Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തൃശൂരിലെ കാനത്തിന്റെ വിമർശനം കേട്ട് മാണി നേരെ പോയത് പാണക്കാട് ലീഗ് ഹൗസിലേക്ക്; അടുപ്പക്കാരനായ കുഞ്ഞാലിക്കുട്ടിയെ തന്നെ കാര്യം ധരിപ്പിച്ചു; ഇടതുപ്രവേശനം എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ പുതിയ നീക്കവുമായി മാണി രംഗത്ത്; മാണി യുഡിഎഫിലേക്ക് തന്നെ വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് കുഞ്ഞാലിക്കുട്ടിയും

തൃശൂരിലെ കാനത്തിന്റെ വിമർശനം കേട്ട് മാണി നേരെ പോയത് പാണക്കാട് ലീഗ് ഹൗസിലേക്ക്; അടുപ്പക്കാരനായ കുഞ്ഞാലിക്കുട്ടിയെ തന്നെ കാര്യം ധരിപ്പിച്ചു; ഇടതുപ്രവേശനം എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ പുതിയ നീക്കവുമായി മാണി രംഗത്ത്; മാണി യുഡിഎഫിലേക്ക് തന്നെ വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് കുഞ്ഞാലിക്കുട്ടിയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തൃശൂരിലെ സിപിഎം സമ്മേളനത്തിൽ പങ്കെടുത്ത കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ കെ.എം.മാണി ഇന്ന് നേരെ പോയത് പി.കെ.കുഞ്ഞാലിക്കുട്ടി എംപിയുമായി കൂടിക്കാഴ്ച നടത്താനാണ്. വൈകിട്ട് കോഴിക്കോട് ലീഗ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇതോടെ മാണി വീണ്ടും യുഡിഎഫിലേക്ക് എത്തുമോയെന്ന് ചർച്ചയും തുടങ്ങി കഴിഞ്ഞു. എൽഡിഎഫിലേക്ക് പോകാൻ ഒരുങ്ങിയിരുന്ന മാണിക്ക് സിപിഐയുടെ എതിർപ്പാണ് തിരിച്ചടിയായത്. സമ്മേളനത്തിന് ശേഷവും മാണിയും കാനവും തമ്മിലുള്ള വാക്‌പോര് തുടരുകയുമാണ്.

കൂടിക്കാഴ്ചക്ക് ശേഷം എൽഡിഎഫിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തുറന്നിട്ട എല്ലാ വാതിലുകളിലൂടെയും കയറാൻ പറ്റില്ലല്ലോ എന്നായിരുന്നു മാണിയുടെ പ്രതികരണം. മാണി യുഡിഎഫിലേക്ക് തന്നെ വരണമെന്നാണ് ആഗ്രഹമെന്നും അന്തിമ തീരുമാനം പറയേണ്ടത് കേരള കോൺഗ്രസാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കാനവും മാണിയും വാരക്‌പോര് തുടരുന്ന സാഹചര്യത്തിൽ എൽഡിഎഫിലേക്ക് പോക്ക് എളുപ്പമല്ലെന്ന് മാണിക്കും മനസിലായി. അതിനാൽ കേരള കോൺഗ്രസ് യുഡിഎഫിലേക്ക് തന്നെ മടങ്ങാനാണ് സാഹചര്യമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് മാണി കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ചതെന്നും കരുതുന്നു.

തൃശ്ശൂരിൽ സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന 'കേരളം ഇന്നലെ, ഇന്ന്, നാളെ' എന്ന സെമിനാറിൽ സംസാരിക്കവേയാണ് കാനം തന്റെ മുൻനിലപാടിൽ ഉറച്ചു നിന്ന് സംസാരിച്ചത്. മാണിയെ വേദിയിൽ ഇരുത്തി സംസാരിച്ച കാനം അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെ കൊട്ടുകയായിരുന്നു ചെയ്തത്. സമ്മേളന വേദിയിൽ ഒരു കസേരയുടെ അകലത്തിൽ രണ്ട് നേതാക്കളും ഇരുന്നതെങ്കിലും തുടക്കത്തിൽ പരസ്പ്പരം സംസാരിക്കുകയോ ചിരിക്കുകയോ കൈ കൊടുക്കുകയോ ചെയ്തില്ല. ഇടയ്ക്ക് ഒഴിഞ്ഞ കസേര ഇരുവർക്ക് നടുവിലായി വന്നെങ്കിലും രണ്ട് പേരും ഗൗരവം വിടാതെ നിന്നു. ഒടുവിൽ സെമിനാർ കഴിഞ്ഞപ്പോഴാണ് നേതാക്കൾ ഗൗരവം വിട്ടത്. പരസ്പ്പരം കൈകൊടുത്ത് ചാനൽ ക്യാമറക്ക് പോസ് ചെയ്തു മാണിയും കാനവും. ഇതിനായിരുന്നില്ലേ നിങ്ങൾ കാത്തിരുന്നതെന്ന് മാധ്യമങ്ങളോടായി പറഞ്ഞു.

സെമിനാറിൽ സംസാരിക്കാനുള്ള ആദ്യ ഊഴം ലഭിച്ചത് കാനത്തിനായിരുന്നു. കുറുക്കുവഴികളിലൂടെ എൽ.ഡി.എഫിനെ ശക്തിപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും വേണ്ടത് അഴിമതിക്കെതിരായുള്ള നിലപാടാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിച്ചത് അഴിമതിയിൽ മുങ്ങിയ യു.ഡി.എഫ് സർക്കാരിനെതിരേ ജനവികാരം ഉയർത്താൻ കഴിഞ്ഞതാണ്. ഇത്തരം നിലപാട് തന്നെയാണ് ഇടതുപക്ഷത്തിന്റെ വിജയ ചരിത്രമെന്നും കാനം പറഞ്ഞു. കഴിഞ്ഞ സർക്കാറിൽ ഏറ്റവും അധികം അഴിമതി ആരോപണം ഉയർന്ന വ്യക്തി മാണിയായിരുന്നു എന്നതു കൊണ്ട് അദ്ദേഹം ലക്ഷ്യം വെച്ചത് മാണിയെ തന്നെയായിരുന്നു.

അതേസമയം കാനം വിഷയം പരോക്ഷമയി ഉന്നയിച്ചെങ്കിലും മാണി കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളാണ് സെമിനാറിൽ ഉന്നയിച്ചത്. ഇടതു സർക്കാറിനെ പൊക്കിപ്പറഞ്ഞു കൊണ്ടാണ് മാണി സംസാരിച്ചത്. കർഷക പ്രശ്നങ്ങളും അദ്ദേഹം ഉന്നയിച്ചു.എൽഡിഎഫ് വിപുലീകരണ വിഷയത്തിൽ സിപിഎമ്മിനുള്ളിലും ഭിന്നതയുണ്ടെന്നു മാണി ബന്ധത്തെ എതിർത്തു ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ്.അച്യുതാനന്ദൻ കേന്ദ്രനേതൃത്വത്തിനു കത്തു നൽകിയതോടെ വ്യക്തമായി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു മാണിക്കെതിരെ പറഞ്ഞതെല്ലാം മറന്ന് അദ്ദേഹവുമായി കൂട്ടുചേരാനില്ലെന്നാണു സിപിഐയുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP