Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉറ്റഅനുചരനായി വർഷങ്ങളോളം ഒപ്പം നിന്നിട്ടും മൂന്നാറിലെ കയ്യേറ്റക്കാരെ തൊട്ടപ്പോൾ കൈവിട്ടു; മനസ്സിൽ പക സൂക്ഷിച്ച വി എസ് അവസരം വന്നപ്പോൾ തിരിച്ചടിച്ചു; എംഎം മണിക്ക് അനുകൂലമാണ് പാർട്ടിയുടെ മനസ്സെങ്കിലും വി എസ് നിലപാട് കർശനമാക്കിയാൽ പുറത്ത് പോവേണ്ടി വരും

ഉറ്റഅനുചരനായി വർഷങ്ങളോളം ഒപ്പം നിന്നിട്ടും മൂന്നാറിലെ കയ്യേറ്റക്കാരെ തൊട്ടപ്പോൾ കൈവിട്ടു; മനസ്സിൽ പക സൂക്ഷിച്ച വി എസ് അവസരം വന്നപ്പോൾ തിരിച്ചടിച്ചു; എംഎം മണിക്ക് അനുകൂലമാണ് പാർട്ടിയുടെ മനസ്സെങ്കിലും വി എസ് നിലപാട് കർശനമാക്കിയാൽ പുറത്ത് പോവേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംഎം മണിയുടെ വിശ്വസ്തനായിരുന്നു വി എസ് അച്യുതാനന്ദൻ. മുഖ്യമന്ത്രിയാകും വരെ പ്രിയങ്കരൻ. ഇടുക്കിയെ തന്നോട് അടുപ്പിച്ച് നിർത്തിയ പ്രിയ സഖാവായിരുന്നു വിഎസിന് എംഎം മണി. മലപ്പുറം സമ്മേളനത്തിന് ശേഷം ജില്ലകളോരോന്നായി കൈവിട്ടപ്പോഴും മണിയാശാൻ നേതാവിനെ കൈവിട്ടില്ല. ഇതിനിടെയാണ് മൂന്നാർ ദൗത്യത്തിന് വി എസ് അച്യുതാനന്ദൻ ഇടുക്കിയിലെത്തിയത്. ജെസിബി ഉപയോഗിച്ച് റിസോർട്ട് മാഫിയയെ സുരേഷ് കുമാറും ഋഷിരാജ് സിംഗും രാജു നാരായണ സ്വാമിയും ഇടിച്ചിട്ടപ്പോൾ മണിക്ക് തീരെ പിടിച്ചില്ല. ഓപ്പറേഷൻ മൂന്നാർ വേണ്ടെന്ന് പറഞ്ഞെങ്കിലും വി എസ് കേട്ടതുമില്ല. ഇതോടെ മണി മറുകണ്ടം ചാടി. വിഎസിന് മൂന്നാർ ദൗത്യം വിജയിപ്പിക്കാനായില്ലെന്നത് മറ്റൊരു യാദൃശ്ചികത. ഇതിൽ വിഎസിനുണ്ടായ നഷ്ടം എംഎം മണിയായിരുന്നു.

അന്ന് മുതൽ വിഎസും മണിയും ശത്രുക്കളായി. പാർട്ടിയെ വഴങ്ങാതെ ആരും നീങ്ങരുതെന്ന ഒളിയമ്പുമായി വിഎസിനെ ആക്രമിച്ച നേതാവ്. എംഎം മണി പതിയെ പിണറായി വിജയന്റെ വിശ്വസ്തനായി. പാർട്ടി സെക്രട്ടറിയേറ്റ് അംഗവുമായി. ഇതിനിടെയാണ് അഞ്ചേരി ബേബിക്കേസിൽ വൺ ടു ത്രീ പ്രസംഗമെത്തിയത്. അപ്പോഴും മണിക്ക് വി എസ് പണികൊടുത്തു. അങ്ങനെ പാർട്ടിയിൽ നടപടിയുണ്ടായി. മണിക്ക് താൽക്കാലത്തേക്ക് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നു. മാസങ്ങൾക്ക് ശേഷം വീണ്ടും നേതൃത്വത്തിൽ സജീമായി. തെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎയും പിന്നെ മന്ത്രിയും. ഇപി ജയരാജൻ അഴിമതിക്കേസിൽ കുടുങ്ങിയപ്പോൾ കിട്ടിയ മന്ത്രിപദവി. അതിനിടെയാണ് കോടതി വിധിയോടെ അഞ്ചേരിക്കേസിൽ മണിക്ക് വിചാരണ നേരിടേണ്ടി വരുന്നത്.

ഈ അവസം വീണ്ടും വി എസ് ഉരയോഗിക്കുകയാണ്. അഞ്ചേരി ബേബി വധക്കേസിൽ രണ്ടാം പ്രതിയായ എം.എം മണി രാജി വയക്കണമെന്ന മുതിർന്ന നേതാവ് വി എസ് അച്യുദാന്ദന്റെ കത്ത് മറ്റൊരു രാഷ്ട്രീയ പോരാട്ടത്തിനാണ് വഴി തുറക്കുന്നത്. മൂന്നാർ വിഷയത്തിനു ശേഷം വി എസ് പ്രത്യക്ഷപ്പെടുന്ന വേദികളിൽ നിന്നൊക്കെ എം.എം. മണി അകന്ന് നിന്നിരുന്നു. മുല്ലപ്പെരിയാർ സമരത്തിൽ പങ്കെടുക്കാൻ ഇടുക്കിയിൽ എത്തിയപ്പോൾ പോലും മണി വി.എസിൽ നിന്നും അകന്ന് നിന്നു. നയ്യാറ്റികര ഇലക്ഷൻ സമയത്ത് വി,എസ്, ടി.പിയുടെ വീട് സന്ദർശിച്ചതും ടി.പി ഉത്തമനായ കമ്മ്യൂണിസ്റ്റ് ആണെന്നുള്ള വി.എസിന്റെ അഭിപ്രായവും അന്ന് പാർട്ടിക്കകത്ത് വൻ ചർച്ചാ വിഷയമായിരുന്നു. അതിനിടെയാണ് വി,എസിനെതിരെ മണി ആഞ്ഞടിച്ചത്.

ടി പി ചന്ദ്രശേഖരൻ ഉത്തമനായ കമ്യൂണിസ്റ്റാണെന്ന് വി എസ് അച്യുതാനന്ദന്റെ പറഞ്ഞത് ശരിയായില്ലെന്ന് മണി വ്യക്തമാക്കിയിരുന്നു. ചന്ദ്രശേഖരന്റെ അമ്മായിയപ്പനാണോ വി എസ് എന്നും മണി പരിഹസിച്ചിരുന്നു. മണിയെപോലുള്ള എമ്പോക്കികളുടെ പ്രസതാവനയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു എന്നായിരുന്ന മണിയുടെ ഈ പ്രസതാവനയ്‌ക്കെതിരെ വി എസ് മറുപടി നൽകിയത്. പിന്നീട് വൺ ടു ത്രീ പ്രസംഗത്തെ തുടർന്ന് സിപിഎമ്മിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജില്ലാ സെക്രട്ടറി ആയ എം.എം. മണി ആ സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു. അതിന് പിന്നിലും വി എസ് അച്യുതാനന്ദനാണെന്ന് മണിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ മണി വി.എസിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വി എസ് ലക്ഷ്യം വച്ചാൽ പുറത്താകുന്ന ആളല്ല താൻ എന്നായിരുന്നു മണിയുടെ പ്രസതാവന. തുടർന്ന് വി.എസും പിണണറായിയുടെയും പാരമ്പര്യം രണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പുന്നപ്ര വയലാർ സമരം സർ.സിപിക്കെതിരെയായിരുന്നെന്നും സാമ്രാജത്വ വിരുദ്ധ സമരത്തിന്റെ പാരമ്പര്യമാണ് കണ്ണൂരിനെന്നും പിണറായിയെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞിരുന്നു. പിണറായിയുടെ വരവ ശരിയായവഴിയിലൂടെയായിരുന്നെന്നും മണി പറഞ്ഞു. ഈ വൈരാഗ്യമാണ് ഇപ്പോഴത്തെ വിഎസിന്റെ കത്തെഴുത്തിനും കാരണം. കൊലക്കേസിൽ വിചാരണ നേരിടുന്ന പ്രതി മന്ത്രിയാകുന്നതിനെ വി എസ് ചോദ്യം ചെയ്യുന്നു. എന്നാൽ ഒരു കുഴപ്പവുമില്ലെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു. കൊലക്കേസിൽ പ്രതിയായ ഒരാൾ മന്ത്രിസഭയിൽ തുടരുന്നത് ഉചിതമല്ലെന്ന് വി എസ് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിപിഐ(എം) നേതാക്കളും സിപിഐയും മണിയെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നതിനിടെയാണ് വി എസ് വിഭിന്ന നിലപാട് സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്.

ബേബി വധക്കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മണി നൽകിയ വിടുതൽ ഹർജി കോടതി തള്ളിയതോടെ മണി പ്രതിയാണെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ മന്ത്രിസഭയിൽ തുടരുന്നത് തന്നെ ധാർമികതയ്ക്ക് നിരക്കുന്നതല്ല. മണി ഇനി മന്ത്രിസഭയിൽ തുടരുന്നത് തന്നെ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപിക്കുന്നതാണെന്നും വി എസ് കത്തിൽ ചൂണ്ടിക്കാട്ടി. ഈ കത്ത് സിപിഐ(എം) കേന്ദ്ര നേതൃത്വം പരിഗണിക്കും. പരസ്യമായി കൂടി വി എസ് ഇത്തരത്തിലൊരു നിലപാട് ആവർത്തിച്ചാൽ കാര്യങ്ങൾ പ്രശ്‌നത്തിലാകും. മണിക്ക് രാജിവയ്‌ക്കേണ്ടി വരുമെന്നും വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP