Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടിക്കെതിരെ നിലപാടെടുത്ത് പുറത്തുപോയാൽ കുരുക്കായി കൂറുമാറ്റ നിയമം; ചീഫ് വിപ്പ് സ്ഥാനം തെറിക്കുമെന്ന് ഉറപ്പായ ജോർജ്ജ് എംഎൽഎ സ്ഥാനം പോകാതിരിക്കാനുള്ള തത്രപ്പാടിൽ; മാണി കനിഞ്ഞില്ലെങ്കിൽ 'എംഎൽഎ ജോർജ്ജ്' വെറും 'ജോർജ്ജ്' ആകും

പാർട്ടിക്കെതിരെ നിലപാടെടുത്ത് പുറത്തുപോയാൽ കുരുക്കായി കൂറുമാറ്റ നിയമം; ചീഫ് വിപ്പ് സ്ഥാനം തെറിക്കുമെന്ന് ഉറപ്പായ ജോർജ്ജ് എംഎൽഎ സ്ഥാനം പോകാതിരിക്കാനുള്ള തത്രപ്പാടിൽ; മാണി കനിഞ്ഞില്ലെങ്കിൽ 'എംഎൽഎ ജോർജ്ജ്' വെറും 'ജോർജ്ജ്' ആകും

മറുനാടൻ മലയാളി

കൊച്ചി: പാർട്ടിക്കുള്ളിൽ നിരന്തരം കലാപം സൃഷ്ടിച്ച പി സി ജോർജ്ജിനെതിരെ വിട്ടുവീഴ്‌ച്ച വേണ്ടെന്ന നിലപാട് സ്വീകരിച്ച് കെ എ മാണി രംഗത്തെത്തിയതോടെ ചീഫ് വിപ്പ് ശരിക്കും കുരുക്കിലായി. ചീഫ്‌വിപ്പ് സ്ഥാനം തെറിക്കുമെന്ന കാര്യം ഉറപ്പായതിന് പുറമേ എംഎൽഎ സ്ഥാനവും തെറിക്കുമോ എന്ന ഭയത്തിലാണ് പി സി ജോർജ്ജിപ്പോൾ. കേരളാ കോൺഗ്രസ് എമ്മിന്റെ രണ്ടില ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച് എംഎൽഎയായ ജോർജ്ജിനെ പേടിപ്പിക്കുന്നത് കൂറുമാറ്റ നിരോധന നിയമമാണ്. പാർട്ടിയിൽ നിന്നും പുറത്തുപോയാൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടി വരും. പഴയ പാർട്ടിയായ കേരളാ കോൺഗ്രസ് സെക്യുലർ പുനരുജ്ജീവിപ്പിച്ച് എൽഡിഎഫിൽ നോട്ടമിടുന്ന ജോർജ്ജിനോട് പൂർണ്ണമായും മനസുതുറക്കാൻ മുന്നണി തയ്യാറായിട്ടില്ല. യുഡിഎഫിൽ തന്നെ തുടർന്നുകൊണ്ട് എംഎൽഎ സ്ഥാനം നിലനിർത്താനുള്ള മാർഗങ്ങളാണ് ജോർജ്ജിന് മുന്നിൽ ഇപ്പോൾ ഉള്ളത്.

യുഡിഎഫിലെ രഹസ്യങ്ങൾ പലതും അറിയാവുന്ന ജോർജ്ജ് പുറത്തുപോകുന്നതിനോട് കോൺഗ്രസിനും തീരെ താൽപ്പര്യമില്ല. കൂടാതെ അഴിമതി ആരോപണ വിധേയനായ മാണിയെ സംരക്ഷിച്ച് ആരോപണം ഉന്നയിച്ച ആളെ പുറത്താക്കിയാൽ മുന്നണിക്ക് ക്ഷീണമാണ് താനും. ജോർജ് മാണി ഗ്രൂപ്പിൽനിന്നു പുറത്തുവന്ന് പുതിയ ഗ്രൂപ്പ് രൂപീകരിച്ച് യുഡിഎഫിൽ തുടരുക എന്ന തലത്തിലാണ് ആലോചനകൾ നടന്നത്. എന്നാൽ, ഇവിടെയാണ് കൂറുമാറ്റ നിരോധന നിയമം തടസമാകുക. പി സി ജോർജ്ജിനെ പാർട്ടി ചെയർമാൻ കെ എം മാണി പുറത്താക്കിയാൽ മാത്രമേ എംഎൽഎയായി തുടരാൻ സാധിക്കുകയുള്ളൂ.

ജോർജ് മനസുകൊണ്ട് ആഗ്രഹിക്കുന്നതും അതാണ്. എന്നാൽ, പാർട്ടിക്കുള്ളിൽ നിന്നും പുറത്താക്കിയാൽ ജോർജ്ജ് തനിക്ക് തന്നെ തലവേദന സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് മാണി കരുതുന്നത്. അതുകൊണ്ട് ചീഫ് വിപ്പ് പദവിയിൽ നിന്നും യുഡിഎഫ് കമ്മിറ്റികളിൽ നിനന്നും ഒഴിവാക്കണമെന്ന ആവശ്യമാണ് മാണി ഉന്നയിച്ചത്. പതിയെ ജോർജ്ജിനെ ക്ഷീണിപ്പിച്ച് വെറും എംഎൽഎ ആക്കുക എന്നതു തന്നെയാണ് ഈ നീക്കത്തിന്റെ പിന്നിലും.

ജോർജിനെ പുറത്താക്കാൻ മാണിയെ നിർബന്ധിപ്പിച്ചു സമ്മതിപ്പിച്ച് പ്രശ്‌ന പരിഹാരം നേടുകയെന്ന തന്ത്രം ചിലപ്പോൾ കോൺഗ്രസ് നേതാക്കൾ മാണിയോട് പറഞ്ഞേക്കും. എന്നാൽ, ഇങ്ങനെ വന്നാൽ പുതിയ പാർട്ടിയുമായി ജോർജ്ജിന് മുന്നണിയിൽ തുടരാനും സാധിക്കും. കൂറുമാറ്റ നിരോധന നിയമത്തിൽ രവി നായിക് കേസിൽ സുപ്രിം കോടതി വിധിയാണ് ഇതിൽ നിർണായം. ജനപ്രതിനിധി ആ പാർട്ടിയിൽനിന്നു സ്വമേധയാ വിട്ടു പോയാലോ രാജിവച്ചാലോ നിയമസഭയിൽ വിപ്പ് ലംഘിച്ചാലോ അയോഗ്യനാകും. മുന്നണിയിൽ തുടരാൻ ആഗ്രഹമുള്ളതിനാൽ ജോർജ് വിപ്പ് ലംഘിക്കില്ല. ചുരുക്കത്തിൽ ജോർജിന് എംഎൽഎ ജോർജ്ജായി തുടരണമെങ്കിൽ കെ എം മാണിയുടെ കനി വേണമെന്ന കാര്യം ഉറപ്പാണ്.

കേരളാ കോൺഗ്രസിൽ തന്നെ ജോർജ്ജ് ഒറ്റയാനായി തുടരുകയായിരുന്നു പി സി ജോർജ്ജ് ഇതുവരെ. ജോസഫ് ഗ്രൂപ്പുമായി നിരന്തര ശത്രുതയിലായിരുന്നു ജോർജ്ജ്. പി ജെ ജോസഫിന് മന്ത്രിസ്ഥാനം ലഭിച്ചപ്പോൾ തനിക്കും മന്ത്രിസ്ഥാനം വേണമെന്നായിരുന്നു ജോർജ്ജ് വാദിച്ചത്. ഒടുവിലാണ് ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുത്തതും. എന്നാൽ മന്ത്രിസ്ഥാനം നൽകാതെ മാണി കബളിപ്പിച്ചുവെന്ന സങ്കടമായിരുന്നു ജോർജ്ജിന്. മന്ത്രിസ്ഥാനം നേടാനുള്ള തന്ത്രങ്ങൾ പയറ്റിയ ജോർജ്ജിന് ഇപ്പോൾ എംഎൽഎ സ്ഥാനം നിലനിർത്താൻ കെ എം മാണിയുടെ കാലു പിടിക്കേണ്ടുന്ന അവസ്ഥയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP