1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
20
Saturday

50 വർഷത്തിന് ശേഷം ആ കസേരയിൽ ആദ്യമായി ഇരുന്നത് ജോസ് കെ മാണി; സംസ്ഥാന കമ്മറ്റി വിളിക്കാനുള്ള നിലപാട് മകൻ പ്രഖ്യാപിച്ചത് പാർട്ടി ഓഫീസിലെ അച്ഛന്റെ കസേരയിൽ ഇരുന്ന്; അധികാര മോഹികൾ ഒഴികെ മാണി വിഭാഗത്തിലെ മുഴുവൻ പേരും ജോസ് കെ മാണിക്കൊപ്പം; സിഎഫ് തോമസിന്റെ കാര്യത്തിൽ പോലും ഉറപ്പില്ലാതെ പിജെ ജോസഫ്; മാണി അനുയായികളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന കമ്മറ്റി ഓഫീസിൽ എത്താൻ പോലും സാധിക്കാതെ പിജെ; ജോസ് കെ മാണി കരുത്ത് തെളിയിച്ചതോടെ ജോസഫിന്റെ നില പരുങ്ങലിൽ

June 16, 2019 | 08:51 AM IST | Permalink



50 വർഷത്തിന് ശേഷം ആ കസേരയിൽ ആദ്യമായി ഇരുന്നത് ജോസ് കെ മാണി; സംസ്ഥാന കമ്മറ്റി വിളിക്കാനുള്ള നിലപാട് മകൻ പ്രഖ്യാപിച്ചത് പാർട്ടി ഓഫീസിലെ അച്ഛന്റെ കസേരയിൽ ഇരുന്ന്; അധികാര മോഹികൾ ഒഴികെ മാണി വിഭാഗത്തിലെ മുഴുവൻ പേരും ജോസ് കെ മാണിക്കൊപ്പം; സിഎഫ് തോമസിന്റെ കാര്യത്തിൽ പോലും ഉറപ്പില്ലാതെ പിജെ ജോസഫ്; മാണി അനുയായികളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന കമ്മറ്റി ഓഫീസിൽ എത്താൻ പോലും സാധിക്കാതെ പിജെ; ജോസ് കെ മാണി കരുത്ത് തെളിയിച്ചതോടെ ജോസഫിന്റെ നില പരുങ്ങലിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: അഞ്ച് എംഎൽഎമാരും ഒരു ലോക്‌സഭാ എംപിയും പിന്നെ ജോസ് കെ മാണിയെന്ന രാജ്യ സഭാ അംഗവും. പിജെ ജോസഫ്, സിഎഫ് തോമസ്, റോഷി അഗസ്റ്റിൻ, ജയരാജ്, മോൻസ് ജോസഫ് എന്നിവരാണ് എംഎൽഎമാർ. കോട്ടയത്തെ എംപി തോമസ് ചാഴിക്കാടനും. ഇതിൽ ജയരാജും റോഷിയും ചാഴിക്കാടനും ഇന്നത്തെ കേരളാ കോൺഗ്രസ് സംസ്ഥാന സമിതിയിൽ പങ്കെടുക്കും. സി എഫ് തോമസ് എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. മനസ്സു കൊണ്ട് ജോസ് കെ മാണിക്കൊപ്പമാണ് സിഎഫ് തോമസ്. എന്നാൽ യോഗത്തിന് എത്തുമെന്ന് ആർക്കും ഉറപ്പില്ല. ഏതായാലും കെ എം മാണിയെ നെഞ്ചിലേറ്റുന്നവരുടെ ശക്തി പ്രടനമാകും ഇന്ന് കോട്ടയത്ത് നടക്കുക. ജോയ് എബ്രാഹമിനെ പോലുള്ള ചില നേതാക്കൾ മറുകണ്ടം ചാടിയെങ്കിലും ബഹുഭൂരിഭാഗത്തെ ഒപ്പം നിർത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി. ഇനി കേരളാ കോൺഗ്രസിനെ ജോസ് കെ മാണി തന്നെ നയിക്കും. സി എഫ് തോമസാകും ഇന്ന് പാർട്ടിയുടെ പാർലമെന്ററീ പാർട്ടീ നേതാവായി മാറുക.

കെ.എം. മാണിയുടെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന കോട്ടയത്തെ പാർട്ടി ആസ്ഥാനത്താണ് നിർണായകയോഗം ചേർന്ന് ജോസ് കെ. മാണി സംസ്ഥാനകമ്മിറ്റി യോഗം വിളിക്കാനുള്ള സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. മുതിർന്ന നേതാക്കൾ കാത്തിരിക്കെ കടന്നുവന്ന ജോസ് കെ. മാണി, അച്ഛന്റെ പേരെഴുതിവെച്ച മുറിയിലേക്കാണ് നേരിട്ടുപോയത്. അച്ഛന്റെ കസേരയിൽ ഇരുന്നായിരുന്നു അനൗപചാരിക യോഗം. ഇത് ചില സൂചനകൾ നൽകൽ കൂടിയാണ്. മാണിയുടെ കസേരയിൽ ഇനി താനിരിക്കുമെന്ന സന്ദേശം. ഇത് തന്നെയാണ് മാണിയും ആഗ്രഹിച്ചത്. ഇത് പാർട്ടിയിലെ ബഹു ഭൂരിഭാഗത്തിനും അറിയാം. അതുകൊണ്ട് കൂടിയാണ് ജോസ് കെ മാണിക്ക് പിന്നിൽ കേരളാ കോൺഗ്രസ് അണിനിരക്കുന്നത്. പാർട്ടിയുടെ ചെയർമാനാണ് താനെന്ന് പറയുന്ന ജോസഫിന് കോട്ടയത്തെ ഓഫീസിൽ പോലും വരാൻ പറ്റുന്നില്ല. അങ്ങനെ കേരളാ കോൺഗ്രസിൽ ഒറ്റപ്പെടുകയാണ് ജോസഫ്. ജോസഫിന് തൊടുപുഴയ്ക്കും മോൻസ് ജോസഫിന് കടുതുരുത്തിലിയും ഇനി ഒതുങ്ങേണ്ടി വരും.

കോട്ടയത്തെ പാർട്ടി ഓഫീസിൽ നിയന്ത്രണം ഉറപ്പാക്കും വിധമായിരുന്നു ജോസ് കെ മാണിയുടെ ഇടപെടൽ. അച്ഛന്റെ കസേരയിൽ ഇരുന്നുള്ള യോഗത്തിൽ നിലപാട് വിശദീകരിച്ചു. എംഎ‍ൽഎ.മാരും നിയുക്ത എംപി.യും മുതിർന്ന നേതാക്കളും പങ്കെടുത്തു. പത്തുമിനിറ്റിനുശേഷം പുറത്തുവന്ന് സംസ്ഥാനകമ്മിറ്റി വിളിക്കുന്ന കാര്യം പ്രഖ്യാപിച്ചു. പിന്നീട്, പാർട്ടിയുടെ ഒട്ടേറെ പ്രധാന യോഗങ്ങൾക്ക് സാക്ഷിയായ മേൽനിലയിലെ മുറിയിൽ ഉന്നതാധികാരസമിതി യോഗം ചേർന്നു. കെ.എം. മാണിയുടെ മരണശേഷം ചെയർമാൻസ്ഥാനത്തെച്ചൊല്ലി ശക്തമായ ഭിന്നതയ്ക്കിടെ നിർണായകയോഗത്തിന് പാർട്ടി ആസ്ഥാനം തിരഞ്ഞെടുത്തത് ആലോചനയോടെയാണ്. വിമതരല്ലെന്ന സന്ദേശമാണ് ഇതിലൂടെ ജോസ് കെ മാണി നൽകുന്നത്. ഇന്ന് ജോസ് കെ.മാണി വിളിച്ച ബദൽ സംസ്ഥാനസമിതി യോഗം ഞായർ ഉച്ചയ്ക്ക് രണ്ടിനു കോട്ടയത്ത് ചേരും. പുതിയ ചെയർമാനെ തിരഞ്ഞെടുക്കുകയാണ് യോഗത്തിന്റെ അജൻഡയെന്നു ജോസ് കെ. മാണി പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിക്കാൻ നാലിലൊന്ന് അംഗങ്ങൾ ഒപ്പിട്ടു കത്തു നൽകിയിട്ടും പി.ജെ. ജോസഫ് വിളിക്കാത്തതു കൊണ്ടാണു നിയമപരമായി കമ്മിറ്റി ചേരുന്നത്.

എല്ലാവർക്കും കത്ത് അയച്ചു. എസ്എംഎസും അയച്ചു. ചെയർമാൻ യോഗം വിളിച്ചില്ലെങ്കിൽ അതിനായി അംഗങ്ങൾക്കു ഒരാളെ ചുമതലപ്പെടുത്താം. നിവേദനം നൽകി പത്തു ദിവസത്തിനു ശേഷം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഐ. ആന്റണിയെ ചുമതലപ്പെടുത്തി. അതനുസരിച്ചാണ് യോഗം ചേരുന്നത്. പി.ജെ. ജോസഫിനും കത്തയച്ചു, പാർട്ടി സംസ്ഥാന കമ്മറ്റി ഓഫിസിൽ യോഗം ചേർന്ന ശേഷമാണു തീരുമാനം. തോമസ് ചാഴികാടൻ, എംഎൽഎമാരായ റോഷി അംഗസ്റ്റിൻ, എൻ. ജയരാജ്, നേതാക്കളായ പി.ടി. ജോസ്, ജോസഫ് പുതുശേരി, സ്റ്റീഫൻ ജോർജ് തുടങ്ങിയവരും ഓഫിസിലുണ്ടായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഓഫിസുകൾക്കു പൊലീസ് കാവലുണ്ട്. ജോസഫ് വിഭാഗം കോടതിയിൽ പോയി സ്റ്റേ വാങ്ങാതിരിക്കാനുള്ള മുൻകരുതലും എടുത്തു. ശനിയാഴ്ച വൈകിട്ട് യോഗം പ്രഖ്യാപിച്ചതും ഞയറാഴ്ച വിളിച്ചതും ഇതു കൊണ്ട് കൂടിയാണ്. ഇതും ജോസഫ് വിഭാഗത്തിന് തിരിച്ചടിയായി. നാലിൽ ഒന്ന് നേതാക്കളുടെ രേഖാമൂലമുള്ള പിന്തുണയുമായാണ് യോഗം വിളിച്ച് ചേർക്കുന്നതെന്നും പുതിയ ചെയർമാൻ ഇന്ന് ഉണ്ടാകുമെന്നും ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന കമ്മറ്റിയിലുള്ള മൃഗീയ ഭൂരിപക്ഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താൻ ജോസ് കെ മാണിയെ പ്രേരിപ്പിച്ചത്. സംസ്ഥാന കമ്മറ്റിയിലെ 400 സ്ഥിരാംഗങ്ങളിൽ 320 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ അവകാശവാദം. സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കിൽ നാലിൽ ഒന്ന് അംഗങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. 115 അംഗങ്ങളുടെ പിന്തുണയാണ് സംസ്ഥാന കമ്മറ്റി യോഗം വിളിക്കാൻ വേണ്ടതെന്നിരിക്കെ 127 അംഗങ്ങൾ ഒപ്പിട്ട കത്ത് കൈമാറിയിട്ടും യോഗം വിളിക്കാൻ പി.ജെ ജോസഫ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചുചേർക്കാൻ തയ്യാറായതെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്. യോഗത്തിന്റെ പ്രധാന അജണ്ട പുതിയ ചെയർമാനെ തിരഞ്ഞെടുക്കുക എന്നതാണ്. യോഗത്തിലേക്ക് പി.ജെ ജോസഫ് വിഭാഗത്തെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ അവർ ആരും പങ്കെടുക്കില്ല. ഭൂരിപക്ഷ അഗംങ്ങളുടെ പിന്തുണയോടെയാണ് യോഗം ചേരുന്നതെന്നും അതിനാൽ ഇതൊരു വിമത പ്രവർത്തനമായി കാണാൻ കഴിയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. ഇത്തരമൊരു നീക്കത്തിലൂടെ പാർട്ടിയുടെ പേരോ ചിഹ്നമോ നഷ്ടപ്പെടില്ല എന്ന നിയമോപദേശത്തിന്റെ ചുവടുപിടിച്ചാണ് ജോസ് കെ മാണിയുടെ ഈ നീക്കം. ഇതാണ് ജോസഫിനെ തളർത്തുന്നതും.

അതിനിടെ പിളർപ്പിനു മുന്നോടിയായുള്ള ജോസ് കെ.മാണി വിഭാഗത്തിന്റെ സംസ്ഥാനസമിതി യോഗത്തിൽ പങ്കെടുക്കരുതെന്ന് പി.ജെ ജോസഫിന്റെ നിർദ്ദേശം പുറത്തു വന്നിട്ടുണ്ട്. എംഎ‍ൽഎമാർക്കും എംപിമാർക്കുമടക്കമാണ് ഇ-മെയിൽ സന്ദേശമയച്ചത്. ജോസ് കെ.മാണിക്കും ഇ-മെയിൽ അയച്ചിട്ടുണ്ട്. യോഗം നിയമവിരുദ്ധമെന്നും ജോസഫ് പറഞ്ഞു. യോഗം ഭരണഘടന വിരുദ്ധമാണെന്ന് ജോസഫ് പറയുന്നു. സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരം ചെയർമാന്റെ അഭാവത്തിൽ വർക്കിങ് ചെയർമാന് മാത്രമാണെന്നും ബദൽ നീക്കം ഭരണഘടനവിരുദ്ധമാണെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. എന്നാൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ഉള്ള സാഹചര്യത്തിൽ വിമത പ്രവർത്തനമായി യോഗത്തെ വ്യാഖ്യാനിക്കാൻ കഴിയില്ലെന്നാണ് വസ്തുത.

ചെയർമാനെ സമവായത്തിലൂടെ തിരഞ്ഞെടുക്കാൻ നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി ഹൈപവർ കമ്മിറ്റിയിലെ പതിനഞ്ച് അംഗങ്ങൾ ജോസഫിനെ സമീപിച്ചു. ബദൽ യോഗത്തിൽ ജോസ്.കെ. മാണിയെ ചെയർമാനാക്കി പ്രഖ്യാപിക്കാൻ തന്നെയാണ് തീരുമാനം. ഇതോടെ കേരള കോൺഗ്രസിന്റെ പിളർപ്പ് യാഥാർഥ്യമാകും.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഡ്രോൺ പിടിച്ചെടുത്തതിന് പകരമായി രണ്ട് ബ്രിട്ടീഷ് കപ്പലുകൾ പിടിച്ചെടുത്ത് ഇറാന്റെ ഉഗ്രൻ മറുപടി; ഭീഷണിക്ക് അപ്പുറത്തേക്ക് നീങ്ങേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ് അടിയന്തര ചർച്ചകളുമായി അമേരിക്ക; ഭയം ലേശമില്ലാതെ ഉരുളയ്ക്കുപ്പേരി നടപടികളുമായി ഇറാൻ രണ്ടും കൽപ്പിച്ച് മുന്നോട്ട്; സംഘർഷം അതിരൂക്ഷം; യുദ്ധമല്ലാതെ മറ്റൊരു വഴിയുമില്ലാതെ ഹോർമുസ് കടലിടുക്ക്
മാർ ആലഞ്ചേരിയുടെ അരമനയിൽ സമരം നടത്തുന്ന വൈദികർക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ അരമനയ്ക്ക് മുമ്പിൽ; വൈദികരല്ലാത്തവരെയെല്ലാം പുറത്താക്കി പൊലീസ്; സമരത്തിലുള്ള ഒരു വൈദികൻ മദ്യപിച്ച് ലക്ക് കെട്ട് ചുറ്റിക്കറങ്ങുന്നുവെന്ന് ആരോപിച്ച് വിശ്വാസികൾ; വൈദികരെ പുറത്താക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇതുവരെ മൗനം പാലിച്ച മറ്റു രൂപതകളിലെ മെത്രാന്മാർ കൂടി വിമതർക്കെതിരെ ശബ്ദം ഉയർത്തിയതോടെ സമരക്കാർ എങ്ങനേയും തടിയൂരാൻ നീക്കം തുടങ്ങി
മുംബൈ അധോലോകത്തെ ഭീകരരെ ഉരുക്കുമുഷ്ടിയോടെ വിറപ്പിച്ച എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ്; മുപ്പത്തിയഞ്ചു വർഷത്തെ സർവീസിൽ 150 ക്രിമിനലുകളെ വെടിവച്ചു വീഴ്‌ത്തി ടൈം മാഗസിന്റെ കവർചിത്രം വരെയായ ആഗോള പ്രശസ്തൻ; ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ഷാർപ്പ് ഷൂട്ടറുമായ സാദിഖ് കാല്യയെ ഏറ്റുമുട്ടലിൽ വധിച്ച മിടുമിടുക്കൻ; മുംബൈ പൊലീസിലെ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് സർവീസ് അവസാനിപ്പിച്ച് ബിജെപിയിലേക്ക്; മോദിയുടെ അനുയായി ആകാൻ ഒരുങ്ങുന്ന പ്രദീപ് ശർമയുടെ കഥയിങ്ങനെ
എന്റെ മാല പൊട്ടിച്ചേയെന്ന് വയസായ അമ്മയുടെ നിലവിളി; പെട്ടെന്ന് ബാഗും മൊബൈലും കണ്ടക്ടറെ ഏൽപിച്ച് തമിഴ് നാടോടി സ്ത്രീയുടെ പിന്നാലെ ഓടി കാൽ തട്ടി വീഴ്‌ത്തി നിലത്തിട്ട് ഷാൾ കൊണ്ട് കെട്ടി; വൃദ്ധയുടെ മാല പൊട്ടിച്ച കള്ളിയെ ഓടിച്ചിട്ട് പിടിച്ച റിനി റോബിൻ ഓർക്കാപ്പുറത്ത് താരമായി; മുമ്പ് ഒരുഞരമ്പ് രോഗിയെ കനാലിൽ തള്ളിയ കഥകൂടി മറുനാടനോട് പങ്കുവച്ച് സിവിൽ സർവീസ് വിദ്യാർത്ഥിനി
ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു; തലശ്ശേരി ആറാംമൈലിൽ വെച്ച് പുലർച്ചെ അഞ്ച് മണിക്ക് വാഹനം അപകടത്തിൽപ്പെട്ടതുകൊല്ലത്തെ പരിപാടിക്ക് പോകാനായി റെയിൽവേ സ്‌റ്റേഷനിലേക്ക് പോകവേ; ഗൺമാനും അപകടത്തിൽ പരിക്കേറ്റു; റോഡിൽ പരിക്കേറ്റു കിടന്ന നേതാവിനെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത് ഹൈവേ പെട്രോൾ സംഘം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ