Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവാക്കൾക്ക് വേണ്ടത് ചുംബിക്കുവാനും മദ്യപിക്കാനും ഉള്ള സ്വാതന്ത്ര്യം; ക്യൂബയെന്നോ ചൈനയെന്നോ പറഞ്ഞാൽ ചോര തിളയ്ക്കില്ല; ജനങ്ങൾക്ക് വിശ്വാസം ജുബ്ബയുടെ കൈ തോളോളം മടക്കി വച്ച് കൈ ഉയർത്തി സംസാരിക്കുന്ന വിഎസെന്ന സ്റ്റാലിനിസ്റ്റിനെ: സാഹിത്യകാരൻ ജയമോഹൻ രാഷ്ട്രീയകേരളത്തെ വിലയിരുത്തുന്നത് ഇങ്ങനെ

യുവാക്കൾക്ക് വേണ്ടത് ചുംബിക്കുവാനും മദ്യപിക്കാനും ഉള്ള സ്വാതന്ത്ര്യം; ക്യൂബയെന്നോ ചൈനയെന്നോ പറഞ്ഞാൽ ചോര തിളയ്ക്കില്ല; ജനങ്ങൾക്ക് വിശ്വാസം ജുബ്ബയുടെ കൈ തോളോളം മടക്കി വച്ച് കൈ ഉയർത്തി സംസാരിക്കുന്ന വിഎസെന്ന സ്റ്റാലിനിസ്റ്റിനെ: സാഹിത്യകാരൻ ജയമോഹൻ രാഷ്ട്രീയകേരളത്തെ വിലയിരുത്തുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗ്രാമീണ വായനശാലകൾ കേരള സമൂഹത്തിന് അന്യം നിന്നുകൊണ്ടിരിക്കുന്ന സ്വത്താണ്. വായനശാലകളെക്കാൾ യുവാക്കൾക്ക് ഇന്ന് പ്രിയം സ്വന്തം ലാപ്‌ടോപ്പിലും സ്മാർട് ഫോണിലുമൊക്കെ കൺമുന്നിലെത്തുന്ന ലോകത്തോടാണ്. അങ്ങനെയൊരു കാലഘട്ടത്തിൽ വായനശാലകൾക്ക് നിലനിൽപ്പ് ഏറെക്കുറെ അസാധ്യവുമാണ്. നമ്മുടെ നാട്ടിലെ രാഷ്ട്രീയ സാമൂഹിക ബോധം വളർത്തുന്നതിലും വലിയ പങ്കാണ വായനശാലകൾ വഹിച്ചതെന്നത് ഒരു യാഥാർഥ്യമാണ്. വായനശാലകൾ ഇല്ലാതാകുന്നത് നമ്മുടെ കേരളത്തിൽ രാഷ്ട്രീയ ബോധം കുറയുന്നതിനു ഒരു പ്രധാന കാരണമാണ്. വായനശാലകൾ സജീവമായിരുന്ന കാലഘട്ടത്തിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തെയും അതിന് ശേഷമുള്ള അവസ്ഥയും വിശകലനം ചെയ്യുകയാണ് പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരനായ ജയമോഹൻ. ഏഷ്യാനെറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മനസ്സ് തുറക്കൽ.

കേരളത്തിൽ ഇടത്പക്ഷത്തിന്റെ വളർച്ചക്കും ഇടത് ചിന്തകൾ ജനങ്ങളിലുണ്ടാക്കിയ സ്വാധീനത്തിനും വായനശാലകൾക്ക് വലിയ പങ്കാണുള്ളതെന്നാണ് ജയമോഹന്റെ അഭിപ്രായം. ജയമോഹൻ കാസർഗോഡ് ജോലി ചെയ്യുന്ന കാലത്ത് പതിനഞ്ചോളം വായനശാലകൾ സജീവമായി പ്രവർത്തിച്ചിരുന്നു. ഇവിടങ്ങളിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഇവയെല്ലാം പ്രവർത്തനമില്ലാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യുവാക്കൾക്കിടയിൽ ഇപ്പോൾ രാഷ്ട്രയമില്ലെന്ന് ഒറ്റവാക്കിൽ പറയാം. എന്നാൽ തമിഴ്‌നാടുമായി തട്ടിച്ച് നോക്കിയാൾ കേരളത്തിലെ അവസ്ഥ മോശമല്ല. രാഷ്ട്രീയമില്ലായ്മയെന്നത് യുവാക്കൾക്കിടയിൽ പത്തു കൊല്ലം മുമ്പ് തന്നെ തമിഴ്‌നാട്ടിലെ സ്ഥിതി തന്നെയാണ്.

1990 കാലഘട്ടത്തിന് ശേഷം ചിന്തകർക്കിടയിലും അധികം ചിന്തയോ ഭാവനയോ കാണാൻ കഴിയില്ല. അവരുടെ എഴുത്തിൽ ദൈനന്തിന ജീവിതവും സെക്‌സും മാത്രമാണ് വിഷയമാകുന്നത്. ആധുനിക വിദ്യാഭ്യാസമെന്നത് ഒരു കമ്പോളം മാത്രമായി മാറികഴിഞ്ഞു. വിദ്യാർത്ഥി കാശ് കൊടുത്ത് വാങ്ങുന്ന സാധനമായി വിദ്യാഭ്യാസം മാറിയിരിക്കുന്നു. അപ്പോൾ നല്ല നിലവാരം ലഭിക്കുക എന്നത് അവന്റെ അവകാശമാണ്. അവിടെ രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. പുതു തലമുറയുടെ പല മേഖലയിലെ അറിവില്ലായ്മയെ കുറിച്ചും അദ്ദേഹം നിരീക്ഷിക്കുന്നു. സോവിയറ്റ് റഷ്യയുടെ പതനത്തിനെ കുറിച്ച് ജയമോഹൻ എഴുതിയ പിന്തുടരുന്ന വെൻകുറൽ എന്ന നോവൽ വായിച്ച ഒരു യുവാവ് താൻ വിക്കീപീഡിയയിൽ ലെനിനെ കുറിച്ച് വായിച്ച ശേഷമാണ് നോവൽ വായിച്ചതെന്ന് പറഞ്ഞതായും ഇതേ തലമുറയാണ് ഇപ്പോൾ വോട്ട് ചെയ്യുന്നത് എന്ന പ്രത്യേകതയുണ്ട്.

രാഷ്ട്രീയ ബോധം എന്നത് കൺസ്യൂമറിസമായി മാറികഴിഞ്ഞതായാണ് അദ്ദേഹം വിലയിരുത്തുന്നത്. നല്ല റോഡുകൾ കാറുകൾ പോകുന്നതിന് യോഗ്യമായ പാതകൾ എന്നിവ നൽകുന്ന സർക്കാർ നല്ല സർക്കാർ എന്ന ചിന്തയാണ് യുവാക്കൾക്കിടയിലുള്ളത്. പിന്നെയുള്ളത് വ്യക്തി സ്വാതന്ത്ര്യമെന്നതാണ്. പൊതു സ്ഥലങ്ങളിൽ ചുംബിക്കുവാനും മദ്യപിക്കാനും ഉള്ള സ്വാതന്ത്ര്യമാണ് ഇവയിൽ ഉൾപ്പെടുന്നത്. ഭരണകൂടമോ സദാചാരമോ ഇത്തം സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ പാടില്ല എന്നതാണ്. ഇതിനപ്പുറമായി ഒരുരാഷ്ട്രീയ ചർച്ച കേരളത്തിലൊ തമിഴ്‌നാട്ടിലോ നടക്കുന്നില്ല. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയ ചിന്തകളും സ്വപ്‌നങ്ങളും കൂടുതൽ നിലനിന്നത് കേരളത്തിലാണെന്ന് നിസംശയം പറയാം. തമിഴ്‌നാട്ടിൽ ഇത്തരം ബോധങ്ങൾ 25 വർഷം മുമ്പ് തന്നെ ഇല്ലാതായി കേരളത്തിൽ പിന്നെയും ഒരു 15 വർഷത്തോളം അത് നിലനിന്നു.ആഗോള ചിന്തകളും നമ്മിൽ നിന്നും അകലുകയാണ്. ഇപ്പോൾ ക്യൂബയെന്നോ ചൈനയെന്നോ പറഞ്ഞാൽ ആർക്കും ചോര തിളയ്ക്കില്ല.

രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ ആവർത്തിക്കപ്പെടുന്ന പരാജയങ്ങളിൽ നിന്നും യുക്തിയേയും ജനാധിപത്യത്തെയും തൃപ്തിപ്പെടുത്തുന്ന പ്രവാചകായുള്ള കാത്തിരിപ്പിലാണ് ചിതറിയ ഇന്ത്യൻ സമൂഹം. ആ ഇടങ്ങളിലാണ് വിശ്വാസവും മദവും അവരുടെ രാഷ്ട്രീയ സാധ്യതകൾ പിടിമുറുക്കുന്നത്. വർഗ്ഗീയതയ്ക്ക് എതിരെ നിൽക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് പറയുന്നത് ഒരു തരം ജാഡ മാത്രമാണ്. കഴിഞ്ഞ 20 വർഷമായി സാമുധായികമായ നവോധാനം തന്നെയാണ് കേരളത്തിൽ നടക്കുന്നത്. കേരളത്തിൽ അത് പഴമയിലേക്കുള്ള ഒരു തിരിച്ച് പോക്കാണ്. ചെറിയ തെക്കതുകൾ പോലും ഇന്ന് കോൺഗ്രീറ്റു ചെയ്ത വലിയ കെട്ടിടങ്ങലുള്ള അമ്പലങ്ങളായി മാറി കഴിഞ്ഞു.

അപ്പോൾ കേരളത്തിലെ വർഗീയത രാഷ്ട്രീയത്തിലേക്ക് മാറിയിട്ടില്ലെന്നുവേണം കേരളം വാദിക്കാൻ. ബിജെപി അവരുടെ പ്രാധാന്യം കേരളത്തിൽ തെളിയിക്കുകയാണ്. കേരളാ കോൺഗ്രസ് ഇടതു പക്ഷത്തിലെ ഒരു വിഭാഗം എന്നിവരോട് ബിജെപിക്ക് വിട്ടുവീഴ്ച ചെയ്യാവുന്നതാണ്. പത്തോ ഇരുപതോ വർഷത്തിനുള്‌ലിൽ അവർ കേരളത്തിൽ അധികാരം പിടിച്ചാലും അത്ഭുതപെടേണ്ടതില്ലെ്‌നന അഭിപ്രായമാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. കേരള ജനതയിലെ നല്ല ഭാഗവും ഉറച്ച ഹിന്ദുക്കളായി നിന്നുകൊണ്ട് തന്നെയാണ് കമ്മ്യൂണിസ്റ്റുകളായി നിന്നതും കരുണാകരനൊപ്പം നിന്നതും. കേരളത്തിൽ ഒരു മൗലവിക്കും നമ്പൂതിരിക്കും ഒരുമിച്ചിരിക്കാൻ കഴിയും. പൊതു സമൂഹത്തിൽ ഒന്നാണ് എന്ന വസ്തുത അവർ ഉൾക്കൊള്ളുന്നു.

വിദ്യാ സമ്പന്നരുടെ ഭ്രാന്താണ് മൗലികവാദം. അത് ലോകത്താകമാനം കണ്ടുവരുന്ന ഒരു പ്രക്രിയയാണ്. അത് ദേശീയതയുമായി ബന്ധപ്പെട്ട് കിടക്കു്‌നന രാഷ്ട്രീയ പ്രസ്ഥാനമാണ് മദവുമായി അതിന് ബന്ധമില്ല. വിദ്യാഭ്യാസം കൂടുംതോറും മൗലികവാദം കൂടി വരുന്നതായാണ് കണ്ടുവരുന്നത്. കേരളത്തിലെ വിദ്യാഭാസം തന്നെയാണ് മൗലികവാദത്തിന്റെ അടിസ്ഥാന കാരണം. കേരല സമൂഹത്തിന് നഷ്ടമായ പല പരമ്പരാഗതയേയും അവർ ഭാവനയിൽ കാണുന്നു. മലയാളിയുടെ ചില അഭിലാഷമാണ് ചലച്ചിത്രങ്ങലിൽ പോലും പ്രതിഭലിച്ചിട്ടുള്ളത്. അവിടെയാണ് ആറാംതമ്പുരാനും മാടമ്പിയും പോലുള്ള ചിത്രങ്ങൾ ഉണ്ടായതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.സംസ്‌കാരത്തെ രാഷ്ട്രീയവത്കരിക്കുന്നതാണ് ഫാസിസത്തിന്റെ വഴി.

വി എസ് അച്ചുതാനന്ദനും ഉമ്മൻ ചാണ്ടിയും പിണറായി വിജയനും വി എം സുധീരനുമടങ്ങിയ കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ നേതൃത്വത്തെ ജയമോഹൻ നിരീക്ഷിക്കുന്നതിങ്ങനെ. ജുബ്ബയുടെ കൈ തോളോളം മടക്കി വെയ്ച്ച് കൈ ഉയർത്തിപിടിച്ച് സംസാരിക്കുന്ന സ്റ്റാലിനിസ്റ്റിനെയാണ് ജനങ്ങൽക്കിഷ്ടം. അയാൾ ഒരു പ്രത്യേക കരുത്തിന്റെ ആളാണെന്നാണ് ജനം മനസിലാക്കുകയെന്നാണ് ജയമോഹന്റെ വിഎസ,ിനെ കുറിച്ചുള്ള അബിപ്രായം പ്രത്യേകമായ ഒരു ചങ്കുറപ്പുള്ള നേതാവാണ് വി എസ് എന്നും അദ്ദേഹം പറയുന്നു. വിഎസിനെ പോലുള്ള സ്റ്റാലിനിസ്റ്റുകളെയെ ജനം വിശ്വസിക്കുകയുള്ളു. ബുദ്ധിജീവികൾക്ക് ജനത്തിന്റെ വിശ്വാസം നേടാൻ കഴിയില്ല.

കാര്യങ്ങൾ കണക്ക് പറഞ്ഞ് നേടാനുള്ള ഒരു തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ നേതാവാണ് പിണറായിയെന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു. കൃത്യമായി കണക്ക് പറഞ്ഞ് കൂലി വാങ്ങുന്ന തൊഴിലാളിക്ക് അത് നിഷേധിക്കുമ്പോൾ പ്രശ്‌നത്തിൽ ഇടപെടുന്ന നേതാവിന്റെ ഒരു എൻലാർജ്ഡ് വെർഷനാണ് പിണറായി. ചില നേതാക്കളുടെ ശക്തി ശ്രോദസ്സ് എവിടെയെന്ന് അരിയാനാകില്ലെങ്കിലും ഇവർ മുൻ നിരയിലെത്തും. ബ്രിട്ടീഷുകാരന്റേയും സിപി രാമസ്വാമി അയ്യരുടേയും പൊലീസിന്റെ ജയിലിൽ കിടന്ന വിഎസിനെ പ്രകാശ് കാരാട്ട് ശാസിക്കുന്നത് കാണുമ്പോ തന്നെപ്പോലെയുള്ളവർക്ക് ചളിപ്പ് തോന്നാറുണ്ടെന്നും ജയമോഹൻ കൂട്ടിച്ചേർത്തു. ഇടത് പക്ഷത്തിന്റെ തകർച്ചക്ക് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സാർവദേശീയ തലത്തിലെ അവരുടെ നിലപാടാണ് അതിന് കാരണം.

ഉമ്മൻ ചാണ്ടിയോട് ഒരുപാട് പരാതികളുണ്ടെങ്കിലും അദ്ദേഹത്തെ പോലെയുള്ള മുഖ്യമന്ത്രിമാർ ഇന്ത്യയിൽ തന്നെ രണ്ടോ മൂന്നോ പേരെ ഉണ്ടാകുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എന്നത് ഒരു അഡ്ജസ്റ്റ്‌മെന്റ് സംവിധാനമാണ്. നെഹറുവിന് ശേഷം അനേകം പ്രാദേശിക ഘടകങ്ങലെ ഒരുമിപ്പിച്ച് നിർത്തിയാണ് അവർ മുന്നോട്ട് പോകുന്നത്. അനേകം വിട്ടുവീഴ്ചകളും ഒത്ത്തീർപ്പുകളും നടക്കുന്ന ഒരു പ്രസ്ഥാനത്തിൽ കോംപ്രമൈസിന്റെ മാസ്റ്റർക്ക് മാത്രമേ നിലനിൽപ്പുള്ളു. അവിടെ ആദർശം പറഞ്ഞതാണ് ആന്റണിയുടെ പരാജയമെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ ബിജെപിക്ക് വോട്ട് ചെയ്യുന്ന ഭൂരിഭാഗം പേരും യുവാക്കളാണ്.

ഫാസിസത്തിന്റെ എല്ലാ തലങ്ങളേയും അവർ പിന്തുണയ്ക്കുന്നു.സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ജാതീയതയുടെ ചർച്ചകൾ സജീവമാകുന്നതായി കാണാനാകും. യുവാക്കൾക്ക് രാഷ്ട്രീയവും പ്രത്യേയശാസ്ത്രവും ഇല്ലാതാകുമ്പോൾ ഇതൊക്കെ തന്നെയാണ് സംഭവിക്കുകയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP