Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാന നിമിഷംവരെ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായി രാഹുൽ സഖ്യശ്രമത്തിന്; സംസ്ഥാന നേതാക്കളുടെ എതിർപ്പ് മറികടക്കാൻ ചോദിച്ച സീറ്റ് അനുവദിച്ചു; എല്ലാം രമ്യതയിലെത്തിയപ്പോൾ കോൺഗ്രസ്സിന്റെ കുത്തക സീറ്റുകൾ ചോദിച്ച് ബിഎസ്‌പി; മധ്യപ്രദേശിൽ സഖ്യം തകർന്നത് മായാവതതിയുടെ പിടിവാശി മൂലം; മോദി വിരുദ്ധ സഖ്യം അപ്രായോഗികമെന്ന് തെളിയിച്ച് മായാവതിയുടെ നീക്കങ്ങൾ

അവസാന നിമിഷംവരെ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായി രാഹുൽ സഖ്യശ്രമത്തിന്; സംസ്ഥാന നേതാക്കളുടെ എതിർപ്പ് മറികടക്കാൻ ചോദിച്ച സീറ്റ് അനുവദിച്ചു; എല്ലാം രമ്യതയിലെത്തിയപ്പോൾ കോൺഗ്രസ്സിന്റെ കുത്തക സീറ്റുകൾ ചോദിച്ച് ബിഎസ്‌പി; മധ്യപ്രദേശിൽ സഖ്യം തകർന്നത് മായാവതതിയുടെ പിടിവാശി മൂലം; മോദി വിരുദ്ധ സഖ്യം അപ്രായോഗികമെന്ന് തെളിയിച്ച് മായാവതിയുടെ നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ അണിയറയിലൊരുങ്ങിയ മഹാസഖ്യശ്രമങ്ങൾക്ക് തിരിച്ചടി നൽകി മായാവതിയുടെ ബിഎസ്‌പി പിന്മാറിയത് ഏറ്റവും കൂടുതൽ തലവേദനയായത് കോൺഗ്രസ്സിന്. സഖ്യം നിലനിർത്തുന്നതിന് എന്തുവിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരുക്കമായിരുന്നു. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മായാവതി ചോദിക്കുന്നത്ര സീറ്റുകൾ വിട്ടുകൊടുത്ത് സഖ്യം നിലനിർത്താൻ ശ്രമിച്ചെങ്കിലും മായാവതിയുടെ പിടിവാശിയിൽ അതെല്ലാം തട്ടിത്തകരുകയായിരുന്നു.

സഖ്യശ്രമങ്ങളുടെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിനെ രാഹുൽ ഗാന്ധി വിളിച്ചിരുന്നു. എന്തുവിലകൊടുത്തും സഖ്യം നിലനിർത്തണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. ഇതനുസരിച്ച കമൽനാഥ് അന്ന് വൈകിട്ട് മധ്യപ്രദേശിലെ ബിഎസ്‌പി നേതാവും മായാവതിയുടെ വലംകൈയുമായ സതീഷ് ചന്ദ്ര മിശ്രയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് ബിഎസ്‌പി ആവശ്യപ്പെടുന്ന 30 സീറ്റുകളുടെ പട്ടികയും കോൺഗ്രസ് ഡേറ്റ അനാലിസിസ് വിഭാഗം തലവൻ പ്രവീൺ ചക്രവർത്തി തയ്യാറാക്കി.

എന്നാൽ, മധ്യപ്രദേശിൽ 22 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചും ഛത്തീസ്‌ഗഢിൽ കോൺഗ്രസിന് തിരിച്ചടിയായി അജിത് ജോഗിയുമായി സഖ്യമുണ്ടാക്കിയും മായാവതി വേറിട്ടൊരു നിലപാടെടുത്തത് സഖ്യചർച്ചകളെ വഴിമുട്ടിച്ചു. കോൺഗ്രസ്സിന് ഉറച്ച വിജയസാധ്യതയുള്ള സീറ്റുകൾപോലും ഏകപക്ഷീയമായി ഏറ്റെടുത്തുകൊണ്ടാണ് മധ്യപ്രദേശിൽ മായാവതി സീറ്റുകൾ പ്രഖ്യാപിച്ചത്. ഇത് ചർച്ചകളുടെ സാധ്യതപോലും ഇല്ലാതാക്കി. തുടർന്ന് കോൺഗ്രസ്സുമായി മധ്യപ്രദേശിലും രാജസ്ഥാനിലും സഖ്യമില്ലെന്ന് മായാവതി പ്രഖ്യാപിക്കുകായിരുന്നു. രാജസ്ഥാനിൽ കോൺഗ്രസ് ബിഎസ്‌പിയുമായി സഖ്യമാഗ്രഹിച്ചിരുന്നില്ലെന്നതാണ് വാസ്തവം.

എന്നാൽ, ബിഎസ്‌പിയുമായി കൂട്ടുകൂടുന്നതിൽ മധ്യപ്രദേശ് കോൺഗ്രസ് നേതൃത്വവും ഹൈക്കമാൻഡും തമ്മിൽ വലിയ അന്തരം നിലനിന്നിരുന്നുവെന്നതാണ് യാഥാർഥ്യം. നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ബിഎസ്‌പിയുമായി സഖ്യത്തിലേർപ്പെടുന്നത് അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നായിരുന്നു രാഹുലിന്റെ കണക്കുകൂട്ടൽ. എന്നാൽ, മായാവതിയുമായി കൂട്ടുചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് അപ്രായോഗികമാണെന്നായിരുന്നു മധ്യപ്രദേശ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

50 സീറ്റാണ് തുടക്കത്തിൽ ബിഎസ്‌പി ആവശ്യപ്പെട്ടത്. ഇതിൽ പലതും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ സിറ്റിങ് സീറ്റുകളായിരുന്നു. ചർച്ചകൾക്കുശേഷം 30 സീറ്റിലേക്കൊതുങ്ങാൻ തയ്യാറായെങ്കിലും ബിഎസ്‌പി ആവശ്യപ്പെട്ട സീറ്റുകളെച്ചൊല്ലി ഭിന്നത നിലനിന്നു. 2013-ൽ വളരെക്കുറവ് വോട്ടുകൾ മാത്രം ലഭിച്ച സീറ്റുകളാണ് ബിഎസ്‌പി ഇക്കുറിയും ആവശ്യപ്പെട്ടിരുന്നത്.

ഈ സീറ്റുകളിൽ ബിഎസ്‌പി മത്സരിക്കുന്നത് ബിജെപിയുടെ വിജയസാധ്യത കൂട്ടുക മാത്രമേ ചെയ്യൂവെന്ന് കോൺഗ്രസ്സിന്റെ ഡേറ്റ അനാലിസിസ് വിഭാഗം വിലയിരുത്തി. എന്നാൽ, മായവതി ഇതിനുവഴങ്ങാൻ തയ്യാറാകാതെ വന്നതോടെ സഖ്യം പൊളിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP