1 usd = 71.65 inr 1 gbp = 92.48 inr 1 eur = 79.18 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 235.88 inr

Nov / 2019
18
Monday

ജേക്കബ് തോമസ് പിണറായിയുടെ പുക കണ്ടേ അടങ്ങൂ..! പ്രധാന പ്രതിയാക്കിയത് കേന്ദ്രത്തെ ആയതിനാൽ കേരളത്തിന് അപ്പീൽ പോലും സാധിച്ചേക്കില്ല; ഏറ്റവും ഉയർന്ന പദവിയിലോ ഒഴിവില്ലെങ്കിൽ തതുല്യ പദവിയിലോ നിയമിക്കണം എന്ന ഉത്തരവ് വന്നതിനാൽ ഇപ്പോൾ ഒഴിവുള്ള വിജിലൻസ് ഡയറക്ടർ പദവിയിൽ നിയമിക്കേണ്ടി വരും; തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അഴിമതികൾ ഓരോന്നായി ഏറ്റെടുത്തു അലക്കി വെളിപ്പിച്ചാൽ പിണറായിക്കും സിപിഎമ്മിനും മുഖത്ത് തുണിയിട്ടു നാണം മാറ്റാൻ കഴിഞ്ഞേക്കില്ല

July 29, 2019 | 01:35 PM IST | Permalinkജേക്കബ് തോമസ് പിണറായിയുടെ പുക കണ്ടേ അടങ്ങൂ..! പ്രധാന പ്രതിയാക്കിയത് കേന്ദ്രത്തെ ആയതിനാൽ കേരളത്തിന് അപ്പീൽ പോലും സാധിച്ചേക്കില്ല; ഏറ്റവും ഉയർന്ന പദവിയിലോ ഒഴിവില്ലെങ്കിൽ തതുല്യ പദവിയിലോ നിയമിക്കണം എന്ന ഉത്തരവ് വന്നതിനാൽ ഇപ്പോൾ ഒഴിവുള്ള വിജിലൻസ് ഡയറക്ടർ പദവിയിൽ നിയമിക്കേണ്ടി വരും; തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അഴിമതികൾ ഓരോന്നായി ഏറ്റെടുത്തു അലക്കി വെളിപ്പിച്ചാൽ പിണറായിക്കും സിപിഎമ്മിനും മുഖത്ത് തുണിയിട്ടു നാണം മാറ്റാൻ കഴിഞ്ഞേക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി സർക്കാരിന് വലിയ തിരിച്ചടിയാണ് ജേക്കബ് തോമസ് ഐപിഎസിന് അനുകൂലമായ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് സർവീസിൽ നിന്നുള്ള ഉത്തരവ്. കേരളാ കേഡറിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ പൊലീസിലെ ഉയർന്ന പദവിയിൽ നിയമിക്കേണ്ട സാഹചര്യമാണ് വിധിയുണ്ടാക്കുന്നത്. ടിപി സെൻകുമാർ കേസിൽ ഏറ്റ തിരിച്ചടിയേക്കാൾ വലുതാണ് ഇത്. സെൻകുമാറിന്റെ നിയമനം അപ്പീലിലൂടെ പരമാവധി വൈകിപ്പിച്ച് റിട്ടയർ ചെയ്യാൻ ആഴ്ചകൾ മാസമുള്ളപ്പോൾ തിരികെ നൽകുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. എന്നാൽ ഇവിടെ ജേക്കബ് തോമസിനെ ഉടൻ തിരിച്ചെടുക്കേണ്ട സാഹചര്യമാണ് ഉരുത്തിരിയുന്നത്. ഇതിനെ മറികടക്കാനുള്ള കുതന്ത്രങ്ങൾ പിണറായി സർക്കാർ എങ്ങനെ കണ്ടു പിടിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി ജൂനിയറായ ലോക്‌നാഥ് ബെഹ്‌റയെ നിയോഗിച്ചത് ജിഷാ കേസിലെ കുറവുകൾ പറഞ്ഞായിരുന്നു. രണ്ട് കൊല്ലം ഡിജിപി സ്ഥാനത്ത് ഒരാൾക്ക് നൽകിയേ മതിയാകൂവെന്ന സുപ്രീംകോടതി നിർദ്ദേശമാണ് ലംഘിച്ചത്. ഈ കേസിൽ ജയം ഉറപ്പായ സെൻകുമാർ സംസ്ഥാന സർക്കാരിനെതിരെയാണ് കേസ് കൊടുത്തത്. ഇത് ട്രിബ്യൂണലും ഹൈക്കോടതിയും സുപ്രീംകോടതിയും കടന്ന് അപ്പീലിലൂടെ വിജയത്തിലേക്ക് എത്തുകയായിരുന്നു. അതുകൊണ്ട് തന്നെ ഒരു പാട് കാലം സെൻകുമാറിന് നഷ്ടമായി. സെൻകുമാർ ഈ സമയത്തും സർവ്വീസിലുണ്ടായിരുന്നു. സസ്‌പെൻഷനിലായിരുന്നില്ലെന്നത് മാത്രമായിരുന്നു മെച്ചം. എന്നാൽ വിവിധ കേസുകളുടെ പേരു പറഞ്ഞ് ജേക്കബ് തോമസിനോട് പിണറായി പക തീർത്തത് സസ്‌പെൻഷനിലൂടെയായിരുന്നു. ഇവിടെ കരുതലോടെ ജേക്കബ് തോമസ് കളിച്ചു. ഇതാണ ്പിണറായിക്ക് വലിയ തിരിച്ചടിയാകുന്നത്.

തന്റെ കേസിൽ പ്രധാന പ്രതികളാക്കിയത് കേന്ദ്ര സർക്കാരിന് കീഴിലെ ആഭ്യന്തര വകുപ്പിനേയും പേഴ്‌സണൽ മന്ത്രാലയത്തേയുമാണ്. ഐപിഎസുകാരുടെ നിയന്ത്രണാധികാരം കേന്ദ്ര സർക്കാരിനാണ്. തന്നെ അന്യായമായി സസ്‌പെൻഷനിൽ നിർത്തിയെന്നും സംസ്ഥാന സർക്കാർ തിരിച്ചെടുത്തില്ലെങ്കിൽ കേന്ദ്രം അത് ചെയ്യണമെന്നുമായിരുന്നു ആവശ്യം. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മനസ്സ് തനിക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞായിരുന്നു ജേക്കബ് തോമസിന്റെ ഇടപെടൽ. ഇതോടെ ജേക്കബ് തോമസ് വിഷയത്തിൽ കേസിലെ ആദ്യ രണ്ട് പേരും കടുത്ത നിലപാട് എടുത്തില്ല. സംസ്ഥാന സർക്കാരിന് ദുർബലമായ വാദങ്ങളേ ഉണ്ടായുള്ളൂ. അനുകൂല വിധിയും കിട്ടി. ഈ വിധി ഫലത്തിൽ കേന്ദ്ര സർക്കാരിന് എതിരാണ്. പിണറായി സർക്കാർ വെറും മൂന്നാം കക്ഷി മാത്രമല്ല. ഇതോടെ ഉത്തരവ് നടപ്പാക്കേണ്ട ബാധ്യത കേന്ദ്ര സർക്കാരിലും വന്നു ചേർന്നു.

കേസിലെ മൂന്നാം കക്ഷിയായ സംസ്ഥാന സർക്കാർ അപ്പീലുമായി പോയാലും കേന്ദ്ര സർക്കാരിന് ജേക്കബ് തോമസിനെ നിയമിക്കേണ്ട സാഹചര്യമുണ്ട്. കേന്ദ്രത്തിലെ ഉന്നത പദവിയിൽ ജേക്കബ് തോമസ് എത്തുന്നത് വെല്ലുവിളിയാകുന്നത് സംസ്ഥാന സർക്കാരിനുമാകും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പല അഴിമതിക്കേസുകളും പൊടി തട്ടിയെടുക്കാനും ലാവ്‌ലിനിലും മറ്റും നിർണ്ണായക തീരുമാനങ്ങളെടുക്കാനും കഴിയും. ഇത് മനസ്സിലാക്കി കേരളത്തിൽ തന്നെ എടുക്കാനാകും പിണറായി ശ്രമിക്കുക. അവിടേയും പ്രശ്‌നമുണ്ട്. പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ അതിന് അനുയോജ്യമായ പദവിയിൽ നിയമിക്കണമെന്നാണ് കോടതി ഉത്തരവ്. അതുകൊണ്ട് തന്നെ പൊലീസ് മേധാവിയായി നിയമിക്കേണ്ട അവസ്ഥയുണ്ട്. അല്ലെങ്കിൽ സീനയറായ ജേക്കബ് തോമസിനെ വിജിലൻസിൽ നിയമിക്കേണ്ടി വരും. ഇതാണ് പിണറായി വിജയനെ വെട്ടിലാക്കുന്നത്.

നിരവധി പ്രശ്‌നങ്ങളിൽ ഉഴലുന്ന പിണറായിക്ക് അതുകൊണ്ട് തന്നെ പുതിയ തലവേദനയാണ് ജേക്കബ് തോമസ് വിഷയം. പിണറായിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ നിൽക്കുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ് എന്ന് സിപിഎമ്മും വിലയിരുത്തുന്നു. കേന്ദ്ര സർക്കാരുമായി സംസ്ഥാനത്തിന് അത്ര നല്ല ബന്ധവുമില്ല. അതുകൊണ്ട് തന്നെ ജേക്കബ് തോമസിന്റെ സ്വയം വിരമിക്കൽ അപേക്ഷയിൽ കേന്ദ്ര തീരുമാനം എടുക്കാനും സാധ്യതയുമില്ല. ഈ അപേക്ഷ ജേക്കബ് തോമസ് പിൻവലിക്കാനും സാധ്യതയുണ്ട്. വിരമിക്കലിന് അപേക്ഷ നൽകിയത് ചാലക്കുടിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു. ഇത് തടയാനായി തൊടു ന്യായങ്ങൾ നിരത്ത് കാര്യങ്ങൾ വൈകിച്ചു. അന്ന് അത് അംഗീകരിച്ച് അതിവേഗ നടപടി എടുത്തിരുന്നുവെങ്കിൽ ഈ വിധി വരുമ്പോൾ ജേക്കബ് തോമസ് സർവ്വീസിന് പുറത്താകുമായിരുന്നു.

അങ്ങനെ തലവേദന ഉപയോഗിക്കാൻ കിട്ടിയ അവസരവും പിണറായി വൈരാഗ്യം മൂലം കളഞ്ഞു കുളിച്ചു. ചാലക്കുടിയിൽ ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥിയായി ജനങ്ങളിലേക്ക് ജേക്കബ് തോമസ് ഇറങ്ങുന്നത് തടയുക മാത്രമായിരുന്നു വിരമിക്കൽ വൈകിപ്പിച്ചത്. ഇതിന് ശേഷമാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ കാര്യങ്ങൾ ജേക്കബ് തോമസിന് അനുകൂലമായത്. ബിജെപി ക്യാമ്പുമായും അടുത്തു. ആർഎസ്എസ് പരിപാടികളിൽ പോലും പങ്കെടുത്തു. കണ്ണൂരിലും എ്ത്തി. അങ്ങനെ ബിജെപിയുടെ സഹയാത്രികനായി ജേക്കബ് തോമസ് മാറി. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരും ജേക്കബ് തോമസിനെ ഇനി പിന്തുണയ്ക്കും. ഇതും പിണറായിക്ക് ഇരുട്ടടിയാണ്. സെൻകുമാർ വിഷയത്തിൽ കേന്ദ്ര സർക്കാർ കക്ഷിയായതു കൊണ്ട് ഇത്തരം പ്രശ്‌നമൊന്നും പിണറായിക്ക് നേരിടേണ്ടി വന്നില്ല. ഡിജിപി ജേക്കബ് തോമസിനെ ഉടൻ ഉന്നത തസ്തികയിൽ തിരിച്ചെടുക്കണം എന്നതാണ് ട്രിബ്യൂണൽ നിർദ്ദേശം. ഈ നിർദ്ദേശത്തിനെതിരെ തടസ്സാവാദം ഉന്നയിച്ച് സംസ്ഥാന സർക്കാർ ഉന്നത കോടതിയെ സമീപിച്ചാൽ അത് കേന്ദ്രത്തിനെതിരായ നടപടിയായി മാറും. ഇതും വെല്ലുവിളിയാണ്.

സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്. തുടർച്ചയായുള്ള സസ്‌പെൻഷൻ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സസ്‌പെൻഷൻ വിഷയത്തിൽ കൃത്യമായ കാരണം ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് ഒന്നര വർഷമായി സസ്‌പെൻഷനിലാണ് ജേക്കബ് തോമസ്. സർക്കാരിന് കനത്ത തിരിച്ചടിയാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഈ ഉത്തരവ്. അടിയന്തരമായി അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കണം. പൊലീസിൽ ഒഴിവില്ലെങ്കിൽ തത്തുല്യമായ തസ്തികയിൽ നിയമിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തിൽ നിലച്ചിട്ടില്ലെന്നതാണ് വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കെതിരെയുള്ള ഏറ്റവും ഫലപ്രദമായ മാർഗം അകത്തുള്ളവർ തന്നെ പുറത്തുപറയുക എന്നതാണ്. നീതിന്യായ വ്യവസ്ഥ സുദൃഢമാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ അന്വേഷണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും തുടർച്ചയായി കാരണമില്ലാതെ പുറത്തു നിർത്തുന്നു എന്നും ചൂണ്ടിക്കാണിച്ച് ജേക്കബ് തോമസ് സമർപ്പിച്ച ഹർജിയിലാണ് ട്രിബ്യൂണലിന്റെ ഉത്തരവ്. നിലവിൽ ആറുമാസം കൂടുമ്പോൾ തന്റെ സസ്‌പെൻഷൻ നീട്ടിക്കൊണ്ടു പോകുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്തു കാരണത്തലാണ് സസ്‌പെൻഷൻ എന്ന് വ്യക്തമാക്കാതെയാണ് സർക്കാർ നടപടി. അന്വേഷണങ്ങൾ നടത്തേണ്ട വിഷയങ്ങളുണ്ടെങ്കിൽ സമയബന്ധിതമായി അതു പൂർത്തിയാക്കണം. നടപടി സ്വീകരിക്കേണ്ട വിഷയമുണ്ടെങ്കിൽ അതു ചെയ്യാവുന്നതാണ്. ഈ വിഷയങ്ങളിലൊന്നും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും ജേക്കബ് തോമസ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. തനിക്കെതിരായ സർക്കാർ നടപടി ന്യായീകരിക്കാവുന്നതല്ലെന്നും അദ്ദേഹം ട്രിബ്യൂണലിൽ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

സർവീസിലിരിക്കെ മുൻകൂർ അനുമതിയില്ലാതെയാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നും സർക്കാർ നയങ്ങളെ വിമർശിച്ചെന്നും ആരോപിച്ചാണ് ജേക്കബ് തോമസിനെ രണ്ടു വർഷം മുമ്പ് സർക്കാർ സസ്‌പെൻഡ് ചെയ്തത്. ഓഖി വിഷയത്തിൽ ദുരിതാശ്വാസ സഹായം എത്തിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു എന്ന മട്ടിൽ ജേക്കബ് തോമസിൽ നിന്നു വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇത്തരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ നിലപാടെടുക്കുന്നത് ചട്ടവിരുദ്ധമെന്നു കാണിച്ചായിരുന്നു നടപടി. എന്നാൽ ഇതിൽ തുടർ നടപടി സ്വീകരിക്കുന്നതിനൊ അന്വേഷണം നതത്തുന്നതിനൊ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സ്വയം വിരമിക്കലിന് ജേക്കബ് തോമസ് സർക്കാരിനോട് അനുമതി തേടിയിരുന്നു. എന്നാൽ ഇതിനെ സംസ്ഥാന സർക്കാർ എതിർക്കുകയും ചെയ്തു. സർക്കാരിനെ വിമർശിച്ചതിനും സർവീസ് ചട്ടലംഘനത്തിനും സസ്‌പെൻഷനിലായ ഉദ്യോഗസ്ഥനാണു ജേക്കബ് തോമസെന്നു കേരളം കേന്ദ്ര സർക്കാരിനെ അറിയിക്കുകയായിരുന്നു. സസ്‌പെൻഷനു കാരണമായ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണു കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയത്. ഇതേത്തുടർന്ന് സ്വയം വിരമിക്കലിനുള്ള ജേക്കബ് തോമസിന്റെ അപേക്ഷ കേന്ദ്രം തള്ളിയെന്നും സൂചനയുണ്ട്.

അഴിമതിവിരുദ്ധ പൊതുയോഗത്തിൽ ഓഖി ബാധിതർക്കുള്ള നടപടിയിലെ വീഴ്ച സംബന്ധിച്ചു നടത്തിയ പരാമർശത്തിന്റെയും മറ്റും പേരിൽ 2017 ഡിസംബറിലാണ് ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തത്. പിന്നാലെ ആത്മകഥയായ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകത്തിൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനും നടപടിയെടുത്തിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
രാത്രിയിലെ കിടപ്പറ പങ്കാളിയായി മാത്രമാണ് തന്നെ കാണുന്നതെന്ന തിരിച്ചറിവ് ഹൃദയം തകർത്തു; കൂറും വിശ്വാസവും പുലർത്തിയിട്ടും ബ്രിട്ടീഷ് പ്രധാനമന്ത്രി നാല് വർഷത്തെ ബന്ധത്തിനൊടുവിൽ തന്നെ അവഗണിക്കുകയാണെന്ന് ജെന്നിഫർ; ബോറിസ് ജോൺസണെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അമേരിക്കൻ വ്യവസായി യുവതി
രാജ്യത്തെ ആദ്യ പള്ളിയുടെ കട്ടിളയും കല്ലുമെല്ലാം അമ്പലത്തിന്റേതാണ്; ഇന്ത്യയിൽ ആദ്യമായി മുസ്ലിംങ്ങൾക്ക് പള്ളിയുണ്ടാക്കാൻ ആറ് ഏക്കർ 56 സെന്റ് സ്ഥലം നൽകിയത് ഹൈന്ദവ രാജാവാണ്; ബാബരി മസ്ജിദ് വിഷയത്തിൽ കോടതി പറഞ്ഞത് കേട്ട് മുസ്ലിംങ്ങൾ വെപ്രാളപ്പെടേണ്ടതില്ല; നെഞ്ചത്തടിച്ച് വിധി പുനഃപരിശാധിക്കാൻ റിട്ട് സമർപ്പിക്കേണ്ട ആവശ്യവുമില്ല, അതങ്ങ് വിട്ടുകൊടുത്താൽ മതി; സോഷ്യൽ മീഡിയയിൽ വൈറലായി മുള്ളൂർക്കര മുഹമ്മദ് അലി സഖാഫിയുടെ നബിദിന സന്ദേശ പ്രസംഗം
'മാരുതി സെൻ' കാർ മോഷണം പോയപ്പോൾ 'പാർക്കിങ് അറ്റ് ഓണേഴ്‌സ് റിസ്‌ക് 'എന്ന ഉഡായിപ്പ് ന്യായവുമായി ഡൽഹിയിലെ താജ് ഹോട്ടൽ; ആ പരിപാടി ഇനി മുതൽ നടപ്പില്ലെന്ന് സുപ്രീംകോടതി; 21 വർഷം മുമ്പത്തെ മോഷണക്കേസിൽ കാർ ഉടമയ്ക്ക് 2.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്; വാലറ്റ് പാർക്കിങ്ങിൽ താക്കോൽ കൈമാറിയാൽ വാഹനം പൊന്നുപോലെ നോക്കണം; ഉടമസ്ഥന്റെ തലയിൽ ഉത്തരവാദിത്തം കെട്ടിവച്ചൊഴിയാൻ നോക്കേണ്ടെന്നും മുന്നറിയിപ്പ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ