദ്യാലയങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തിന് കൈയടി നേടിക്കൊടുത്തത്. സ്‌കൂൾ യൂണിഫോറം കൈത്തറിയിലൂടെ നൽകിയതും എൽഡിഎഫിന്റെ മികച്ചൊരു പദ്ധതി ആയാണ് വിലയിരുത്തപ്പെട്ടത്. ഇത് കൂടാതെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്‌കൂളുകളെ ഉയർത്തിയതും സി രവീന്ദ്രനാഥിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികൾ എത്തിയതും അദ്ദേഹത്തിന്റെ നേട്ടമായി മാറി.

അതേസമയം കഴിഞ്ഞ തവണ മറുനാടൻ സർവേയിൽ രണ്ടാമനായിരുന്ന ധനമന്ത്രി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 12.8 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ഐസക്കിന് ലഭിച്ചത്. ഏരെ കൊട്ടിദ്‌ഘോഷിച്ച കിഫ്ബിയുടെ പ്രവർത്തനം എങ്ങുമെത്താതെ പോയതും ഐസക്കിന്റെ ജനപ്രീതി ഇടിയാൻ കാരണമായി. കെഎസ്ആർടിസിയിലെ ശമ്പളം മുടങ്ങിയത് അടക്കമുള്ള കാര്യങ്ങളിൽ ഐസക്ക് ജനങ്ങളുടെ എതിർപ്പിന് ഇടയാക്കി. ക്ഷേമ പെൻഷനുകളുടെ വിതരണം കാര്യക്ഷമമാക്കിയതും നോക്കുകൂലി നിർത്താലാക്കിയതും ഏറ്റവും ഒടുവിൽ ഇന്ധന വില കുതിച്ചുയരുന്നതിന് അൽപം ആശ്വാസമായി സംസ്ഥാനത്ത് ഒരു രൂപ കുറയ്ക്കാനെടുത്ത തീരുമാനവും ഉൾപ്പെടെ നേട്ടങ്ങളുടെ പട്ടികയിൽ മുന്നിലാണെന്നും അത് വോട്ടായി മാറിയില്ല.

അതേസമയം വി എസ് സുനിൽകുമാറിന്റെ ജനപ്രീതിയും താഴേക്കാണ്. കഴിഞ്ഞ തവണ മൂന്നാമനായിരുന്ന സുനിൽകുമാർ ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തുള്ളപ്പെട്ടു. സർക്കാറിന്റെ ആദ്യവർഷം വിവിധ പരിപാടികളുമായി ശോഭിച്ച വി എസ് സുനിൽകുമാർ ഇന്ന് ഇത്തവണ 9.3 ശതമാനമാണ് വോട്ടുണ്ടായത്. അതേസമയം നിപ വൈറസിനെ നേരിടുന്നത്് അടക്കമുള്ള കാര്യങ്ങളിൽ മികവു പുലർത്തിയ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇത്തവണ അഞ്ചാം സ്ഥാനത്തായി. 7.3 ശതമാനം പേരാണ് ആരോഗ്യമന്ത്രിക്ക് നേടാനായത്. അതേസമയം മറ്റ് മന്ത്രിമാർക്കൊന്നും മറുനാടൻ സർവേയിൽ കാര്യമായ പിന്തുണ ലഭിച്ചത്.

മറ്റുള്ളവർക്ക ലഭിച്ച വോട്ടുകൾ ഇങ്ങനെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP