Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുമ്മനത്തിന്റെ വിജയസാധ്യത പ്രവചിക്കുന്നത് തരൂരിനെ ബഹദൂരം പിന്നിലാക്കി; എൽഡിഎഫ് പ്രതീക്ഷയായ ആലപ്പുഴയിലും മാവേലിക്കരയിലും കാസർഗോഡും പോലും യുഡിഎഫ് ബഹുദൂരം മുമ്പിൽ; യുഡിഎഫ് തരംഗം പ്രതീക്ഷിക്കുന്ന മലപ്പുറത്തും വയനാട്ടിലും സാധാരണ ഭൂരിപക്ഷം മാത്രം; കണ്ണൂർ, തൃശൂർ, ചാലക്കുടി, പത്തനംതിട്ട മണ്ഡലങ്ങളിൽ യുഡിഎഫ് വിജയസാധ്യത നേരിയ മാർജിനിൽ; പത്തനംതിട്ടയിൽ സുരേന്ദ്രൻ വിജയത്തിന് തൊട്ടടുത്ത്; മാതൃഭൂമി സർവ്വേ വിലയിരുത്തുമ്പോൾ

കുമ്മനത്തിന്റെ വിജയസാധ്യത പ്രവചിക്കുന്നത് തരൂരിനെ ബഹദൂരം പിന്നിലാക്കി; എൽഡിഎഫ് പ്രതീക്ഷയായ ആലപ്പുഴയിലും മാവേലിക്കരയിലും കാസർഗോഡും പോലും യുഡിഎഫ് ബഹുദൂരം മുമ്പിൽ; യുഡിഎഫ് തരംഗം പ്രതീക്ഷിക്കുന്ന മലപ്പുറത്തും വയനാട്ടിലും സാധാരണ ഭൂരിപക്ഷം മാത്രം; കണ്ണൂർ, തൃശൂർ, ചാലക്കുടി, പത്തനംതിട്ട മണ്ഡലങ്ങളിൽ യുഡിഎഫ് വിജയസാധ്യത നേരിയ മാർജിനിൽ; പത്തനംതിട്ടയിൽ സുരേന്ദ്രൻ വിജയത്തിന് തൊട്ടടുത്ത്; മാതൃഭൂമി സർവ്വേ വിലയിരുത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപരും ബിജെപി നേടുമെന്ന് തറപ്പിച്ച് പറയുന്നതാണ് മാതൃഭൂമിയുടെ സർവ്വേ. കുമ്മനം രാജശേഖരന് ശശി തരൂരിനേക്കാൾ 7 ശതമാനം വോട്ട് കൂടുതൽ. ഇത്തരത്തിലൊരു പ്രവചനം ആരും ഇതിന് മുമ്പ് നടത്തിയിട്ടില്ല. തിരുവനന്തപുരത്ത് ത്രികോണത്തിന്റെ ലക്ഷണമില്ലെന്ന് കൂടി പറയുന്നു. പലക്കാടും പത്തനംതിട്ടയിലും മാത്രമാണ് സർവ്വേ ത്രികോണം കാണുന്നത്. അതായത് ഇവിടെ രണ്ടിടത്തും ബിജെപി രണ്ടാമതെത്തും. പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ കരുത്ത് കാട്ടി രണ്ടാമതെത്തുമെന്ന സർവ്വേയിൽ നിറയുന്നത് ശബരിമല വികാരമാണെന്നാണ് വിലയിരുത്തൽ. തെക്കൻ കേരളത്തിൽ ശബരിമല സിപിഎമ്മിനെ തിരിഞ്ഞു കൊത്തുമെന്നാണ് സർവ്വേയുടെ ഫലം നൽകുന്ന സൂചനയും. ഇതിനൊപ്പമാണ് യുഡിഎഫ് തരംഗത്തിനുള്ള സാധ്യതയും പ്രവചിക്കുന്നത്.

കണ്ണൂരും കാസർകോടും യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് മാതൃഭൂമി ന്യൂസ് - എ.സി നീൽസൺ സർവെ ഫലം പറയുമ്പോൾ അത് രാഹുൽ തരംഗത്തിന്റെ കൂടെ കരുത്തിലാണ്.. കാസർകോട്ടെ 43 ശതമാനം വോട്ടർമാർ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ 35 ശതമാനം വോട്ടർമാരാണ് എൽഡിഎഫിനെ പിന്തുണയ്ക്കുന്നത്. 21 ശതമാനം വോട്ടർമാർ എൻ.ഡി.എയെ പിന്തുണയ്ക്കുന്നു. ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്ന് സർവേ പ്രവചിക്കുന്ന കണ്ണൂരിൽ 47 ശതമാനം വോട്ടർമാർ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ 44 ശതമാനം എൽ.ഡി.എഫിനെയും പിന്തുണക്കുന്നു. അഞ്ച് ശതമാനം വോട്ടർമാരാണ് എൻ.ഡി.എയെ പിന്തുണയ്ക്കുന്നത്. അതായത് കണ്ണൂരിലും വലതുപക്ഷം സീറ്റുറപ്പിക്കുകയാണ്. പാലക്കാടും ആലത്തൂരും ആറ്റിങ്ങലും മാത്രമാണ് ഇടതുപക്ഷത്തിന് വലിയ വിജയം നൽകുന്നത്. കോഴിക്കോടും സിപിഎം അനുകൂല തരംഗമാണ്. അതായത് നാല് സീറ്റുകളിലേക്ക് സിപിഎം ചുരുങ്ങുമെന്നാണ് പ്രവചനം. വടകരയിൽ അതിശക്തമായ മത്സരമാണ് പ്രവചിക്കുന്നത്.

കേരളത്തിൽ 14 സീറ്റ് നേടി യു.ഡി.എഫ് വ്യക്തമായ മുൻതൂക്കം നേടുമ്പോൾ എൽ.ഡി.എഫ് അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നും സർവേ ഫലം സിപിഎമ്മിനാണ് തിരിച്ചടി. ഇതിൽ വടകരിയിലും കോൺഗ്രസിന് മുൻതൂക്കം കിട്ടുമെന്നാണ് വിലയിരുത്തലുകൾ. ആലത്തൂരും രമ്യാ ഹരിദാസിന്റെ കാര്യത്തിൽ മാതൃഭൂമിക്ക് തെറ്റുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. സർവ്വേയിൽ ബിജെപി സംതൃപ്തരാണ്. എന്നാൽ കുമ്മനത്തിനെതിരെ വോട്ടുകൾ ഏകോപിപ്പിക്കാനുള്ള തന്ത്രം ഈ സർവ്വേ ഒരുക്കുമെന്ന് അവർ കണക്ക് കൂട്ടുന്നു. പത്തനംതിട്ടയിൽ സുരേന്ദ്രൻ ജയിക്കുമെന്നും ഉറപ്പിക്കുന്നു. എങ്കിലും വോട്ടർമാരുടെ വികാരം സർവ്വേയിലുണ്ടെന്നാണ് ബിജെപി പറയുന്നത്. എല്ലാം തെറ്റാണെന്ന് സിപിഎമ്മും. അങ്ങനെ മാതൃഭൂമി സർവ്വേയിൽ ചർച്ച തുടരുകയാണ്.

എൽഡിഎഫ് പ്രതീക്ഷയായ ആലപ്പുഴയിലും മാവേലിക്കരയിലും കാസർഗോഡും പോലും യുഡിഎഫ് ബഹുദൂരം മുമ്പിലെന്ന പ്രവചനം സിപിഎമ്മിനെ വെട്ടിലാക്കുന്നു. ഇതിനൊപ്പം യുഡിഎഫ് തരംഗം പ്രതീക്ഷിക്കുന്ന മലപ്പുറത്തും വയനാക്കിലും സാധാരണ ഭൂരിപക്ഷം മാത്രം നൽകുന്നുവെന്നതും ശ്രദ്ധേയമാണ്. രാഹുലിന് രണ്ട് ലക്ഷം ഭൂരിപക്ഷം മാത്രമാണ് പ്രവചിക്കുന്നത്. കണ്ണൂർ, തൃശൂർ, ചാലക്കുടി, പത്തനംതിട്ട മണ്ഡലങ്ങളിൽ യുഡിഎഫ് വിജയസാധ്യത നേരിയ മാർജിനിലാണെന്നും പറയുന്നു. അതായത് ഈ മണ്ഡലങ്ങളാകും കേരളത്തിലെ വിജയിയെ നിശ്ചിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായ സർവെയിൽ പങ്കെടുത്ത 57 ശതമാനം പേർ അഭിപ്രായപ്പെട്ടു. വളരെ നല്ലതെന്ന് 23 ശതമാനം വോട്ടർമാരും ശരാശരി എന്നത് 5 ശതമാനം വോട്ടർമാരും പറയുന്നു. നല്ലത് എന്നത് 7 ശതമാനം വോട്ടർമാരും മോശം എന്ന് എട്ട് ശതമാനം വോട്ടർമാരും പറയുന്നു.

കേന്ദ്ര സർക്കാരിന്റെ പ്രകടനത്തിൽ വളരെ മോശം എന്ന് 57 ശതമാനം വരുന്ന സർവേയിൽ പങ്കെടുത്ത വോട്ടർമാർ പറയുന്നു. 14 ശതമാനം വളരെ നല്ലത് എന്നും ശരാശരി എന്ന് ആറ് ശതമാനം ആളുകളും പറയുന്നു. മോശം എന്ന് എട്ട് ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. പിണറായിയുടെ പ്രകടനം വളരെ നല്ലതെന്ന് 32 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ വളരെ മോശമെന്ന് 24 ശതമാനമാണ് പറഞ്ഞത്. മേശമെന്ന് എട്ട് ശതമാനവും ശരാശരിയെന്ന് 21 ശതമാനവും പറഞ്ഞപ്പോൾ എൽ.ഡി.എഫ് സർക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് 31 ശതമാനവും ശരാശരിയെന്ന് 17 ശതമാനവും പറഞ്ഞപ്പോൾ നല്ലതെന്ന് 13 ശതമാനവും മോശമെന്ന് 16 ശതമാനം അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായപ്പെട്ടത് 22 ശതമാനമാണ്.

അഭിപ്രായ സർവെ പ്രകാരം ഓരോ മുന്നണിക്കും ലഭിക്കുന്ന വോട്ട് ശതമാനം.

  • തിരുവനന്തപുരം എൽഡിഎഫ്- 23 യു.ഡി.എഫ്- 33 എൻ.ഡി.എ- 40
  • ആറ്റിങ്ങൽ എൽഡിഎഫ്- 46 യു.ഡി.എഫ്- 38 എൻ.ഡി.എ- 10
  • കൊല്ലം എൽഡിഎഫ്- 39 യു.ഡി.എഫ്- 47 എൻ.ഡി.എ- 8
  • ആലപ്പുഴ എൽഡിഎഫ്- 35 യു.ഡി.എഫ്- 47 എൻ.ഡി.എ- 9
  • മാവേലിക്കര എൽഡിഎഫ്- 35 യു.ഡി.എഫ്- 44 എൻ.ഡി.എ- 18
  • പത്തനംതിട്ട എൽഡിഎഫ്- 29 യു.ഡി.എഫ്- 32 എൻ.ഡി.എ- 31
  • ചാലക്കുടി എൽഡിഎഫ്- 37%, യു.ഡി.എഫ്- 39%, എൻ.ഡി.എ- 14%
  • എറണാകുളം എൽഡിഎഫ്- 34%, യു.ഡി.എഫ്- 45%, എൻ.ഡി.എ- 15%
  • ഇടുക്കി എൽഡിഎഫ്- 36%, യു.ഡി.എഫ്- 42%, എൻ.ഡി.എ- 16%
  • പാലക്കാട് എൽഡിഎഫ്- 34%, യു.ഡി.എഫ്- 30%, എൻ.ഡി.എ- 31%
  • ആലത്തൂർ എൽഡിഎഫ്- 44%, യു.ഡി.എഫ്- 37%, എൻ.ഡി.എ- 16%,
  • തൃശൂർ എൽഡിഎഫ്- 36%, യു.ഡി.എഫ്- 39%, എൻ.ഡി.എ- 17%,
  • മലപ്പുറം എൽഡിഎഫ്- 39%, യു.ഡി.എഫ്- 48 %, എൻ.ഡി.എ- 8%
  • പൊന്നാന്നി എൽഡിഎഫ്- 39%, യു.ഡി.എഫ്- 45%, എൻ.ഡി.എ- 10%
  • വടകര എൽഡിഎഫ്- 43% , യുഡി.എഫ്- 41%, എൻ.ഡി.എ- 12%
  • കോഴിക്കോട് എൽഡിഎഫ്- 42%, യുഡി.എഫ്- 39%, എൻ.ഡി.എ- 14%
  • വയനാട് എൽഡിഎഫ്- 34%, യുഡി.എഫ്- 42%, എൻ.ഡി.എ- 13%
  • കാസർകോട് യു.ഡി.എഫ് - 43%, എൽ.ഡി.എഫ്- 35%, എൻ.ഡി.എ - 21%
    കണ്ണൂർ യു.ഡി.എഫ് - 47%, എൽ.ഡി.എഫ്- 44%, എൻ.ഡി.എ - 5%

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP