Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസിന് ചിന്തിക്കാൻ പോലുമാവാതത്ര വില ഓരോ എംഎൽഎയ്ക്കുമിട്ട് വിലപേശലിന് ഇറങ്ങി ബിജെപി; വിശാല പ്രതിപക്ഷ ഐക്യ സ്വപ്‌നം ദേവഗൗഡയെ ഒപ്പം നിർത്താൻ ഉപയോഗിക്കാമെന്ന് കരുതി കോൺഗ്രസ്; ദേവഗൗഡയുടെ പാർട്ടി പിന്തുണച്ചാൽ കോൺഗ്രസിനും ബിജെപിക്കും സർക്കാർ ഉണ്ടാക്കാമെന്നിരിക്കെ തിരിക്കിട്ട അണിയറ നീക്കങ്ങൾ; കർണ്ണാടകയിൽ ഉയരുന്നത് ജനതാദൾ ആരെ ആയിരിക്കും പിന്തുണയ്ക്കുകയെന്ന ചോദ്യം തന്നെ

കോൺഗ്രസിന് ചിന്തിക്കാൻ പോലുമാവാതത്ര വില ഓരോ എംഎൽഎയ്ക്കുമിട്ട് വിലപേശലിന് ഇറങ്ങി ബിജെപി; വിശാല പ്രതിപക്ഷ ഐക്യ സ്വപ്‌നം ദേവഗൗഡയെ ഒപ്പം നിർത്താൻ ഉപയോഗിക്കാമെന്ന് കരുതി കോൺഗ്രസ്; ദേവഗൗഡയുടെ പാർട്ടി പിന്തുണച്ചാൽ കോൺഗ്രസിനും ബിജെപിക്കും സർക്കാർ ഉണ്ടാക്കാമെന്നിരിക്കെ തിരിക്കിട്ട അണിയറ നീക്കങ്ങൾ; കർണ്ണാടകയിൽ ഉയരുന്നത് ജനതാദൾ ആരെ ആയിരിക്കും പിന്തുണയ്ക്കുകയെന്ന ചോദ്യം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: മതേതര പ്രതിച്ഛായയാണ് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മുഖമുദ്ര. എന്നാൽ മകൻ കുമാരസ്വാമി അങ്ങനെ അല്ല. അധികാരത്തിന് എന്ത് നിലപാട് എടുക്കും. ബിജെപി പിന്തുണയുമായി കർണ്ണാടകയെ ഭരിച്ച ചരിത്രവും ഉണ്ട്. അതുകൊണ്ട് തന്നെ ദേവഗൗഡയും മകനും നയിക്കുന്ന ജനതാദള്ളിലേക്കാണ് ഏവരുടേയും ശ്രദ്ധ. രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് എക്‌സിറ്റ് പോളുകൾ പറയുന്നത്. കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാടിയ തിരഞ്ഞെടുപ്പിൽ ജെഡിഎസ് കിങ്‌മേക്കർ ആയേക്കുമെന്ന് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു.

ഇരുപാർട്ടികളും ഒപ്പത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ 30 സീറ്റുകൾ വരെ നേടുന്ന ജെഡിഎസ് നിർണായക ശക്തിയാകുമെന്ന് എക്‌സിറ്റ്‌പോളുകൾ ഒരേ സ്വരത്തിൽ പറയുന്നു. അതുകൊണ്ട് കൂടിയാണ് ദേവഗൗഡയിലേക്കും കുമാരസ്വാമിയിലേക്കും ചർച്ചകൾ എത്തുന്നത്. അതിനിടെ ഇഞ്ചോടിഞ്ഞ് പോരാട്ടം നടക്കുന്നതിനാൽ കുതിരക്കച്ചവടത്തിനും സാധ്യത ഏറെയാണ്. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ കോൺഗ്രസിനെ നെടുകെ പിളർക്കാനാണ് ബിജെപിയുടെ നീക്കം. ജയസാധ്യതയുള്ള കോൺഗ്രസ് എംഎൽഎമാരുമായി ബിജെപി ആശയ വിനിമയും തുടങ്ങി കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. വലിയ തുകയാണ് ഇതിന് പകരമായി കൊടുക്കാമെന്ന് പറയുന്നതായി കോൺഗ്രസുകാർ ആരോപിക്കുന്നു. എന്നാൽ തങ്ങൾക്ക് അധികാരം കിട്ടുമെന്നും ആരേയും പാട്ടിലാക്കേണ്ട അവസ്ഥയില്ലെന്നുമാണ് ബിജെപി നേതാക്കളുടെ നിലപാട്.

മൈസുരു മേഖലയിൽ ജനതാദളിന് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലം. ഈ എംഎൽഎമാരേയും ചാക്കിലാക്കാൻ ബിജെപി ശ്രമം നടത്തുന്നുണ്ട്. അതിനിടെയിലും കുമാരസ്വാമിയിലാണ് പ്രതീക്ഷ. കുമാരസ്വാമി തങ്ങളെ പിന്തുണയ്ക്കുമെന്ന് ബിജെപി കരുതുന്നു. കർണ്ണാടകയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്. മുഖ്യമന്ത്രി സിദ്ദരാമ്മയ്യയുമായി കുമാരസ്വാമിക്ക് ഒരിക്കലും ഒത്തുപോകാനാകില്ല. ഈ സാഹചര്യത്തെ പരമാവധി ഉപയോഗപ്പെടുത്താനാണ് നീക്കം. ഇതിനും ബിജെപി കേന്ദ്ര നേതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ ദേവഗൗഡ ഇപ്പോഴും ബിജെപിക്ക് എതിരാണ്. ഈ സാഹചര്യവും കർണ്ണാടകയിലെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഇതിനിടെ ദേശീയ തലത്തിൽ വിശാല പ്രതിപക്ഷമെന്ന ആശയം ചർച്ചയാണ്. ദേവഗൗഡയും ഈ നീക്കത്തെ പിന്തുണയ്ക്കുന്ന പ്രധാനിയാണ്. അതുകൊണ്ട് തന്നെ സോഷ്യലിസ്റ്റ് പാർട്ടിയുടെ പിന്തുണ കോൺഗ്രസിനൊപ്പമാകുമെന്ന പ്രതീക്ഷയും രാഹുൽ ഗാന്ധി ക്യാമ്പിനുണ്ട്. അതുകൊണ്ട് തന്നെ ഭൂരിപക്ഷം ഇല്ലെങ്കിലും വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുൽ ഉറച്ച് പ്രതീക്ഷിക്കുന്നു. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും ആരുമായും സഖ്യത്തിനും കോൺഗ്രസ് തയ്യാറാണ്. ഇക്കാര്യം ദേവഗൗഡയ്ക്കും അറിയാം. ഈ സാഹചര്യത്തിൽ കുമാരസ്വാമി കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായെത്തുമെന്ന് കരുതുന്നവരും ഉണ്ട്. കോൺഗ്രസിലെ സിദ്ദരാമയ്യ വിരുദ്ധരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു.

അതിനിടെ കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ പിന്തുണ കോൺഗ്രസിനായിരിക്കുമെന്ന് ദേവഗൗഡ പ്രതികരിച്ചു കഴിഞ്ഞു. ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ വീട്ടിൽ നിന്ന് മകനെ പുറത്താക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയുമായി ദേവഗൗഡയുടെ പാർട്ടി സഹകരിക്കാനുള്ള സാധ്യത തീരെ കുറവാണ്. അതായത് ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയാൽ മാത്രമേ അധികാരത്തിലെത്താൻ വഴിയൂള്ളൂ, അല്ലാത്ത പക്ഷം കോൺഗ്രസിനെ പിളർത്തേണ്ടി വരും. അതായത് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ സൂചിപ്പിക്കും പോലെ കർണാടകയിൽ ആർക്കും കേവലഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ നിർണായകമാകുക ജനതാദളി(എസ്)ന്റെയും സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയുടെയും നിലപാട് തന്നെയാകും.

കോൺഗ്രസിനെയും ബിജെപിയെയും ഒരേ പോലെ എതിർക്കുന്നുവെന്ന് കുമാരസ്വാമി പറയുന്നുണ്ടെങ്കിലും ഇത്തവണത്തെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നുതന്നെ ഫലം വന്ന ശേഷം ദൾ നിലപാട് എന്താകുമെന്നതായിരുന്നു. പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയോട് അനുഭാവം സൂചിപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ ചർച്ചയാകുകയും ചെയ്തു. അതേസമയം, ബിജെപി സഖ്യം ആലോചനയിലേ ഇല്ലെന്നു ദേവെഗൗഡ പറയുകയും ചെയ്തു. ത്രിശങ്കു സഭ വന്നാൽ ദളിന് എല്ലാ സാധ്യതകളും തുറന്നുകിടക്കുന്നു എന്നാണർഥം. പോളിങ് 70% കടന്ന 1978, 2013 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ആണു വിജയിച്ചതെങ്കിലും അതു പൊതു തത്വമായി കണക്കാനാകില്ല. മികച്ച പോളിങ് നടന്ന ശിവമൊഗ്ഗ, ഉഡുപ്പി, ദക്ഷിണ കന്നഡ, ചിക്കബെല്ലാപുര തുടങ്ങിയ മേഖലകൾ ബിജെപി, ദൾ ശക്തികേന്ദ്രങ്ങളാണുതാനും.

ദക്ഷിണേന്ത്യൻ സംസ്ഥാന തെരഞ്ഞെടുപ്പ് ഇത്രയേറെ ദേശീയശ്രദ്ധയാകർഷിക്കുന്നത് ഏറെക്കാലത്തിനു ശേഷം ഇപ്പോഴാണ്. ഗുജറാത്തിലേതു പോലെ, യഥാർഥ മൽസരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിലായിരുന്നു. ഗുജറാത്തിൽ സംഘടനാപരമായി ബിജെപിക്കു പിന്നിലായിരുന്നു കോൺഗ്രസെങ്കിൽ, കർണാടകയിൽ ഇരുകൂട്ടരും ഒപ്പം നിന്നു. ബിജെപി വോട്ടർപട്ടികയിലെ ഓരോ താളും ഓരോ പ്രാദേശിക നേതാവിനു പകുത്തു നൽകി. കോൺഗ്രസാകട്ടെ, 56,000 ബൂത്തു കമ്മിറ്റികളും പുനരുദ്ധരിച്ച് എട്ടു ലക്ഷത്തിലേറെ പ്രവർത്തകരുടെ ഡേറ്റ ബേസിനു രൂപം നൽകി. ഓരോ പ്രാദേശിക നേതാവിനും വീടുകൾ വീതിച്ചു നൽകി. അങ്ങനെ അതിശക്തമായ പ്രചരണ തന്ത്രങ്ങളാണ് ഇരു പാർട്ടികളും പുറത്തെടുത്തത്.

ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സർവേയിൽ കോൺഗ്രസാണു മുന്നിൽ. 106 മുതൽ 118 സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണു പ്രവചനം. ബിജെപിക്ക് 79-92, ജെഡിഎസിന് 22-30, മറ്റുള്ളവർക്ക് ഒന്നു മുതൽ നാലു വരെ സീറ്റുമാണ് പ്രവചിക്കുന്നത്. ടൈംസ് നൗ എക്‌സിറ്റ്‌പോളിലും കോൺഗ്രസാണു മുന്നിൽ. 90103 സീറ്റ് കോൺഗ്രസിന് പ്രവചിക്കുമ്പോൾ ബിജെപിക്ക് 80 93, ജെഡിഎസിന് 31 39 സീറ്റ്. ആജ്തക് എക്‌സിറ്റ്‌പോളിൽ കോൺഗ്രസ് 106118 വരെ സീറ്റുകൾ നേടുമെന്നാണു പ്രവചനം. 7276 സീറ്റുകൾ ബിജെപിയും 2530 സീറ്റുകൾ ജെഡിഎസും മറ്റുള്ളവർ എട്ടു വരെ സീറ്റുകളും സ്വന്തമാക്കുമെന്നും പറയുന്നു.

എൻഡിടിവി എക്‌സിറ്റ്‌പോളിലും തൂക്കുമന്ത്രിസഭയാണു പ്രവചിക്കുന്നത്. ബിജെപി 100 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. കോൺഗ്രസിന് 86, ജെഡിഎസിന് 33, മറ്റുള്ളവർക്ക് മൂന്ന് എന്നിങ്ങനെയും സീറ്റ് ലഭിക്കും. എബിപി ന്യൂസ് സി വോട്ടർ എക്‌സിറ്റ്‌പോളിലും ബിജെപിയാണു മുന്നിൽ. 97109 സീറ്റ് ബിജെപി നേടുമ്പോൾ 8799 സീറ്റാണു കോൺഗ്രസിന്. 2130 സീറ്റുകൾ ജെഡിഎസ് നേടുമെന്നും മറ്റുള്ളവർ എട്ടു വരെ സീറ്റുകളിൽ ജയിക്കുമെന്നും എബിപി പറയുന്നു. ന്യൂസ് എക്‌സ്‌സിഎൻഎക്‌സ് എക്‌സിറ്റ് പോളിൽ ബിജെപിക്കാണു മുൻതൂക്കം. ബിജെപി: 102-110, കോൺഗ്രസ്: 72-78, ജെഡിഎസ്: 35-39, മറ്റുള്ളവർ: 3-5 സീറ്റുകൾ നേടും. ന്യൂസ് നാഷൻ എക്‌സിറ്റ്‌പോളിൽ 102110 സീറ്റുകൾ ബിജെപിക്കും 7278 സീറ്റുകൾ കോൺഗ്രസിനും 3539 സീറ്റുകൾ ജെഡിഎസിനും മൂന്നു മുതൽ അഞ്ചുവരെ സീറ്റുകൾ മറ്റുള്ളവർക്കും പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവി ജൻ കി ബാത് എക്‌സിറ്റ് പോളിൽ ബിജെപിയാണു മുന്നിൽ. 95114 സീറ്റാണ് ബിജെപിക്കു പ്രവചിക്കുന്നത്. കോൺഗ്രസിന് 7382; ജെഡിഎസിന് 3243.

റെഡ്ഡി സഹോദരന്മാരുടെയും ബി.എസ്.യെഡിയൂരപ്പയുടെയും മടങ്ങിവരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് എക്‌സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്. 40 സീറ്റ് എന്നത് ബിജെപി ഇരട്ടിയാക്കും. യെഡിയൂരപ്പയുടെ തട്ടകമായ മധ്യ കർണാടകയിലും തീര മേഖലയിലും കോൺഗ്രസിനു നേട്ടമുണ്ടാകും. രാഹുൽ ഗാന്ധിയുടെ പ്രചാരണവും പാർട്ടിക്കു ഗുണമായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP