Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലായിടത്തും തോൽവി പ്രവചിച്ച് അഭിപ്രായ സർവേകൾ: സോഷ്യൽ മീഡിയയിൽ മോദി വിരുദ്ധ കാമ്പയിനുകൾ; ദളിതരും കർഷകരും മോദിക്കെതിരെ തിരിഞ്ഞുവെന്ന പ്രചരണത്തിനും എങ്ങും കൈയടി; എന്നിട്ടും തെരഞ്ഞെടുപ്പ് നടക്കുന്നിടത്തെല്ലാം വിജയം ബിജെപിക്കും മോദിക്കും; ഗുജറാത്തിലെ ഭരണം നിലനിർത്തിയപ്പോൾ യുപിയിലും ത്രിപുരയിലും തൂത്തുവാരി; ജെഡിഎസിനെ പിളർത്തി ഭരണം ഉറപ്പാക്കാൻ നിന്ന കർണാടകയിൽ ഒറ്റക്ക് ഭൂരിപക്ഷം; മോദിയും ഷായും ചേർന്ന് നടത്തിയത് എന്തു മാന്ത്രിക വിദ്യയെന്ന് ചോദിച്ചു ലോക മാധ്യമങ്ങൾ

എല്ലായിടത്തും തോൽവി പ്രവചിച്ച് അഭിപ്രായ സർവേകൾ: സോഷ്യൽ മീഡിയയിൽ മോദി വിരുദ്ധ കാമ്പയിനുകൾ; ദളിതരും കർഷകരും മോദിക്കെതിരെ തിരിഞ്ഞുവെന്ന പ്രചരണത്തിനും എങ്ങും കൈയടി; എന്നിട്ടും തെരഞ്ഞെടുപ്പ് നടക്കുന്നിടത്തെല്ലാം വിജയം ബിജെപിക്കും മോദിക്കും; ഗുജറാത്തിലെ ഭരണം നിലനിർത്തിയപ്പോൾ യുപിയിലും ത്രിപുരയിലും തൂത്തുവാരി; ജെഡിഎസിനെ പിളർത്തി ഭരണം ഉറപ്പാക്കാൻ നിന്ന കർണാടകയിൽ ഒറ്റക്ക് ഭൂരിപക്ഷം; മോദിയും ഷായും ചേർന്ന് നടത്തിയത് എന്തു മാന്ത്രിക വിദ്യയെന്ന് ചോദിച്ചു ലോക മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്ക്

ബംഗളുരു: മോദി ഭരണത്തിന്റെ കീഴിൽ ഉത്തരേന്ത്യ മുഴുവൻ കാവിപുതച്ചു കഴിഞ്ഞു. ബിജെപി മുന്നേറ്റത്തിന് തടയിട്ടത് ദക്ഷിണേന്ത്യ മാത്രമായിരുന്നു. കോൺഗ്രസിന് അധികാരം നൽകിയ വലിയ സംസ്ഥാനം കർണാടക മാത്രമായിരുന്നു. അവിടെയാണ് ഇപ്പോൾ കാവിപുതപ്പിക്കാൻ മോദി-അമിത്ഷാ കൂട്ടുകെട്ടിന് സാധിച്ചത്. കർണാടകയിൽ എല്ലായിടത്തും ബിജെപിക്ക് തോൽവി എന്നായിരുന്നു ഭൂരിപക്ഷം അഭിപ്രായ സർവേകളും അഭിപ്രായം രേഖപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലും മോദി വിരുദ്ധ കാമ്പയിനുകൾ അതിശക്തമായിരുന്നു. ദളിതരും കർഷകരും അടക്കമുള്ളവർ മോദിക്കെതിരെ തിരിഞ്ഞുവെന്ന പ്രചരണവും അതിശക്തമായി. എന്തായാലും ഈ വിരുദ്ധ പ്രചരണങ്ങളെയെല്ലാം മറികടന്നാണ് ബിജെപി ഇപ്പോൾ വിജയം നേടിയിരിക്കുന്നത്.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലെല്ലാം ബിജെപി വിജയം നേടുകയായിരുന്നു. ഗുജറാത്തിൽ ഭരണം നിലനിർത്തിയതിനൊപ്പം ഉത്തർപ്രദേശിൽ ഭരണം പിടിച്ചു. സിപിഎം ചെങ്കോട്ടയായ ത്രിപുരയിലും വിജയം കൊയ്തു. കർണാടകത്തിൽ തുടക്കത്തിൽ ബിജെപിക്ക് അനുകൂലമായിരുന്നു എല്ലാ കാര്യങ്ങളും. എന്നാൽ, അവിടെയും അട്ടിമറി വിജയമാണ് ബിജെപി ഇപ്പോൾ കൊയ്തിരിക്കുന്നത്. മോദിയും അമിത്ഷായും ഒത്തു ചേരുമ്പോൾ ബിജെപിക്ക് വിജയം എളുപ്പത്തിൽ സാധ്യമാകുകയായിരുന്നു. ഇപ്പോഴത്തെ നിലയിൽ മോദി- അമിത് ഷാ കൂട്ടുകെട്ടിന് എല്ലായിടത്തും വിജയം നേടാൻ സാദിക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവെന്ന ബഹുതിയും മോദിക്ക് തന്നെയാണ് ഇപ്പോൾ.

കർണാടകയിൽ ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ജെഡിഎസുമായി ചേർന്ന് അധികാരം പിടിക്കാനായിരുന്നു ബിജെപിയുടെ നീക്കം. എന്തായാലും ആ നീക്കത്തിന്റെ ആവശ്യംപോലും വേണ്ടി വന്നില്ല. ജനപ്രീതിയുടെ കാര്യത്തിൽ മോദി അനുനിമിഷം മുന്നോട്ടെന്നു തന്നെ വ്യക്തമാക്കുകയാണ് ഓരോ തെരഞ്ഞെടുപ്പുകളും. ഇന്ത്യൻ ഭരണം ആര് നിയന്ത്രിക്കണം എന്നു നിഷ്‌ക്കർഷിക്കുന്ന യുപിയിലെ ഒറ്റയ്ക്കുള്ള വിജയം നേടിയത് തന്നെ അദ്ദേഹത്തിന്റെ ജനപ്രീതിയുടെ തെളിവായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ബിജെപി കേവല ഭൂരിപക്ഷം നേടിയപ്പോൾ ആണ് മോദിയുടെ വ്യക്തി പ്രഭാവം എത്ര കണ്ട് കരുത്തുറ്റതാണ് രാജ്യം തിരിച്ചറിയുന്നത്. ഇപ്പോഴും മോദി പ്രഭാവം നിലനിൽക്കുന്നുണ്ടെന്നതിന് തെളിവാണ് കർണാടക വിജയവും.

ബിജെപിയിൽ അമിത് ഷായേക്കാൾ സീനിയറായി നിരവധി പേരുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്നാഥ് സിംഗായിരുന്നു പാർട്ടി അധ്യക്ഷൻ. രാജ്നാഥ് സിംഗിന് ആഭ്യന്തര പദമോഹമെത്തിയതോടെ പ്രസിഡന്റ് സ്ഥാനത്ത് ഒഴിവു വന്നു. മോദി പിടിച്ച പിടിയാലെ അമിത് ഷായെ നിയോഗിച്ചു. പാർട്ടിയെ തന്റെ വിശ്വസ്തൻ തന്നെ നയിക്കണമെന്ന നിർബന്ധം മോദിക്കുണ്ടായിരുന്നു. ഗുജറാത്തിൽ സഹമന്ത്രിയായി പ്രവർത്തിക്കവേയാണ് അമിത് ഷായെന്ന രാഷ്ട്രീയക്കാരന്റെ കൗശലം മോദി തിരിച്ചറിഞ്ഞത്. ഷാ ബിജെപി അധ്യക്ഷനായ ശേഷം എല്ലാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വെച്ചടി കയറ്റമായിരുന്നു.

ത്രിപുരയിൽ ബിജെപി പ്രതീക്ഷിച്ചത് 25 സീറ്റ് മാത്രമാണ്. അക്കൗണ്ട് തുറക്കുമ്പോൾ തന്നെ അധികാരത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എത്താനാകുമെന്ന് എൻഡിഎ നേതാക്കൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. മണിക് സർക്കാരിന്റെ കളങ്കിത പ്രതിച്ഛായയെയാണ് ത്രിപുരയിൽ മോദി പ്രഭാവം തകർത്തത്. ഇത് ഇന്ത്യ മുഴുവൻ വലിയ ചർച്ചയാവുകയും ചെയ്തു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി ത്രിപുരയിലെ അധികാരം പിടിച്ചെടുക്കലായും മാറി.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഇക്കൊല്ലം ഒടുവിൽ തിരഞ്ഞെടുപ്പുനടക്കേണ്ടത്. ബിജെപി. ഭരിക്കുന്ന ഈ സംസ്ഥാനങ്ങളിൽ ഭരണ വിരുദ്ധ വികാരമുണ്ട്. എന്നാൽ അവിടെയും കോൺഗ്രസ് നേട്ടമുണ്ടാക്കുമോ എന്ന ആശങ്ക കർണാടകയിലെ തോൽവിയോടെ ശക്തമാകുകയായണ്. കർണാടകയിൽ തോറ്റാൽ ജനവികാരം ബിജെപിക്ക് എതിരാണെന്ന വാദം പ്രതിപക്ഷം ശക്തമായി ഉയർത്തുമായിരുന്നു. എന്നാൽ, ഇവിടെ അതുണ്ടായില്ല. ബാങ്ക് കുംഭകോണത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ മോശമായിരുന്നു. സോഷ്യലിസ്റ്റുകളേയും ഇടതുപക്ഷത്തേയും അണിനിരത്തി വിശാല സഖ്യമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മനസ്സിലുണ്ടായിരുന്നത്. എന്നാൽ, ഇപ്പോഴത്തെ തോൽവിയോടെ രാഹുൽ ദുർബലനായ നേതാവായി മാറിക്കഴിഞ്ഞു.

കർണാടകവും കൂടി കൈവിട്ടതോടെ മോദിയുടെ പ്രസ്താവന പോലെ പഞ്ചാബ്, പുതുച്ചേരി പരിവാർ പാർട്ടിയായി കോൺഗ്രസ് ചുരുങ്ങി. മോദിക്കെതിരെ ഗുജറാത്തിൽ അങ്കം കുറിച്ച് കരുത്ത് കാട്ടിയ രാഹുലിനും കർണാടകത്തിലെ തോൽവി വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. കർണാടകത്തിലെ ആറ് മേഖലകളിൽ അഞ്ചിടത്തും ബിജെപി കരുത്തുകാട്ടി. ഇതിൽ മധ്യ കർണാടകത്തിലും ബെംഗളൂരുവിലും മുംബൈ കർണാടകത്തിലും ബിജെപി തരംഗമായിരുന്നു. ബിജെപിക്ക് അത്ര ശക്തിയില്ലാത്ത മൈസൂരു മേഖലയിൽ ജെഡിഎസിനും കോൺഗ്രസിനുമായി സീറ്റുകൾ വിഭജിക്കപ്പെട്ടു.ഇവിടെ ബിജെപി വോട്ടുകൾ സ്വന്തം പെട്ടിയിൽ വീഴാതെ അത് ജെഡിഎസിലേക്ക് ഒഴുക്കിയ ബിജെപി തന്ത്രം ഫലത്തിൽ കോൺഗ്രസിന്റെ സീറ്റുകൾ കുറയ്ക്കുന്നതിൽ നിർണായകമായി. എന്തായാലും രാജ്യം കാതോർക്കുന്ന മോദി മാജിക്ക് ഇനിയും തുടരുമെന്ന് തന്നെയാണ് കന്നഡയിലെ വിധിയെഴുത്തും സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP