Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വിദേശ കച്ചവടക്കാർക്കും അനിയന്ത്രിതമായി വിപണി തുറന്നു കൊടുത്തതോടെ കാശിന് പഞ്ഞമില്ലാതായി; അദാനിമാർക്ക് കൈവിട്ട് സഹായം ചെയ്തപ്പോഴും അംബാനിമാർക്ക് തടസ്സം ഉണ്ടാക്കാതെ നോക്കി; ജാഡ വിട്ട് അങ്ങോട്ട് ചെന്ന് രാഷ്ട്രത്തലവന്മാരെ കെട്ടിപ്പിടിച്ചതോടെ ഇസ്രയേൽ മുതൽ സൗദി വരേയും റഷ്യ മുതൽ അമേരിക്ക വരേയും പിന്തുണച്ചു; ബലാക്കോട്ടിന്റെ പേരിൽ ഇന്ത്യയുടെ ചൗക്കീദാറായി; ചേരുംപടി ചേർക്കാൻ മൃദുഹിന്ദുത്വവും കൂടി എടുത്ത് വീശിയതോടെ ഇന്ത്യ വീണ്ടും മോദിയുടെ കരങ്ങളിലേക്ക്

കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വിദേശ കച്ചവടക്കാർക്കും അനിയന്ത്രിതമായി വിപണി തുറന്നു കൊടുത്തതോടെ കാശിന് പഞ്ഞമില്ലാതായി; അദാനിമാർക്ക് കൈവിട്ട് സഹായം ചെയ്തപ്പോഴും അംബാനിമാർക്ക് തടസ്സം ഉണ്ടാക്കാതെ നോക്കി; ജാഡ വിട്ട് അങ്ങോട്ട് ചെന്ന് രാഷ്ട്രത്തലവന്മാരെ കെട്ടിപ്പിടിച്ചതോടെ ഇസ്രയേൽ മുതൽ സൗദി വരേയും റഷ്യ മുതൽ അമേരിക്ക വരേയും പിന്തുണച്ചു; ബലാക്കോട്ടിന്റെ പേരിൽ ഇന്ത്യയുടെ ചൗക്കീദാറായി; ചേരുംപടി ചേർക്കാൻ മൃദുഹിന്ദുത്വവും കൂടി എടുത്ത് വീശിയതോടെ ഇന്ത്യ വീണ്ടും മോദിയുടെ കരങ്ങളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നോട്ട് നിരോധനം വിജയം നൽകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. ജിഎസ്ടിയും ബിജെപിക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷം ഒന്നടങ്കം വിലയിരുത്തി. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. കള്ളപ്പണക്കാർക്ക് നോട്ട് നിരോധനവും ജി എസ് ടിയും പ്രശ്‌നമായി. എന്നാൽ വമ്പൻ കച്ചവടക്കാർക്ക് ഇതൊന്നും ബാധകമേ ആയില്ല. ബാങ്ക് വായ്പകളുടെ കരുത്തിൽ കച്ചവടം ചെയ്യുന്ന വമ്പന്മാർക്ക് കൂടുതലായി പണം നോട്ട് നിരോധനത്തിലൂടെ എത്തി. ബാങ്കുകളിലേക്ക് അധികമായി എത്തിയ പണത്തിന്റെ ഉപഭോക്താക്കളായി അവർ മാറി. ഇതിനൊപ്പം കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വിദേശ കച്ചവടക്കാർക്കും അനിയന്ത്രിതമായി വിപണി തുറന്ന് കൊടുത്തും മോദി സർക്കാർ വിജയ വഴിയിലേക്ക് എത്തി. പണത്തിന് പഞ്ഞമില്ലാത്ത അവസ്ഥാണ് ഇതുണ്ടാക്കിയത്. ഗുജറാത്തിൽ അദാനിയായിരുന്നു മോദിയുടെ കൂട്ടുകാരൻ. അദാനിക്ക് വേണ്ടി മാത്രമേ മോദി നിൽക്കൂവെന്നതായിരുന്നു പൊതുധാരണ. എന്നാൽ അംബാനിമാരേയും മോദി കൈവിട്ടില്ല. അവർക്കും എല്ലാ സഹായവും ചെയ്തു. ഇതോടെ ബിസിനസ് മേഖല ഒന്നാകെ മോദിക്കൊപ്പം നിന്നു. ഇതാണ് 300 സീറ്റെന്ന മാന്ത്രിക സഖ്യ കടക്കാൻ ബിജെപിയെ സഹായിച്ചതും.

2014ൽ നേടിയതിനേക്കാൾ സീറ്റ് നില വർധിപ്പിച്ചുകൊണ്ടാണ് ബിജെപി അധികാരത്തിൽ തിരിച്ചുവരുന്നത്. എൻ.ഡി.എ സഖ്യം 352 സീറ്റ് നേടി. യു.പി.എ 89 സീറ്റും മറ്റുള്ളവർ 101 സീറ്റും നേടി. ബിജെപിക്ക് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിയിലെ സീറ്റുകൾ ബിജെപി തൂത്തുവാരി. കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോൺഗ്രസിന് നേട്ടമുണ്ടാക്കാനായത്. യു.പി.എ സഖ്യമെന്ന നിലയിൽ ഒരിടത്തും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഇതിന് പിന്നിൽ മോദിയുടെ കരുതലോടെയുള്ള നീക്കമായിരുന്നു. ആർ എസ് എസിന് മുകളിലേക്ക് ഈ വിജയത്തോടെ മോദി മാറുകയാണ്. അതിന്റെ ഗുണം ബിസിനസ്സിൽ പ്രതിഫലിക്കുമെന്ന് കരുതുന്നവരും ഏറെയാണ്. ഇതും മോദിക്ക് രണ്ടാമതൊരു അവസരം നൽകണമെന്ന ചിന്തയ്ക്ക് പ്രേരക ഘടകമായി. ബിജെപി നേതാക്കൾ 29ന് രാഷ്ട്രപതിയെ കണ്ടേക്കുമെന്നാണ് സൂചന. 29ന് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്നേക്കും.

ലോകരാജ്യങ്ങളുടെ പ്രിയ കൂട്ടുകാരനായി മോദി മാറി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അമേരിക്ക സന്ദർശനാനുമതി പോലും നിഷേധിച്ചു. എന്നാൽ പ്രധാനമന്ത്രിയായപ്പോൾ ഇതൊന്നും മോദി മനസ്സിൽ വച്ചിൽ. അമേരിക്കയിലേക്ക് പോയി പ്രസിഡന്റായിരുന്ന ഒബാമയെ കെട്ടിപ്പിടിച്ചു. ഇത് പോലെ ലോകരാജ്യങ്ങളാകെ ഓടി നടന്നു. എല്ലാ രാഷ്ട്രതലവന്മാരേയും സുഹൃത്തുക്കളാക്കി. ഇസ്രയേലും റഷ്യയും ഇന്ത്യയെ അംഗീകരിച്ചു. മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാൻ ചൈന പോലും ഒപ്പം നിന്നു. അങ്ങനെ ലോക നേതാവായി മോദി മാറി. സൗദി അറേബ്യ പോലും ഇന്ത്യക്കൊപ്പം ഉറച്ചു നിന്നു. ദേശീയ ആളിക്കത്തിക്കാൻ സർജിക്കൽ സ്‌ട്രൈക്ക് പോലും ഉപയോഗിച്ചു. പാക്കിസ്ഥാനെതിരെ ശക്തമായ നീക്കമെന്ന പോലെ ബലാക്കോട്ടിൽ ആക്രമണം നടത്തി. ഇതിനെ ലോകം അംഗീകരിച്ചു. ഇന്ത്യയുടെ ചൗക്കിദാറായി മോദി മാറി. ഇതിനൊപ്പം തീവ്ര ഹിന്ദുത്വം വിട്ട് മൃദുഹിന്ദുത്വത്തിലേക്ക് കാര്യങ്ങൾ മാറ്റി. ഇതും മോദിയെ വീണ്ടും അധികാരത്തിലെത്തിച്ചു.

അമിത് ഷായെ പോലൊരു രണ്ടാമെന കിട്ടയതും മോദിക്ക് ഗുണമായി. മോദിക്ക് പിന്നിൽ നിന്ന് അമിത് ഷാ പാർട്ടിയെ വളർത്തി. എല്ലാ ക്രെഡിറ്റും മോദിക്ക് തന്നെ നൽകി. മോദിയുടെ പ്രചരണമാണ് ബിജെപിക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ചതെന്ന് അമിത് ഷാ ഇപ്പോഴും പറയുന്നു. ഇത് ചരിത്ര വിജയമാണ്. ഈ വിജയം പാർട്ടി പ്രവർത്തകർക്കും രാജ്യത്തെ വോട്ടർമാർക്കും സമർപ്പിക്കുന്നു. ഈ വിജയം പാർട്ടി പ്രവർത്തകർക്കും അവരുടെ കഠിനാദ്ധ്വാനത്തിനും സമർപ്പിക്കുന്നുവെന്നും ഷാ കൂട്ടിച്ചേർത്തു. കുടുംബ രാഷ്ട്രീയത്തിന് രാജ്യത്ത് സ്ഥാനമില്ലെന്നാണ് ജനവിധിയിലൂടെ തെളിയുന്നത്. അമ്പത് വർഷത്തിനിടെ സമ്പൂർണ ഭൂരിപക്ഷം നേടുന്ന ആദ്യ പാർട്ടിയാണ് ബിജെപിയെന്നും അമിത് ഷാ പറഞ്ഞു. മോദിയുടെ ജനപ്രീതിയാണ് ബിജെപിയെ തുണച്ചതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കോൺഗ്രസ് പൂജ്യമായെന്ന് അമിത് ഷാ പറഞ്ഞു. 17 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും കോൺഗ്രസ് സംപൂജ്യരായെന്നും അമിത് ഷാ പറഞ്ഞു. ബൂത്ത് തലത്തിൽ വരെ പ്രവർത്തിച്ച ബിജെപി പ്രവർത്തകരുടെ വിജയാണിതെന്നും അമിത് ഷാ പറഞ്ഞു.

വിജയത്തിൽ പ്രധാനമന്ത്രി വോട്ടർമാർക്ക് നന്ദി പറഞ്ഞു. ബിജെപിയെ പിന്തുണച്ച കോടിക്കണക്കിന് ഇന്ത്യക്കാരെ വണങ്ങുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഭാരതം സൃഷ്ടിക്കാനുള്ള ജനവിധിയാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് പല തെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്. എന്നാൽ ഏറ്റവുമധികം വോട്ടിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് സുഗമമായി നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷനും സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കെടുക്കവെ ജീവൻ നഷ്ടപ്പെടുകയും പരുക്കേൽക്കുകയും ചെയ്തവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കും ചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ പ്രസംഗപാടവവും അമിത് ഷായുടെ ചാണക്യബുദ്ധിയും

പുതിയ രാഷ്ട്രീയതന്ത്രങ്ങളാണ് പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ ഇക്കുറി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി. അധ്യക്ഷൻ അമിത് ഷായും പ്രയോഗിച്ചത്. പ്രതിപക്ഷത്തിന്റെ ഓരോ നീക്കങ്ങളെയും അളന്നുമുറിച്ച് നേരിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗപാടവവും അമിത് ഷായുടെ ചാണക്യബുദ്ധിയും വിജയമൊരുക്കി. മുന്നൂറിലേറെ സീറ്റുനേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന ഷായുടെ പ്രവചനം യാഥാർഥ്യമായതിനുപിന്നിൽ അമിത് ഷായുടെ തന്ത്രങ്ങളായിരുന്നു.

2014-ൽനിന്ന് വ്യത്യസ്തമായി പ്രതിപക്ഷം ഇക്കുറി ഒറ്റക്കെട്ടാകുമെന്ന സൂചന തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പുതന്നെ ഉയർന്നു. ഉത്തർപ്രദേശിലും ബിഹാറിലും രണ്ടുവർഷങ്ങൾക്കുമുമ്പുതന്നെ ബിജെപി. പ്രതിരോധനീക്കങ്ങൾ തുടങ്ങിയിരുന്നു. താഴേത്തട്ടിൽ സംഘപരിവാർ പ്രവർത്തകരെ നിയോഗിച്ച് ജാതിസമവാക്യങ്ങളിൽ ഇടപെട്ടു. ഇരുസംസ്ഥാനത്തെയും ദളിത്-മഹാദളിത് വിഭാഗങ്ങൾക്കിടയിൽ പോഷകസംഘടനകൾ രൂപവത്കരിച്ച് ആർഎസ്എസ്. പ്രവർത്തനം തുടങ്ങി. ഉത്തർപ്രദേശിൽ ബി.എസ്‌പി.യുടെ വോട്ടുബാങ്കുകളിലാണ് കടന്നുകയറി. ബിഹാറിലെ പിന്നാക്ക, ദളിത്, മഹാദളിത് വോട്ടർമാരെയും സ്വാധീനിച്ചു. തൃണമൂൽ കോൺഗ്രസ് കോട്ടയായ ബംഗാളിലും സമാനമായ നീക്കങ്ങളാണ് ബിജെപി. നടത്തിയത്. അവിടെ വേരുറപ്പിക്കാൻ അഞ്ചുവർഷമായി ബിജെപി. കിണഞ്ഞുശ്രമിക്കുകയായിരുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സംഘപരിവാർ നടത്തിയ നീക്കങ്ങൾ സംഘർഷങ്ങൾക്കും പലവട്ടം വഴിതുറന്നു. ടി.എം.സി.യുടെ അക്രമങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകി ബിജെപി. നിലയുറപ്പിച്ചു.

തിരഞ്ഞെടുപ്പിലുടനീളം അജൻഡ നിശ്ചയിച്ചത് മോദിയും അമിത് ഷായുമായിരുന്നു. ഇരുവരും ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി നൽകലായി പ്രതിപക്ഷത്തിന്റെ പ്രചാരണം ചുരുങ്ങി. വിലക്കയറ്റം, കാർഷികപ്രതിസന്ധി, നോട്ട് പിൻവലിക്കൽ, റഫാൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്ന് കണ്ടപ്പോൾ പുൽവാമയും ബാലാകോട്ടും ദേശീയതയും ചർച്ചയാക്കി നേരിട്ടു. ഏഴാംഘട്ടം വോട്ടെടുപ്പിന് തലേന്ന് കേദാർനാഥിലെ ഗുഹയിൽ ധ്യാനത്തിനിരുന്ന മോദിയുടെ അപ്രതീക്ഷിതനീക്കം ഏവരേയും ഞെട്ടിച്ചു.

കോൺഗ്രസ് ദക്ഷിണേന്ത്യയിൽ മാത്രം!

കോൺഗ്രസ് ആകട്ടെ ഹിന്ദി ഹൃദയഭൂമിയിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിയാതെ ദക്ഷിണേന്ത്യൻ പാർട്ടിയായി ചുരുങ്ങി. കേരളവും പഞ്ചാബിലും മാത്രമാണ് കാര്യമായ ചലനമുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞത്. കേരളത്തിൽ കോൺഗ്രസ് കരുത്തുകാട്ടിയപ്പോൾ സിപിഎമ്മും എൽ.ഡി.എഫും തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയിൽ രാഹുൽ ഗാന്ധി ബിജെപിയിലെ സ്മൃതി ഇറാനിക്കു മുന്നിൽ അടിപതറുന്നതിന്റെ ഞെട്ടലിലുമാണ് കോൺഗ്രസ്. ഗാന്ധിനഗറിൽ അമിത് ഷാ ഭുരിപക്ഷം അഞ്ചര ലക്ഷം കടത്തി. മോദിയാകട്ടെ വരണാസിയിൽ നാലര ലക്ഷവും കവിഞ്ഞു. വയനാട്ടിൽ നാലു ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം കൊണ്ടുവരാൻ രാഹുലിന് കഴിഞ്ഞിട്ടുണ്ട്.

ദേശീയ തലത്തിൽ ആകെയുള്ള 542 സീറ്റുകളിൽ ബിജെപി സഖ്യകക്ഷികൾ 345 സീറ്റുകളിലാണ് മുന്നിട്ട് നിലക്കുന്നത്. 2014ൽ 336 സീറ്റുകളിലാണ് മുന്നണി വിജയിച്ചത്. ഒമ്പതു സീറ്റുകളിൽ നേട്ടമുണ്ടാക്കി. അതേസമയം, കോൺഗ്രസ് സഖ്യ യു.പി.എ മുന്നണി 97 സീറ്റുകളിൽ മുന്നിലാണ്. കഴിഞ്ഞ തവണ ഇത് 60 ആയിരുന്നു. 37 സീറ്റുകളുടെ വർധനവ് ഇവർക്കുണ്ടായി. എന്നാൽ മൂന്നക്കം കടക്കാൻ യു.പി.എയ്ക്ക് കഴിഞ്ഞില്ല. ബി.എസ്‌പി-എസ്‌പി സഖ്യത്തിന് 17 സീറ്റുകൾ ഇതുവരെ ലഭിച്ചു. കഴിഞ്ഞ തവണ ഇത് അഞ്ചായിരുന്നു. 12 സീറ്റുകളിലാണ് മുന്നേറ്റം. മറ്റുള്ളവർ 84 സീറ്റുകളിലേക്ക് ചുരുങ്ങി. കഴിഞ്ഞ തവണ 147 സീറ്റുകൾ നേടിയിരുന്നു. 63 സീറ്റുകളാണ് ഇവർക്ക് നഷ്ടപ്പെട്ടത്.

ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, ഗുജറാത്ത്, രാജസ്ഥാൻ, ഝാർഖണ്ഡ്, അസം, ഛത്തീസ്‌ഗഢ്, ഹരിയാന, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ത്രിപുര, ദാം ആൻഡ് ഡ്യൂ, ചണ്ഡിഗഢ്, ദാദ്ര ആൻഡ് നാഗർ ഹവേലി എന്നിവിടങ്ങളിൽ ബിജെപി പ്രകടമായ നേട്ടമുണ്ടാക്കി. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മുന്നിലെത്തിയെങ്കിലും ബിജെപിയും കരുത്തു തെളിയിച്ചു. എന്നാൽ തമിഴ്‌നാട്ടിൽ ഡി.എം.കെയുടെ കരുത്താണ് കണ്ടത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, കേരള, തെലങ്കാന, മേഘാലയ, ലക്ഷദ്വീപ്, പുതുച്ചേരി, നാഗാലാൻഡ് എന്നിവിടങ്ങളിൽ ബിജെപിയുടെ പ്രകടനം നിരാശജനകമായിരുന്നു.

അരുണാചലും ബിജെപിയിലേക്ക്

ഇതോടൊപ്പം നടന്ന നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അരുണാചൽ പ്രദേശിൽ ബിജെപി മുന്നേറ്റം നടത്തിയപ്പോൾ ആന്ധ്രാപ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ തേരോട്ടമായിരുന്നു. സിക്കിമിൽ പ്രദേശിക കക്ഷികൾ അധികാരം പിടിച്ചു. ഒഡീഷയിൽ ബി.ജെ.ഡി നേതാവ് നവീൻ പട്നായിക്കിന് അഞ്ചാം തവണയും അവസരം ലഭിച്ചു. തമിഴ്‌നാട്ടിലെ 10 മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുന്നിലെത്തിയ എഐഎഡിഎംകെ സർക്കാർ പ്രതിസന്ധിയിൽ നിന്നും കരകയറി.

ഇടതിന് ശക്തിക്ഷയം

ലോക്സഭയിൽ ഇടതുപാർട്ടികളുടെ അംഗസംഖ്യ അഞ്ചായി കുറഞ്ഞു. സിപിഎം മൂന്ന് സീറ്റിലേക്കും സിപിഐ രണ്ട് സീറ്റിലേക്കും ചുരുങ്ങി. സിപിഎം കേളത്തിൽ ഒറ്റ സീറ്റിൽ ഒതുങ്ങിയപ്പോൾ മറ്റ് രണ്ട് സീറ്റുകൾ തമിഴ്‌നാട്ടിൽ നിന്നുമാണ് ലഭിച്ചത്. കേരളത്തിൽ ആലപ്പുഴ, തമിഴ്‌നാട്ടിൽ കോയമ്പത്തൂർ, മധുര എന്നീ മണ്ഡലങ്ങളാണ് സിപിഎം വിജയിച്ചത്. തമിഴ്‌നാട്ടിലെ നാഗപട്ടണം, തിരുപ്പൂർ മണ്ഡലങ്ങളിൽ സിപിഐയും വിജയിച്ചു. ഡി.എം.കെ സഖ്യമാണ് തമിഴ്‌നാട്ടിൽ ഇടതു പാർട്ടികളെ പിന്തുണച്ചത്.

ഇപ്പോൾ കാലാവധി കഴിയുന്ന ലോക്സഭയിൽ സിപിഎമ്മിന് ഒൻപത് സീറ്റും സിപിഐയ്ക്ക് ഒരാളുമാണ് ഉണ്ടായിരുന്നു. അത് നേർപകുതിയായി കുറഞ്ഞു. ഇത് ആദ്യമായാണ് ലോക്സഭയിൽ ഇടതുപാർട്ടികളുടെ അംഗബലം ഒറ്റസംഖ്യയിലേക്ക് ഒതുങ്ങുന്നത്. ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നും ഇടത് പക്ഷത്തിന് എംപിമാരില്ല. ഇത് ആദ്യമായാണ് ബംഗാളിൽ നിന്ന് ഇടതുപാർട്ടികൾക്ക് എംപിമാരില്ലാതെ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP