Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊടപ്പനക്കൽ തറവാട്ടിലെ മധ്യസ്ഥ ചർച്ചകൾ കണ്ട് വളർന്ന കുഞ്ഞാപ്പയ്ക്ക് ഇതൊക്കെ കൂൾ കൂൾ; ഇന്ദ്രപ്രസ്ഥത്തിലേക്ക് ചേക്കേറിയെങ്കിലും യുഡിഎഫിനെ നയചാതുരിയോടെ ഇണക്കാൻ ആരുണ്ട് വേറെ? ഇടഞ്ഞ കൊമ്പനെ പോലെ നിന്ന മാണിയെ പാട്ടിലാക്കി ചെങ്ങന്നൂരിലെ താരമാകുമ്പോൾ തനിക്ക് പകരക്കാരനില്ലെന്ന് തെളിയിക്കുന്നു കുഞ്ഞാലിക്കുട്ടി വീണ്ടും

കൊടപ്പനക്കൽ തറവാട്ടിലെ മധ്യസ്ഥ ചർച്ചകൾ കണ്ട് വളർന്ന കുഞ്ഞാപ്പയ്ക്ക് ഇതൊക്കെ കൂൾ കൂൾ; ഇന്ദ്രപ്രസ്ഥത്തിലേക്ക് ചേക്കേറിയെങ്കിലും യുഡിഎഫിനെ നയചാതുരിയോടെ ഇണക്കാൻ ആരുണ്ട് വേറെ? ഇടഞ്ഞ കൊമ്പനെ പോലെ നിന്ന മാണിയെ പാട്ടിലാക്കി ചെങ്ങന്നൂരിലെ താരമാകുമ്പോൾ തനിക്ക് പകരക്കാരനില്ലെന്ന് തെളിയിക്കുന്നു കുഞ്ഞാലിക്കുട്ടി വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി എന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എന്നും നയതന്ത്രത്തിന്റെ ആളാണ്.എംപിയായി ഇന്ദ്രപ്രസ്ഥത്തിലേക്ക് ചേക്കേറിയപ്പോൾ, കേരള രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിക്ക് പകരം ആര് എന്ന ചോദ്യം ലീഗിനെയും കോൺഗ്രസിനെയും ഒരേപോലെ വിഷമിപ്പിച്ചിരുന്നു.യുഡിഎഫിലെ നയതന്ത്രജ്ഞൻ എന്ന ്‌വിളിപ്പേരുള്ള കുഞ്ഞാപ്പ എല്ലാ കക്ഷികളിലേക്കുമുള്ള പാലമാണ്.എല്ലാവരെയും കൂടെകൊണ്ടുപോകാൻ കുഞ്ഞാലിക്കുട്ടിയോളം പോന്ന മറ്റൊരാളില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ 171038 വോട്ടിന്റെ കൂറ്റൻ വിജയവുമായി ലോക്സഭയിലെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിയെ കേരളത്തിൽ കണി കാണാൻ കിട്ടില്ലെന്ന് കരുതിയവർക്ക് തെറ്റി.

കർണാടകത്തിൽ എംഎൽഎമാരെ ഒന്നിച്ചുനിർത്തി ചാണക്യ തന്ത്രം പയറ്റിയ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ ഇപ്പോൾ മാധ്യമങ്ങളിലെ ഹീറോയാണ്. ഇതിനൊക്കെയെത്രയോ മുമ്പ് താരമായിരുന്നു കുഞ്ഞാപ്പ.ആ പഴങ്കഥകൾ കേൾക്കും മുമ്പ് ചെങ്ങന്നൂരിലേക്ക് പോകാം.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനിടെ യുഡിഎഫിന് ആശ്വാസം പകർന്നത്് കുഞ്ഞാലിക്കുട്ടിയാണ്. മണ്ഡലത്തിൽ പതിനായിരത്തോളം വോട്ടുകളുള്ള കേരള കോൺഗ്രസിനെ ഒപ്പം നിർത്തി വിജയപ്രതീക്ഷയുണ്ടാക്കാൻ സാധിച്ചിടത്താണ് കുഞ്ഞാലിക്കുട്ടിയുടെ വിജയം. ഇടഞ്ഞുനിന്ന കെഎം മാണിയെ തിരിച്ചെത്തിക്കാൻ കോൺഗ്രസ് നേതൃത്വവുമായി ചർച്ചയക്ക് സജ്ജമാക്കിയതടക്കമുള്ള തന്ത്രങ്ങളാണ് കുഞ്ഞാലിക്കുട്ടിക്ക് കയ്യടി നേടിക്കൊടുക്കുന്നത്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമായ കെ.എം.മാണിയെ യു.ഡി.എഫിലേക്കു തിരിച്ചു കൊണ്ടുവരാൻ മുൻകൈയടുത്തത് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തലസ്ഥാനത്ത് ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയാണു പാലായിലേക്കുള്ള പാതയൊരുക്കിയത്. ജോസ് കെ.മാണിയും തലസ്ഥാനത്തെ ചർച്ചയിൽ പങ്കെടുത്തു. ഇതിനിടെ മുസ്ലിംലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കെ.എം.മാണിയുമായി സംസാരിച്ചിരുന്നു. മാണിയെ കാണാൻ ഏതു സമയത്തും സന്നദ്ധമാണെന്നു കോൺഗ്രസ് നേതാക്കൾ കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പുനൽകി. എന്നാൽ മുന്നണിപ്രവേശനം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് തീരുമാനമൊന്നും പറഞ്ഞിരുന്നില്ല.

ഇക്കാര്യം കോൺഗ്രസ് നേതാക്കളുമായി സംസാരിച്ച് സൗഹാർദ്ദ പരമായ കൂടിക്കാഴ്ചയ്ക്കു കുഞ്ഞാലിക്കുട്ടി വഴിയൊരുക്കുകയായിരുന്നു .അങ്ങനെ മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് നാല് നേതാക്കൾ പാലായ്ക്കു പുറപ്പെട്ടു. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുമായി മാണിക്കുണ്ടായ അഭിപ്രായഭിന്നത പരിഹരിക്കാൻ ഇടപെട്ടതും കുഞ്ഞാലിക്കുട്ടിയായിരുന്നു. സിപിഐയുടെ എതിർപ്പും വി എസ്സിന്റെ വിമർശനവും എൽഡിഎഫ് പാളയത്തിലെ പ്രശ്നങ്ങളായി കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ഇതോടെയാണ് യുഡിഎഫിലേക്കു തിരിച്ചുവരാം എന്ന തീരുമാനത്തിലേക്ക് മാണിയെത്തുന്നത്. ആ തിരിച്ചു വരവിൽ കോൺഗ്രസ്സ് നേതൃത്വം സന്തോഷിക്കുമ്പോൾ ഇത് സാധ്യമാക്കിയ കുഞ്ഞാലിക്കുട്ടിയും ചെങ്ങന്നൂരിൽ യുഡിഎഫ് വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്.

നയചാതുരിയുടെ ആദ്യപാഠം കൊടപ്പനക്കൽ തറവാട്ടിൽ നിന്ന്

അമ്മ പാത്തുമ്മകുട്ടിയാണ് ആദ്യം കുഞ്ഞാപ്പയെന്ന് വിളിച്ചത്. പിന്നീട് ഈ പേര് നാടാകെ ഏറ്റെടുത്തു. പാണക്കാട് തങ്ങൾ കുടുംബം കഴിഞ്ഞാൽ ലീഗ് പ്രവർത്തകരുടെ അവസാനവാക്ക്.കയറ്റിറക്കങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട് കുഞ്ഞാപ്പ.2005 ൽ മന്ത്രിസ്ഥാനത്തു നിന്നുണ്ടായ രാജിയും കുറ്റിപ്പുറത്തെ തോൽവിയും കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയജീവിതത്തിന്റെ അവസാനമായി പലരും വ്യാഖ്യാനിച്ചെങ്കിലും കുഞ്ഞാലിക്കുട്ടി ഒരിക്കലു നിരാശനായില്ല. കൊടപ്പനക്കൽ തറവാടുമായി കുടുംബത്തിനുള്ള അടുത്ത ബന്ധമാണ് കുഞ്ഞാലിക്കുട്ടിയെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. ആ ബന്ധം പിതാമഹാന്മാരുടെ കാലം തൊട്ടേയുള്ളതാണ്. പിതാമഹൻ കുഞ്ഞാലിക്കുട്ടി ഹാജിയും അദ്ദേഹത്തിന്റെ സഹോദരൻ കുട്ടി മുഹമ്മദ് ഹാജിയുമെല്ലാം കൊടപ്പനക്കലെ തങ്ങൾ കുടുംബവുമായി അഭേദ്യ ബന്ധം സൂക്ഷിച്ചു. കൊടപ്പനക്കലിൽ നടന്ന മധ്യസ്ഥ ചർച്ചകളിലെയെല്ലാം പ്രധാനപ്പെട്ട വ്യക്തിത്വങ്ങളായിരുന്നു ഇരുവരും.അങ്ങനെ പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്നും, നയതന്ത്രം എങ്ങനെ പ്രയോഗിക്കണമെന്നും പഠിച്ചു കുഞ്ഞാപ്പ.

യുഡിഎഫിൽ മുന്നണിയെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് ആർക്ക് നിഷേധിക്കാനാകും. ഉമ്മൻ ചാണ്ടിയെ പോലും തള്ളിയ കെ എം മാണിക്ക് കുഞ്ഞാലിക്കുട്ടി ഇന്നും നല്ല സുഹൃത്തായി ഇരിക്കുന്നതും ലീഗ് നേതാവിന്റെ നയതതന്ത്രജ്ഞതയുടെ വിജയമാണ്.

അഞ്ചാം മന്ത്രി വിവാദം

ലീഗിനെ വിവാദത്തിലാക്കിയ അഞ്ചാം മന്ത്രി വിവാദത്തെ കുഞ്ഞാപ്പ വളരെ തന്ത്രപരമായാണ് നേരിട്ടത്. സോളാർ വിവാദത്തിൽ ആടിയുലഞ്ഞ ഉമ്മൻ ചാണ്ടിയെ സംരക്ഷിക്കാനും പിന്തുണ നൽകാനും ലീഗും കുഞ്ഞാലിക്കുട്ടിയുമുണ്ടായിരുന്നു. ഐസ്‌ക്രീം വിവാദത്തിൽ തന്നോടൊപ്പം നിന്ന ഉമ്മൻ ചാണ്ടിക്ക് പ്രത്യുപകാരമായിരുന്നു അതെല്ലാമെങ്കിലും, 2006ലെ തോൽവിക്ക് ശേഷം വളരെ സൂക്ഷമതയോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നത്. 2011-2016 കാലയളവിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ചെറിയ ആരോപണങ്ങളോ വിവാദങ്ങളോ ഉണ്ടായിരുന്നില്ല എന്നതും അദ്ദേഹത്തിന്റെ പ്രവർത്തന മികവു കൊണ്ടായിരുന്നു.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP