Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്രൂപ്പിനെ എതിർക്കുന്ന സുധീരനും ഗ്രൂപ്പോ? പുനഃസംഘടനയിലെ നേട്ടം കൊയ്യാൻ കെപിസിസി പ്രസിഡന്റും; കോൺഗ്രസിനുള്ളിൽ നിഷ്പക്ഷർക്കെതിരെ എ,ഐ ഗ്രൂപ്പുകൾ

ഗ്രൂപ്പിനെ എതിർക്കുന്ന സുധീരനും ഗ്രൂപ്പോ? പുനഃസംഘടനയിലെ നേട്ടം കൊയ്യാൻ കെപിസിസി പ്രസിഡന്റും; കോൺഗ്രസിനുള്ളിൽ നിഷ്പക്ഷർക്കെതിരെ എ,ഐ ഗ്രൂപ്പുകൾ

എം പി റാഫി

കോഴിക്കോട്: കോൺഗ്രസ് പുനഃസംഘടനയിൽ പുതിയ ഗ്രൂപ്പ് സമവാക്യത്തെ ചൊല്ലി കലഹം. തെല്ലൊരു ഇടവേളക്കു ശേഷം കോൺഗ്രസ് ഘടകങ്ങളുടെ പു:നസംഘടന നടക്കാനിരിക്കെയാണ് എ, ഐ ഗ്രൂപ്പുകൾ പുതിയ ഗ്രൂപ്പ് സമവാക്യത്തിനെതിരെ പടക്കോപ്പൊരുക്കുന്നത്. നേരത്തെ ഐ വിഭാഗത്തിലുണ്ടായിരുന്ന ഏതാനും പേരും ഗ്രൂപ്പില്ലാതെ നിലകൊണ്ടിരുന്നവരും ചേർന്ന് വി എം സുധീരന്റെ പേരിൽ മറ്റൊരു ഗ്രൂപ്പ് രൂപപ്പെടുത്തിയതാണ് മറുഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്.

പു:നസംഘടനയിൽ എ, ഐ ഗ്രൂപ്പുകൾ വീതം വെയ്‌പ്പ് നടത്തുമ്പോൾ ഗ്രൂപ്പില്ലാത്തവരെ പരിഗണിക്കണമെന്ന് കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശം മുന്നോട്ടു വച്ചാണ് പുതിയ ഗ്രൂപ്പിൽ നിന്നും ആളെ തിരുകി കയറ്റുന്നത്. കോഴിക്കോട് ജില്ലയിൽ വിവിധ മണ്ഡലം, ബ്ലോക്ക് തലങ്ങളിൽ നടന്ന പുനഃ സംഘടനകളിലാണ് ഇരു ഗ്രൂപ്പിലും പെടാത്തവർക്കായി പ്രത്യേക തസ്തിക ഒഴിച്ചിട്ടിരിക്കുന്നത്. എന്നാൽ ഇതിന്റെ മറവിൽ വി എം സുധീരനുമായി അടുത്ത് നിൽക്കുന്നവരെയും സുധീരന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരെയും പരിഗണിച്ചതാണ് പുതിയ കലഹത്തിന് വഴിവച്ചിരിക്കുന്നത്.

ഒരു വർഷം മുമ്പ് ആരംഭിച്ച കോൺഗ്രസ് പുനഃസംഘടന പല കാരണങ്ങളാലും നിർത്തി വെക്കുകയായിരുന്നു. സുധീരന്റെ ജനപക്ഷ യാത്രയും ഉപ തെരഞ്ഞെടുപ്പും നിശ്ചിത സമയത്തിനുള്ളിൽ പു:നസംഘടന പൂർത്തിയാക്കുന്നതിന് തടസമായി. സംസ്ഥാനത്ത് ഓരേ ദിവസം ബൂത്ത് തലങ്ങളിൽ പുതിയ കമ്മിറ്റിക്ക് രൂപം നൽകിയായിരുന്നു പു:നസംഘടനക്ക് തുടക്കം കുറിച്ചത്. തുടർന്ന് മാസങ്ങളെടുത്ത പ്രക്രിയകൾക്കൊടുവിൽ ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളിൽ പുനഃസംഘടന നടന്നിരുന്നു.

എന്നാൽ പ്രശ്‌നം നിലനിന്ന ഇടങ്ങളിലും തമ്മിലടി രൂക്ഷമായ ഘടകങ്ങളിലും ഈ സമയങ്ങളിൽ പു:നസംഘടന പൂർത്തിയാക്കാൻ സാധിച്ചില്ല. ബ്ലോക്ക് തലത്തിൽ മിക്കയിടങ്ങളിലും പൂർത്തിയാകാത്ത അവസ്ഥയാണുള്ളത്. നിർത്തിവച്ച പു:നസംഘടനാ നടപടി ഉടൻ പൂർത്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞിരുന്നു. എന്നാൽ ഈ സാഹചര്യത്തിലാണ് ഗ്രൂപ്പില്ലാത്തവർക്കുള്ള പുതിയ തസ്തികയെ ചൊല്ലി കലഹം മുറുകുന്നത്.

കെപിസിസി ജനറൽ സെക്രട്ടറി അനിൽ കുമാറിന്റെ നനേതൃത്വത്തിലായിരുന്നുവത്രെ കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ സുധീരൻ പ്രതിനിധികളെ തിരുകി കയറ്റിയത്. ഭാരവവാഹിത്വത്തിലേക്ക് ഒന്നോ രണ്ടോ പേരെയും പ്രവർത്തക സമിതിയിലേക്ക് ഒന്നു മുതൽ അഞ്ചു വരെയുമാണ് ഗ്രൂപ്പില്ലാത്തവരെന്ന് പറഞ്ഞ് സുധീരൻ അനുയായികളെ കയറ്റിയത്. സമാനമായ സംഭവം മറ്റു ജില്ലകളിലും നടന്നിരുന്നെന്നാണ് അറിയാൻ കഴിയുന്നത്. ബൽറാം മുതൽ പ്രതാപൻ വരെയുള്ളവർ ഗ്രൂപ്പില്ലാത്തവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരിക എന്ന താൽപര്യക്കാരനാണ്.

തെക്കൻ കേരളത്തിൽ നിന്നും ചില ഡിസിസി പ്രസിഡന്റുമാരുടെ പിന്തുണയും സുധീരനുണ്ട്. പരസ്യമായ ഗ്രൂപ്പ് പ്രർത്തനമില്ലെങ്കിലും കുരുതലോടെ നീങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽ വ്യക്തമായി കാലുറപ്പിക്കാനുള്ള നീക്കമാണ് സൂധീരൻ വിഭാഗത്തിന്റേത്. മദ്യനിരോധനം നടപ്പാക്കിയതിലൂടെ സുധീരന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യോഗം ചേർന്നിരുന്നു. ഇത് സ്വന്തം ഗ്രൂപ്പുകൾക്ക് തിരിച്ചടിയാകുമെന്ന് ഭയന്ന് ഉമ്മൺചാണ്ടി ഉൾപ്പടെയുള്ള കോൺഗ്രസിലെ ഉന്നതർ മദ്യ വിഷയത്തിൽ വി എം സുധീരനെ തളക്കുകയായിരുന്നു.

അഞ്ചംഗ പു:നസംഘടനാ ഉപസമിതിയുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി രൂപം നൽകൽ സംബന്ധിച്ച നടപടി. വിവിധ ബ്ലോക്ക്, ഡിസിസി തലങ്ങളിൽ ഉന്നത സമിതി ആലോചിച്ച് നടപ്പാക്കുന്ന ഭാരവാഹികളെയായിരിക്കും കൗൺസിലിൽ പ്രഖ്യാപിക്കുക. ഇനി നടക്കാനിരിക്കുന്ന പുനഃസംഘടനാ കൗൺസിലുകളിലും സുധീരനെ പിന്തുണക്കുന്നവർക്ക് വ്യക്തമായ ഇടം കണ്ടെത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കുമെന്നാണ് അറിയുന്നത്. പത്ത് വർഷം ഭാരവാഹിയായി തുടരുന്നവരെ ഈ സ്ഥാനത്ത് നിന്നും മാറ്റാനും പ്രവർത്തക സമിതിയിലോ മറ്റു പ്രത്യേക സമിതികളിലോ നിയോകിക്കാനാണ് കെപിസിസി പ്രസിഡന്റിന്റെ തീരുമാനം. ഇതോടെ വർഷങ്ങളായി ഭാരവാഹിത്വം കയ്യടക്കിയവർക്കും ഇത് തിരിച്ചടിയാകും.

കോഴിക്കോട്ട് സൂധീരൻ അനുയായികൾ വരാനിരിക്കുന്ന പു:നസംഘടനയിലും വ്യക്തമായ പ്രാതിനിധ്യം ആവശ്യപ്പെടുമെന്നാണ് സൂചന. അതേസമയം എ, ഐ വിഭാഗങ്ങൾ ഇതിനെതിരെ രംഗത്ത് വരുന്നതോടെ കോൺഗ്രസിനുള്ളിലൊതിങ്ങിയ പു:നസംഘടനാ പ്രശ്‌നങ്ങൾ പുറത്താകാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP