Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർഷകർക്ക് വർഷംതോറും ഒരേക്കറിന് വെറുതേ കൊടുക്കുന്നത് 8000 രൂപ; സഹായത്തിന് വരുമാന പരിധിയോ ഭൂമി പരിധിയോ ഇല്ല; വിവാഹ ചെലവു മുതൽ ചികിത്സക്കു വരെ സർക്കാർ ധനസഹായം; കുടുംബാധിപത്യമെന്നും രാജഭരണവുമെന്നൊക്കെ വിമർശനം ഉയരുമ്പോഴും ചന്ദ്രശേഖര റാവു പടിച്ചു നിന്നത് തമിഴ്‌നാടിനെ വെല്ലുന്ന സൗജന്യപ്പെരുമഴയിലൂടെ; കോൺഗ്രസ്- ടിഡിപി സഖ്യത്തെ തറപറ്റിച്ച് വീണ്ടും ടിആർഎസ് തെലങ്കാനയിൽ അധികാരമേൽക്കുമ്പോൾ താരമാവുന്നത് ജനപ്രിയനായ കെസിആർ തന്നെ

കർഷകർക്ക് വർഷംതോറും ഒരേക്കറിന് വെറുതേ കൊടുക്കുന്നത് 8000 രൂപ; സഹായത്തിന് വരുമാന പരിധിയോ ഭൂമി പരിധിയോ ഇല്ല; വിവാഹ ചെലവു മുതൽ ചികിത്സക്കു വരെ സർക്കാർ ധനസഹായം; കുടുംബാധിപത്യമെന്നും രാജഭരണവുമെന്നൊക്കെ വിമർശനം ഉയരുമ്പോഴും ചന്ദ്രശേഖര റാവു പടിച്ചു നിന്നത് തമിഴ്‌നാടിനെ വെല്ലുന്ന സൗജന്യപ്പെരുമഴയിലൂടെ; കോൺഗ്രസ്- ടിഡിപി സഖ്യത്തെ തറപറ്റിച്ച് വീണ്ടും ടിആർഎസ് തെലങ്കാനയിൽ അധികാരമേൽക്കുമ്പോൾ താരമാവുന്നത് ജനപ്രിയനായ കെസിആർ തന്നെ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ആറുമാസം കൂടി കാലാവധിയുള്ള നിയമസഭ നേരത്തെ പിരിച്ചുവിട്ട തെരഞ്ഞെടുപ്പ് നടത്തുക. ആത്മവിശ്വാസത്തിന്റെ ഉന്നതിയിൽനിൽക്കുന്ന ഒരു സർക്കാറിന് മാത്രമേ അങ്ങനെ ചെയ്യാൻ കഴിയൂ. തെലങ്കാന രാഷ്ട്ര സമിതി നേതാവായ കെസിആർ എന്ന് ജനം വിളിക്കുന്ന കെ ചന്ദ്രശേഖരറാവു അത്തരമൊരു നീക്കം നടത്തിയപ്പോൾ അബദ്ധമെന്ന് വിലയിരുത്തിയവർ ഉണ്ട്. എന്നാൽ വൻഭൂരിപക്ഷത്തോടെ അധികാരത്തിലേറെക്കൊണ്ട് തെലുങ്കുമക്കളുടെ മനസ്സ് തന്റെ കൂടെയാണെന്ന് ഒരിക്കൽകൂടി അദ്ദേഹം തെളിയിച്ചു.തെലങ്കാനയിലെ ചിര വൈരികളായ കേൺഗ്രസും ടിഡിപിയും മറ്റുപാർട്ടികളെയും ഒപ്പം കൂട്ടി മഹാസഖ്യം രൂപവത്ക്കരിച്ചതോടെ റാവു വിയർക്കുന്ന എന്ന റിപ്പോർട്ടാണ് ദേശീയ മാധ്യമങ്ങൾ അടക്കം പറുത്തുവിട്ടത്്. എന്നാൽ കണ്ണഞ്ചിപ്പിക്കുന്ന ജയത്തോടെ ഏവരെയും നിഷ്പ്രഭരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

തെലങ്കാന രാഷ്ട്രസമിതിയുടെ അധ്യക്ഷനും സ്ഥാപക നേതാവുമാണ് കെ ചന്ദ്രശേഖർ റാവു.തെലങ്കാന മേഖലയിൽ നിന്നുള്ളവർ രാഷ്ട്രീയമായി അടിച്ചമർത്തപ്പെടുന്നു എന്നാരോപിച്ച് 2001ല്ലാണ് തെലുങ്കുദേശത്തിൽനിന്ന് തെറ്റിപ്പിരിഞ്ഞ് അദ്ദേഹം ടി.ആഎ.എസ് രൂപീകരിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി വഹിക്കവെയായിരുന്നു രാജി. ചന്ദ്രശേഖർ റാവുവിൻൈറയും ടി.ആർ.എസ്സിന്റെയും നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ് തെലങ്കാന സംസ്ഥാനം രൂപീകൃതമായത്. ആ പ്രക്ഷോഭത്തിന്റെ പേരിലാണ് ജനങ്ങൾ ഇപ്പോഴും ടിആർഎസിനെ സ്നേഹിക്കുന്നതും.

പക്ഷേ കരുണാനിധിയെയും ജയലളിതയെയും അമ്പരിപ്പിക്കുന്ന സൗജന്യപ്പെരുമഴയുമായാണ് റാവു ജനപ്രിയനായത്. കർഷകർക്ക് വർഷംതോറും ഒരേക്കറിന് 8000 രൂപയാണ് കെ.സി.ആറിന്റെ സർക്കാർ സഹായധനമായി നൽകുന്നത്. 1.43 കോടി ഏക്കർ കൃഷി ഭൂമിയാണ് തെലങ്കാനയിലുള്ളത്. മൊത്തംകർഷകർ 58.33 ലക്ഷം വരും. 12,000 കോടി രൂപയാണ് ഒരുവർഷം ഇതിനായി സർക്കാർ ഇതിനായി ചെലവഴിക്കുന്നത്.സഹായംകൊടുക്കുന്നതിന് വരുമാനപരിധിയോ ഭൂമി പരിധിയോ ഇല്ല. കൂടുതൽപേരും ഒരേക്കറിനും രണ്ടേക്കറിനുമിടയിൽ ഭൂമി 10 ഏക്കർ കൈയിലുണ്ടെങ്കിൽ ഒരുകൊല്ലം 80,000 രൂപയാണ് വെറുതേകിട്ടുക. വീണ്ടും അധികാരത്തിലെത്തിയാൽ ഇതു പതിനായിരമാക്കുമെന്നാണ് കെ.സി.ആറിന്റെ വാഗ്ദാനം.

ഒരുലക്ഷം രൂപയുടെ കടം എഴുതിത്ത്ത്ത്ത്തള്ളുമെന്നാണ് ടി.ആർ.എസ്. പറയുന്നത്.പാവപ്പെട്ട സ്ത്രീകളുടെ കല്യാണത്തിന് 1,00,116 രൂപയാണ് തെലങ്കാന സർക്കാർ നൽകുന്നത്. ഇക്കഴിഞ്ഞ നാലുവർഷങ്ങളിൽ 3.6 ലക്ഷംപേർക്ക് ഈ സഹായം കിട്ടിയതായാണ് കണക്കുകൾ കാണിക്കുന്നത്. ഗ്രാമങ്ങളിൽപ്പോലും കാൻസർ ചികിത്സയ്ക്കും ഡയാലിസിസിനുമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് ടി.ആർ.എസ് വാഗ്ധാനം ചെയ്യുന്നത്.

സെക്കന്തരാബാദ് പരേഡ് ഗ്രൗണ്ടിൽ രണ്ടുലക്ഷത്തോളം പേർ പങ്കെടുത്ത റാലിയിലാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു തന്റെ പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം 58-ൽനിന്ന് 61 ആക്കി വർധിപ്പിക്കും, സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി മൂന്നുവർഷംകൂടി ഉയർത്തും എന്നിവയാണ് മുഖ്യവാഗ്ദാനങ്ങൾ. തൊഴിലില്ലായ്മാവേതനമായി പ്രതിമാസം 3016 രൂപ നൽകും.എല്ലാ സാമൂഹികസുരക്ഷാ പെൻഷനുകളും പ്രതിമാസം 1000 രൂപയിൽനിന്ന് 2016 രൂപയാക്കും. വാർധക്യകാലപെൻഷനുള്ള പ്രായപരിധി 65-ൽ നിന്ന് 57 ആക്കും.

വികലാംഗരുടെ പെൻഷൻ 3016 രൂപ ആക്കും. ഭവനരഹിതർക്ക് രണ്ടു കിടപ്പറകളുള്ള വീടുകൾ നൽകുന്നത് തുടരും. സ്ഥലമുള്ളവർക്ക് വീടുപണിയാൻ അഞ്ചു ലക്ഷംമുതൽ ആറുലക്ഷംവരെ രൂപ നൽകും. റൈത്തുബന്ധു പദ്ധതിപ്രകാരം കൃഷിച്ചെലവിനായി കർഷകർക്ക് ഏക്കറിന് പ്രതിവർഷം 10,000 രൂപ നൽകും. കർഷകരുടെ ഒരു ലക്ഷം രൂപവരെയുള്ള വായ്പകൾ എഴുതിത്ത്ത്ത്ത്തള്ളും. പിന്നാക്കസമുദായക്കാർക്കും വനിതകൾക്കും നിയമനിർമ്മാണസഭകളിൽ 33 ശതമാനം സംവരണത്തിനായി സമ്മർദം തുടരും. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന സമുദായങ്ങൾക്കായി കോർപ്പറേഷൻ രൂപവത്കരിക്കും. 12 ശതമാനംവീതം സംവരണം പട്ടികവർഗക്കാർക്കും ന്യൂനപക്ഷക്കാർക്കും നേടിയെടുക്കാനുള്ള ശ്രമം തുടരും. മുന്നാക്കസമുദായങ്ങളിലെ പിന്നാക്കക്കാർക്കുവേണ്ടി പ്രത്യേക പദ്ധതികൾ തുടങ്ങും. തെലങ്കാനയിലെ ഓരോ പൗരനും സൗജന്യ പരിപൂർണാരോഗ്യപരിശോധന നടപ്പാക്കും.

ഇതുകൂടാതെ സംസ്ഥാന ജീവനക്കാരുടെ ശമ്പളനിരക്കുകൾ ഉചിതരീതിയിൽ പരിഷ്‌കരിക്കും. പെൻഷൻകാർക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിക്കും. ഹൈദരാബാദിനെ ആഗോളനഗരമാക്കും- പ്രകടനപത്രികയിൽ പറയുന്നു. - ഇത്രയും സൗജന്യങ്ങളുള്ള ഒരു പ്രകടന പത്രിക വേറെയില്ലെന്നാണ് ഇലക്ഷൻ റി്പ്പോർട്ട് ചെയ്യാൻപോയ പ്രമുഖ മാധ്യമ പ്രവർത്തകർ വിലയിരുത്തുന്നത്.

ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള ഒരു വാഗ്ദാനം എന്തിനാണ് ടി.ആർ.എസ്. നൽകിയതെന്ന് കോൺഗ്രസ് ചോദിക്കുമ്പോൾ മുഖ്യമന്ത്രി കെ.സി.ആർ. പറയുന്നത് അസാധ്യമായി ഒന്നുമില്ലെന്നും തമിഴകത്ത് 69 ശതമാനം സംവരണത്തിന് ഭരണഘടനാ സംരക്ഷണം കിട്ടിയിട്ടുണ്ടെങ്കിൽ തങ്ങളും അത് നേടിയെടുക്കുമെന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേന്ദ്രത്തിൽ അധികാരത്തിലെത്തുന്ന സർക്കാരിൽ ടി.ആർ.എസിന് നിർണായക പങ്കാളിത്തമുണ്ടായാൽ ഈ ലക്ഷ്യം വിദൂരമല്ലെന്നും അദ്ദേഹം പറയുന്നു.അതസമയം കെ സി ആറിന്റെ കുടുംബവാഴ്ചയ്ക്കും അഴിമതിക്കുമതെിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പോരാട്ടം. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കെ സി ആർ ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് അവർ പറയുന്നത്. മകനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന കെസിആറിന്റെ നിലപാടും വിമർശന വിധേയമായി.

വീണ്ടും അധികാരത്തിലേറിയതോടെ ദേശീയ തലത്തിലും റാവു താരമായിട്ടുണ്ട്. നേരത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിന് വേണ്ടി ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിന് വേണ്ടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ചർച്ച നടത്തിയിരുന്നു. തങ്ങളുടെ പാർട്ടി മറ്റാരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ കെസി ചന്ദ്രശേഖര റാവു തങ്ങൾ ജനങ്ങളുമായി മാത്രമേ സഖ്യത്തിനുള്ളൂവെന്നാണ് പറഞ്ഞത്. ബിജെപിയുമായി മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് റാവുവിനുനേരെ നേരത്തെ ്ഉയർന്ന ആരോപണമാണ്. ഉവൈസിയുടെ മജ്ലിസെ പാർട്ടിയുടെ സഖ്യം ഒഴിവാക്കിയാൽ ടിആർഎസിനെ പിന്തുണക്കാമെന്ന ബിജെപിയുടെ വാഗ്ധാനവും റാവു തള്ളിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP