Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിജെപിയുടെ ഹൃദയഭൂമിയിലെ തകർച്ച വിരൽചൂണ്ടുന്നത് അടുത്ത പൊതുതിരഞ്ഞെടുപ്പിലെ മോദിയുടെ ദയനീയ തോൽവി; ആവർത്തിക്കാൻ പോകുന്നത് തിളങ്ങുന്ന ഭരണം കാഴ്‌ച്ചവെച്ച സൗമ്യനായ വാജ്‌പേയിയുടെ അതേ ദുർവിധി; രാജസ്ഥാനിലെയും മധ്യപ്രദേശിലും മാത്രം തോറ്റാൽ പോലും ഭൂരിപക്ഷം നഷ്ടമാകുമെന്നിരിക്കെ യുപിയിലെ ബിഎസ്‌പി-എസ്‌പി സഖ്യഭീഷണി ഉയർത്തുന്നത് നിലം തൊടാൻ പോലുമാവാത്ത ബിജെപിയുടെ ഭാവി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും

ബിജെപിയുടെ ഹൃദയഭൂമിയിലെ തകർച്ച വിരൽചൂണ്ടുന്നത് അടുത്ത പൊതുതിരഞ്ഞെടുപ്പിലെ മോദിയുടെ ദയനീയ തോൽവി; ആവർത്തിക്കാൻ പോകുന്നത് തിളങ്ങുന്ന ഭരണം കാഴ്‌ച്ചവെച്ച സൗമ്യനായ വാജ്‌പേയിയുടെ അതേ ദുർവിധി; രാജസ്ഥാനിലെയും മധ്യപ്രദേശിലും മാത്രം തോറ്റാൽ പോലും ഭൂരിപക്ഷം നഷ്ടമാകുമെന്നിരിക്കെ യുപിയിലെ ബിഎസ്‌പി-എസ്‌പി സഖ്യഭീഷണി ഉയർത്തുന്നത് നിലം തൊടാൻ പോലുമാവാത്ത ബിജെപിയുടെ ഭാവി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് അതിശക്തമായി തിരിച്ചു വരുകയാണ് കോൺഗ്രസ് പാർട്ടി. അതിന് രാഹുൽ ഗാന്ധി തന്നെ അമരക്കാരനായിരിക്കുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം കർണാടകത്തിലൂടെ അധികാരത്തിലേക്ക് എത്തിയ കോൺഗ്രസ് ഇപ്പോൾ മുഴുവൻ ഊർജ്ജവും കൈവരിച്ചിരിക്കുന്നു എന്നു മനസിലാകുമ്പോൾ ബിജെപിയുടെ പ്രഭാവം മായുകയാണ് ഇവിടെ. ബിജെപിയുടെ ഹിന്ദി ഹൃദയഭൂമിയിൽ വ്യക്തമാകുന്നത് ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിടേണ്ട വെല്ലുവിളികൾ തന്യെണ്.

ദേശീയരാഷ്ട്രീയത്തിൽ ഈ തെരഞ്ഞെടുപ്പ് ഫലത്തിന് അതീവ പ്രാധാന്യമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ട്രെൻഡ് ലോക്‌സഭയിലും തുടരുന്നതാണ് രാജസ്ഥാന്റേയും മധ്യപ്രദേശിന്റേയും ഛത്തീസ്‌ഗഡിന്റേയും ചരിത്രം. ഈ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം 65 ലോക്‌സഭാ സീറ്റുകളുണ്ട്. 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ ഇതിൽ 62 സീറ്റുകളും വിജയിച്ചത് ബിജെപിയാണ്. അന്നത്തെ മേധാവിത്വം ഇക്കുറി ബിജെപി ആവർത്തിക്കില്ലെന്നത് വ്യക്തമാണ്. മുൻപ് ജനകീയനായി വാജ്‌പേയി സർക്കാറിന് പോലും അധികാരം തിരിച്ചു പിടിക്കാൻ സാധിച്ചിരുന്നില്ല. അന്ന് ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യവുമായി ബിജെപി സർക്കാർ പ്രചരണം നയിച്ചിട്ടും അവർ കോൺഗ്രസിന് മുന്നിൽ വീണു. അവിടെയാണ് നോട്ടു നിരോധനവും കർഷക പ്രശ്‌നങ്ങൾക്കും നടുവിലേക്ക് മോദി വീണ്ടും ജനവിധി നേടാൻ ഒരുങ്ങുന്നത്. ഇവിടെ മോദിക്ക് മുമ്പിൽ വൻ വെല്ലുവിളികളാണ് ഉള്ളതെന്നത് ഉറപ്പാണ്.

കോൺഗ്രസ് വിമുക്ത ഭാരതം എന്ന മുദ്രാവാക്യം ലക്ഷ്യമിട്ട് ബിജെപി പ്രവർത്തിച്ചപ്പോൾ ബിജെപിയുടെ കോട്ടകളിൽ വിള്ളലുണ്ടാക്കി നഷ്ടമായ ജനപിന്തുണ കോൺഗ്രസ് തിരികെപ്പിടിച്ചു എന്നതാണ് വാസ്തവം. കോൺഗ്രസ് അവരുടെ ശക്തി തിരിച്ചറിഞ്ഞിരിക്കുന്നു. രാഹുൽ ഗാന്ധിയെന്ന നേതാവിനെയും പാർട്ടിക്ക് ലഭിച്ചിരിക്കുന്നു. ബിജെപിക്ക് മുന്നിൽ എളുപ്പവഴികൾ ഇനിയില്ല എന്നതിന് മറ്റു കാരണങ്ങളുമുണ്ട്. അത് പ്രതിപക്ഷ ഐക്യം എന്നതിലാണ്. ദേശീയതലത്തിൽ ബിഎസ്‌പി, എസ്‌പി, ആർജെഡി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് സഖ്യത്തിനുള്ള സാധ്യതകൾ ഏറെയാണ്. ഈ ഐക്യപ്പെടൽ ബിജെപിയെ ശരിക്കും ഭയപ്പെടുന്നു. പ്രത്യേകിച്ചു ഉത്തർപ്രദേശിൽ. ഇവിടെ ബിഎസ്‌പി, എസ്‌പി സഖ്യം ബിജെപിയെ ഭയപ്പെടുത്തും.

മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് എംപി സ്ഥാനം രാജിവെച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായത് ഈ സഖ്യമായിരുന്നു. അതുകൊണ്ട് തന്നെ മോദിക്ക് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. ഈ തിരിച്ചടി ബിജെപി പ്രവർത്തകരുടെ ആത്മവിശ്വാസത്തിന് ചെറുതല്ലാത്ത പരിക്കേൽപ്പിക്കും. അടുത്ത മൂന്നു മാസം ബ്യൂറോക്രസിയിൽ നിന്ന് വലിയ സഹകരണം പ്രതീക്ഷിക്കേണ്ടതില്ല. റാഫേൽ അടക്കമുള്ള ആരോപണങ്ങൾ സജീവമാക്കി കോൺഗ്രസ് മുന്നോട്ടു കൊണ്ടുപോകും. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ജനവിധി മാത്രമല്ല, യുപിയിലും ബിഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ബിജെപിക്ക് അസ്വാരസ്യം ഉണ്ടാക്കുന്നുണ്ട്. ആന്ധ്രയിലെ എൻഡിഎ സഖ്യത്തെ തകർക്കാനും കോൺഗ്രസിനായി.

തീവ്രഹിന്ദുത്വ സമീപനം സ്വീകരിച്ചുകൊണ്ട് രാമക്ഷേത്ര നിർമ്മാണത്തെ ഒരിക്കൽക്കൂടി പ്രശ്‌നവൽക്കരിച്ച് സംഘപരിവാർ തെരഞ്ഞെടുപ്പിനെ സമീപിക്കുന്ന സമയത്താണ് രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് നിർണ്ണായക സ്വാധീനമാകുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിരന്തരം പരിഹസിക്കപ്പെട്ടുകൊണ്ടിരുന്ന രാഹുൽ ഗാന്ധി, നരേന്ദ്ര മോദിയോട് നേർക്കുനേർ പൊരുതാൻ കെൽപ്പുള്ള നേതാവായി ശരീരഭാഷയിലും മാറുന്നത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ടു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഹുൽ ഗാന്ധി വലിയ തോതിൽ ജനക്കൂട്ടത്തെ ആകർഷിച്ചിരുന്നു.

പട്ടേൽ വോട്ടുകൾ ലക്ഷ്യമിട്ട് മൃദുഹിന്ദുത്വ വികാരം മുതലാക്കി വോട്ടുറപ്പിക്കാൻ രാഹുൽ നടത്തിയ ശ്രമങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയെങ്കിലും ഭരണവിരുദ്ധ വികാരം അതിനെ പൂരിപ്പിച്ചു. എന്നാൽ ബിജെപിക്ക് എതിരായ ഭരണവിരുദ്ധ വികാരം ശക്തമായിരുന്ന സംസ്ഥാനങ്ങളിൽ പോലും വലിയ നേട്ടം ഉണ്ടാക്കാൻ നേതൃപരവും സംഘടനാപരവുമായ ദൗർബല്യങ്ങൾ കാരണം കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. കോൺഗ്രസിനെ അപേക്ഷിച്ച് കൂടുതൽ തികവുറ്റ സംഘടനാ സംവിധാനം ബിജെപിക്ക് തന്നെയാണ്.'

മോദി സർക്കാർ അധികാരത്തിലേറിയിട്ട് കൃത്യം നാല് വർഷം തികഞ്ഞു.ഈ കാലയളവിൽ നടന്ന 27 ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ അഞ്ചിടത്ത് മാത്രാമാണ് ബിജെപിക്ക് വിജയിക്കാൻ സാധിച്ചത്. അതിൽ 11 സീറ്റുകൾ ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. സഖ്യനീക്കം ശക്തമാകുന്നതോടെ മോദിക്കും ബിജെപിക്കും 150 തികയ്ക്കാൻ കഷ്ടപ്പെടേണ്ടി വരും എന്ന് പറയേണ്ട സാഹചര്യമാണ്. നിലവിൽ ബിജെപിയുടെ കരുത്തരായ സഖ്യകക്ഷി എന്ന് പറയാവുന്നത് ബിഹാറിലെ നിതീഷ് കുമാർ മാത്രമാണ്.ബിഹാറിലെ രാഷ്ട്രീയ നില പരിശോധിച്ചാൽ ബിജെപിയും ജെഡിയുവും ആർജെഡിയും ഏതാണ്ട് തുല്യശക്തികളാണെന്ന് കാണാം.

ഇതിൽ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി നിതീഷ് കുമാറിന്റെ ജെഡിയു തന്നെയാണ്.ആ ജെഡിയുവും ബിജെപിയും ഒരുമിച്ച് മൽസരിച്ചിട്ടും,മൂന്ന് പാർട്ടികളിൽ മൂന്നാമൻ എന്ന് പറയാവുന്ന ആർജെഡി സ്ഥാനർഥി ജയിച്ചുവെന്നത് തന്നെയാണ് നിർണായകമായത്.ലാലുപ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് അച്ഛനേക്കാൾ വലിയ മിടുക്കൻ മാത്രമല്ല തന്ത്രശാലിയുമാണെന്നും ബിഹാറിലെ ജാതി രാഷ്ട്രീയത്തിൽ,നിതീഷ് കുമാറിനും മോദിക്കും ഒരുമിച്ച് നിന്നാൽ പോലും പരാജയപ്പെടുമെന്ന സൂചനയാണ് കിട്ടുക.ഇതാണ ബിജെപിയുടെ സാധ്യത 200 ൽ നിന്ന് 150 ലേക്ക് ഇറക്കുന്നത്.

മഹാരാഷ്ട്ര, ബിഹാർ,ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ കാര്യം മാത്രം എടുക്കുക.ഇവിടെ ആകെയുള്ള 167 സീറ്റിൽ,145 ഉം കൈവശം വച്ചിരിക്കുന്നത്, ബിജെപിയോ സഖ്യകക്ഷിയോ ആണ്.യുപിയിസെ 80 ൽ 73 ഉം നേടി ബിജെപി വലിയ നേട്ടം കൈവരിച്ചപ്പോൾ,ബിഹാറിലെ 39 ൽ 31 സീറ്റും നേടി ബിജെപിക്കും ജെഡിയുവിനും ചേർന്നാണ്.മഹാരാഷ്ട്രയിൽ 48 ൽ 41 ഉം ബിജെപിക്കും സഖ്യകക്ഷികൾക്കുമാണ്. മഹാരാഷ്ട്രയിൽ സഖ്യകക്ഷിയായ ശിവസേന അകന്നതോടെ ബിജെപിക്ക് കച്ചിതൊടാൻ കഴിയുമോ എന്ന് കണ്ടറിയണം.

ഇങ്ങനെ വന്നാൽ 48 ൽ 48 ഉം ബിജെപിക്ക് ആയിരിക്കില്ല എന്ന് തീർച്ചയാണ്.ബിഹാറിൽ ആർജെഡിയും കോൺഗ്രസും ചേർന്നാൽ, 39 ൽ എൻഡിഎ കൈയടിക്കിയ ഭൂരിപക്ഷം സീറ്റുകളും കൈയടക്കാൻ സാധിക്കും.ബിഎസ്‌പിയും, കോൺഗ്രസും എസ്‌പിയും ചേർന്നാൽ, യുപിയിലെ 80 ൽ മോദിയുടെ ഒരുസീറ്റൊഴികെ 79 ഉം നഷ്ടപ്പെടാവുന്ന നില വരും. എല്ലാ പ്രാദേശിക കക്ഷികളും കോൺഗ്രസിനൊപ്പം ചേർന്ന് മോദിക്കെതിരെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ഈ സഖ്യകക്ഷികൾ ഒന്നിച്ച് കൂടുമ്പോമ്പോൾ വൻ തിരിച്ചടിയാക്കും മോദിക്കും ബിജെപിക്കും ഉണ്ടാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP