Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുജറാത്തിൽ ബിജെപിക്ക് അധികാരം പിടിച്ചേ പറ്റൂ; കാരണം ഗുജറാത്തു മോഡൽ ഭരണമാണ് മോദി ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്; പപ്പുമോൻ പ്രതിച്ഛായ മാറ്റി രാഹുൽ ഗാന്ധി കച്ചമുറുക്കുമ്പോൾ ഗുജറാത്തിൽ എന്തു സംഭവിക്കും? വ്യവസായികളും കച്ചവടക്കാരുമായ പട്ടേലന്മാരുമായുള്ള കലഹം ബിജെപിക്ക് ദോഷമാകും: ഇൻസ്റ്റന്റ് റെസ്‌പോൺസ്

ഗുജറാത്തിൽ ബിജെപിക്ക് അധികാരം പിടിച്ചേ പറ്റൂ; കാരണം ഗുജറാത്തു മോഡൽ ഭരണമാണ് മോദി ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്; പപ്പുമോൻ പ്രതിച്ഛായ മാറ്റി രാഹുൽ ഗാന്ധി കച്ചമുറുക്കുമ്പോൾ ഗുജറാത്തിൽ എന്തു സംഭവിക്കും? വ്യവസായികളും കച്ചവടക്കാരുമായ പട്ടേലന്മാരുമായുള്ള കലഹം ബിജെപിക്ക് ദോഷമാകും: ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഗുജറാത്തു തെരഞ്ഞെടുപ്പിന്റെ പ്രചരണം നടക്കുകയാണ്. കഴിഞ്ഞ നാലു തവണയും അധികാരത്തിലേറിയ ബിജെപിയെ സംബന്ധിച്ച് അതി പ്രധാമാണ് ഈ തെരഞ്ഞെടുപ്പ്. കേന്ദ്ര ഭരണത്തിന്റെ പിന്തുണയില്ലാതെ ഒരു മാതൃകാ ഭരണമാണ് ഗുജറാത്തിൽ ഉണ്ടായിരുന്നത് എന്നായിരുന്നു പ്രചാരണം. നരേന്ദ്ര മോദിയുടെ ഗുജറാത്തു മോഡൽ ഇന്ത്യയുടെ രക്ഷയ്ക്കുള്ള മോഡലായി വാഴ്‌ത്തപ്പെട്ടു. ഇതിനു തുടർച്ചയായി അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

മോദി പ്രധാനന്ത്രിയായ ശേഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിഹാറും പഞ്ചാബും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബിജെപി അധികാേേരമറ്റു. ഉത്തരപ്രദേശിലെ വിജയം ഇതിൽ അതി പ്രധാനമാണ്. ജാതിയുടേയും മതത്തിന്റേയും പേരിൽ വിഭജിക്കപ്പെട്ട യുപിയിൽ മഹാഭൂരിപക്ഷത്തോടെ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലേറി എന്നത് അത്ര നിസ്സാരമല്ല. അതുകൊണ്ടു തന്നെ മോദിയുടേയും അമിത് ഷായുടേയും തന്ത്രങ്ങൾ ദേശീയതലത്തിൽ വിജയിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ ഗുജറാത്തിൽ ബിജെപിക്ക് അധികാരം പിടിച്ചേ പറ്റൂ. കാരണം ഗുജറാത്തു മോഡൽ ഭരണമാണ് മോദി ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്.

എന്നാൽ ഇതത്ര എളുപ്പമല്ല എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പിലും നല്ല വിജയം നേടിയ ബിജെപി ഇത്തവണം അത് ആവർത്തിക്കുമെന്നതു തന്നെയാണ് ഗുജറാത്തിൽ നിന്നുള്ള സൂചനകൾ. എന്നാൽ, ആ വിജയം അത്ര അനായാസമല്ല എന്നതാണ് യാഥാർത്ഥ്യം. അധികാരത്തിലെത്തിയാലും ഇത്തവണ നേടാനാവുന്ന ഭൂരിപക്ഷത്തെ കുറിച്ച് ബിജെപി ക്യാമ്പിൽ തന്നെ ആശങ്കയുണ്ട്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ പപ്പുമോൻ എന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന രാഹുൽ ഗാന്ധിയുടെ പുതിയ പ്രതിച്ഛായ തന്നെയാണ്. രാഹുൽ ഏറെ താമസിയാതെ എഐസിസി അദ്ധ്യക്ഷനായി അവരോധിക്കപ്പെടും. അതിലുപരിയായി അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ശ്രദ്ധിക്കപ്പെടുന്നു, യോഗങ്ങളിൽ ജനത്തിരക്കേറുന്നു, പിന്തുണയും ആരാധകരുമേറുന്നു. ഗുജറാത്തിൽ വ്യക്തമായ പദ്ധതികളോടെ രാഹുൽ നടത്തുന്ന ഇടപെടലുകൾ വലിയ പ്രതിഫലനമാണ് ഉണ്ടാക്കുന്നത്. ഒപ്പം ഗുജറാത്ത് സമൂഹത്തിൽ ഉണ്ടായിരിക്കുന്ന വിഭജനം. പരമ്പരാഗതമായി ബിജെപിക്ക് ഒപ്പം നിന്നിരുന്ന പട്ടേൽ സമുദായം ഇന്നവർക്ക് എതിരായിരിക്കുന്നു.

ലോകമെമ്പാടുമുള്ള പട്ടേൽമാർ മോദിയുടെ കേന്ദ്രഭരണത്തെ ഒരു ദുരന്തമായായാണ് കാണുന്നത്. അവരുടെ ഇപ്പോഴത്തെ ആവശ്യം സംവരണമാണ്. ഗുജറാത്തിലെ വ്യവസായികളും കച്ചവടക്കാരുമായ പട്ടേലന്മാരുമായുള്ള കലഹം ബിജെപിയ്്ക്ക് ദോഷമാകും. കൂടാതെ ബിജെപിക്ക് എതിരായ ദളിത് മുന്നേറ്റവും. അതും നിസ്സാരമല്ല. കോൺഗ്രസിന്റെ തിരിച്ചുവരവും ദളിത്- പട്ടേൽ ശക്തികളുടെ സമ്മർദ്ദവും വലിയ വെല്ലുവിളിയായിരിക്കും ബിജെപിക്ക് ഉയർത്തുക.

ഇത്തവണയും അധികാരം പിടിച്ചേക്കാമെങ്കിലും ബിജെപിക്ക് പഴയ ഭൂരിപക്ഷം അസാദ്ധ്യമാണ് എന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞ തവണ മൂന്നിൽ രണ്ടു ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിയുടെ ഭൂരിപക്ഷത്തിൽ ഉണ്ടാകുന്ന കുറവുകൾ പോലും പാർട്ടിയുടെ പരാജയമായി വിലയിരുത്തപ്പെടും. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റു സ്ഥാനത്തേയ്ക്ക് എത്തുന്ന ഈ സമയത്തുണ്ടാകുന്ന ഈ വിജയം അദ്ദേഹത്തിന് രാജ്യവ്യാപകമായ ഒരു സ്വീകാര്യതതയും കോൺഗ്രസ് അനുകൂല തരംഗം ഉണ്ടാക്കാനും കാരണമാകും.

രാഹുൽ ഗാന്ധി എന്ന നേതാവിന്റെ ദുർബ്ബല സമീപമാണ് പ്രതിപക്ഷ ഐക്യത്തിനു വിഘാതമായി നിൽക്കുന്നത്. രാഹുൽ ഒരു കരുത്തനാണ് എന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പു തെളിയിച്ചാൽ ദേശീയതലത്തിൽ ഒരു ബിജെപി വിരുദ്ധ മുന്നണി തന്നെ രൂപപ്പെടാനുള്ള സാദ്ധ്യതയും ഉണ്ട്. അതിനാൽ അധികാരം പിടിച്ചാലും ബിജെപിയുടെ സർവ്വാധിപത്യത്തിനു മേലുള്ള ഒരു പ്രഹരമായി ഗുജറാത്ത് തെരഞ്ഞെടുപ്പു മാറാനാണിട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP