1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
21
Tuesday

സീറ്റു മോഹിച്ച് കിട്ടാതെ വന്നവരും ജില്ലാ-സംസ്ഥാന നേതാക്കളും അടക്കം കാലുവാരി; സുരേന്ദ്രൻ പത്തനംതിട്ടയിൽ നിന്നും ജയിച്ചാൽ അത് അയ്യപ്പന്റെ കാരുണ്യം കൊണ്ടു മാത്രം; എൻഡിഎ സ്ഥാനാർത്ഥിക്ക് തുണയായത് വ്യക്തിപ്രഭാവവും പൊതുജന സ്വീകാര്യതയും; സുരേന്ദ്രനെ കാലുവാരാൻ ശ്രമിച്ച ബിജെപിക്കാരെ തുറന്നു കാട്ടി അമിത്ഷായ്ക്ക് മുൻ ആർഎസ്എസ് നേതാവിന്റെ പരാതി; പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചാൽ എട്ടുകാലി മമ്മൂഞ്ഞാകാൻ ഉടുപ്പ് തയ്‌പ്പിച്ചവർക്കും കനത്ത തിരിച്ചടി

April 29, 2019 | 10:25 AM IST | Permalink



സീറ്റു മോഹിച്ച് കിട്ടാതെ വന്നവരും ജില്ലാ-സംസ്ഥാന നേതാക്കളും അടക്കം കാലുവാരി; സുരേന്ദ്രൻ പത്തനംതിട്ടയിൽ നിന്നും ജയിച്ചാൽ അത് അയ്യപ്പന്റെ കാരുണ്യം കൊണ്ടു മാത്രം; എൻഡിഎ സ്ഥാനാർത്ഥിക്ക് തുണയായത് വ്യക്തിപ്രഭാവവും പൊതുജന സ്വീകാര്യതയും; സുരേന്ദ്രനെ കാലുവാരാൻ ശ്രമിച്ച ബിജെപിക്കാരെ തുറന്നു കാട്ടി അമിത്ഷായ്ക്ക് മുൻ ആർഎസ്എസ് നേതാവിന്റെ പരാതി; പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചാൽ എട്ടുകാലി മമ്മൂഞ്ഞാകാൻ ഉടുപ്പ് തയ്‌പ്പിച്ചവർക്കും കനത്ത തിരിച്ചടി

ആർ കനകൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിന്റെ പേരിൽ അപാരമായ ജനപിന്തുണ നേടിയ കെ സുരേന്ദ്രനെ കാലുവാരാൻ പത്തനംതിട്ടയിൽ ബിജെപിയുടെ സംസ്ഥാന-ജില്ലാ നേതാക്കൾ ശ്രമിച്ചുവെന്ന് മുൻ ആർഎസ്എസ് നേതാവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യമെല്ലാം അക്കമിട്ട് ചൂണ്ടിക്കാട്ടി, നേതാക്കളുടെ പേര് സഹിതം അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് പരാതി നൽകി. ഇത്രയുമൊക്കെ കാലുവാരൽ നടത്തിയിട്ടും സുരേന്ദ്രൻ ജയിച്ചാൽ അത് അയ്യപ്പന്റെ തുണ കൊണ്ടായിരിക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ, സുരേന്ദ്രൻ ജയിച്ചാൽ ഞെളിയാമെന്ന്‌ കരുതുന്ന നേതാക്കൾക്ക് വൻ തിരിച്ചടി നേരിടുമെന്ന് ഉറപ്പായി.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വിജയം എന്ന മനപ്പായസവുമുണ്ട് ആർഎസ്എസിന്റെയും ബിജെപിയുടെയും നേതൃത്വം കണക്കുകൾ അവതരിപ്പിച്ച് കൈയടി നേടുമ്പോഴാണ് ഇതിനെതിരെ പരാതിയുമായി മുൻ ആർഎസ്എസ് നേതാവ് രംഗത്തുള്ളത്. സ്ഥാനാർത്ഥി നിർണയം മുതൽ പ്രചാരണം വരെയുള്ള കാര്യങ്ങളിൽ നടന്ന അന്തർ നാടകങ്ങളും നേതാക്കളുടെ പ്രവർത്തനവും വരെ അക്കമിട്ട് നിരത്തി വിശദമായ റിപ്പോർട്ട് സഹിതമാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയത്. പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയാകാൻ പിഎസ് ശ്രീധരൻ പിള്ള എൻഎസ്എസിന്റെ സഹായം തേടിയതാണ് ഇതിൽ ഒന്നാമത്. കെ സുരേന്ദ്രനോട് അനുഭാവം പുലർത്തിയിരുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ഇതോടെ പിണങ്ങുന്ന ഘട്ടത്തിലെത്തിയെങ്കിലും പിന്നീട് പരിഹരിച്ചു.

പണിയെടുക്കാതെ ഒരു വിഭാഗം ജില്ലാ നേതാക്കൾ

ജില്ലാ പ്രസിഡന്റടക്കം പല ജില്ലാ നേതാക്കളുടെയും നിഷ്‌ക്രിയത്വമാണ് മറ്റൊരു വിഷയം. അഞ്ച് ജില്ലാ നേതാക്കളുടെ പേര് ഇതിൽ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. പ്രചാരണ സാമഗ്രികൾ തയാറാക്കിയതിലെ നിരുത്തരവാദിത്വത്തിന് കാരണം ജില്ലാ നേതാക്കളാളെന്ന് ചൂണ്ടിക്കാട്ടുന്നു. നിശ്ചയിച്ച പ്രചാരണ ദിവസങ്ങളിൽ പല സ്ഥലത്തും ലഘുലേഖകൾ കിട്ടിയില്ല. പ്രചാരണം പോസ്റ്റർ ഒട്ടിക്കുന്നതിലും കട്ടൗട്ടുകൾ വയ്ക്കുന്നതിലും ഒതുങ്ങി.

പ്രഹസനമായി കോർ കമ്മിറ്റി

തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനം വിപുലമാക്കുന്നതിന് കോർ കമ്മിറ്റി രൂപീകരിച്ചെങ്കിലും മുൻ പരിചയമില്ലാത്ത സംസ്ഥാന സമ്പർക്ക പ്രമുഖനായിരുന്നു ചുമതല. ഇദ്ദേഹമാകട്ടെ സംഘപരിവാർ പത്രത്തിന്റെ മാനേജിങ്ങ് ഡയറക്ടറുമായിരുന്നു. അതിനാൽ തന്നെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുക്കാൽ കോടിയോളം രൂപയാണ് സംഘപരിവാർ പത്രത്തിന് ലഭിച്ചത്. പത്രം നന്നാക്കാനാണോ അതോ സ്ഥാനാർത്ഥിയെ ജയിപ്പിക്കാനാണോ വന്നതെന്ന് പ്രവർത്തകർ തന്നെ ചോദിക്കുന്ന സ്ഥിതിയുണ്ടായി.

നാല് ലക്ഷം കോപ്പി പത്രം പുറത്തിറക്കുമെന്ന് അവകാശപ്പെട്ട ഇയാളുടെ നേതൃത്വത്തിൽ കേവലം ഒരു ലക്ഷം പത്രം മാത്രമാണ് അച്ചടിച്ചതെന്നും ആരോപണമുണ്ട്. ജില്ലയിലെ നിയോജക മണ്ഡലം പ്രസിഡന്റുമാർ ചിലർ നിഷ്‌ക്രിയരായെന്ന് പരാതിയിൽ പേര് സഹിതം വിവരിക്കുന്നു. ആറന്മുള, തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റുമാർക്ക് മണ്ഡലത്തിൽ എവിടെയൊക്കെ എത്ര ബൂത്തുണ്ടെന്ന് പോലും അറിയില്ലെന്നും പരാതിയിൽ പറയുന്നു. കേന്ദ്രനേതൃത്വം നിരീക്ഷണം ശക്തമാക്കിയതോടെ സ്മാർട്ട് ഫോൺ ഉപേക്ഷിച്ച ജില്ലാ നേതാവിന്റെ കാര്യവും പരാതിയിൽ എടുത്തു പറയുന്നു.

സ്ഥാനാർത്ഥിയെ തളർത്തി സമയക്രമീകരണം

സ്ഥാനാർത്ഥിയെ തളർത്തുന്നതിൽ സമയ ക്രമീകരണവും കാരണമായി. സുരേന്ദ്രന്റെ പ്രചാരണം രാവിലെ പൂഞ്ഞാറിൽ നടത്തുകയും ഉച്ചയ്ക്ക് ശേഷം തിരുവല്ലയിലോ അടൂരിലോ നടത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. ഇത് പല ദിവസം ആവർത്തിച്ചതോടെ സ്ഥാനാർത്ഥി ക്ഷീണാവസ്ഥയിലായി. ആശുപത്രി വാസത്തിലായി ഒരു ദിവസം നഷ്ടമാവുകയും ചെയ്തു. ഇക്കാര്യത്തിൽ ജില്ലയിലെ ചില സംഘപരിവാർ കേന്ദ്രങ്ങൾ ദേശീയ സെക്രട്ടറിയെ വിളിച്ച് പരാതി പറഞ്ഞതിനെ തുടർന്നാണ് ഒരു ദിവസം ഒരു മേഖല എന്ന തീരുമാനത്തിലെത്തിയത്. അപ്പോഴേക്കും പ്രചാരണത്തിന് ലഭിക്കുമായിരുന്ന 13 മണിക്കൂറുകളാണ് നഷ്ടമായത്. ജില്ലയിലെ സമുദായ സംഘടനകളെയും മറ്റും കാണുന്നതിന് ചുമതലപ്പെടുത്തിയ നേതാക്കൾ നിർജീവമായിരുന്നു. പലയിടത്തും പാർട്ടിക്ക് പുറത്തുള്ള സംവിധാനം ഉപയോഗിച്ച് കെ സുരേന്ദ്രൻ തന്നെ നേരിട്ട് സന്ദർശനം നടത്തുന്ന സ്ഥിതിയുണ്ടായി. പഞ്ചായത്ത് തലത്തിൽ പൊതു പരിപാടികൾ നടത്താൻ ഔദ്യോഗികമായി ഒരു ശ്രമവും നടത്തിയില്ല എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

പൊതുയോഗങ്ങളും കുടുംബയോഗങ്ങളും കാര്യക്ഷമമായില്ല

തീപ്പൊരി നേതാവ് വി വി രാജേഷ്, നടന്മാരായായ കൃഷ്ണ പ്രസാദ്, കൃഷ്ണകുമാർ, മനുരാജ് തുടങ്ങിയവരുടെ പരിപാടികൾ പ്രാദേശിക ഘടകങ്ങൾ നേരിട്ട് സംഘടിപ്പിക്കുന്ന സ്ഥിതിയുണ്ടായി. സംസ്ഥാന നേതാക്കളിൽ ജില്ലയുടെ ചുമതലയുള്ള എംഎസ് കുമാർ മാത്രമാണ് സജീവമായി ഇടപെട്ടത്. സുരേഷ് ഗോപി ഒരു ദിവസം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് അദ്ദേഹം തൃശൂരിൽ സ്ഥാനാർത്ഥിയായത്. എന്നാൽ കോട്ടയത്ത് പി സി തോമസിന്റെ പ്രചാരണത്തിന് സുരേഷ് ഗോപി എത്തുകയും ചെയ്തു. പി സി ജോർജിന്റെ പാർട്ടിയുടെ നേതാക്കളെ അവസാന നിമിഷമാണ് ഉപയോഗിച്ചത്.

അമിത്ഷായെ സുഖിപ്പിക്കാൻ ശ്രമം

അമിത് ഷായുടെ റോഡ് ഷോ കുളമാക്കാൻ ശ്രമിച്ചതാണ് മറ്റൊരു ഗുരുതരമായ ആരോപണം. ഒരു ലക്ഷം രൂപയുടെ പൂവാണ് അമിത് ഷായുടെ സ്വീകരണത്തിന് ഉയോഗിച്ചതെന്ന് പരാതിയിൽ പറയുന്നു. തന്റെ മുഖത്തേക്ക് പൂവ് വാരിയെറിയുന്നത് നിർത്താതെ തുടർന്നതോടെ നേതാക്കളെ അമിത് ഷാ ശകാരിക്കുകയും ചെയ്തു. ഇതോടെ പൂവൊക്കെ റോഡിലേക്ക് എറിയുകയായിരുന്നു. കൂടാതെ റോഡ് ഷോ വൈകിയത് മൂലം അദ്ദേഹത്തിന്റെ സമയക്രമം തെറ്റുകയും ചെയ്തു. അനുവദിച്ച സമയം കഴിഞ്ഞതോടെ വാഹനത്തിൽ നിന്നാണ് പ്രസംഗിച്ചത്. അമിത് ഷായ്ക്ക് വേണ്ടി ആന്ധ്ര പ്രദേശിൽ നിന്നെത്തിയ നിരീക്ഷകൻ ഇക്കാര്യങ്ങളെല്ലാം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

പരിചയക്കുറവ് പ്രശ്നമായി

ആർഎസ്എസ് നേതാക്കൾ പ്രശ്ന പരിഹാരത്തിന് ഇടപെട്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അവരുടെ പരിചയക്കുറവ് ചില കാര്യങ്ങളിൽ തടസമായി. പാർലമെന്റ് മണ്ഡലത്തിലെ സംഘപരിവാർ വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ അണിയറ നീക്കം നടക്കുന്നത് ബിജെപി നേതാക്കളെ ചില സിപിഎം നേതാക്കൾ അറിയിച്ചിരുന്നതാണ്. എന്നാൽ സൂക്ഷ്മമായി ഇക്കാര്യം പരിശോധിക്കാൻ കഴിഞ്ഞില്ല. അതിനാൽ പാർലമെന്റ് മണ്ഡലത്തിൽ ബിജെപിയുടെ മുപ്പതിനായിരത്തോളം വോട്ടുകൾ നഷ്ടമായതായാണ് വിവരം. ഇതിന് പുറമേ ചിലർ വോട്ട് ചെയ്യാനെത്തിയപ്പോൾ അത് നേരത്തേ ചെയ്തു പോയ സംഭവങ്ങളും ഉണ്ടായി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് സമിതി മൗനം പാലിച്ച് തെറ്റായ റിപ്പോർട്ടാണ് സംസ്ഥാനത്തിന് നൽകിയതെന്നും പരാതിയിലുണ്ട്.

പുറത്ത് നിന്നെത്തിയ നേതാക്കൾ കാര്യങ്ങൾ കൈയടക്കി. ബിജെപിയുടെ പ്രവർത്തനങ്ങൾ ചില സംസ്ഥാന നേതാക്കൾക്കായി നിഷ്‌ക്രിയമായതോടെ മറ്റ് മണ്ഡലങ്ങളിൽ നിന്നുൾപ്പെടെയുള്ള പരിചയ സമ്പന്നരായ പ്രവർത്തകരുടെ സഹായം കെ സുരേന്ദ്രൻ തേടിയതായാണ് വിവരം. ഇവരുടെ നേതൃത്വത്തിലായിരുന്നു കോളനികൾ കേന്ദ്രീകരിച്ച് സുരേന്ദ്രന്റെ ഭാര്യ ഷീബ നടത്തിയ പ്രവർത്തനം. അമേരിക്കയിൽ നിന്ന് പോലും അവധിയെടുത്ത് ജില്ലയിൽ പ്രവർത്തകരെത്തിയപ്പോൾ നിഷ്‌ക്രിയരായ ജില്ലയിലെ നേതാക്കൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. പ്രചാരണത്തിന് പോയ പലയിടത്തും ലഘുലേഖ പോലും നൽകിയില്ലെന്ന വിവരം സുരേന്ദ്രന് തന്നെ നേരിട്ട് ബോധ്യപ്പെട്ടു. വോട്ട് ചെയ്യാൻ സന്നദ്ധരായ ചില ചെറുസമുദായ സംഘടനകളുടെ നേതാക്കളെയും സുരേന്ദ്രൻ കണ്ടു സംസാരിച്ചു.

ജനകീയരായവർ കടക്ക് പുറത്ത്

ബിജെപിക്ക് പാർലമെന്റ് മണ്ഡലത്തിൽ ആകെ മൂന്ന് ബ്ളോക്ക് മെമ്പർമാരാണുള്ളത്. ഗ്രാമപഞ്ചായത്തിൽ ഇരുനൂറിൽ താഴെ അംഗങ്ങളും. പ്രചാരണ വാഹനത്തിൽ പലയിടത്തും ഇത്തരം ജനപ്രതിനിധികൾ കയറുന്നത് പ്രാദേശികമായി ഗുണം ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ ഇരവിപേരൂരിൽ നിയോജക മണ്ഡലം നേതാവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളെ പ്രചാരണ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടതും വിവാദമായി. നെടുമ്പ്രം, കുറ്റൂർ, കുളനട എന്നിവിടങ്ങളിലാണ് ബിജെപി ഭരണമുള്ളത്. ജില്ലാ പ്രസിഡന്റിന്റെ സ്വന്തം പഞ്ചായത്തായ കുളനടയിൽ ആർഎസ്എസ് ഇടപെട്ടാണ് പ്രചാരണം ഊർജിതമാക്കിയത്.

ലഘുവല്ലാത്ത ലഘുലേഖ

മനുഷ്യന് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ ലളിതമായി വിവരിക്കുന്നതിന് പകരം ചില ബുദ്ധി ജീവികളെയാണ് ലഘുലേഖ തയ്യാറാക്കാൻ ഏൽപ്പിച്ചത്. അവരാകട്ടെ അതുപോലും കൃത്യമായി തയാറാക്കിയില്ലെന്നും പരാതിയുണ്ട്. നാല് പ്രാവശ്യം പ്രധാന ലഘുലേഖയും ചെറിയ ലഘുലേഖകൾ വേറെയും തയാറാക്കിയിരുന്നു. ഇതിനിടെ ചില സിപിഎം കേന്ദ്രങ്ങൾ ഇടപെട്ട് ബിജെപിയുടെ ലഘുലേഖയുമായി വന്ന വാഹനം തടഞ്ഞ് പിഴയിട്ട സംഭവവവും ഉണ്ടായി. പ്രധാന നേതാക്കളെയും ചെറു സംഘടനകളെയും കണ്ട് സംസാരിക്കുന്നതിന് ഒരു കമ്മിറ്റി തന്നെ നിലവിലുണ്ടായിരുന്നിട്ടും യോഗ ക്ഷേമ സഭയുമായി ബന്ധപ്പെട്ട നാൽപ്പതോളം വോട്ടുകൾ തിരുവല്ലയിൽ നഷ്ടമായതാണ് വിവരം.

പ്രായമായ ചിലർക്ക് ആവശ്യമായ സഹായം നൽകാൻ ആരുമില്ലായിരുന്നു. ബൂത്ത് തലത്തിലുള്ള ഏകോപനമില്ലായ്മയാണ് ഇതിന് കാരണം . ആരോപണങ്ങൾ അക്കമിട്ട് നിരത്തുമ്പോഴും കെ സുരേന്ദ്രൻ അയ്യപ്പന്റെ കാരുണ്യത്താൽ വിജയിക്കുമെന്നും അയ്യപ്പനെ കേന്ദ്രസർക്കാർ കൈവെടിയരുതേ എന്നുള്ള അപേക്ഷയോടെയാണ് പരാതി അവസാനിക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
കോൺഗ്രസ് ധാരണയിൽ ലഭിക്കുന്ന തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകൾ ഉൾപ്പെടെ ഇടതുപക്ഷത്തിന് ലഭിക്കുക ആറു സീറ്റുകൾ മാത്രമെന്ന് സൂചന; കോൺഗ്രസ് സ്ഥിതി അൽപ്പം എങ്കിലും മെച്ചപ്പെടുത്തുമ്പോഴും പൊളിഞ്ഞടുങ്ങുമെന്ന പേടിയിൽ സിപിഎം; ദേശീയ പാർട്ടി പദവി നഷ്ടമാകുന്ന സിപിഎമ്മിന് ഇനി അഭയം കേരളം മാത്രം; ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ചർച്ചകൾ തുടങ്ങി നേതൃത്വം
കർണ്ണാടകയിലും യുപിയിലും മഹാസഖ്യത്തെ തോൽപ്പിച്ച വീര്യം; ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യത്തിലൂടെ നേട്ടം; ബംഗാളിലും ഒഡീഷയിലും സർജിക്കൽ സട്രൈക്ക് നടത്തി മുന്നേറ്റം; രാജസ്ഥാനിലും മധ്യപ്രദേശിലും ധീരതയോടെ കുതിപ്പ്; ഇനി അവശേഷിക്കുന്നത് കർണ്ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ ഹൃദയം കീഴടക്കൽ മാത്രം; എക്‌സിറ്റ് പോളുകൾ ശരിയെങ്കിൽ 2014ത്തിലെ മോദി തരംഗം 2019ൽ മോദി സുനാമിയായി മാറുന്നതിന് പിന്നിൽ മോദിയുടെ മുമ്പിൽ നിർത്തിയുള്ള അമിത് ഷായുടെ കൃത്യമായ ചാണക്യ തന്ത്രങ്ങൾ
കേരളത്തിൽ എൽഡിഎഫ് മുൻതൂക്കമെന്ന് പ്രവചിച്ച് കൈരളി ന്യൂസിന്റെ സർവേ ഫലം; എൽഡിഎഫ് 11 സീറ്റുകളിൽ വിജയിക്കുമ്പോൾ യുഡിഎഫ് ഒമ്പതിടത്തെന്ന് സർവേഫലം; പത്തനംതിട്ടയിൽ വീണാ ജോർജ്ജ് വിജയിക്കുമ്പോൾ കെ സുരേന്ദ്രന് മൂന്നാം സ്ഥാനം മാത്രം; തിരുവനന്തപുരത്ത് ശശി തരൂർ മികച്ച മാർജിനിൽ വിജയിക്കും; കുമ്മനം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; വടകരയിൽ പി ജയരാജനും കണ്ണൂരിൽ പി കെ ശ്രീമതിയും വിജയിക്കും; സുരേഷ് ഗോപി ഇളക്കി മറിച്ച തൃശ്ശൂരിൽ രാജാജി മാത്യൂസ് വിജയിക്കുമെന്നും പ്രവചനം
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
'ഒട്ടകം' ഗോപാലകൃഷ്ണനെ കുടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയത് ശ്രീമതിയുടെ മാനനഷ്ട ആരോപണത്തിൽ; ബിജെപി നേതാവിനെതിരെ കേസു കൊടുക്കാൻ സർക്കാർ അഭിഭാഷകനോട് ഒന്നും ആലോചിക്കാതെ പിണറായി സർക്കാർ നിർദ്ദേശിച്ച് ഉത്തരവിറക്കിയത് ഒരു കൊല്ലം മുമ്പ്; ഒടുവിൽ തിരിച്ചറിഞ്ഞത് ശ്രീമതി മന്ത്രിയല്ലെന്ന യാഥാർത്ഥ്യം; ഗോപാലകൃഷ്ണനെതിരായ ഉത്തരവ് പിൻവലിച്ചതിന് പിന്നിലെ കഥ
'രാഹുൽ ഗാന്ധിജിയുടെ കാര്യമോർക്കുമ്പോൾ വിഷമമുണ്ട്; കെ സി വേണുഗോപാലിനെപ്പോലുള്ള ബഫൂണും, ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ ഫ്ളോപ്പ് ഷോയും ചേരുമ്പോൾ തെരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും'; എക്‌സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ കർണാടകയിൽ കോൺഗ്രസിൽ പൊട്ടിത്തെറി; നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചത് റോഷൻ ബെയ്ഗ്; സഖ്യം പൊളിക്കാൻ ബിജെപി നീക്കം തകൃതിയാക്കിയപ്പോൾ കർണാടക ''കൈ' വിടാതിരിക്കാൻ നീക്കങ്ങളുമായി കോൺഗ്രസും ജെഡിഎസും
വഴിയാത്രക്കാരിയെ ഇടിച്ച് തെറുപ്പിച്ച് മുന്നോട്ട് പോയ പിക് അപ്പ് വാൻ സിസിടിവിയുടെ ഫ്രെയിമിന് അപ്പുറം ഒതുക്കി നിർത്തി; അപകടകാരണം ഉറക്കമെന്ന് പൊലീസിന് മൊഴി നൽകി അറസ്റ്റിലായ പാറശ്ശാലക്കാരനായ ഡ്രൈവർ; ഷാരോൺ ഓടിച്ചിരുന്നത് ഹാബിറ്റാറ്റിന്റെ വാഹനം; അഭ്യൂഹങ്ങൾക്ക് കാരണം പ്രചരിച്ച വീഡിയോയിലെ അസ്വാഭാവികതകൾ; അപകടത്തിൽ മരിച്ചത് സാമൂഹിക പ്രവർത്തകയായ ജസീന്ത; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ആലുവ മനയ്ക്കപ്പടിയിലെ ആക്‌സിഡന്റിന് പിന്നിലെ വസ്തുത ഇങ്ങനെ
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ