1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
19
Sunday

ബിജെപിയുടെ ഹൈന്ദവ രാഷ്ട്രീയത്തിൽ കൈവെച്ച രാഹുൽ ഗാന്ധിയും കോൺഗ്രസും നേട്ടം കൊയ്യുമോ? അച്ഛാദിൻ മുദ്രാവാക്യത്തിൽ നിന്നും തീവ്ര ഹിന്ദുത്വം പ്രചരണം ലോക്‌സഭക്കായി കരുതിവെക്കാൻ മോദി; മൃദുഹിന്ദുത്വം പ്രചരണ ആയുധമാക്കിയ കോൺഗ്രസിന് യഥാർഥ പ്രത്യയശാസ്ത്രം എന്തെന്ന് ചോദിച്ചാൽ പറയാൻ മറുപടിയില്ല; രാഹുൽ ഗാന്ധിയുടെ ക്ഷേത്രദർശനങ്ങൾ ബിജെപിയുടെ വിജയമെന്ന് പറഞ്ഞ് യോഗിയെ പോലുള്ളവരും: 'ധാർമ്മിക' പ്രതിസന്ധിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവും

December 04, 2018 | 01:16 PM IST | Permalink



ബിജെപിയുടെ ഹൈന്ദവ രാഷ്ട്രീയത്തിൽ കൈവെച്ച രാഹുൽ ഗാന്ധിയും കോൺഗ്രസും നേട്ടം കൊയ്യുമോ? അച്ഛാദിൻ മുദ്രാവാക്യത്തിൽ നിന്നും തീവ്ര ഹിന്ദുത്വം പ്രചരണം ലോക്‌സഭക്കായി കരുതിവെക്കാൻ മോദി; മൃദുഹിന്ദുത്വം പ്രചരണ ആയുധമാക്കിയ കോൺഗ്രസിന് യഥാർഥ പ്രത്യയശാസ്ത്രം എന്തെന്ന് ചോദിച്ചാൽ പറയാൻ മറുപടിയില്ല; രാഹുൽ ഗാന്ധിയുടെ ക്ഷേത്രദർശനങ്ങൾ ബിജെപിയുടെ വിജയമെന്ന് പറഞ്ഞ് യോഗിയെ പോലുള്ളവരും: 'ധാർമ്മിക' പ്രതിസന്ധിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഏവരുടേയും മനസിൽ ഉയരുന്ന ചോദ്യമാണ് മോദി അടുത്ത പ്രധാനമന്ത്രിയാകുമോ? ബിജെപി വീണ്ടും ഭരണം കൈയാളുമോ? എന്നിങ്ങനെയുള്ളവ. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പു നടന്നുകൊണ്ടിരിക്കുന്ന ഈയവസരത്തിൽ ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നേറുന്ന കാഴ്ചയും കാണുന്നുണ്ട്. അതുകൊണ്ടു തന്നെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം പ്രവചിക്കുന്നവരും കുറവല്ല. എന്നാൽ മോദി അധികാരത്തിൽ വരുമോ എന്നതും ബിജെപി ഭരണം കൈയാളും എന്നതുമല്ല ഇപ്പോഴത്തെ വിഷയം. മതേരതരത്വ വാദം ഉന്നയിച്ചു കൊണ്ടിരുന്ന കോൺഗ്രസ് പോലും ഇപ്പോൾ ഹിന്ദുത്വത്തിൽ ഊന്നിയുള്ള ഇലക്ഷൻ പ്രചരണം ആരംഭിച്ചതോടെ ബിജെപിക്ക് വിജയം കൈവന്നു എന്നു വേണം പറയാം. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി വിജയം ഉറപ്പിക്കാൻ സാധിച്ചിട്ടില്ലെങ്കിലും മറ്റൊരർഥത്തിൽ ബിജെപിക്ക് കോൺഗ്രസിനു മേൽ വിജയം നേടാൻ സാധിച്ചുവെന്നതിൽ സംശയമില്ല.

കോൺഗ്രസിനെ അതിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്നു പോലും വ്യതിചലിപ്പിച്ച് ബിജെപി പിന്തുടരുന്ന അതേ പാത സ്വീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ അറിഞ്ഞോ അറിയാതെയോ അതിന്റെ നേതാക്കൾ തന്നെ കളത്തിലിറങ്ങിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. കോൺഗ്രസിന്റെ യഥാർഥ പ്രത്യയശാസ്ത്രം എന്താണെന്നു ചോദിച്ചാൽ നിസംശയം മറുപടി പറയാൻ സാധിക്കുന്നവർ തന്നെ വിരളമാണ്. അത്രകണ്ട് ബിജെപി സ്വാധീനം കോൺഗ്രസിലും വന്നുചേർന്നു എന്നു വേണമെങ്കിൽ പറയാം. ഇതു തന്നെയാണ് ബിജെപിയുടെ വിജയവും. അടുത്ത തെരഞ്ഞെടുപ്പിൽ ആരു ജയിക്കുമെന്നതിൽ ഉപരി രാഷ്ട്രീയ സംവാദങ്ങളുടെ മാനദണ്ഡം ഇപ്പോൾ കപട മതേതരത്വത്തിൽ നിന്നു മാറി ഹിന്ദുത്വത്തിൽ ഊന്നിയുള്ളതായി എന്നതാണ് സത്യം. ഹിന്ദുത്വം എന്ന ആശയത്തോട് എത്രമാത്രം അടുപ്പം കാണിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇപ്പോൾ രാഷ്ട്രീയപാർട്ടികളുടെ നിലപാട് നിശ്ചയിക്കുന്നതും.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതു പോലെ ബിജെപിയുടെ പൂർണവിജയമാണിത്. രാഹുൽ ഗാന്ധി പോലും ക്ഷേത്രങ്ങളിൽ ദർശനം നടത്തി തന്റെ ഹൈന്ദവ പാരമ്പര്യത്തിന് അടിവരയിടുകയാണ് ഇപ്പോൾ. കോൺഗ്രസ് മുക്ത് ഭാരതത്തിനായി മോദിയുടേയും അമിത് ഷായുടേയും പരിശ്രമങ്ങൾക്ക് അറിയാതെയാണെങ്കിലും കുഴലൂത്തു നടത്തുകയാണോ കോൺഗ്രസ് അധ്യക്ഷൻ എന്നു പോലും ചിലപ്പോൾ സംശയിക്കേണ്ടതായി വരുന്നു. ജനങ്ങളെ നേരിടാൻ ബിജെപിയുടെ തന്നെ പ്രത്യയശാസ്ത്രങ്ങളിൽ ഊന്നിയുള്ള പ്രവർത്തനം കോൺഗ്രസും പിന്തുടരുന്നുവെന്നതാണ് വസ്തുത. ബിജെപിയുടെ തന്നെ മറ്റൊരു പതിപ്പായി കോൺഗ്രസും മാറുന്നുവോ എന്നൊരു സംശയവും ബാക്കിനിൽക്കുന്നുണ്ട്. ഇത് കോൺഗ്രസിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയയുർത്തും.

ഒരു രാഷ്ട്രീയപാർട്ടിയെന്നത് വെറും അധികാരത്തിൽ ഏറാൻ മാത്രം പ്രവർത്തിക്കുന്ന ഒരു സംഘം നേതാക്ക•ാരും പ്രവർത്തകരും മാത്രം ചേരുന്നതല്ല. അതിന് പ്രത്യയശാസ്ത്രങ്ങളുണ്ട്, വീക്ഷണങ്ങളുണ്ട്. എന്നാൽ ഈ വീക്ഷണങ്ങളിൽ നിന്നും, പ്രത്യയശാസ്ത്രങ്ങളിൽ നിന്നും വ്യതിചലിച്ചാൽ അതിന്റെ പ്രതിഫലനം പാർട്ടിയിൽ മൊത്തത്തിൽ ഉണ്ടാകും. പാർട്ടിയുടെ മൊത്തത്തിലുള്ള വളർച്ചയെ ഇതു ബാധിക്കുകയും ചെയ്യും. അതുതന്നെയാണ് ഇപ്പോൾ കോൺഗ്രസിനും സംഭവിച്ചിരിക്കുന്നത്. മതേതരത്വം എന്ന തത്വത്തിൽ നിന്ന് വ്യതിചലിച്ച് ബിജെപി പിന്തുടരുന്ന ഹൈന്ദവ തത്വത്തിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു കോൺഗ്രസും. ബിജെപിയിൽ നിന്നു മാറി കോൺഗ്രസിന് അവകാശപ്പെടാൻ ഇപ്പോൾ ഒരു പ്രത്യയശാസ്ത്രമില്ലാത്ത ഗതിയായിപ്പോയി.

രാജ്യത്തെ ഹൈന്ദവരെ നേരിടാൻ മൃദു ഹിന്ദുത്വ സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. അയോധ്യ പ്രശ്‌നത്തിലൂടെ രാജീവ് ഗാന്ധിയും നേരിയ തോതിൽ കോൺഗ്രസിനെ വർഗീതയിലേക്ക് തിരിച്ചുവിട്ടിരുന്നു. കോൺഗ്രസിന് എവിടെയോ വച്ച് നഷ്ടമായ ഈ സ്വത്വം ഇതുവരെ തിരിച്ചെടുക്കാൻ സാധിച്ചിട്ടില്ല. രാഷ്ട്രീയപരമായി ഹിന്ദുത്വത്തിൽ ഊന്നിയുള്ള പ്രചരണം നടത്തുമ്പോൾ കോൺഗ്രസ് അതിന്റെ മുഖം വികൃതമാക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ പ്രതിഫലനമാണ് മുതിർന്ന നേതാവ് ഡോ. സി പി ജോഷിയുടെയും മധ്യപ്രദേശ് എംപി കമൽ നാഥിന്റേയും പ്രസ്താവനയിൽ മുഴച്ചു നിന്നത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ ഒരു കോൺഗ്രസ് പ്രധാനമന്ത്രിക്കു മാത്രമേ സാധിക്കുകയുള്ളൂവെന്നും ഹൈന്ദവതയെക്കുറിച്ച് സംസാരിക്കാൻ ബ്രാഹ്മണർക്കു മാത്രമേ കഴിയുകയുള്ളൂവെന്നും മറ്റുമാണ് സി പി ജോഷി അടുത്തിടെ പ്രസ്താവിച്ചത്. കൂടാതെ മുസ്ലിംകളുടെ 90 ശതമാനം വോട്ട് കിട്ടിയില്ലെങ്കിൽ കോൺഗ്രസിന് അടിതെറ്റുമെന്ന് കമൽനാഥ് മുസ്ലിം നേതാക്കളോട് രഹസ്യമായി അറിയിച്ചതും മതേതരത്വം കോൺഗ്രസ് പാടേ മറന്നുവെന്നതിന്റെ ലക്ഷണങ്ങളാണ്.

സി പി ജോഷിയുടെ പ്രസ്താവന പിൻവലിക്കാൻ കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടുവെങ്കിലും മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും കോൺഗ്രസിന് കാലിടറുകയായിരുന്നു. ഗോസംരക്ഷണത്തിനായി ഗോശാലകളും മറ്റും സ്ഥാപിക്കുമെന്ന് മധ്യപ്രദേശിൽ പ്രകടനപത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. അതേസമയം തെലങ്കാനയിൽ മുസ്ലിം പള്ളികൾക്കും ക്രിസ്ത്യൻ പള്ളികൾക്കും സൗജന്യ ഇലക്ട്രിസിറ്റി, മുസ്ലിം യുവാക്കൾക്ക് സർക്കാർ മേഖലകളിൽ പ്രത്യേക ഇളവ്, പാവപ്പെട്ട മുസ്ലിം വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപയുടെ സഹായം, മുസ്ലിംകൾക്ക് റസിഡൻഷ്യൽ സ്‌കൂളുകൾ, ന്യൂനപക്ഷങ്ങൾക്ക് ആശുപത്രികൾ, സ്‌പെഷ്യൽ ഉർദു ഡിസ്ട്രിക്ട് സെലക്ഷൻ കമ്മിറ്റി എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്.

രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിലും രാഹുൽ ഗാന്ധി മോദിയുടെ ജാതിയെ വിമർശിച്ചിരുന്നു. നമ്മുടെ പ്രധാനമന്ത്രി ഹിന്ദുവാണെന്ന് പറയുന്നുണ്ടെങ്കിലും ഹൈന്ദവതയുടെ അടിസ്ഥാനം എന്തെണെന്ന് അദ്ദേഹത്തിന് അറിയില്ല എന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ കളിയാക്കൽ. ഏതു തരത്തിലുള്ള ഹിന്ദുവാണ് അദ്ദേഹമെന്നും കോൺഗ്രസ് അധ്യക്ഷൻ തദവസരത്തിൽ ചോദിച്ചു.

ഇങ്ങനെ മുഖം നഷ്ടപ്പെട്ട കോൺഗ്രസ് വേരറിയാതെ ഉഴറുമ്പോൾ അതു മറയ്ക്കാൻ തിരുവനന്തപുരം എംപി ശശി തരൂരിന്റെ ശ്രമം. ബിജെപിയിൽ നിന്ന് വ്യത്യസ്തമാണ് കോൺഗ്രസിന്റെ ഹിന്ദുത്വ ആശയങ്ങൾ എന്നാണ് തരൂർ പറയുന്നത്. ഇങ്ങനെ പറഞ്ഞ് കോൺഗ്രസിന്റെ ജാതിക്കാർഡ് ഇറക്കിയുള്ള കളികളെ വെള്ളപൂശിക്കാണിക്കാൻ മാത്രമാണ് തരൂരിന്റെ ശ്രമമെന്നും വിമർശകർ പറയുന്നു. നമ്മുടെ വിശ്വാസത്തെ പ്രഘോഷിക്കാനുള്ള സമയമാണിതെന്ന് പറയുന്ന തരൂർ മറ്റുള്ളവരുടെ വിശ്വാസത്തെ മാനിച്ചുകൊണ്ടും അംഗീകരിച്ചുകൊണ്ടുമായിരിക്കണം ഇതെന്ന് വ്യക്തമാക്കുന്നു.

വർഷങ്ങളായി തുടരുന്ന പാരമ്പര്യത്തിൽ നിന്നു മാറി ജാതിയുടെ മേലങ്കിയണിഞ്ഞ് എത്തുന്ന കോൺഗ്രസിന്റെ ചീത്തപ്പേര് തരൂർ എത്ര ശ്രമിച്ചാലും മാറ്റാൻ പറ്റുന്നതല്ല. മികച്ച വാഗ്മികൂടിയായ തരൂർ എത്ര വെള്ളപൂശി പറഞ്ഞാലും കോൺഗ്രസിന്റെ മേൽ പടർന്ന കരിനിഴൽ പെട്ടെന്നു മാറുമെന്നു തോന്നുന്നില്ല. ഹൈന്ദവ മുഖംമുടിയണിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ബിജെപിയുടെ നിഴലിൽ നിന്നു മാറാനും കോൺഗ്രസിന് ആവുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ടു തന്നെ ഇത് ബിജെപിക്ക് തെരഞ്ഞെടുപ്പിന് മുമ്പ് നേടിയവിജയമാണ്. അധികാരത്തിൽ ആരുവരുമെന്നതിന് ഇനി ഇവിടെ പ്രസക്തിയില്ല. പകരം ബിജെപി അതിന്റെ പ്രത്യയശാസ്ത്രങ്ങളിലേക്ക് തങ്ങളുടെ കടുത്ത എതിരാളികളെപ്പോലും വലിച്ചിഴച്ചു കൊണ്ടുവരുന്നതിൽ വിജയിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
ഒരേ ട്രെയിനിൽ സ്ലീപ്പറിലും എസിയിലും ടിക്കറ്റ് എടുത്ത് സ്ഥിരം യാത്ര; മാന്യമായി വസ്ത്രം ധരിച്ചുള്ള ട്രെയിൻ യാത്രയ്ക്കിടെ ആർക്കും സംശയം തോന്നാത്ത വിധത്തിൽ മോഷ്ടിക്കും; ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്റ്റേഷനിൽ എത്തി യാത്രക്കാരുടെ ലിസ്റ്റ് നോക്കി ഗൂഗിളിൽ സെർച്ച് ചെയ്ത് മോഷ്ടിക്കുന്നവരുടെ പട്ടിക തയ്യാറാക്കും; കുടുങ്ങിയത് വിവാഹഭ്രാന്ത് തലയ്ക്ക് പിടിച്ചപ്പോൾ: മലേഷ്യയിലെ ഹോട്ടൽ മുതലാളി കേരളത്തിലെ മോഷ്ടാവായതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കൊല്ലും കൊലയുമായുള്ള രാഷ്ട്രീയം മടുത്തപ്പോൾ മാറ്റി കുത്തിയാൽ മാറ്റം കാണാം എന്ന മുദ്രാവാക്യം ഉയർത്തി കളത്തിലിറങ്ങി; കണ്ണൂരിലെ സിപിഎമ്മിന്റെ കൺകണ്ട ദൈവത്തിന് ഭീഷണി ഉയർത്തി 3000 വോട്ടുവരെ മറിയുമെന്ന് ഉറപ്പായപ്പോൾ മറ്റൊരു ഒഞ്ചിയം ആവർത്തിക്കാതിരിക്കാൻ തീർത്തുകളയാൻ തീരുമാനിച്ചു; തലങ്ങും വിലങ്ങും വെട്ടേറ്റ കണ്ണൂരിലെ സിപിഎമ്മിന്റെ മുൻ കണ്ണിലുണ്ണി ഗുരുതാവസ്ഥയിൽ തുടരുന്നു; സിപിഎമ്മിനോട് കളിച്ചാൽ തീർത്തുകളയുമെന്ന സന്ദേശത്തിന്റെ ഇരയായി വെട്ടേറ്റ് പുളഞ്ഞ് സിഒടി നസീർ
ഈ ബൂത്തുകളിൽ 100ശതമാനം പോളിങ് നടക്കുമെന്ന് സോഷ്യൽ മീഡിയ; താരമായി വീണ്ടുമൊരു പോളിങ് ഉദ്യോഗസ്ഥ; ആരാണ് യോഗേശ്വരി ഗോഗിത്; റീനയ്ക്ക് പിന്നാലെ യോഗേശ്വരിയുടെ വിവരങ്ങൾ തേടി സോഷ്യൽ മീഡിയയിൽ പരക്കം പാച്ചിൽ; ബോളിവുഡ് നടിമാരെ വെല്ലുന്ന സുന്ദരിമാരുടെ ബൂത്തിൽ മണിക്കൂറുകൾ വരിനിന്ന് വോട്ടു ചെയ്ത് പുരുഷന്മാർ
ഹോസ്റ്റലുകളിലെ വിദ്യാർത്ഥിനികൾ ലഹരി ഉപയോഗത്തിന് വിസ്സമ്മതിച്ചാൽ മറ്റ് വഴികൾ; ചതിപ്രയോഗത്തിന് ഐസ്‌ക്രീം പാർലറുകളും ബേക്കറികളും കേന്ദ്രീകരിച്ച് പ്രത്യേക സംഘം; കൊക്കെയിൻ മുതൽ കഞ്ചാവ് വരെ സാമ്പിൾ സൗജന്യമായി എത്തിച്ച് കൊടുക്കും; ലഹരിക്ക് അടിമപ്പെട്ട് കഴിഞ്ഞാൽ പണമില്ലെങ്കിലും സാധനം നൽകി ആവശ്യങ്ങൾക്ക് ഉപയോഗിക്കും; സ്‌നിപ്പർ ഷെയ്ക്കും സംഘവും സിനിമാക്കഥയെ പോലും വെല്ലുന്ന കഞ്ചാവ് മാഫിയയുടെ ഭാഗമെന്ന് എക്‌സൈസ്
മാലപൊട്ടിച്ച് ഓടുമ്പോൾ പൊലീസ് പിടിയിലാകാതിരിക്കാൻ മല മൂത്ര വിസർജനം നടത്തും; രക്ഷയില്ലെന്ന് കണ്ടാൽ ഗുഹ്യ ഭാഗത്ത് മുറിവുണ്ടാക്കി പരിശോധനയിൽ നിന്നും ഒഴിവാക്കും; ഹോസ്ദുർഗ് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഊട്ടിയിൽ പഠിക്കുന്ന മക്കളുടേയും റസിഡൻഷ്യൽ ഏര്യകളിലെ ബഹുനില വീടുകളുടേയും കഥ; മുല്ലപ്പൂ വിൽപ്പനക്കാരുടെ വേഷത്തിലെത്തി മാല പൊട്ടിച്ച് കടന്ന് കളയുന്ന ജ്യോതിയുടേയും ജയന്തിയുടേയും ആഡംബര ജീവിതം കണ്ട് ഞെട്ടി പൊലീസ്
ലോണെടുത്ത ശേഷം തിരിച്ചടയ്ക്കുന്ന തുകയിൽ നിന്നും ഇല്ലാത്ത ചാർജ് കാട്ടി പണം പിടിക്കും; തന്റെ വായ്പാ തിരിച്ചടവിനുള്ള തുക മകന്റെ അക്കൗണ്ടിൽ നിന്നുകൂടി ഒരേ സമയം 'വലിക്കാൻ' നോക്കി ബാങ്ക്; ചോദിച്ചപ്പോൾ അബദ്ധമെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമം; ഒൻപത് ലക്ഷത്തിന്റെ ലോണിന് മൂന്നു കോടിയുടെ വീട് തട്ടിയെടുക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് നടത്തിയ കള്ളക്കളി തെളിവടക്കം തുറന്ന് കാട്ടി കലൂർ സ്വദേശി ബെന്നി ജോസഫ്; സർഫേസി ആക്ടിൽ കുടുക്കി പാവപ്പെട്ടവരെ പിഴിയുന്ന തട്ടിപ്പിനെ വിവരിച്ച് 60കാരനായ പിതാവ്
സ്വന്തം നാടായ ത്രിഭുവനത്ത് ഇരുവരും തികഞ്ഞ മാന്യ യുവതികൾ; കേസുകളൊന്നും ഇതുവരെയില്ല; ഭർത്താക്കന്മാർക്ക് ബിസിനസ്; റസിഡൻഷ്യൽ കോളനിയിലെ ആഡംബര വീട്ടിൽ മാതൃകാദമ്പതികളായി ജീവിതം; മക്കൾ പഠിക്കുന്നതുകൊടൈക്കനാലിലെ റസിഡൻഷ്യൽ സ്‌കൂളുകളിൽ; പേരിലും പ്രായത്തിലെയും സാമ്യത കൊണ്ട് സഹോദരിമാരാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കും; ഒരുസ്ഥലത്ത് പണിപാളിയാൽ അവിടെ വിടും; മാല മോഷണത്തിലെ ജഗജില്ലികളായ ജ്യോതിയുടെയും ജയന്തിയുടെയും കഥ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും വൈദ്യർക്ക് ഇല്ല; മരുന്നു കഴിച്ചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ട്; ഒരാളെയും ഞാൻ അങ്ങോട്ട് ശിപാർശചെയ്യില്ലെന്നും മോഹനൻ വൈദ്യർ ചികിൽസിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെടുന്ന കാൻസർ രോഗി; നിപ്പ രോഗക്കാലത്ത് വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചും മഞ്ഞപ്പിത്തമില്ലെന്ന് തെളിയിക്കാൻ രക്തം കുടിച്ചും ചികിസിച്ച മോഹനൻ വൈദ്യർ വീണ്ടും വിവാദക്കുരുക്കിൽ
കുട്ടിക്കാലം മുതലുള്ള അയൽവക്കത്തെ കുട്ടികളുടെ സൗഹൃദം പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അതിരുവിട്ടു; വീട്ടുകാരുടെ വിലക്ക് മനസ്സ് കൊണ്ട് ഉൾക്കൊള്ളാനാവാതെ കുട്ടികൾ ബന്ധം തുടർന്നു; പാടത്തും ആളൊഴിയുമ്പോൾ വീടുകളിലും വീണ്ടും കണ്ടുമുട്ടി; ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പ്ലസ് വണ്ണുകാരിയെ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ അച്ഛനും അമ്മയും അറിഞ്ഞത് മകൾ ഗർഭിണിയെന്ന വിവരം; അറസ്റ്റിലായപ്പോൾ എല്ലാം സമ്മതിച്ച് 17കാരനും; കോട്ടയത്തെ ഞെട്ടിച്ച പോക്‌സോ കേസ് ഇങ്ങനെ
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ