1 usd = 72.18 inr 1 gbp = 92.54 inr 1 eur = 79.59 inr 1 aed = 19.65 inr 1 sar = 19.24 inr 1 kwd = 235.88 inr

Feb / 2020
29
Saturday

സകല അടവുകളും പയറ്റി യുദ്ധം ചെയ്തപ്പോൾ അവശേഷിക്കുന്ന സാമ്രാജ്യത്തിന്റെ അധികാരം തന്നെ ഇളക്കി കൊണ്ടുപോകുമെന്ന് കരുതി പടനായകൻ പോലും സ്ഥലം കാലിയാക്കി; യുദ്ധത്തിനിറങ്ങിയ പടയാളികളെ പോലും വാടകയ്ക്ക് എടുക്കേണ്ടി വന്നു; സേനാധിപൻ ഇല്ലാതെ യുദ്ധത്തിനിറങ്ങിയ കോൺഗ്രസിന് ഒടുവിൽ രണ്ടിടത്തും അപ്രതീക്ഷിത മുന്നേറ്റം; ശത്രുവിനെ കണ്ടു പേടിച്ചു കീഴടങ്ങിയവർക്ക് ആകെ കുറ്റബോധം; കോൺഗ്രസ് നശിക്കുന്നില്ലെന്ന സന്ദേശം നൽകിയ ഹരിയാനക്കും മഹാരാഷ്ട്രക്കും ശേഷം ഇന്ത്യ ആവശ്യപ്പെടുന്നത് പടനായകനെ തന്നെ

October 25, 2019 | 08:18 AM IST | Permalinkസകല അടവുകളും പയറ്റി യുദ്ധം ചെയ്തപ്പോൾ അവശേഷിക്കുന്ന സാമ്രാജ്യത്തിന്റെ അധികാരം തന്നെ ഇളക്കി കൊണ്ടുപോകുമെന്ന് കരുതി പടനായകൻ പോലും സ്ഥലം കാലിയാക്കി; യുദ്ധത്തിനിറങ്ങിയ പടയാളികളെ പോലും വാടകയ്ക്ക് എടുക്കേണ്ടി വന്നു; സേനാധിപൻ ഇല്ലാതെ യുദ്ധത്തിനിറങ്ങിയ കോൺഗ്രസിന് ഒടുവിൽ രണ്ടിടത്തും അപ്രതീക്ഷിത മുന്നേറ്റം; ശത്രുവിനെ കണ്ടു പേടിച്ചു കീഴടങ്ങിയവർക്ക് ആകെ കുറ്റബോധം; കോൺഗ്രസ് നശിക്കുന്നില്ലെന്ന സന്ദേശം നൽകിയ ഹരിയാനക്കും മഹാരാഷ്ട്രക്കും ശേഷം ഇന്ത്യ ആവശ്യപ്പെടുന്നത് പടനായകനെ തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിന് ഇന്നും ജനഹൃദയങ്ങളിൽ സ്ഥാനമുണ്ട് എന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പാണ് കടന്നു പോയത്. ഹരിയാനയിലും മഹാരാഷ്ട്രയിലും പടനായകൻ പോലുമില്ലാതിരുന്നിട്ടും മത്സരിക്കുന്ന സ്ഥാനാർത്ഥി ആരെന്ന ബോധ്യം പോലുമില്ലാതിരുന്നിട്ടും കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നം എവിടെ എന്ന് വോട്ടിഗ് മെഷീനിൽ കണ്ടെത്തി വോട്ടുകുത്തിയത് ലക്ഷങ്ങളാണ്. ലോക്‌സഭാ തോൽവിയുടെ ആഘാത്തിൽ പാർട്ടി ഉപേക്ഷിച്ചു പടനായകനായ രാഹുൽ ഗാന്ധി പോയെങ്കിലു കോൺഗ്രസ് പ്രസ്ഥാനത്തെ ജനങ്ങൾ കൈവിട്ടിട്ടില്ല എന്നതിന്റെ തെളിവായി ഹരിയാനയിലും മഹാരാഷ്ട്രയിലും കോൺഗ്രസ് നടത്തിയ മുന്നേറ്റം. രണ്ടിടത്തും ബിജെപിക്കു പിന്നിലായെങ്കിലും അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ മുഖം രക്ഷിച്ചും ആത്മവിശ്വാസം വീണ്ടെടുത്തിരിക്കയാണ് കോൺഗ്രസ്. ഇരു സംസ്ഥാനങ്ങളിലും ദയനീയ പരാജയം എന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്കു മുന്നിൽ മുട്ടുവിറച്ചു നിന്ന പാർട്ടിക്ക് ഇത് ദേശീയ രാഷ്ട്രീയത്തിൽ പിടിവള്ളി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്നു വീണെങ്കിലും ജനങ്ങൾ കൈവിട്ടിട്ടില്ലെന്ന തിരിച്ചറിവാണു തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനു സമ്മാനിക്കുന്നത്. ഗുജറാത്ത് അടക്കം ബിജെപിക്കു വേരോട്ടമുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വിജയങ്ങളും പാർട്ടിക്ക് ഊർജം നൽകുന്നു. കോൺഗ്രസ് മുക്ത ഭാരതം മുദ്രാവാക്യവുമായി ബിജെപി മുന്നോട്ടു പോയാലും അതിനെ ഇന്ത്യൻ ജനത അംഗീകരിക്കില്ലെന്ന തെൡവാണ് കോൺഗ്രസ് മുന്നേറ്റം. ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ഡൽഹി, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് അത് പുത്തൻ ഉണർവ്വായി മാറുമെന്നത് ഉറപ്പാണ്.

പ്രചാരണത്തെ ഹൈക്കമാൻഡിന്റെ റിമോട്ട് കൺട്രോളിൽ നിർത്താതെ പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് സോണിയ ഗാന്ധി നടത്തിയ ശ്രമങ്ങൾ കൂടിയാണ് ഹരിയാനയിലെ മുന്നേറ്റം. കശ്മീർ, പൗരത്വ രജിസ്റ്റർ (എൻആർസി) തുടങ്ങിയ ദേശീയ വിഷയങ്ങൾ ബിജെപി പ്രചാരണായുധമാക്കിയപ്പോൾ, കുടിവെള്ളം, സ്ത്രീ സുരക്ഷ, തൊഴിൽ എന്നീ പ്രാദേശിക വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് വോട്ടുറപ്പിച്ചു. പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രണ്ടാം വരവിൽ നേരിട്ട ആദ്യ അഗ്‌നിപരീക്ഷയിൽ കത്തിച്ചാമ്പലാകാതെ കരകയറിയതു സോണിയ എന്ന നേതാവിൽ കോൺഗ്രസ് പ്രവർത്തകർക്കുള്ള വിശ്വാസം വർധിപ്പിക്കും.

തിരഞ്ഞെടുപ്പ് വിജയത്തിനു കരുത്തുറ്റ സംസ്ഥാന നേതൃത്വം അനിവാര്യമാണെന്ന സന്ദേശമാണു പാർട്ടിക്കു സോണിയ നൽകുന്നത്. ഹൈക്കമാൻഡിന്റെ കണ്ണിൽ പഞ്ചാബ്, കേരളം, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയാണ് ഉറച്ച നേതൃത്വമുള്ള സംസ്ഥാനങ്ങൾ. ഭൂപീന്ദർ സിങ് ഹൂഡ എന്ന മുതിർന്ന നേതാവിലൂടെ ഹരിയാനയിലും അടിത്തറ ശക്തമാക്കാൻ സാധിച്ചിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ സംഘടനാതലത്തിൽ അടിമുടി അഴിച്ചുപണിക്ക് വരും ദിവസങ്ങളിൽ സോണിയ മുൻകയ്യെടുക്കും. തിരഞ്ഞെടുപ്പ് നേട്ടം പാർട്ടിയിലെ മുതിർന്ന തലമുറയ്ക്കും ആശ്വാസം പകരും. രാഹുൽ ഗാന്ധിക്കു കീഴിൽ യുവനേതൃത്വം പിടിമുറുക്കിയപ്പോൾ പ്രസക്തി നഷ്ടപ്പെട്ട മുതിർന്നവർ സോണിയയുടെ തിരിച്ചുവരവിലൂടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്ന കാഴ്ചയാണ്. തലമുറ യുദ്ധത്തിലേക്കു വഴുതി വീഴാതെ പാർട്ടിയെ മുന്നോട്ടു നടത്തുകയാണു സോണിയയുടെ ദൗത്യം.

ദേശീയത വോട്ടാക്കാൻ സാധിക്കാതെ ബിജെപി

മറുവശത്ത് ദേശീയതയും നരേന്ദ്ര മോദിയുടെ പ്രതിച്ഛായയും വോട്ടായി മാറുമെന്നുകരുതിയ ബിജെപി.ക്ക് തിരഞ്ഞെടുപ്പുഫലം നൽകിയത് രാഷ്ട്രീയമായി ക്ഷീണമാണ്. തൊഴിലില്ലായ്മയും പട്ടിണിയും സാമ്പത്തികമാന്ദ്യവും ഉയർത്തി ദേശീയവിഷയങ്ങളെ പ്രതിപക്ഷപാർട്ടികൾ ഉയർത്തിക്കാട്ടിയപ്പോൾ ബിജെപിക്ക് അടിപതറി. മഹാരാഷ്ട്രയിൽ ഭരണം നിലനിർത്തിയെങ്കിലും സീറ്റെണ്ണം കുറഞ്ഞു. ജമ്മുകശ്മീർ നടപടി, അസം പൗരത്വപ്പട്ടിക, മുത്തലാഖ് നിരോധനം തുടങ്ങി ബിജെപി. നേട്ടപ്പട്ടികയായി നിരത്തിയ ദേശീയനടപടികൾക്കുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പുകളുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ക്ഷീണം അപ്രതീക്ഷിതം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പുവിജയം നൽകിയ അമിത ആത്മവിശ്വാസവുമായാണ് ബിജെപി. മഹാരാഷ്ട്രയിലും ഹരിയാണയിലും തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പുതീയതി പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ പ്രധാനമന്ത്രിയുടെ റാലിയോടെ പ്രചാരണത്തിന് തുടക്കമിട്ടു. ഇരുസംസ്ഥാനത്തുമായി 42 റാലിയിൽ മോദിയും അമിത് ഷായും പങ്കെടുത്തു.

സംസ്ഥാനവിഷയങ്ങളെ പിന്നിലേക്കുമാറ്റി 370-ാം അനുച്ഛേദം പിൻവലിക്കൽ, ദേശീയ പൗരത്വപ്പട്ടിക, മുത്തലാഖ് നിരോധനം, അയോധ്യ, എന്നിവയിലൂന്നിയായിരുന്നു പ്രചാരണം. വോട്ടെടുപ്പിനുതലേന്ന് പാക് ഭീകരക്യാമ്പ് തകർത്ത സൈനികനടപടിപോലും പ്രചാരണായുധമാക്കി. കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ പിൻബലം വ്യാപകമായി ബിജെപി. ഉപയോഗിച്ചിരുന്നു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് പ്രതിപക്ഷപാർട്ടികൾ പ്രാദേശികവിഷയങ്ങളുയർത്തിയാണ് ബിജെപി.യെ നേരിട്ടത്. മഹാറാലികൾക്കുപകരം ചെറുയോഗങ്ങളായിരുന്നു അവരുടെ വേദികൾ. തൊഴിലില്ലായ്മ, പട്ടിണി, കാർഷികപ്രതിസന്ധി, കർഷക ആത്മഹത്യ, ആൾക്കൂട്ടക്കൊല, സംസ്ഥാനഭരണത്തിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങൾ ഈ യോഗങ്ങളിൽ വിശദീകരിച്ചു.

കാർഷികപ്രതിസന്ധി മഹാരാഷ്ട്രയിലെ വിദർഭ തുടങ്ങിയ മേഖലകളിലും ആൾക്കൂട്ടക്കൊലകൾക്കെതിരേയുള്ള പ്രചാരണം ന്യൂനപക്ഷങ്ങൾ ഏറെയുള്ള ഹരിയാണയിലെ നുഹു തുടങ്ങിയ മേഖലയിലും ബിജെപി.ക്ക് ദോഷംചെയ്‌തെന്ന് ഈ മേഖലകളിലെ തിരഞ്ഞെടുപ്പുഫലങ്ങൾ വ്യക്തമാക്കുന്നു. സാമ്പത്തികമാന്ദ്യത്തിന്റെ രൂക്ഷത താഴെത്തട്ടിലെത്തിയതിന്റെ ലക്ഷണങ്ങളും വ്യക്തം. പതിവുരീതിയിൽ പ്രചണ്ഡമായ പ്രചാരണംകൊണ്ട് ഇവയെ മറികടക്കാമെന്നായിരുന്നു ബിജെപി.യുടെ ധാരണ. എന്നാൽ, അധ്യക്ഷപദവിയിൽനിന്ന് ഒഴിയാനൊരുങ്ങുന്ന അമിത് ഷായ്ക്കും രണ്ടാംവട്ടം കേന്ദ്രസർക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രിക്കും തിരഞ്ഞെടുപ്പുഫലങ്ങൾ പുതിയ പാഠമായി.

ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകളെ ജനം വ്യത്യസ്തമായാണ് സമീപിക്കുന്നതെന്ന കാര്യവും ഫലങ്ങളിൽനിന്ന് വ്യക്തം. സംസ്ഥാനവിഷയങ്ങളാണ് നിയമസഭാതിരഞ്ഞെടുപ്പിൽ നിർണായകം. രണ്ടുതിരഞ്ഞെടുപ്പും ഒരുമിച്ചുനടത്തണമെന്ന് ബിജെപി. ആവശ്യപ്പെടുന്നതിനിടയിലാണ് ഈ ഫലമെന്നതും ശ്രദ്ധേയം. ഹരിയാണയിൽ കൈയെത്തും ദൂരത്ത് ഭരണമെത്തിയതും മഹാരാഷ്ട്രയിൽ എൻ.സി.പി.ക്കൊപ്പം നൂറിലധികം സീറ്റുകൾ നേടിയതും നേതൃത്വത്തെപ്പോലും അമ്പരപ്പിക്കുന്നതായി.

സാമ്പത്തികരംഗത്തും കാർഷികരംഗത്തും ഉണ്ടായിട്ടുള്ള പ്രതിസന്ധികളും തൊഴിലില്ലായ്മയും അക്രമവുമൊക്കെ ബിജെപി.ക്കും ഘടകകക്ഷികൾക്കും എതിരേയുള്ള ജനവികാരമായി ഉയർന്നുവരുന്നത് മനസ്സിലാക്കാനോ അതിനനുസൃതമായി പ്രവർത്തിക്കാനോ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനായില്ലെന്നുവേണം കരുതാൻ. ഹരിയാണയിൽ പാർട്ടിക്കുള്ളിലെ അന്തഃച്ഛിദ്രം ഒഴിവാക്കുന്നത് തിരഞ്ഞെടുപ്പു പ്രഖ്യാപനം വരെ ഹൈക്കമാൻഡ് നീട്ടിക്കൊണ്ടുപോയി. പി.സി.സി. പ്രസിഡന്റ് അശോക് തൻവറിനെ മാറ്റുന്നതും മുന്മുഖ്യമന്ത്രിയും പ്രമുഖ ജാട്ടുനേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയെ പ്രതിപക്ഷ നേതാവാക്കുന്നതും തിരഞ്ഞെടപ്പിന് ഒരുമാസം മുമ്പാണ്. ഷെൽജ പുതിയ പി.സി.സി. പ്രസിഡന്റായി, സ്ഥാനാർത്ഥിനിർണയം കഴിഞ്ഞ ശേഷം പ്രചാരണത്തിനു കിട്ടിയത് 10 ദിവസം. തൻവറിനെ മാറ്റി ദളിത് വിഭാഗത്തിൽനിന്നു തന്നെയുള്ള ഷെൽജയെ അധ്യക്ഷയാക്കിയതും ജാട്ടുനേതാവായ ഹൂഡയെ അവസാനനിമിഷം ഹൈക്കമാൻഡ് അംഗീകരിച്ചതുമൊക്കെ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തു. എങ്കിലും ആറുമാസം മുമ്പെങ്കിലും ഇതെല്ലാം സംഭവിച്ചിരുന്നെങ്കിൽ ഫലം മറിച്ചായേനെ എന്ന് ഉന്നത കോൺഗ്രസ് നേതാക്കൾതന്നെ സമ്മതിക്കുന്നു.

ഹൂഡയെപ്പോലെ തിരഞ്ഞെടുപ്പു ജയിപ്പിക്കാനറിയാവുന്ന, ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള പ്രായംചെന്ന നേതാവിനെ തന്റെ വിശ്വസ്തനും ചെറുപ്പക്കാരനുമായ തൻവറിനുവേണ്ടി രാഹുൽ ഗാന്ധി അവഗണിക്കുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. സോണിയാ ഗാന്ധി അധ്യക്ഷയായ ശേഷമാണ് ഹൂഡയെ പരിഗണിച്ചത്. അതും കോൺഗ്രസ് വിട്ട് അദ്ദേഹം പുതിയ പാർട്ടി രൂപവത്കരിക്കുമെന്ന ഘട്ടം വന്നപ്പോൾ. രാഷ്ട്രീയത്തിലെ യാഥാസ്ഥിതിക രീതി താത്പര്യമില്ലാത്ത രാഹുലിന്റെ മുതിർന്ന നേതാക്കളോടുള്ള സമീപനം പാർട്ടിയുടെ തളർച്ചയ്ക്ക് കാരണമാണെന്ന് പാർട്ടിവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഹരിയാണയിൽ വലിയതോതിൽ രാഹുൽ പ്രചാരണത്തിനിറങ്ങാത്തത് ഹൂഡയോടുള്ള ഇഷ്ടക്കുറവിനാലാണെന്നും ഇവർ പറയുന്നു.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഹാൻഡ്‌ലർമാർ നൽകിയ കുട്ടിയുടെ വസ്ത്രം മണപ്പിച്ചു; വീടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങി അതിർത്തി കടന്ന് 15 മീറ്ററോളം അകലെയുള്ള അയൽ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി; ആൾ താമസമില്ലാത്ത വീടിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങി താൽകാലിക നടപ്പാലത്തിന് അടുത്തെത്തി; കുറ്റിക്കാട്ടിലൂടെ എത്തിയത് മറുകരയിലെ ആളില്ലാ വീട്ടിൽ; പൊലീസ് ഡോഗ് മണത്തു പോയതും പൊന്നു പോയ വഴിയിലൂടെ! റീനയുടെ വഴികാട്ടൽ നിർണ്ണായകം; ദേവനന്ദയെ തേടി പൊലീസ് നായ പോയത് കിറുകൃത്യം വഴിയിൽ
തലയണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊല്ലാൻ ഉപദേശം; കർണ്ണനെ കുന്തി ഉപേക്ഷിച്ചതു പോലെ ബക്കറ്റിനുള്ളിലാക്കി കടലിൽ ഒഴുക്കി വിടാൻ രണ്ടാം ബുദ്ധി; അതും പറ്റില്ലെന്ന് പറഞ്ഞപ്പോൾ കടലിൽ വലിച്ചെറിയാൻ ഉപദേശിച്ചതും കാമുകൻ; പദ്ധതിയിട്ടത് കുട്ടിയെ കൊന്ന് ബംഗളൂരുവിലേക്ക് കടക്കാൻ; ശരണ്യ പലപ്പോഴും നഗ്‌ന ദൃശ്യങ്ങൾ അയച്ചു തന്നുവെന്നും നേരിട്ടും പകർത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തൽ; വിയാന്റെ കൊലയുടെ ചുരുളഴിച്ച് ഭണ്ഡാരക്കള്ളന്റെ അറസ്റ്റ്; ശരണ്യയ്‌ക്കൊപ്പം നിധിനേയും കുടുക്കി സിഐ സതീശൻ
മകളെ കൊണ്ട് ദിലീപിന് അനുകൂലമായി മഞ്ജു വാര്യരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് സൂചന; വിഷയം വിചാരണ കോടതിയുടെ ശ്രദ്ധയിൽ പെട്ടതോടെ കോടതി ശാസിച്ചെന്നും റിപ്പോർട്ട്; രാമൻപിള്ളയുടെ അതിബുദ്ധിയിൽ നടിയെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ കൊടുത്തു എന്ന് താൻ വിശ്വസിക്കില്ലെന്ന് ലേഡി സൂപ്പർസ്റ്റാർ പറഞ്ഞതിൽ പ്രതീക്ഷ അർപ്പിച്ച് ദിലീപ്; വിചാരണ കോടതിയിൽ നിറയുന്നത് മലയാളി വർഷങ്ങളായി ചർച്ച ചെയ്ത ആ പഴയ കുടുംബ കാര്യങ്ങൾ തന്നെ
നടിയെ ആക്രമിച്ച കേസിൽ സാക്ഷി പറയാൻ എത്തേണ്ട കുഞ്ചാക്കോ ബോബൻ അവധി അപേക്ഷ നൽകാതെ മുങ്ങി; നടനെ അറസ്റ്റ് ചെയത് ഹാജരാക്കാൻ വാണ്ട് പുറപ്പെടുവിച്ച് കോടതി; കുഞ്ചാക്കൊയ്‌ക്കൊപ്പം റിമി ടോമിയേയും നാലിന് വിസ്തരിക്കും; സംയുക്തയേയും ശ്രീകുമാർ മേനോനേയും ഒഴിവാക്കി പ്രോസിക്യൂഷൻ; കൃത്യമായി ഉത്തരങ്ങൾ പറഞ്ഞ് ഗീതു മോഹൻദാസ്; ദിലീപിന് ജയിൽ വാസം ഒരുക്കാൻ കരുതലോടെ പ്രോസിക്യൂഷൻ
ദേവനന്ദ എങ്ങനെ ഇത്തിക്കരയാറ്റിൽ എത്തി? മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി ദേവനന്ദയുടെ മുത്തശ്ശൻ മോഹനൻ പിള്ള; കാണാതാകുമ്പോൾ കുഞ്ഞ് അമ്മയുടെ ഷാൾ ധരിച്ചിരുന്നില്ല; തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്ന് സംശയം; അയൽവീട്ടിൽ പോലും ഒറ്റയ്ക്ക് പോകാതിരിക്കുന്ന പ്രകൃതക്കാരിയാണ് കുഞ്ഞ്; ആറ്റിൽ വീണു മരിച്ചതാണെങ്കിൽ മൃതദേഹം ഒഴുകി പോകാനും സാധ്യത കുറവ്; മുത്തച്ഛന്റെ ആരോപണത്തോടെ വീടിന് സമീപത്തുള്ള കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ഒരുങ്ങി പൊലീസ്
അടുപ്പമുള്ളവർ വിളിച്ചാൽ പോലും വീട്ടിൽ നിന്നു പുറത്തു പോകാത്ത കുട്ടി വിജനമായ വഴിയിലൂടെ ആരും കാണാതെ 400 മീറ്റർ അകലെ എങ്ങനെയെത്തി? കാണാതായ ദിവസം തന്നെ നടപ്പാലത്തിനു സമീപം മുങ്ങൽ വിദഗ്ദ്ധർ തിരച്ചിൽ നടത്തിയിട്ടും എന്തുകൊണ്ടു മൃതദേഹം കണ്ടെത്തിയില്ല? ഇത്തിക്കരയാറ്റിലെ കൊച്ചു മിടുക്കിയുടെ മരണത്തിൽ തലപുകച്ച് കേരളാ പൊലീസ്; അച്ഛന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; ദേവനന്ദയുടെ മരണ കാരണം കണ്ടെത്താൻ കരുതലോടെ അന്വേഷണം; മൊബൈൽ ടവർ പരിശോധന നിർണ്ണായകം
വിവാഹം കഴിഞ്ഞ് അഞ്ച് കൊല്ലത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ശേഷം പിറന്ന പൊന്നു; ദേവതയെ പോലെ നോക്കി വളർത്തിയ ദേവനന്ദ; അച്ഛൻ പറയുന്നതെല്ലാം കേൾക്കുന്ന പൊന്നോമന; രണ്ടാമത്തെ കുട്ടി പിറന്നത് ഏഴ് വർഷത്തിന് ശേഷം മൂന്ന് മാസം മുമ്പും; പത്ത് മാസം മുമ്പ് മസ്‌കറ്റിൽ പോയ പ്രദീപ് മകനെ ആദ്യമായി തലോടിയപ്പോൾ വിതുമ്പിയത് മകളുടെ വിയോഗം താങ്ങാനാവാതെ; ഇളവൂരിലെ ഇത്തിക്കരയാറ്റിലെ ആറു വയസ്സുകാരിയുടെ മരണം ഈ അച്ഛന് നൽകുന്നത് തീരാ ദുഃഖം; പ്രദീപിന്റെ വേദനയിൽ കേരളം വിതുമ്പുമ്പോൾ
ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ലോകത്തെ പത്ത് രാജ്യങ്ങളിൽ ഇന്ത്യയും; പാക്കിസ്ഥാൻ അഞ്ചാം സ്ഥാനം പങ്കിടുമ്പോൾ ഇന്ത്യയ്ക്ക് പത്താം സ്ഥാനം; തമിഴ്‌നാട്ടിൽ സുവിശേഷപ്രസംഗം നടത്തിയ ഒമ്പത് പാസ്റ്റർമാരെ പൊലീസ് തല്ലിച്ചതച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ; ഇന്ത്യയിലെ ക്രൈസ്തവ പീഡനത്തിന്റെ കഥകൾ എണ്ണിപ്പറഞ്ഞ് വിദേശ മാധ്യമങ്ങൾ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
കറുത്ത ചുരിദാറിട്ട് ഉറച്ച മനസ്സുമായി എണ്ണി എണ്ണി പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പ്രതികാരം ഉണ്ടായതിന്റെ കാര്യ കാരണങ്ങൾ; വളരെ നേരത്തെ എത്തി പ്രോസിക്യൂട്ടറുമായി സംസാരിച്ച് സാക്ഷിക്കൂട്ടിലെത്തി നൽകിയത് ആദ്യ ഭർത്താവിനെതിരെയുള്ള അതിശക്തമായ മൊഴി; ഗൂഢാലോചനക്കേസിൽ ശിക്ഷ ഉറപ്പാക്കാനുള്ള പ്രോസിക്യൂഷൻ നീക്കങ്ങൾക്ക് കരുത്ത് നൽകി ലേഡി സൂപ്പർ സ്റ്റാർ; കലൂരിലെ സിബിഐ കോടതിയുടെ പ്രതിക്കൂട്ടിൽ ദിലീപിനെ നിർത്തി മഞ്ജു വാര്യർ വെളിപ്പെടുത്തിയത് സിനിമയ്ക്കുള്ളിലെ പ്രതികാരം
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
'മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ്; സാധനം ഇലക്ട്രിക് ആണ്, സ്പീഡ് കൺട്രോൾ സ്വിച്ചൊക്കെ ഉണ്ട്'; ശിവലിംഗത്തെ അവഹേളിച്ച് അബ്ദുൾ ഖാദർ പുതിയങ്ങാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വിവാദമായ പോസ്റ്ററിന് താഴെ വിമർശനവും തെറിവിളികളും ഉപദേശവും; ആവിഷ്‌കാര സ്വാതന്ത്യത്തെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി സൈബർ ലോകം; യുവാവിന്റെ പോസ്റ്റിനെതിരെ ഉറഞ്ഞുതുള്ളി വിശ്വാസികളും
എടക്കരയിൽ എത്തിയത് സർക്കാർ ജീവനക്കാരനായ ഭർത്താവിനൊപ്പം; സൗന്ദര്യം കൈമുതലാക്കി പ്രണയക്കളി തുടങ്ങിയപ്പോൾ ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് മകനൊപ്പം മടങ്ങിയ ആദ്യ ഭർത്താവ്; കോടീശ്വരനെ കെട്ടി പിച്ചക്കാരനാക്കിയ ധൂർത്തിലും കുട്ടി പിറന്നു; മൂന്ന് വയസ്സുകാരനെ നോക്കനെത്തിയ ആയയെ മറയാക്കിയ അനാശാസ്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത് നാട്ടുകാരെ ഭയപ്പെടുത്തി അകറ്റി നിർത്തിയും; അഴിക്കുള്ളിലായത് കഞ്ചാവും മയക്കുമരുന്നുമായി എടക്കരയെ ഭീതിയിലാക്കിയ സുന്ദരി; ബിൻസ തമ്പുരാൻകുന്നിലെ 'സെക്‌സ് റാണി' ആയ കഥ
ഭർത്താവില്ലാത്ത സമയം നോക്കി 60 കാരൻ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി 30കാരിയായ യുവതി: ഉറക്കം എഴുന്നേറ്റ് വന്നപ്പോൾ മകൻ കണ്ടത് കണാൻ പാടില്ലാത്ത വിധത്തിൽ അമ്മയെയും കാമുകനെയും; രഹസ്യബന്ധം അച്ഛനോട് പറയുമെന്ന് മകൻ; പ്രകോപിതയായ യുവതി ഒമ്പതുവയസുകാരനായ മകനെ തുണി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അവിഹിത ബന്ധത്തിന് വേണ്ടി സ്വന്തം മകനെ കൊലപ്പെടുത്തിയ ഒരു പെറ്റമ്മയുടെ കഥ കൂടി
കിഡ്‌നിയിലെ കല്ലിന് യൂറോളജിസ്റ്റ് നിർദ്ദേശിച്ചത് ലേസർ ട്രീറ്റ്‌മെന്റ്; ആഡംബര കപ്പലിലെ ജോലിക്കാരനെന്ന് അറിഞ്ഞപ്പോൾ നടത്തിയത് ചെലവ് കൂടിയ ടെന്റ് ഇട്ട് റിമൂവർ; ലക്ഷങ്ങളുടെ രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും അറുപത് ശതമാനം കല്ലും പോയില്ലെന്ന് അറിഞ്ഞ് പൊട്ടിത്തെറിച്ചപ്പോൾ ലേസർ ട്രീറ്റ്‌മെന്റിന് വീണ്ടും വരാൻ നിർദ്ദേശം; ഒടുവിൽ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്ത് വന്നത് ജീവനില്ലാ ശരീരം; കല്ലറക്കാരൻ സമീറിന്റേതു കൊലപാതകമോ അതോ ചികിൽസാ പിഴവോ? കിംസ് ആശുപത്രി വീണ്ടും വിവാദത്തിൽ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം