Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണ്ണാടകയിൽ വിജയം ഉറപ്പിച്ച് കെപിസിസി പ്രസിഡന്റാവാൻ കച്ചക്കെട്ടിയിറങ്ങിയ കെസി വേണുഗോപാലിന് കനത്ത തിരിച്ചടി; ഉറച്ച് സീറ്റ് വേണ്ടെന്ന് വച്ച് രാഹുൽ ഗാന്ധിയുടെ കണ്ണിലുണ്ണിയാകാൻ പോയ പിസി വിഷ്ണുനാഥും നിരാശയിൽ; ഉമ്മൻ ചാണ്ടിയുടെ തീപ്പൊരി പ്രസംഗങ്ങളും രമേശ് ചെന്നിത്തലയുടെ നീക്കങ്ങളും അമ്പേ പാളി; കേരളാ നേതാക്കളെ വിശ്വസിച്ച് പ്രധാനമന്ത്രിയാകാൻ ഇറങ്ങിയ രാഹുലിന് കടുത്ത വിഷാദം

കർണ്ണാടകയിൽ വിജയം ഉറപ്പിച്ച് കെപിസിസി പ്രസിഡന്റാവാൻ കച്ചക്കെട്ടിയിറങ്ങിയ കെസി വേണുഗോപാലിന് കനത്ത തിരിച്ചടി; ഉറച്ച് സീറ്റ് വേണ്ടെന്ന് വച്ച് രാഹുൽ ഗാന്ധിയുടെ കണ്ണിലുണ്ണിയാകാൻ പോയ പിസി വിഷ്ണുനാഥും നിരാശയിൽ; ഉമ്മൻ ചാണ്ടിയുടെ തീപ്പൊരി പ്രസംഗങ്ങളും രമേശ് ചെന്നിത്തലയുടെ നീക്കങ്ങളും അമ്പേ പാളി; കേരളാ നേതാക്കളെ വിശ്വസിച്ച് പ്രധാനമന്ത്രിയാകാൻ ഇറങ്ങിയ രാഹുലിന് കടുത്ത വിഷാദം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: കർണ്ണാടക തെരഞ്ഞെടുപ്പിൽ പ്രതീക്ഷ ഏറെ വച്ചത് രണ്ട് മലയാളി നേതാക്കളായിരുന്നു കെസി വേണുഗോപാലും പിസി വിഷ്ണുനാഥും. ഒരു വർഷം മുമ്പേ ഇരുവരും കർണ്ണാടകത്തിൽ സജീവമായി. സ്ഥാനാർത്ഥി നിർണ്ണയം പോലും നടത്തിയത് കെസി വേണുഗോപാലായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അതിവിശ്വസ്ത പദവിയുമായാണ് കർണ്ണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി വേണുഗോപാൽ മാറിയത്. പല ദേശീയ നേതാക്കളും മോഹിച്ച പദവി. കർണ്ണാടകയിൽ എഐസിസി സെക്രട്ടറിയായി വിഷ്ണുനാഥിനെ എത്തിച്ചത് ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങളായിരുന്നു. ഇത് ആദ്യമായാണ് പ്രധാന സംസ്ഥാനത്തെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയും സെക്രട്ടറിയും മലയാളികൾ ആയതും. അതുകൊണ്ട് തന്നെ കേരളത്തിലെ കോൺഗ്രസുകാരുടെ പരാജയം കൂടിയാണ് കർണ്ണാടകത്തിലെ ഫലം. ജനതാദള്ളുമായി ചേർന്ന് അധികാരം നിലനിർത്താൻ കോൺഗ്രസിനായാലും കർണ്ണാടക ഫലം രാഹുലിനും പിന്നണിയിൽ പ്രവർത്തിച്ചവർക്കും വലിയ തിരിച്ചടിയാണ്.

എന്തുവന്നാലും 90 സീറ്റ് കോൺഗ്രസ് നേടുമെന്നായിരുന്നു ഏവരും കരുതിയത്. ബിജെപിക്ക് കാലിടറുമെന്നും കരുതി. സിദ്ധരാമയ്യയെ ഏവരും വിശ്വസിച്ചു. ലിംഗായത്ത് ഇടപെടൽ ഗുണകരമാകുമെന്നും വിശ്വസിച്ചു. അങ്ങനെ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് തന്നെ രാഹുൽ കരുതി. അതിന് അനുസരിച്ച് മോദിയെ കടന്നാക്രമണം നടത്തി രാഹുൽ മുന്നേറി. എല്ലാം ഉപദേശിച്ചത് കെസിയായിരുന്നു. കർണ്ണാടകയിലെ വിജയപെരുമയുമായി കേരളത്തിൽ താരമാവുകയായിരുന്നു കെസിയുടെ മോഹം. കെപിസിസി അധ്യക്ഷനായി സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനിയാകാൻ കരുക്കൾ നീക്കി. കെസിയെ കെപിസിസി അധ്യക്ഷനാക്കാനാണ് പ്രഖ്യാപനം നീട്ടുന്നതെന്ന് പോലും വിലയിരുത്തൽ എത്തി. ഇതെല്ലാമാണ് പൊളിയുന്നത്. ഇനി കെസിക്ക് വലിയ ഉത്തരവാദിത്തങ്ങൾ ഉടനൊന്നും രാഹുൽ നൽകില്ല.

കേരളത്തിലെ നേതാക്കളെല്ലാം വിജയം ഉറപ്പാണെന്ന പ്രതീതിയാണ് രാഹുലിന് നൽകിയത്. ഇത് വിശ്വസിച്ചാണ് പ്രധാനമന്ത്രി ചർച്ച പോലും കർണ്ണാടകയിൽ രാഹുൽ തുടങ്ങി വച്ചത്. സിദ്ധരാമയ്യയിൽ മികച്ചൊരു പ്രാദേശിക നേതാവുണ്ടെന്നും പറഞ്ഞു. അവസാന ഘട്ടത്തിൽ സോണിയാ ഗാന്ധിയെ പ്രചരണത്തിൽ ഇറക്കിയാൽ എല്ലാ ശരിയാക്കുമെന്ന ഉപദേശം നൽകിയതും കേരള നേതാക്കളായിരുന്നു. ഇതെല്ലാം രാഹുൽ അതേ പടി നടപ്പിലാക്കി. ഗുലാം നബി ആസാദിനെ പോലുള്ളവർക്ക് ഇതിൽ അതൃപ്തിയും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കർണ്ണാടകയിലെ തോൽവി കേരളത്തിന് കൂടി തിരിച്ചടിയാണ്. കുമാരസ്വാമിയെ രാഹുൽ കടന്നാക്രമണം നടത്തിയതും പിഴച്ചെന്ന വിലയിരുത്തൽ സജീവമാണ്. ദേവഗൗഡയെ വിശ്വാസത്തിലെടുത്ത് വിശാല ഐക്യം എന്ന ആശയം രാഹുൽ വേണ്ടെന്ന് വച്ചതും കെസിയും കൂട്ടരും നൽകിയ അമിത പ്രതീക്ഷകൾ കാരണമായിരുന്നു.

കർണ്ണാടകയിൽ ഏറെ പ്രതീക്ഷ വച്ച മറ്റൊരു നേതാവായിരുന്നു വിഷ്ണുനാഥ്. എഐസിസി സെക്രട്ടറിയെന്ന നിലയിൽ ലഭിച്ച ഉത്തരവാദിത്തം. ഉത്തര കന്നഡയിൽ കാര്യങ്ങളെല്ലാം കോൺഗ്രസിന് വേണ്ടി നിയന്ത്രിച്ചത് വിഷ്ണുനാഥായിരുന്നു. ചെങ്ങന്നൂരിൽ വിഷ്ണുനാഥ് തോറ്റത് ഉമ്മൻ ചാണ്ടിക്ക് ഏറെ വിഷമം ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് വിശ്വസ്തനെ എഐസിസിയിൽ ഉമ്മൻ ചാണ്ടി എത്തിച്ചത്. ഉമ്മൻ ചാണ്ടിയെ അടുപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു വിഷ്ണുനാഥിനെ കർണാടകയുടെ ചുമതലക്കാരനാക്കിയത്. ഇതിനിടെയാണ് രാമചന്ദ്രൻ നായരുടെ മരണത്തിൽ ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് എത്തിയത്. കർണ്ണാടകയിൽ കോൺഗ്രസിന് ജയം ഉറപ്പാക്കിയ സമയമായിരുന്നു ഇത്. ചില ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ തോൽവിയിലെ ചർച്ചകളായിരുന്നു ഇതിന് കാരണം.

ചെങ്ങന്നൂരിൽ വിഷ്ണുനാഥ് സ്ഥാനാർത്ഥി ഉറപ്പിച്ച സമയം. ഇതിനിടെ കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ എത്തി. തന്നെ ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയായി പരിഗണിക്കരുതെന്ന് രാഹുലിനോട് വിഷ്ണുനാഥ് തന്നെ ആവശ്യപ്പെട്ടു. കർണ്ണാടക തെരഞ്ഞെടുപ്പിനൊപ്പമാകും ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ്. തനിക്ക് കർണ്ണാടകയിൽ കോൺഗ്രസിനെ ജയിപ്പിക്കാനാണ് താൽപ്പര്യമെന്നായിരുന്നു വിഷ്ണുനാഥ് എടുത്ത നിലപാട്. ആദ്യമായാണ് മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് ഒരു കോൺഗ്രസ് നേതാവ് രാഹുലിനോട് പറഞ്ഞത്. ഇതോടെ രാഹുലിന്റെ വിശ്വസ്തരുടെ പട്ടികയിൽ വിഷ്ണുനാഥുമെത്തി. കർണ്ണാടകയിൽ കോൺഗ്രസ് ജയിച്ചാൽ വിഷ്ണുനാഥിനും പാർട്ടിയിൽ സ്ഥാനമാനങ്ങൾ കിട്ടുമായിരുന്നു. കേരളത്തിലെ വൈസ് പ്രസിഡന്റായി കെപിസിസിയിൽ വിഷ്ണുനാഥ് എത്തുമെന്നും പലരും കരുതി. ഇതെല്ലാം തകർത്താണ് കർണ്ണാടകയിൽ തിരിച്ചടി എത്തുന്നത്. ഇതിലൂടെ ചെങ്ങന്നൂരിൽ മത്സരിച്ച് വീണ്ടും എംഎൽഎയാകാനുള്ള സാധ്യതയും അടഞ്ഞു.

കർണ്ണാടകയിൽ മലയാളികൾ ഏറെയാണ്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവർ പ്രചരണത്തിൽ സജീവമായി. ശശി തരൂരും വിവിഐപി പ്രചാരകനായി. അതുകൊണ്ട് തന്നെ മലയാളികൾ പ്രചരണത്തിൽ എങ്ങും സജീവമായിരുന്നു. ക്രൈസ്തവ വോട്ടുകൾ അനുകൂലമാക്കാൻ ആന്റോ ആന്റണി അടക്കമുള്ളവർ കർണ്ണാടകയിൽ ഓടി നടന്നു. ഈ മേഖകളിൽ ഒന്നും കോൺഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. എങ്ങനേയും കർണ്ണാടക പിടിച്ച് രാഹുലിന്റെ പ്രിയ സംസ്ഥാന നേതാക്കളായി മാറാനുള്ള തന്ത്രമായിരുന്നു എല്ലാ നേതാക്കളും നടത്തിയത്. ഇതൊന്നും നടക്കില്ല.

ഒരു നിയസഭാ തിരഞ്ഞെടുപ്പ് എന്നതിനേക്കാൾ ഉയർന്ന മാനങ്ങളാണ് കർണാടക തിരഞ്ഞെടുപ്പിന് ഉണ്ടായിരുന്നത്. ബിജെപിയെ സംബന്ധിച്ച് ദക്ഷിണേന്ത്യയിലേക്കുള്ള തങ്ങളുടെ തേരോട്ടത്തിന്റെ മുന്നോടിയായിരുന്നു ഈ തിരഞ്ഞെടുപ്പെങ്കിൽ കോൺഗ്രസിന് ഇത് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന നിലയിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ഘട്ടംമുതൽ കാര്യങ്ങൾ മുന്നേറിയത്. ഇരു നേതാക്കളും പ്രചാരണ വേളയിൽ ഉയർത്തിയ പ്രസ്താവനകളും വാക്പോരുകളും ഇക്കാര്യമാണ് വ്യക്തമാക്കിയത്.

കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ തന്റെ പക്വത തെളിയിക്കുന്നതിനും നേട്ടം അടയാളപ്പെടുത്തുന്നതിനുമുള്ള അവസരമായിരുന്നു രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം കർണാടക തിരഞ്ഞെടുപ്പ്. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിനു ശേഷം ആത്മവിശ്വാസത്തോടെയാണ് രാഹുൽ ഗാന്ധി കർണാടകത്തിലെത്തിയത്. 2019ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ താൻ പ്രധാനമന്ത്രിയാകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ ധാർഷ്ട്യം എന്നാണ് മോദി പരിഹസിച്ചത്.

ഭരണാനുകൂല സാഹചര്യവും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതിച്ഛായയും മുൻനിർത്തി പ്രചാരണം കൊഴുപ്പിക്കാനായിരുന്നു കോൺഗ്രസ് ശ്രമം. പെട്രോൾ വിലവർധനവിനെതിരെ പ്രതിഷേധവുമായി കാളവണ്ടിയിലും സൈക്കിളിലും രാഹുൽ ഗാന്ധി പ്രചാരണത്തിനിറങ്ങി. ഹിന്ദുക്കളെ പ്രീതിപ്പെടുത്താൻ അമ്പലങ്ങളും മഠങ്ങളും കയറിയിറങ്ങി, സന്യാസിമാരെ സന്ദർശിച്ചു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, സോണിയാ ഗാന്ധി തുടങ്ങിയ മുൻനിര നേതാക്കളെയും കോൺഗ്രസ് രംഗത്തിറക്കി.

ഇന്ധനവില, നോട്ട് നിരോധനം, ദളിത് ആക്രമണങ്ങൾ, വർഗീയത തുടങ്ങിയവയെല്ലാം ഉയർത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം. ആവനാഴിയിലെ അമ്പെല്ലാം ഉപയോഗപ്പെടുത്തിയിട്ടും കർണ്ണാടകയിൽ കോൺഗ്രസ് വീഴുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP