1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
23
Thursday

മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയപ്പോൾ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും പ്രതീകാത്മക ശവമഞ്ചങ്ങൾ വെച്ചത് തിരിച്ചടിയായി; ഗ്രൂപ്പു നേതാവിനെതിരായ നീക്കത്തോടെ വിശാല ഐ ഗ്രൂപ്പും പിന്തുണയും നഷ്ടമായി; കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ തോൽവിയും കോർപ്പറേഷനിലെ ഭരണം കൈവിട്ടതോടെ കണ്ണൂരിലെ കരുത്തനെന്ന പ്രതാപത്തിന് മങ്ങലേൽപ്പിച്ചു; നെഹ്റു ഗ്രൂപ്പിന് കേസൊതുക്കാൻ ഇടനിലക്കാരനായതും തിരിച്ചടിയായി: കെ സുധാകരന് കെപിസിസി അധ്യക്ഷ പദവി ലഭിക്കാതെ പോയത് ഗ്രൂപ്പു കൈവിട്ടതും പ്രതിച്ഛായാ നഷ്ടവും കാരണം

September 20, 2018 | 11:10 AM IST | Permalink



മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയപ്പോൾ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും പ്രതീകാത്മക ശവമഞ്ചങ്ങൾ വെച്ചത് തിരിച്ചടിയായി; ഗ്രൂപ്പു നേതാവിനെതിരായ നീക്കത്തോടെ വിശാല ഐ ഗ്രൂപ്പും പിന്തുണയും നഷ്ടമായി; കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ തോൽവിയും കോർപ്പറേഷനിലെ ഭരണം കൈവിട്ടതോടെ കണ്ണൂരിലെ കരുത്തനെന്ന പ്രതാപത്തിന് മങ്ങലേൽപ്പിച്ചു; നെഹ്റു ഗ്രൂപ്പിന് കേസൊതുക്കാൻ ഇടനിലക്കാരനായതും തിരിച്ചടിയായി: കെ സുധാകരന് കെപിസിസി അധ്യക്ഷ പദവി ലഭിക്കാതെ പോയത് ഗ്രൂപ്പു കൈവിട്ടതും പ്രതിച്ഛായാ നഷ്ടവും കാരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവി ലഭിക്കാൻ വേണ്ടി വലിയ പ്രചരണങ്ങളായിരുന്നു കെ സുധാകരൻ നടത്തിയത്. സൈബർ അണികളെയും പാർട്ടിയിലെ തന്റെ അനുയായികളെയും തെരുവിൽ രംഗത്തിറക്കിയാണ് അദ്ദേഹം പ്രചരണം കൊഴുപ്പിച്ചത്. ഈ പ്രചരണങ്ങൾ വിശാല ഐ ഗ്രൂപ്പിനും ചെന്നിത്തലയ്ക്കും ഇഷ്ടമാകാതെ വന്നതോടെയാണ് പ്രസിഡന്റ് പദവി മോഹിച്ച കെ സുധാകരന് വർക്കിങ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.

വിശാല ഐ ഗ്രൂപ്പിൽ രമേശ് ചെന്നിത്തലയും കെ.സുധാകരനും തമ്മിൽ നേരത്തെ തന്നെ ഭിന്നതയുണ്ടായിരുന്നു. ഈ ഭിന്നതക്കിടയിലും കെ.സുധാകരൻ ഐ ഗ്രൂപ്പിൽ തന്നെ തുടർന്നു. എന്നാൽ രാജ്യസഭാ സീറ്റ് വിവാദങ്ങൾ കത്തി പടർന്നപ്പോൾ എറണാകുളം ഡി.സി.സി. ഓഫീസിന് മുന്നിൽ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും പ്രതീകാത്മകമായി ശവമഞ്ചങ്ങൾ വെച്ചതോടെ എതിർപ്പ് കൂടുകയായിരുന്നു. ശവമഞ്ചം ഒരുക്കിയതിന് അറസ്റ്റിലായ രണ്ട് പ്രവർത്തകരും സുധാകരനെ അനുകൂലിക്കുന്നവരായിരുന്നു. അതോടെ സുധാകരനെതിരായ വികാരം ഐ ഗ്രൂപ്പിലും ശക്തമായി. സുധാകരനുമായി സഹകരിക്കേണ്ടതില്ലെന്ന ഐ ഗ്രൂപ്പ് താഴേ തലത്തിലേക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

എ. ഗ്രൂപ്പും ഇക്കാര്യത്തിൽ സഹകരിച്ചു. ശവപ്പെട്ടി വിവാദത്തിൽ സംഘടനയിൽ നിന്നും പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവർത്തകർ പ്രകടനം നടത്താൻ തീരുമാനിച്ചു. ഇതിന് പിറകിലും കെ.സുധാകരനാണെന്ന സംശയമുണ്ടായിരുന്നു. അതോടെ കെപിസിസി. തന്നെ ഇത് തടയുകയായിരുന്നു. കെപിസിസി. അദ്ധ്യക്ഷനാവാൻ കെ.സുധാകരൻ സ്വന്തം നിലയിൽ ശ്രമം നടത്തിയതും ഐഗ്രൂപ്പിനെ അലോസരപ്പെടുത്തിയിരുന്നു. അങ്ങിനെ ചെന്നിത്തലയും സുധാകരനെതിരെ നിലകൊണ്ടു.

നേരത്തെ തന്നെ എ.ഐ. സി.സി. ക്ക് കേരളത്തിൽ നിന്നും പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ നിന്നും സുധാകരന്റെ നിലപാടിനെതിരെ നിരവധി ആരോപണങ്ങളെത്തിയിരുന്നു. സ്വന്തം പേരിനും പെരുമക്കും വേണ്ടി ഒരു വിഭാഗം പ്രവർത്തകരെ കൂടെ നിർത്തുമ്പോൾ ഒട്ടേറെ അണികളെ അകറ്റി നിർത്തുകയായിരുന്നു. സ്വന്തക്കാർക്ക് പാർട്ടി സ്ഥാനമാനങ്ങൾ വീതിച്ചു നൽകുമ്പോൾ കഴിവുള്ള ഒട്ടേറെ പേരെ വെട്ടി നിരത്തി. 1969 ൽ സംഘടനാ കോൺഗ്രസ്സായിരുന്ന സുധാകരൻ സംഘടനാ കോൺഗ്രസ്സിലുള്ളവർക്ക് ഉന്നത സ്ഥാനമാനങ്ങൾ നൽകുന്നതിലും പ്രത്യേകം ശ്രദ്ധാലുവായിരുന്നു. ഇതെല്ലാം വലിയൊരു വിഭാഗം പ്രവർത്തകരുടെ നിരാശക്ക് പാത്രമായി.

അവർ ഒറ്റക്കും കൂട്ടായും ദേശീയ നേതൃത്വത്തെ ഇക്കാര്യമെല്ലാം യഥാസമയം അറിയിച്ചിരുന്നു. ജില്ലയിൽ പാർട്ടിയുടെ ശക്തി ചോർന്നു പോകുമ്പോഴും തന്റെ അപ്രമാദിത്വം നിലനിർത്താൻ മാത്രമാണ് സുധാകരൻ ശ്രമിച്ചതെന്നാണ് ആരോപണം. കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ വീണ്ടും മത്സരിച്ചപ്പോൾ സുധാകരൻ പരാജയപ്പെട്ടതും ചരിത്രത്തിലാദ്യമായി കണ്ണൂർ നിയമസഭാ മണ്ഡലവും കണ്ണൂർ കോർപ്പറേഷനും നഷ്ടപ്പെട്ടതും പാർട്ടിക്ക് ജില്ലയിലേറ്റ കനത്ത തിരിച്ചടിയായിരുന്നു. കോർപ്പറേഷനിലെ സ്ഥാനാർത്ഥി നിർണ്ണയം ഏകപക്ഷീയമായി നടത്തിയതും പരാജയത്തിന് കാരണമായി.

പലഘട്ടങ്ങളിലായി നടത്തിയ വിവാദങ്ങളും സുധാകരനെ വേട്ടയാടി. ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും പരാജയപ്പെട്ടപ്പോൾ ദേശീയ നേതൃത്വത്തിന്റെ പോരായ്മയായിരുന്നു പരാജയത്തിന് കാരണമെന്നായിരുന്നു സുധാകരന്റെ ആദ്യ പ്രതികരണം. ഇതും സുധാകരന് വിനയായി. ഒരു ജഡ്ജി കോഴ വാങ്ങുന്നതിന് താൻ സാക്ഷിയാണെന്ന അഭിപ്രായ പ്രകടനവും ഏറെക്കാലം വിവാദങ്ങൾ ഉണ്ടാകാൻ കാരണമായി. നെഹ്റു ഗ്രൂപ്പ് കോളേജിലെ നിയമവിദ്യാർത്ഥിയായ ഷഹീർ ഷൗക്കത്തലിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിൽ മദ്ധ്യസ്ഥനായി പ്രവർത്തിച്ചതും വിവാദമായിരുന്നു.

ചെർപ്പുളശ്ശേരിയിലെ ഒരു ബന്ധുവീട്ടിൽ വച്ചാണ് ചർച്ച നടത്താൻ ധാരണയായത്. എന്നാൽ സുധാകരൻ അങ്ങോട്ട് ചർച്ചയ്ക്ക് പോകുന്ന വിവരം ചോർന്നതോടെ ഡി.വൈ. എഫ്. ഐ.യുടേയും സിപിഎം. ന്റേയും പ്രവർത്തകർ തടയാൻ ഒരുങ്ങിയിരുന്നു. വഴിക്കു വച്ച് തന്നെ സുധാകരനെ തടഞ്ഞു വെക്കുകയും ഒടുവിൽ പൊലീസെത്തി രക്ഷപ്പെടുത്തേണ്ടി വരികയും ചെയ്തു. ജിഷ്ണു പ്രണോയ് പ്രശ്നം കോൺഗ്രസ്സും യു.ഡി.എഫും എൽ.ഡി.എഫിനെതിരെ ശക്തമായി പ്രതിരോധിക്കുന്ന സമയത്താണ് സുധാകരൻ സ്വയം അടിക്കാനുള്ള വടിയുമായെത്തിയത്. പാലക്കാട് ഡി.സി.സി.യെപോലും അറിയിക്കാതെ ദുരൂഹമായാണ് സുധാകരന്റെ നീക്കം. അതുകൊണ്ടു തന്നെ ഡി.സി.സി. പ്രസിഡണ്ട് വി.കെ. ശ്രീകണ്ഠനും സുധാകരനെതിരെ തിരിഞ്ഞിരുന്നു.

ജിഷ്ണു പ്രണോയിയുടെ വ്യാജ ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയതിൽ കെ.സുധാകരന് പങ്കുണ്ടെന്ന ആരോപണം മാതാപിതാക്കൾ ഉന്നയിക്കുകയുണ്ടായി. കേസ് അട്ടിമറിക്കാൻ നെഹ്റു ഗ്രൂപ്പ് മാനേജ് മെന്റുമായി സുധാകരൻ ഒത്തു കളിക്കുകയാണെന്നും അതിനായി അദ്ദേഹം കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും ജിഷ്ണുവിന്റെ മാതാപിതാക്കളായ അശോകനും മഹിജയും ആരോപിക്കുന്നു. ഒരു സംസ്ഥാന നേതാവിനെതിരെ ഇത്രയും വലിയ ആരോപണം ഇരയിൽ നിന്നും ഉണ്ടായത് കെപിസിസി.യെ അവമതിക്കുന്നതിന് സമമാണെന്ന് കെപിസിസി. ഭാരവാഹികൾ ഉൾപ്പെടെ കെപിസിസി. പ്രസിഡണ്ടിനോട് അറിയിച്ചിരുന്നു.

ഇതും സുധാകരനെതിരെയുള്ള പ്രധാന ആരോപണമായിരുന്നു. ഇതും സുധാകരനെതിരെയുള്ള പ്രധാന ആരോപണമായിരുന്നു. ഇതിന് പുറമേ അഞ്ച് തവണ കണ്ണൂരിൽ മത്സരിച്ച് ജയിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ ആറാം തവണ കണ്ണൂരിൽ പതിനായിരം വോട്ടിന് തോൽവി നേരിട്ടത് കെ.സുധാകരൻ തെരഞ്ഞെടുപ്പ് കാലത്ത് സഹകരിക്കാത്തതിനാലാണെന്ന് ആരോപണമുയർന്നിരുന്നു. ഇക്കാര്യം അന്നത്തെ കണ്ണൂരിലെ കോൺഗ്രസ്സ് നേതാക്കൾ മുല്ലപ്പള്ളിയേയും കേന്ദ്ര നേതാക്കളേയും കെപിസിസി. നേതാക്കളേയും അറിയിച്ചിരുന്നു. ഈ വക കാരണങ്ങളെല്ലാം എ.ഐ. സി.സി.ക്ക് മുമ്പാകെ എത്തിക്കാൻ കണ്ണൂരിലെ കോൺഗ്രസ്സ് നേതാക്കൾ യഥാസമയം പ്രവർത്തിച്ചിരുന്നു. ഇതെല്ലാം കൊണ്ടു തന്നെ കെ.സുധാകരന് പാർട്ടിയുടെ ഉന്നത സ്ഥാനം നൽകുന്നതിൽ നിന്നും എ.ഐ. സി.സി. നേതൃത്വത്തെ പിന്തിരിപ്പിക്കുകയായിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ചുണയുണ്ടെങ്കിൽ എന്നെ ഒന്നുപിടിച്ചുകാണിച്ചേ...പൊലീസ് ജീപ്പിന് മുന്നിൽ ഞെളിഞ്ഞുനിന്ന് വെല്ലുവിളിച്ച്ഗുണ്ടാ നേതാവ്; ബോക്സറായ ഗുണ്ടയുടെ പഴയ പഞ്ചുകളുടെ ഓർമയിൽ പേടിച്ച് വിറച്ചോടി പൊലീസുകാർ; ജീപ്പിന് മുന്നിൽ സിനിമാ സ്‌റ്റൈലിൽ പ്രകടനം നടത്തിയത് ബൈക്ക് കുറുകെ നിർത്തി; ആരാടാ എന്ന ചോദിച്ച് ചാടിയിറങ്ങിയ എസ്ഐ ആളെക്കണ്ട് പരുങ്ങിയതോടെ കളിയാക്കി ബോക്സർ ദിലീപ്; ഓടിതോൽപ്പിക്കുന്ന ക്രിമിനലിനെ പിടികൂടുന്നത് സ്വപ്നം കണ്ട് കരുനാഗപ്പള്ളി പൊലീസ്
എന്തിനാണ് ഇപ്പോൾ ആ കുട്ടി ഇങ്ങനെയൊക്കെ ആരോപിക്കുന്നത്? 'സുഖമായിരിക്കട്ടെ' സിനിമയുടെ പ്രിവ്യു ഷോയിൽ എന്റെ ക്ഷണപ്രകാരമാണ് രേവതി സമ്പത്ത് പങ്കെടുത്തത്; അമ്മയും അച്ഛനും ഒപ്പമുണ്ടായിരുന്നു; പ്രിവ്യൂവിന് ശേഷം മസ്‌കറ്റ് ഹോട്ടലിൽ ഭക്ഷണവും കഴിച്ച് സന്തോഷത്തോടെയാണ് പിരിഞ്ഞത്; അതിനുശേഷവും പെൺകുട്ടി വിളിക്കാറുണ്ടായിരുന്നുവെന്നും മീടു ആരോപണത്തിലെ സംഭവം നടന്നിട്ടില്ലെന്നും സിദ്ദിഖ്; അഡ്ജസ്റ്റ്‌മെന്റിന് സിദ്ധിക് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് രേവതി വീണ്ടും
നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടെ' ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞയുടൻ അദ്ദേഹം എന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു; ആദ്യം തന്നെ ഞാൻ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോയെന്ന് ചോദിച്ചു; അദ്ദേഹത്തിന്റെ സെക്ച്വൽ ഫാന്റസികൾ എന്നോട് ഷെയർ ചെയ്തു :'നീണ്ട കൈവിരലുകളുള്ള സുന്ദരിമാരെയാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് പറഞ്ഞു; ഒടുവിൽ വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ പോയി പണി നോക്കാനും: സിദ്ദിഖിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത് ന്യൂസ് മിനിറ്റിനോട്
കെ സുരേന്ദ്രന് എവിടെ നിന്നാണ് മൂന്നരലക്ഷം വോട്ട് കിട്ടുക? ഞാനാ അസാധാരണത്വത്തെ 'അയ്യപ്പ തരംഗം' എന്നാണ് വിളിക്കുക; 'സുരേന്ദ്രൻ ജയിച്ചാൽ കൊള്ളാം' എന്ന് പറഞ്ഞ തട്ടമിട്ട പത്തനംതിട്ടക്കാരിയെയും നമ്മൾ കണ്ടതാണ്; രാഷ്ട്രീയത്തിന് അതീതമായി അയ്യപ്പ സ്വാമിയേ ഭജിക്കുന്ന സ്ത്രീകൾ തുണയാകും; ഓർത്തോഡോക്‌സ് സഭ വീണ ജോർജിനു പിന്തുണ പ്രഖ്യാപിച്ചതും തുണയാകും; പത്തനംതിട്ടയിൽ സുരേന്ദ്രൻ ജയിക്കുമെന്ന് വിവരിച്ച് ശങ്കു ടി ദാസ എഴുതുന്നു
സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്
കൊച്ചിയിൽ 13 കോടിയുടെ മയക്കുമരുന്നു വേട്ട; അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് കടുത്തുകാരനെ എക്‌സൈസ് സംഘം പിടികൂടിയത് അതിസാഹസികമായി; പിടിക്കപ്പെടുമെന്നായപ്പോൾ ഉദ്യോഗസ്ഥരെ ഗൺപോയിന്റിൽ നിർത്തി രക്ഷപെടാനും ശ്രമിച്ച് കാരിയർ ജൂഡ്‌സൺ; ഉദ്യോഗസ്ഥരും തോക്കെടുത്ത് പ്രതിരോധം തീർത്തപ്പോൾ നടുറോഡിൽ അരങ്ങേറിയത് സിനിമാ സ്‌റ്റൈൽ രംഗങ്ങൾ; വഴിയാത്രക്കാർ ഭയന്നു വിറച്ചപ്പോൾ തോക്ക് തട്ടിപ്പറിച്ച് മൽപ്പിടുത്തത്തിലൂടെ മയക്കുമരുന്നു കടത്തുകാരനെ കീഴടത്തി എക്‌സൈസുകാർ
അമേരിക്കയെക്കാൾ മുമ്പേ വോട്ടിങ് യന്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച രാജ്യമാണ് ഇന്ത്യയെന്ന് മറന്നുപോകരുത്; കൈപ്പത്തിക്ക് കുത്തിയാൽ താമര തെളിയുമെന്ന കെട്ടുകഥ പോലെ തന്നെയാണ് ഇവിഎമ്മുകൾ ലോഡ്ജിൽ സൂക്ഷിച്ചുവെന്നതുമൊക്കെ; ബാലറ്റിലേക്ക് മടക്കി ഇന്ത്യയെ കാളവണ്ടിയുഗക്കാർ എന്ന പേര് കേൾപ്പിക്കരുത്; തോൽവിയുണ്ടാവുകയാണെങ്കിൽ പ്രതിപക്ഷ കക്ഷികൾ കുറേക്കൂടി നല്ലകാരണം കണ്ടത്തട്ടെ; ഇന്ത്യൻ ജനാധിപത്യത്തെ ഇങ്ങനെ അപമാനിക്കരുത്: മറുനാടൻ എഡിറ്റോറിയൽ
എക്‌സിറ്റ് പോൾ ഫലങ്ങൾ സത്യമാകുമോ? കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ചങ്കിടിപ്പോടെ ഇടത്-വലത് മുന്നണികളും ബിജെപിയും; വോട്ടെണ്ണൽ നടക്കുമ്പോൾ തന്നെ ഫലസൂചനകൾ പുറത്തുവിടും; 12 മണിയോടെ കേരളം എങ്ങോട്ടു തിരിയുന്നുവെന്നു വ്യക്തമാകും; ഔദ്യോഗിക പ്രഖ്യാപനം രാത്രി ഒൻപത് മണിയോടെയും; വിവിപാറ്റും വോട്ടിങ് മെഷീനും തമ്മിൽ വ്യത്യാസം വന്നാൽ സ്വീകരിക്കുക വിവിപാറ്റും; വോട്ടെണ്ണൽ കേന്ദ്രത്തിലെ സുരക്ഷ കയ്യാളുക കേന്ദ്ര സേന; ഒരുക്കങ്ങൾ മറുനാടനുമായി പങ്കുവച്ച് ടിക്കാറാം മീണ
പൗരന്മാർക്ക് സ്മൃതി നന്ദി അറിയിച്ചപ്പോൾ ട്വിറ്ററിലൂടെ അണികൾക്ക് ആത്മവിശ്വാസം നൽകി കോൺഗ്രസ് അധ്യക്ഷൻ; 'എക്‌സിറ്റ് പോൾ ഫലം കണ്ട് നിരാശരാകേണ്ടതില്ല...ആത്മവിശ്വാസം കൈവിടരുത്...അടുത്ത 24 മണിക്കൂർ ജാഗ്രതയോടെ ഇരിക്കുക'; നിങ്ങൾ നടത്തിയ കഠിനാധ്വാനം ഒരിക്കലും പാഴായി പോകില്ലന്നും രാഹുൽ ഗാന്ധിയുടെ ട്വീറ്റ്
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ