Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഠനത്തിനായി പോകാനൊരുങ്ങി മൂന്നാറിലെ സിങ്കക്കുട്ടികൾ; കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാൻ ശ്രമംതുടങ്ങി ഐപിഎസുകാരായ രാജമാണിക്യവും ഭാര്യ നിശാന്തിനിയും; ഒതുക്കിയപ്പോൾ വഴങ്ങാതെ ഡെപ്യൂട്ടേഷൻ വാങ്ങിപ്പോയ കളക്ടർ ബ്രോയുടെ പാതയിൽ നിരവധി സിവിൽ സർവീസ് ഉദ്യോഗസ്ഥർ; രണ്ടുവർഷത്തിനിടെ 15 പേർ സംസ്ഥാനം വിട്ടപ്പോൾ അവധിയെടുത്ത് മാറിനിൽക്കുന്നത് എട്ടുപേർ; സീനിയർ ജൂനിയർ ഭേദമില്ലാതെ മിടുക്കന്മാരെ പിണറായി സർക്കാർ ഒതുക്കുന്നത് ഇങ്ങനെ

പഠനത്തിനായി പോകാനൊരുങ്ങി മൂന്നാറിലെ സിങ്കക്കുട്ടികൾ; കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാൻ ശ്രമംതുടങ്ങി ഐപിഎസുകാരായ രാജമാണിക്യവും ഭാര്യ നിശാന്തിനിയും; ഒതുക്കിയപ്പോൾ വഴങ്ങാതെ ഡെപ്യൂട്ടേഷൻ വാങ്ങിപ്പോയ കളക്ടർ ബ്രോയുടെ പാതയിൽ നിരവധി സിവിൽ സർവീസ് ഉദ്യോഗസ്ഥർ; രണ്ടുവർഷത്തിനിടെ 15 പേർ സംസ്ഥാനം വിട്ടപ്പോൾ അവധിയെടുത്ത് മാറിനിൽക്കുന്നത് എട്ടുപേർ; സീനിയർ ജൂനിയർ ഭേദമില്ലാതെ മിടുക്കന്മാരെ പിണറായി സർക്കാർ ഒതുക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കളക്ടർ ബ്രോയ്ക്ക് പിന്നാലെ മുന്നാർ സിങ്കവും കേരളം വിടുന്നു. പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ മൂലയ്ക്കൊതുക്കിയ ശ്രീറാം വെങ്കിട്ടരാമൻ തൽകാലം കേരള സർവ്വീസിൽ നിന്ന് മാറി നിൽക്കും. പത്ത് മാസത്തെ പഠനത്തിന് ഹാവാർഡ് യൂണിവേഴ്സിറ്റിയിലേക്കാണ് യാത്ര.

മൂന്നറിലെ കൈയേറ്റ മാഫിയയെ ധൈര്യത്തോടെ നേരിട്ട യുവ ഐഎഎസ് ഓഫീസറെ സ്ഥലം മാറ്റിയ ശേഷം നിർണ്ണായക തസ്തികയൊന്നും പിണറായി സർക്കാർ നൽകിയിരുന്നില്ല. ദേവികുളം സബ്കളക്ടർ പദവിയിൽ നിന്ന് ശ്രീറാമിനെ മാറ്റി നാഷണൽ എപ്ലോയിമെന്റ് കേരളയുടെ ഡയറക്ടറായിട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പഠനത്തിന്റെ പേരിൽ ശ്രീറാം വെങ്കട്ടരാമന് കേരളം തൽകാലത്തേക്ക് വിടുന്നത്. പത്ത് മാസമാണ് കോഴ്സിന്റെ കാലാവധി. സർക്കാരിന്റെ അനുമതിയോടെയാകും പഠനത്തിനായി പറക്കുക.

ശ്രീറാം വെങ്കിട്ടരാമനൊപ്പം ഇടുക്കിയുടെ കളക്ടറെന്ന നിലയിൽ ശക്തമായ നിലപാട് എടുത്ത ജി.ആർ ഗോകുലും സംസ്ഥാനം വിടും. ശ്രീറാമും ഗോകുലും അമേരിക്കയിലെ പ്രിൻസ്റ്റൺ ,ഹാർവാർഡ് സർവകലാശാലകളിൽ ഉന്നത പഠനത്തിനായാണ് പോകുന്നത്. പഠനം 'സേവന' കാലമായി ഉപയോഗപ്പെടുത്താനാണ് ശ്രീറാമും ഗോകലും ശ്രമിക്കുന്നത്. സ്വന്തം കേഡറിൽ എട്ടു വർഷം പൂർത്തിയാക്കിയാലേ ഡെപ്യൂട്ടേഷന് അപേക്ഷിക്കാനാകൂ. അതുകൊണ്ട് തന്നെ ശ്രീറാമിന് കേന്ദ്ര ഡെപ്യൂട്ടഷന് തൽകാലം അപേക്ഷിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് പഠനത്തിനായുള്ള വിദേശയാത്ര.

മുതിർന്ന ഐപിഎസുകാരനായ രാജമാണിക്യവും ഐ.പി.എസുകാരിയായ ഭാര്യ നിശാന്തിനിയും കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സർക്കാരിന്റെ അവഗണന തന്നെയാണ് ഇതിന് കാരണവും. പിണറായി സർ്ക്കാർ മികച്ച ഉദ്യോഗസ്ഥരെ അവഗണിക്കുന്നതിൽ സിവിൽ സർവ്വീസുകാർക്കിടയിൽ അതൃപ്തി രൂക്ഷമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 15 ഉദ്യോഗസ്ഥരാണ് സംസ്ഥാനം വിട്ടത്. 5 വീതം ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരാണ് കേരളം വിട്ടത്. എട്ട് പേർ അവധിയിലാണ്. ഇതിൽ നാല് പേർ ആറ് മാസത്തിലേറെയായി അവധിയിലുമാണ്.

ഗോകുൽ നിലവിൽ ഇടുക്കി കളക്ടറാണ്. പക്ഷേ ഗോകുലിന്റെ പല നടപടികളിലും സിപിഎം എതിർപ്പിലാണ്. ഈ സാഹചര്യത്തിലാണ് ഗോകുലം പഠനത്തിനായി കേരളം വിടുന്നത്. ശ്രീറാം ദേവികുളം സബ്കള്ടറായിരിക്കുമ്പോൾ ഗോകുലായിരുന്നു കളക്ടർ. ഇരുവരും ചേർന്ന് കൈയേറ്റ മാഫിയയെ ചെറുക്കാൻ കരുതലോടെ നീങ്ങി. അപ്രതീക്ഷിതമായി ശ്രീറാമിനെ സ്ഥലം മാറ്റി. സിപിഐയുടെ എതിർപ്പുള്ളതു കൊണ്ട് തന്നെ പ്രമോഷൻ എന്ന ന്യായം പറഞ്ഞായിരുന്നു മാറ്റം.

മികവ് തെളിയിച്ചിട്ടും തങ്ങൾക്ക് സർക്കാരിൽ നിന്ന് അവഗണന നേരിടുന്നുവെന്ന പരാതി പല സിവിൽ സർവ്വീസുകാർക്കും ഉണ്ട്. കെ എസ് ആർ ടി സിയെ ലാഭത്തിലേക്ക് നയിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനായിരുന്നു രാജമാണിക്യം. എന്നാൽ തീർത്തും അപ്രതീക്ഷിതമായി രാജമാണിക്യത്തെ മാറ്റി. പകരം നല്ല ഉത്തരവാദിത്തം നൽകിയതുമില്ല. ചില തൊഴിലാളി നേതാക്കളുടെ എതിർപ്പായിരുന്നു രാജമാണിക്യത്തിന് വിനയായത്. ഇതോടെ രാജമാണിക്യം മൂലയിലായി. കെഎസ് ആർടിസിയിലെ നഷ്ടക്കണക്കുകൾ കൂടുകയും ചെയ്തു.

കോഴിക്കോട് കളക്ടറായിരുന്ന കളക്ടർ ബ്രോ എന്നറിയപ്പെടുന്ന എൻ.പ്രശാന്തിനേയും പിണറായി സർക്കാർ അവഗണിച്ചിരുന്നു. ഉത്തരവാദിത്തമൊന്നുമില്ലാതെ ഏറെക്കാലം പ്രശാന്ത് അവധിയിലായിരുന്നു. പിന്നീട് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് ഡൽഹിക്ക് പോയി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അജിതാ ബീഗത്തെയും ഭർത്താവ് കൂടിയായ പത്തനം തിട്ട മുൻ എസ്‌പി സതീഷ് ബിനോയ് യെയും കേന്ദ്ര ഡെപ്യൂട്ടേഷന് എൻ.ഒ.സി തേടിയ ഉടനെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിയത് വലിയ വിവാദമായിരുന്നു. സിപിഎമ്മുകാരുടെ പരാതിയിലായിരുന്നു നടപടി.

ഇവർക്ക് പകരം നിയമനം പോലും നൽകാതിരുന്ന നടപടി ഐ.പി.എസ് അസോസിയേഷനിലും കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു. കണ്ണൂർ റേഞ്ച് ഐ.ജി മഹിപാൽ യാദവാകട്ടെ ബി.എസ്.എഫിലേക്ക് ഡെപ്യൂട്ടേഷനിൽ പോയതും ഈയിടെയാണ്. ഷുഹൈബ് വധക്കേസ് മേൽനോട്ട ചുമതലയും ഇദ്ദേഹത്തിനായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഡെപ്യൂട്ടേഷനിൽ പോയ സീനിയർ ഐ.പി.എസ് ഓഫീസർ രവത ചന്ദ്രശേഖർ(ഐ.ബി) വിക്രം (സിഐഎസ്.എഫ്) ഡി.ഐ.ജിമാരായ ഹർഷിത അട്ടല്ലൂരി, നാഗരാജ്(സിബിഐ) തുടങ്ങിയ പലരും ഇപ്പോഴും ഡെപ്യൂട്ടേഷനിൽ തുടരുകയാണ്.

കേരളത്തിലെത്തിയാൽ സീനിയോറിട്ടി അനുസരിച്ചുള്ള സ്ഥാനങ്ങൾ കിട്ടുമോ എന്ന ആശങ്ക ഇവർക്കുണ്ട്. ഐപിഎസുകാരിൽ ഏറ്റവും സീനിയർ ജേക്കബ് തോമസാണ്. അതു കഴിഞ്ഞ് ലോക്നാഥ് ബെഹ്റയും. പിന്നെ ഋഷിരാജ് സിംഗും. പൊലീസ് മേധാവി, വിജിലൻസ് ഡിജിപി പദവികളിലൊന്നും ഈ സീനിയോറിട്ടി മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഐഎഎസിൽ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് സീനിയോറിട്ടി പാലിക്കുന്നുണ്ട്. എന്നാൽ മികവുള്ള ഉദ്യോഗസ്ഥരെ താക്കോൽ സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തുകയാണ് പിണറായി സർക്കാർ. രാജു നാരായണ സ്വാമി അടക്കമുള്ള ഉദ്യോഗസ്ഥർ ഇത്തരം വെട്ടിനിരത്തലിന് വിധേയരായ ഉദ്യോഗസ്ഥരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP