Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജോർജിന്റെ എംഎൽഎ സ്ഥാനം തൽക്കാലം ഇല്ലതാക്കാൻ മാണിക്കു പോലും താൽപ്പര്യമില്ല; ചീഫ് വിപ്പ് സ്ഥാനം കളഞ്ഞ് ഒരാഴ്ചയ്ക്കകം വൈസ് ചെയർമാൻ പദവിയിൽ നിന്നു പുറത്താക്കും; മെയ് 17 കഴിഞ്ഞാൽ മാത്രമേ മുഖ്യമന്ത്രിയുടെ ഉള്ളിലിരിപ്പ് പുറത്താകൂ

ജോർജിന്റെ എംഎൽഎ സ്ഥാനം തൽക്കാലം ഇല്ലതാക്കാൻ മാണിക്കു പോലും താൽപ്പര്യമില്ല; ചീഫ് വിപ്പ് സ്ഥാനം കളഞ്ഞ് ഒരാഴ്ചയ്ക്കകം വൈസ് ചെയർമാൻ പദവിയിൽ നിന്നു പുറത്താക്കും; മെയ് 17 കഴിഞ്ഞാൽ മാത്രമേ മുഖ്യമന്ത്രിയുടെ ഉള്ളിലിരിപ്പ് പുറത്താകൂ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെയ്‌ 18 ഉമ്മൻ ചാണ്ടിക്ക് അതിനിർണ്ണായകമാണ്. അന്ന് തന്റെ സർക്കാർ അധികാരത്തിലെത്തിയിട്ട് നാല് കൊല്ലം തികയും. പിന്നെ ബാക്കിയുള്ളത് ഒരു വർഷം. മെയ്‌ 18ന് ശേഷം ആരെങ്കിലും എംഎൽഎ സ്ഥാനം രാജിവച്ചാലും ഉമ്മൻ ചാണ്ടിക്ക് കുഴപ്പമില്ല. കാരണം ഒരു വർഷത്തിൽ താഴെ നിയമസഭയ്ക്ക് കാലാവധിയുള്ളപ്പോൾ എംഎൽഎ സ്ഥാനം ആരൊഴിഞ്ഞാലും ഉപതെരഞ്ഞെടുപ്പ് ഉണ്ടാവില്ല. അരുവിക്കരയ്ക്ക് അപ്പുറം ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് കൂടിയാണ് പിസി ജോർജിനെതിരെ കുടത്ത എതിർപ്പുണ്ടായിട്ടും കരുതലോടെ മാത്രം മുഖ്യമന്ത്രി നീങ്ങുന്നത്.

മെയ്‌ 19 കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ രീതി മാറും. അതുവരെ കാലുമാറ്റ നിരോധന നിയമപ്രകാരം ജോർജിനെതിരെ നടപടിയുണ്ടാകരുതെന്ന അഭ്യർത്ഥന മാണിക്ക് മുന്നിൽ മുഖ്യമന്ത്രി വയ്ക്കും. അതിന് ശേഷം എന്തുണ്ടായാലും മുഖ്യമന്ത്രി ഇടപെടില്ല. അതെല്ലാം കേരളാ കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളാണെന്ന് പറഞ്ഞ് കൈകഴുകാൻ മുഖ്യമന്ത്രിക്ക് ആകും. ഏതായാലും ജോർജിനെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിക്ക് കെഎം മാണി സൂചന നൽകിയിട്ടുണ്ട്. ചീഫ് വിപ്പ് പദവിയിൽ നിന്ന് ജോർജ്ജിനെ മാറ്റണമെന്ന ആവശ്യത്തിൽ ഇനി ചർച്ചകൾക്കില്ല. മുന്നണിയോഗത്തിലും പങ്കെടുപ്പിക്കാൻ കഴിയില്ലെന്നാണ് നിലപാട്. ഇത് മുഖ്യമന്ത്രിയും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ എംഎൽഎ സ്ഥാനം ഉടൻ നഷ്ടമാക്കരുതെന്ന ആഗ്രഹവും മുഖ്യമന്ത്രി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ മാണിയും എതിർക്കുന്നില്ല.

ജോർജിന്റെ എംഎൽഎ സ്ഥാനം നഷ്ടമാക്കുന്നതിനോട് മാണിക്കും താൽപ്പര്യമില്ല. എംഎൽഎയായി ജോർജ് തുടരട്ടേ എന്നതാണ് നിലപാട്. എന്നാൽ സെക്യുലർ കേരളാ കോൺഗ്രസ് പുനരുജ്ജീവിപ്പിക്കാൻ സമ്മതിക്കില്ല. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റിയാൽ അടുത്ത പടിയായി പാർട്ടി യോഗം വിളിച്ച് വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് ജോർജിനെ മാറ്റും. ഇതിനുള്ള ധാരണയും കേരളാ കോൺഗ്രസിൽ ഉണ്ടായിട്ടുണ്ട്. പിജെ ജോസഫും ഈ നീക്കത്തെ അനുകൂലിക്കുന്നു. ഇതിന് ശേഷം ജോർജ് കൂടുതൽ പ്രകോപിതനാകുമെന്ന് മാണിക്ക് അറിയാം. എന്നാലും നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് മാണി ഉദ്ദേശിക്കുന്നത്.

ജോർജിന്റെ എംഎൽഎ സ്ഥാനം കേരളാ കോൺഗ്രസായിട്ട് നഷ്ടമാക്കില്ല. എന്നാൽ പാർട്ടി വിരുദ്ധ നടപടികൾ തുടർന്നാൽ അത് വേണ്ടി വരും. മുഖ്യമന്ത്രിയുടെ അഭിപ്രായം കൂടി പരിഗണിച്ച് മെയ്‌ 18ന് ശേഷം മാത്രമേ അവശ്യമെങ്കിൽ പോലും കൂറുമാറ്റ നിരോധന നിയമം നടപ്പിലാക്കാൻ ശ്രമിക്കൂ. അതിനിടെ മെയ്‌ പതിനെട്ടിന് ശേഷം എംഎൽഎ സ്ഥാനം രാജിവച്ചാൽ യുഡിഎഫിൽ സെക്യുലറിനെ ഘടകകക്ഷിയാക്കുമോ എന്ന ചോദ്യം ജോർജും ഉന്നയിക്കുന്നുണ്ട്. എന്നാൽ അത്തരമൊരു തീരുമാനമെടുത്താൽ ഭരണത്തിനുള്ള പിന്തുണ മാണി പിൻവലിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ട് തന്നെ ജോർജിന്റെ ആ നീക്കവും നടക്കാനിടയില്ല.

എംഎൽഎ സ്ഥാനം രാജിവച്ച് സെക്യുലർ ഉണ്ടാക്കാൻ ശ്രമിക്കാത്തതിന് പിന്നലെ കാരണവും ഇതു തന്നെയാണ്. സെക്യുലറിനോട് ഇടതു പക്ഷത്തിന് താൽപ്പര്യമില്ല. പൂഞ്ഞാറിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ ജയിക്കുമെന്ന് ഈ ഘട്ടത്തിൽ ജോർജിന് ഉറപ്പില്ല. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ചതിനാലാണ് ജയിച്ചത്. ഉപതെരഞ്ഞെടുപ്പ് വരത്തക്കവണ്ണ രാജിവച്ചാൽ യുഡിഎഫ് പിന്തുണ ലഭിക്കില്ല. സിപിഐ(എം) പിന്തുണയ്ക്കുന്ന കാര്യത്തിലും ഉറപ്പില്ല. അതുകൊണ്ട് മാത്രമാണ് എംഎൽഎയായി തുടരാനുള്ള അവസാനവട്ട കരുനീക്കങ്ങൾ നടക്കുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാനായില്ലെങ്കിൽ അത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് ജോർജിനും അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP