Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാമ്പത്തിക സംവരണം പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബഡായി മാത്രം; ഭരണഘടന ഭേഗഗതിക്കുള്ള ഭൂരിപക്ഷം ഉണ്ടാവില്ലെന്നിരിക്കേ ഇപ്പോൾ ധൃതിപിടിച്ച് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടു തന്നെ; മുന്നോക്ക വോട്ടുകൾ ഒരുമിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിപക്ഷ ഐക്യവും തകരാറിലാവും; സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു സിപിഎമ്മും വിവാദത്തിലേക്ക്; നിലപാട് പ്രഖ്യാപിക്കാനാവാതെ കോൺഗ്രസ് ഇരുട്ടിൽ തപ്പുന്നു

സാമ്പത്തിക സംവരണം പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബഡായി മാത്രം; ഭരണഘടന ഭേഗഗതിക്കുള്ള ഭൂരിപക്ഷം ഉണ്ടാവില്ലെന്നിരിക്കേ ഇപ്പോൾ ധൃതിപിടിച്ച് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടു തന്നെ; മുന്നോക്ക വോട്ടുകൾ ഒരുമിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിപക്ഷ ഐക്യവും തകരാറിലാവും; സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു സിപിഎമ്മും വിവാദത്തിലേക്ക്; നിലപാട് പ്രഖ്യാപിക്കാനാവാതെ കോൺഗ്രസ് ഇരുട്ടിൽ തപ്പുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള തീരുമാനമാണെന്ന് വ്യക്തമാകുകയാണ്. ഇത് നടപ്പിലാക്കാൻ സർക്കാറിന് താൽപ്പര്യം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഇത്രയും കാലം വിഷയത്തിൽ മൗനം പാലിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയും സഭാ സമ്മേളനം അവസാനിക്കാൻ വീണ്ടും നാളുകൾ മാത്രം ബാക്കി നിൽക്കെയും സംവരണ വിഷയം എടുത്തിട്ടത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാകാനിരിക്കുന്ന പ്രതിപക്ഷ ഐക്യനിരയൈ ലക്ഷ്യമിട്ടുകൊണ്ടാണ്. ഈ ഐക്യത്തിൽ നല്ലൊരു ശതമാനവും പിന്നോക്ക വിഭാഗക്കാരെ അനുകൂലിക്കുന്ന പാർട്ടികളാണ്. ബിഎസ്‌പി ഈ നീക്കത്തെ എതിർക്കുമെന്നത് ഉറപ്പാണ്.

അതേസമയം സാമ്പത്തിക സംവരണത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന നിലപാടായിരുന്നു കോൺഗ്രസിന് ഇതുവരെ. എന്നാൽ, അടുത്തിടെ മുന്നോക്ക ഹിന്ദു വിഭാഗത്തിന്റെ അടക്കം പിന്തുണയോടെയാണ് രാജസ്ഥാനിലും ഗുജറാത്തിലും മധ്യപ്രദേശിലും അടക്കം കോൺഗ്രസ് നേട്ടമുണ്ടാക്കിയത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നിലയിൽ നിലവിലെ ഒബിസി സംവരണത്തിൽ കുറവു വരില്ലെങ്കിൽ മുന്നോക്ക വിഭാഗത്തിന് സംവരണത്തെ കോൺഗ്രസും പിന്തുണച്ചേക്കും. അതേസമയം ബിൽ കൊണ്ടു വരുന്നത് മോദി ആണെന്നിരിക്കെ ഇത് രാഷ്ട്രീമായി ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. അതുകൊണ്ട് രാഷ്ട്രീയമായി തിച്ചടി ഭയന്ന് കോൺഗ്രസ് വിഷയത്തിൽ പിന്നോക്കം വലിയാനും സാധ്യതയുണ്ട്. ഇതോടെ പ്രത്യക്ഷത്തിൽ കോൺഗ്രസ് നിലപാട് പ്രഖ്യാപിച്ചിട്ടില്ല

ഭരണഘടനാ ഭേദഗതി കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോൾ മോദി നടത്തുന്നത്. ഇന്ന് അത് സംവരണത്തിന്റെ കാര്യത്തിലാണ്. അതുകൊണ്ട് നാളെ മറ്റ് കാര്യങ്ങളിലും ഭരണഘടനയെ തിരുത്താൻ തീരുമാനിച്ചാൽ അത് കനത്ത തിരിച്ചടിയാകും എന്നത് ഉറപ്പാണ്. വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ താഴെയുള്ളവർക്കായിരിക്കും സംവരണം. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സംവരണം നൽകുക. ഇന്ന് അടിയന്തരമായി മന്ത്രിസഭാ യോഗം വിളിച്ചുചേർക്കുകയായിരുന്നു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നാളെ വതരിപ്പിക്കും എന്നതാണ് അറിയുന്നത്.

കേരളത്തിൽ എൻഎസ്എസ് അടക്കമുള്ള സംഘടനകൾ ഏറെക്കാലമായി ഉന്നയിക്കുന്ന വിഷയമാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്നത്. ഇതോടെ കേരളത്തിൽ ശബരിമല വിഷയത്തിന് പിന്നാലെ ബിജെപിക്ക് ഒപ്പം നിൽക്കാൻ മറ്റൊരു കാരണം കൂടിയായി. ഇതോടെ കേരളത്തിലും വെട്ടിലാകുന്നത് കോൺഗ്രസാണ്. കോൺഗ്രസിന് സാമ്പത്തിക സംവരണത്തെ പിന്തുണക്കേണ്ടി വരും. അതേസമയം മുസ്ലിംലീഗ് അടക്കമുള്ള പാർട്ടികൾ ഈ തീരുമാനത്തെ എതിർക്കുമെന്നതും ഉറപ്പാണ്.

ാർലമെന്റ് സമ്മേളനം തീരാൻ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് ഈ തീരുമാനം വന്നിരിക്കുന്നത്. നാളത്തന്നെ സംവരണം വ്യവസ്ഥ ചെയ്യുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ജാതി അടിസ്ഥാനത്തിലുള്ള സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല എന്നതാണ് സുപ്രീംകോടതി വിധി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുമ്പോൾ നിലവിൽ സംവരണം ലഭിക്കുന്നവരുടെ ക്വാട്ടയിൽ കുറവ് വരുത്താതെ ആകെ സംവരണം 60 ശതമാനമാക്കി ഉയർത്താനാണ് നീക്കം.

അതേസമയം ആർഎസ്എസിന്റെ അജണ്ടയാണ് ഇതിലൂടെ മോദി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന കാര്യം ഉറപ്പാണ്. ഗുജറാത്തിലെ പട്ടേൽ സമുദായവും രാജസ്ഥാനിലെയും യുപിയിലെയും ഗുജ്ജർ സമുദായവും കാലങ്ങളായി സംവരണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നവരാണ്. ഈ ആവശ്യം പരിഹരിക്കാമെന്ന വാഗ്ദാനം കോൺഗ്രസ് നൽകിയിരുന്നു. അതുകൊണ്ട് മോദിയുടെ അപ്രതീക്ഷിത നീക്കം മോദിയെ വെട്ടിലാക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സിപിഎം പോലും ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. ദേവസ്വം ബോർഡിൽ മുന്നോക്ക സംവരണം ഏർപ്പെടുത്തി കൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത് പിണറായി സർക്കാറാണ്. അതുകൊണ്ടാണ് ഇത് തങ്ങളുടെ ആശയമാണെന്ന തീരുമാനമാണ് ഇതെന്ന വാദം മന്ത്രി എ കെ ബാലൻ അടക്കം ഉന്നയിച്ചു കഴിഞ്ഞു.

അതേസമയം പാർലമെന്റിൽ ഈ വിഷയം ബില്ലായി കൊണ്ടുവന്ന് പാസാക്കിയാൽ പോലും രാജ്യസഭയിൽ ബിജെപിക്ക് വലിയ കടമ്പയുണ്ട്. രാജ്യസഭയിൽ ബിൽ പാസാക്കി എടുക്കുന്നത് അടക്കം കേന്ദ്രത്തിന് മേൽ വലിയ പണി ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബഡായി മാത്രമാണ് ഈ പ്രഖ്യാപനമെന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്. കോൺഗ്രസിന്റെയും മറ്റു കക്ഷികളുടെയും നിലപാട് തന്നെയാകും ഈ വിഷയത്തിൽ ബിജെപിക്കും കേന്ദ്രസർക്കാറിനും നിർണായകമായി മാറുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP